NEWS

മന്ത്രവാദവും പൂജയും നടത്തിയ കേസില്‍ ആന്ധ്രയിൽ നാലു പേര്‍ അറസ്റ്റിൽ

വിജയവാഡ:കൃഷിയിടത്തില്‍ നിന്ന് നിധി കണ്ടെത്താനായി മന്ത്രവാദവും പൂജയും നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍.
ആന്ധ്രപ്രദേശിലെ മുസുനുരു മണ്ഡലത്തില്‍ ഗോപവാരം ഗ്രാമത്തിലാണ് സംഭവം.ഈ ഗ്രാമത്തിലെ കര്‍ഷകനായ ബോഡ രാജേഷ് ആണ് തന്‍റെ നാരങ്ങ തോട്ടത്തില്‍ നിന്ന് നിധി കണ്ടെത്തുന്നതിനായി മന്ത്രവാദം നടത്തിയത്. പൂജകള്‍ക്ക് ശേഷം രാജേഷും കൂട്ടാളികളും തോട്ടത്തില്‍ കുഴികള്‍ എടുക്കുകയും ചെയ്‌തു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
ഇത്തരം ആഭിചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: