Month: April 2026

  • Breaking News

    ‘വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം; രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്‌ളക്‌സുകൾ

    കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്‌ളക്‌സുകൾ. വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം എന്നാണ് ഫ്‌ളക്‌സിലെ പരാമർശം. പിആർ വർക്കിന്റെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ് വിമർശനം. ഡിസിസി ഓഫീസിന് തൊട്ടുമുൻവശത്തായി രണ്ട് ഫ്‌ളക്‌സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ആയിരിക്കാം ഫ്‌ളക്‌സുകൾ ഇവിടെ സ്ഥാപിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ – ‘പിആർ വർക്കിന്റെ ബലത്തിൽ രമേശ്ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ – എന്നാണ് ഒരു ഫ്‌ളക്‌സിലെ വാക്കുകൾ. തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫ്‌ളക്‌സിൽ – ‘വി.ഡി. സതീശന്റെ പിആർ പണി അവസാനിപ്പിക്കുക. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചുകൊള്ളും’ – എന്നാണ് എഴുതിയിട്ടുള്ളത്. സിസിടിവി ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലാണ് എറണാകുളത്തെ ഡിസിസി ഓഫീസ് സ്ഥിതിചെയ്യുന്നത്. തീരെ കുറഞ്ഞ സമയത്തിൽ ചെയ്തിട്ടുപോകാവുന്ന തരത്തിലല്ല ഫ്‌ളെക്‌സ് സ്ഥാപിച്ചിട്ടുള്ളത്.…

    Read More »
  • Breaking News

    പുടിന്റെ ആളാണോ? ഏതു കടലിടുക്കും തുറക്കും! അമേരിക്കന്‍ ഉപരോധം നേരിടുന്ന ശതകോടീശ്വരന്റെ 500 മില്യണ്‍ ഡോളറിന്റെ ആഡംബരക്കപ്പല്‍ കൂളായി ഹോര്‍മൂസ് കടന്നു; മറൈന്‍ ട്രാഫിക്ക് ഡാറ്റ പുറത്ത്

    ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണങ്ങളും ഉപരോധങ്ങളും തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുപ്പക്കാരന്റെ 500 മില്യണ്‍ ഡോളര്‍ സൂപ്പര്‍യാച്ച് ‘കൂളായി’ കടന്നുപോയെന്നു റിപ്പോര്‍ട്ട്. മറൈന്‍ ട്രാക്കിംഗ് ഡാറ്റയെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത സഖ്യകക്ഷിയും ഉപരോധം നേരിടുന്ന റഷ്യന്‍ ശതകോടീശ്വരനുമായ അലക്‌സി മൊര്‍ദാഷോവുമായി ബന്ധപ്പെട്ടതാണ് ‘നോര്‍ഡ്’ (Nord) എന്ന ഈ കപ്പല്‍. 142 മീറ്റര്‍ നീളമുള്ള ഈ ആഡംബര കപ്പല്‍ വാരാന്ത്യത്തില്‍ ദുബായില്‍ നിന്ന് ഒമാനിലെ മസ്‌കറ്റിലേക്ക് യാത്ര ചെയ്തു. ബിബിസി അവലോകനം ചെയ്ത മറൈന്‍ ട്രാഫിക് പ്ലാറ്റ്ഫോം ഡാറ്റ പ്രകാരം, സമീപ മാസങ്ങളില്‍ ഈ കടലിടുക്കിലൂടെ സഞ്ചരിച്ച ചുരുക്കം ചില സ്വകാര്യ കപ്പലുകളില്‍ ഒന്നാണിത്. വെള്ളിയാഴ്ച രാത്രി ദുബായില്‍ നിന്ന് പുറപ്പെട്ട യാട്ട് ഞായറാഴ്ച രാവിലെ ഒമാന്‍ തലസ്ഥാനത്തെ അല്‍ മൗജ് മറീനയില്‍ എത്തിയതായി ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമായി ഹോര്‍മുസ് കടലിടുക്ക് തുടരുകയാണ്.…

    Read More »
  • Breaking News

    അടുത്തമാസം മുതല്‍ ഗ്യാസ് ബുക്കിം​ഗ് അത്ര എളുപ്പമാകില്ല; വിതരണ രീതികളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ

    ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിലും വിതരണ രീതികളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെ തുടർന്ന് ആഗോള ഊർജ്ജ മേഖലയിലുണ്ടായ വിതരണ ക്ഷാമവും വിലക്കയറ്റവും കണക്കിലെടുത്താണ് ഈ മാറ്റങ്ങൾ പരിഗണിക്കുന്നത്. രാജ്യത്തെ പ്രധാന പൊതുമേഖലാ എണ്ണവിതരണ സ്ഥാപനങ്ങൾ സിലിണ്ടർ വിതരണം കൂടുതൽ നിയന്ത്രിതവും സുരക്ഷിതവുമായി നടത്തുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുവെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ, സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില അടുത്തിടെ ഉയർന്നതും, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില ഒരു മാസത്തിനിടെ പലതവണ വർധിച്ചതും ഉപഭോക്താക്കൾക്ക് അധികഭാരമായി മാറിയിട്ടുണ്ട്.യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനുശേഷം, ഇന്ത്യൻ എണ്ണക്കമ്പനികൾ രാജ്യത്തുടനീളം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില 60 രൂപ വർദ്ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് വർദ്ധിപ്പിച്ചു. 2026 ഏപ്രിലിൽ, മെട്രോ നഗരങ്ങളിൽ…

    Read More »
  • Breaking News

    ട്രംപിന് അധികാരത്തിൽ തുടരാനുള്ള പുതിയ തന്ത്രമോ ‘സേവ് അമേരിക്ക ആക്ട്’? അമേരിക്കയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവും… മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ച് ട്രംപ്!! എതിർത്ത് ഡെമോക്രാറ്റുകൾ

    വാഷിങ്ടൺ: അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനം ഒട്ടും സുതാര്യമല്ലെന്നും അത് യുഎസിനെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രം​ഗത്ത്. ‘കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവും’ ആയ അമേരിക്കയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ചിരിക്കുകയാണ് ട്രംപ്. മാത്രമല്ല ഇതിനായി വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവുകളും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നടപ്പാക്കണമെന്നാണ്‌ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനായുള്ള ട്രംപിന്റെ നീക്കങ്ങൾ ഡെമോക്രാറ്റുകളുടെ എതിർപ്പിനെത്തുടർന്ന് നിലവിൽ സെനറ്റിൽ തടസപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ നിയമം പാസാക്കുന്നതിനായി ആവശ്യമെങ്കിൽ സെനറ്റിലെ ഫിലിബസ്റ്റർ രീതി നിർത്തലാക്കണമെന്നും അമേരിക്കൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഈ മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് ട്രംപിന്റെ വാദം. കർശനമായ വോട്ടർ ഐഡന്റിഫിക്കേഷൻ നിയമങ്ങൾ, കൃത്യമായ പൗരത്വ തെളിവുകൾ, മെയിൽ-ഇൻ ബാലറ്റുകൾക്ക് നിയന്ത്രണം എന്നിവ ആവശ്യപ്പെടുന്നതാണ് ‘സേവ് അമേരിക്ക ആക്റ്റ്’ (SAVE AMERICA ACT). ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ; ‘അമേരിക്കയിലെ…

    Read More »
  • Breaking News

    ഉറ്റവര്‍ മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ 19,300 രൂപ ലഭിക്കാന്‍ തെളിവു വേണം; തലയോട്ടി കുഴിച്ചെടുത്ത് സഹോദരന്‍ ബാങ്കിലെത്തി; ബാങ്കിന്റെ അനാസ്ഥയ്ക്ക് എതിരേ വമ്പന്‍ പ്രതിഷേധം

    സഹോദരിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ തിരികെ ലഭിക്കാനായി മരിച്ച സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി സഹോദരന്‍. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരു മനുഷ്യനു മൂന്നു കിലോമീറ്റര്‍ നടക്കേണ്ടിവന്നത്. കിയോഞ്ജറിലെ ദിയാനാലി ഗ്രാമത്തില്‍ നിന്നുള്ള ജിതു മുണ്ടയുടെ സഹോദരി കക്ര മുണ്ടയ്ക്ക് മല്ലിപാസിയിലെ ഒഡീഷ ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പാണ് കക്ര മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചതിനാല്‍ ഏക ബന്ധുവായി ജിതു മാത്രമാണ് അവശേഷിച്ചത്. സഹോദരിയുടെ അക്കൗണ്ടിലുള്ള 19,300 രൂപ ബാലന്‍സ് പിന്‍വലിക്കാന്‍ ജിതു ബാങ്കിനെ സമീപിച്ചപ്പോള്‍, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നോ അല്ലെങ്കില്‍ നിയമപരമായ അനന്തരാവകാശ രേഖകള്‍ ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്ക് മാനേജര്‍ അത് നിരസിച്ചു. വിദ്യാഭ്യാസമില്ലാത്ത ആദിവാസി വിഭാഗത്തില്‍പ്പെട്ട ജിതുവിന്റെ കൈവശം മരണ സര്‍ട്ടിഫിക്കറ്റോ പിന്തുടര്‍ച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. സങ്കീര്‍ണ്ണമായ ഈ നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് അദ്ദേഹം നിസ്സഹായനായി മടങ്ങി. തിങ്കളാഴ്ച ജിതു ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് പോയി. തന്റെ…

    Read More »
  • Breaking News

    വിരാട് കോഹ്ലിയും മറ്റുള്ളവരും: എടുത്തത് 23 റണ്‍സ് മാത്രം; അപൂര്‍വ നേട്ടത്തില്‍ രോഹിത് ശര്‍മ്മയെ പിന്നിലാക്കി ആര്‍സിബി താരം; പുതിയ നാഴികക്കല്ല്

    തിങ്കളാഴ്ച നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2026 മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ (ഡിസി) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും കനത്ത ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലിയും തന്റെ പേരില്‍ പുതിയൊരു നാഴികക്കല്ല് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയെ വെറും 75 റണ്‍സിന് പുറത്താക്കിയ ശേഷം ബെംഗളൂരു ഫ്രാഞ്ചൈസി 76 റണ്‍സ് എന്ന വിജയലക്ഷ്യം മാത്രമാണ് പിന്തുടര്‍ന്നതെങ്കിലും, 15 പന്തില്‍ 23 റണ്‍സ് നേടിയതോടെ കോഹ്ലിയുടെ അലങ്കരിച്ച കിരീടത്തില്‍ ഒരു പുതിയ തൂവല്‍ കൂടി. തന്റെ സ്‌കോറിലേക്ക് ചേര്‍ത്ത 23 റണ്‍സോടെ, ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഫ്രാഞ്ചൈസിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റര്‍മാരുടെ പട്ടികയില്‍ കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സത്യത്തില്‍, ഈ പട്ടികയിലെ ഒന്നാം സ്ഥാനവും അദ്ദേഹത്തിന് തന്നെയാണ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1174 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ വെച്ച് രണ്ടാമത്തെ സ്ഥാനവും കോഹ്ലി…

    Read More »
  • Breaking News

    ഭാര്യക്ക് അവിഹിതമെന്ന് സംശയം; കൊന്ന് പെട്ടിയിലാക്കി സിമെന്റ് പൂശി ഭര്‍ത്താവ്; കൊല്ലപ്പെട്ടത് മെഡിക്കല്‍ കോളജ് ആശുപത്രി ഡയറ്റീഷ്യന്‍; ഭാര്യയെ കാണാനില്ലെന്നു പരാതിയും നല്‍കി

    വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഭാര്യയുടെ സ്വഭാവം മാറിയെന്നും അവിഹിതമുണ്ടെന്നും ആരോപിച്ച് കൊന്ന് പെട്ടിയിലാക്കി സിമന്‍റ് പൂശി ഭര്‍ത്താവ്.  ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. സൂറത്ത് മുനിസിപ്പൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയറ്റീഷ്യനായ ശിൽപയാണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 20-ന് നടന്ന കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി വിശാൽ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ശില്‍പ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശില്‍പയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. എന്നാൽ, കൊലപാതക വിവരം വെളിപ്പെടുത്തി വിശാൽ എഴുതിയ ഒരു കത്ത് അവിചാരിതമായി മകൻ കണ്ടെത്തുകയും വിവരം വാട്സാപ്പ് വഴി ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് അഞ്ചു ദിവസം നീണ്ടുനിന്ന ദുരൂഹതകൾക്ക് അന്ത്യമായത്. ഡയമണ്ട് പോളിഷിംഗ് തൊഴിലാളിയായിരുന്ന വിശാൽ കഴിഞ്ഞ രണ്ട് വർഷമായി തൊഴിൽരഹിതനായിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ശിൽപയ്ക്ക് അവിഹിത…

    Read More »
  • Breaking News

    മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു’

    പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. ‘മുഖ്യമന്ത്രിയാകാനുള്ള വി.ഡി.സതീശന്‍റെ മോഹം നടക്കില്ലെന്നും പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നു’ എന്നുമാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും, വി.ഡി.സതീശന്‍റെ പിആര്‍ പണി അവസാനിപ്പിക്കുക’- എന്ന ഫ്ലക്സും ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം ആലുവയിലടക്കം വി.ഡി.സതീശന് അനുകൂലമായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പുതിയ ഫ്ലക്സുകളെന്നാണ് വിലയിരുത്തല്‍. അതേസമയം, ചര്‍ച്ച രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. മഹാരാഷ്ട്ര കോൺഗ്രസ് ചർച്ചകൾക്കായി മാത്രമാണ് ഡൽഹിയിലെത്തിയിട്ടുള്ളത് എന്നാണ്  ചെന്നിത്തലയുടെ പ്രതികരണം. ഈ മാസം  17 ന്  മഹാരാഷ്ട്ര കോൺഗ്രസ് ചർച്ചക്കായി ഡൽഹിയിൽ എത്തിയപ്പോൾ  മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും രമേശ് ചെന്നിത്തല നടത്തിയതായാണ് വിവരം. രാവിലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.   #VDSatheesan, #RameshChennithala, #CongressGroupWar,…

    Read More »
  • Breaking News

    എകെ ആന്റണിയെ മാറ്റി നിർത്തിയാൽ കോൺ​ഗ്രസിൽ ഏറ്റവും പരിചയ സമ്പന്നനും നേതൃപാടവും പലവട്ടം തെളിയിച്ചയാൾ, ഇന്നത്തെ മുൻനിര നേതാക്കൾക്ക് രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങൾ പഠിച്ചതുതന്നെ രമേശ് ചെന്നിത്തലയെന്ന വ്യക്തിയിൽ നിന്ന്…

    മാധ്യമങ്ങൾ മുഖ്യമന്ത്രി സ്ഥാനാർഥികളായി യുഡിഎഫിൽ ഉയർത്തിക്കാണിക്കുന്ന നേതാക്കളിൽ എല്ലാവർക്കും ആ സ്ഥാനത്തെത്താൻ യോ​ഗ്യതയുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. കാരണം ഈ ഉയർത്തിക്കാണിച്ച നേതാക്കളെല്ലാം തങ്ങളുടെ നേതൃപാടവം തെളിയിച്ച് ഇതുവരെ എത്തിയവരാണ്. എന്നാൽ അവരുടെ എക്സ്പീരിയൻസ് നോക്കിയാൽ അതിലെല്ലാം ഒരു പിടി മുന്നിൽ രമേശ് ചെന്നിത്തലയാണെന്ന് നിസംശയം പറയാം. രമേഷ് ചെന്നിത്തല 1982 ൽ നിയമസഭയിൽ അദ്യമായി എത്തുമ്പോൾ ഷാഫി പറമ്പിൽ ജനിച്ചിട്ടു പോലുമില്ല. കെ സി വേണു​ഗോപാൽ ആദ്യമായി നിയമ സഭയിലെത്തുന്നത് ചെന്നിത്തല നിയമസഭയിലെത്തി മന്ത്രിയായി ഒരു പതിറ്റാണ്ടിനപ്പുറം. വി ഡി സതീശൻ ചെന്നിത്തല നിയമസഭയിലെത്തി രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നിയമസഭയിലെത്തുന്നത്. യൂത്ത് കോൺ​ഗ്രസിന്റെ അഖിലേന്ത്യാ അധ്യക്ഷനായി 1990 ൽ തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തലയാണ് ഒരർത്ഥത്തിൽ കെസി വേണു​ഗോപാലിനേയും വി ഡി സതീശനേയും പോലുള്ള നേതാക്കളെ പ്രായോ​ഗിക രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതെന്ന് തന്നെ പറയാം. വെള്ളാപ്പള്ളി നടേശന്റെ കടുത്ത എതിർപ്പുയർന്നിട്ടും ആലപ്പുഴയിൽ നിന്ന് 2009 ൽ കെ സി വേണു​ഗാപാലിനെ സ്ഥാനാർത്ഥിയാക്കി…

    Read More »
  • Breaking News

    പുറത്തുനിന്ന് ബിരിയാണിയും തണ്ണിമത്തനും കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മരണം ഭക്ഷ്യവിഷബാധയെത്തുടർന്ന്?

    മുംബൈ: മുംബൈയിലെ പൈധോനിയിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ച പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്ള ദൊക്കാർഡിയ (40), ഭാര്യ നസ്രീൻ ദൊക്കാർഡിയ (35), മക്കളായ അയിഷ (16), സെയിനബ് (13) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
Back to top button
error: