NEWS

നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കണ്ണൂർ :നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.
പഴയങ്ങാടി-പിലാത്തറ കെ.എസ്.ടി.പി റോഡില്‍ രാമപുരം ഇറക്കത്തിലാണ് സംഭവം.

ലോറിയില്‍നിന്ന് തെറിച്ചുവീണ് ഡ്രൈവര്‍ തിരുപ്പൂര്‍ സ്വദേശി അജിത്തിന് (32) ആണ് പരിക്കേറ്റത്. ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Signature-ad

മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് ഇരുമ്ബ് കയറ്റി പോവുകയായിരുന്ന ടി.എന്‍. 58 എ ഇ 638 നമ്ബര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അപകടം.

Back to top button
error: