Month: April 2026
-
Breaking News
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതി സജി പിടിയിലായി. സജിയുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകി ലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്. സജിയുടെ മാതാവ് മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » -
Breaking News
ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇന്ത്യയ്ക്ക് വേറെ വഴിയില്ല; ചബഹാർ തുറമുഖ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറാൻ ഇന്ത്യ നീക്കം സജീവമാക്കിയതായി സൂചന. തുറമുഖത്തിന് യുഎസ് അനുവദിച്ച ഉപരോധ ഇളവ് ഏതാനും ദിവസം മുൻപ് അവസാനിച്ചിരുന്നു. ഇതോടെ, നടത്തിപ്പ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. ഉപരോധവും പശ്ചിമേഷ്യയിലെ യുദ്ധവും തുറമുഖത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. യുഎസ് അധികൃതരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ഇളവു നീട്ടുന്നതിൽ തീരുമാനമായിരുന്നില്ല. യുഎസിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഇറാനുമായും യുഎസുമായും ഇപ്പോഴും ചർച്ച ഇപ്പോഴും നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഉദ്യോഗസ്ഥരെ ചബഹാറിൽ നിന്നു ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. ഈ വർഷത്തെ ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. പദ്ധതിയിൽ നിന്നു കേന്ദ്രം പിൻമാറുന്നുവെന്ന സൂചന വ്യക്തമായിരുന്നു. ഇറാന്റെ തെക്കൻ തീരത്തുള്ള ചബഹാർ തുറമുഖത്തിന്റെ വികസനം 2003 മുതൽ നടത്തുന്നത് ഇന്ത്യയാണ്. 2018 ൽ ഇറാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ…
Read More » -
NEWS
ഒരു ഓട്ടോഗ്രാഫല്ലേ ചോദിച്ചുള്ളു കിഡ്നിയൊന്നുമല്ലല്ലോ?…. കോലിയുടെ ഓട്ടോഗ്രാഫിനായി ബാറ്റുമായി കുട്ടിയാരാധകൻ, കിട്ടിയില്ലെന്നു മാത്രമല്ല, കണ്ടുപോലുമില്ല, കരഞ്ഞുകൊണ്ട് ബാറ്റും വലിച്ചെറിഞ്ഞുപോകുന്ന കുട്ടി ആരാധകന്റെ വീഡിയോ വൈറൽ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തിൽ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതിഷേധിച്ച് കുട്ടി ആരാധകൻ. വിരാട് കോലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി വലിയൊരു ബാറ്റുമായി കുട്ടി പിന്നാലെ ഓടി. എന്നാൽ വേഗത്തിൽ നടന്നുപോയ കോലി കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടെ ഹോട്ടൽ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കുറച്ചുനേരം അഭ്യർഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതിരുന്നതോടെ കുട്ടി സങ്കടത്തോടെ പുറത്തേക്കു വരുന്നതാണ് വീഡിയോയിലുണ്ട്. ആ വരുന്ന വരവിൽ ബാറ്റു വലിച്ചെറിഞ്ഞ് കുട്ടി സങ്കടത്തോടെ പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടുകയാണ്. വീഡിയോ വൈറലായതോടെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അതേസമയം ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിലാണു കോലി കളിക്കുന്നത്. എട്ടു മത്സരങ്ങളിൽനിന്ന് മൂന്ന് അർധ സെഞ്ചറികൾ ഉൾപ്പടെ 351 റൺസ് താരം ഇതുവരെ നേടിയിട്ടുണ്ട്. ആർസിബി എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 12 പോയിന്റാണ് ആർസിബിക്കുള്ളത്. Virat Kohli…
Read More » -
Breaking News
‘ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല; എന്റെ ഉമ്മയുടെ പ്രായമുണ്ട്; എന്റെ ഭാര്യയുടേയും ഉമ്മയുടേയും പെങ്ങളുടെയും കയ്യിൽ നിന്ന് ഇവർ കുറച്ച് സ്വർണം വാങ്ങിയിട്ടുണ്ട് ‘- ലൈംഗീകാരോപണ കേസിൽ പ്രതികരിച്ച് ഷിയാസ് കരിം
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ പ്രതികരിച്ച് നടന്‍ ഷിയാസ് കരീം. അത് വ്യാജ പരാതിയാണെന്നും തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ അറുപത് വയസ് പ്രായമുള്ളയാളാണെന്നും ഷിയാസ് പറയുന്നു. തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിതെന്നും ഈ വിഷയത്തിൽ കുടുംബം തനിക്കൊപ്പമുണ്ടെന്നും നടൻ വ്യക്തമാക്കി. ‘‘എന്റെ പേരിൽ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരിൽ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസ്സുണ്ട്. അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുമ്പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്. പിന്നെ ഇപ്പോൾ പരാതിയുമായി വന്ന സ്ത്രീ അവർക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി…
Read More » -
Breaking News
നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ: വ്യാപക പ്രതിഷേധം; കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളുംതട കമ്പോളങ്ങൾ അടപ്പിക്കുന്നു
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകപ്രതിഷേധം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടയ്ക്കാനും ആഹ്വാനം ചെയ്തു. തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഹർത്താൽ പൊളിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം ഉയർത്തിയാണ് പലയിടത്തും കെഎസ്ആർടിസി ബസുകൾ പ്രതിഷേധക്കാർ തടഞ്ഞത്. കോട്ടയം മുണ്ടക്കയത്ത് ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ ടൗണിൽ തടയുകയും അല്പസമയത്തിനകം വിട്ടയക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല. കോട്ടയം-കുമളി റോഡിൽ പൊൻകുന്നത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഏതാനും…
Read More » -
Breaking News
കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ
മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവിനു ദാരുണാന്ത്യം. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബർ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജംഷീറിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. യുവാവിൻറെ മരണത്തെതുടർന്ന് ആശുപത്രിയിലെത്തിയ നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അടക്കമുള്ളവർക്കുനേരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ ടാപ്പിംഗിന് ഇടക്കല്ല സംഭവം ഉണ്ടായതെന്നും സംഭവത്തിൽ ചില ദുരൂഹതകളുണ്ടെന്നും മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. കാട്ടാനയുടെ ആക്രമണം നടന്നെന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും എന്നാൽ, വനത്തിനുള്ളിൽ വെച്ചാണോ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണോ സംഭവം എന്നും വ്യക്തതയില്ലെന്നും വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നും ധനിക് ലാൽ പറഞ്ഞു. എന്നാൽ, ടാപ്പിങിനിടെയാണ് യുവാവിനുനേരെ കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
Read More » -
Breaking News
ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന!! യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന നടത്തിയതായി യുവാവിനെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിന് എതിരെയാണ് പരാതി. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് യുവാവിനെതിരെയുള്ള ആരോപണം. ചിത്രങ്ങൾ മോർഫ് ചെയ്ത അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. കെഎസ്ഇബിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ എന്ന യുവതിയാണ് പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളിൽ ഉള്ളതായി യുവതി പറയുന്നു യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകൾ മോർഫ് ചെയ്ത് വിൽപന നടത്തുന്നത്. ഫോട്ടോ വിൽപനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല യുവാവ് പെൺകുട്ടികൾക്ക് വാട്‌സപ്പിലും ഇൻസ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങൾ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികൾ പറയുന്നു. ഏപ്രിൽ 10നാണ് താൻ ഈ വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും…
Read More » -
Breaking News
ട്രംപിന്റെ ഗാസ പുനര്‍നിര്‍മാണം നിലച്ചു; കോണ്‍ക്രീറ്റും കമ്പികളും തല്ലിപ്പൊട്ടിച്ചു വീടുകള്‍ നിര്‍മിക്കാന്‍ പലസ്തീനികള്‍; മുന്നില്‍ 61 ലക്ഷം ടണ്‍ അവശിഷ്ടങ്ങളുടെ മല; യന്ത്രങ്ങളില്ല, പൊട്ടാത്ത മൈനുകളും ഭീഷണി; എങ്ങും ദുരിതക്കാഴ്ചകള്‍
ഗാസ: രണ്ട് വര്‍ഷത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന തെരുവുകള്‍ പുനര്‍നിര്‍മ്മിക്കാനാകാതെ ഗാസ. നിലവില്‍ ഫലസ്തീനികള്‍ യുദ്ധാവശിഷ്ടങ്ങള്‍ ഉപയോഗിച്ചു വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള പദ്ധതി പ്രകാരം കോണ്‍ക്രീറ്റും ലോഹവും ചതച്ച് നടപ്പാതകളാക്കി മാറ്റുന്ന പ്രവര്‍ത്തനം, തകര്‍ന്ന നഗരങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ആദ്യ പടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബറിലെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ സഹായം വര്‍ദ്ധിപ്പിക്കാനും ഗാസആദ്യം മുതല്‍ പുനര്‍നിര്‍മ്മിക്കാനും ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിയുടെ പുരോഗതി നിലച്ച സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര വികസന (യുഎന്‍ഡിപി) പദ്ധതി വരുന്നത്. കിണറുകളിലേക്കും ആശുപത്രികളിലേക്കും പ്രവേശനം തടസപ്പടുത്തുന്നതും സമ്പദ്വ്യവസ്ഥയെ വീണ്ടും ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അവശിഷ്ടങ്ങളുടെ മലകള്‍ നീക്കം ചെയ്യാന്‍ പ്രാദേശികമായി ലഭ്യമായ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കാനുള്ള യുഎന്നിന്റെയും ഫലസ്തീനികളുടെയും ശ്രമമാണിത്. അവശിഷ്ടങ്ങള്‍ ചതച്ചരച്ച് വീണ്ടും ഉപയോഗിക്കുന്നു ഏകദേശം 61 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങളുമായി, സമീപകാല ഓര്‍മ്മയിലെ ഏറ്റവും വലിയ യുദ്ധാനന്തര ശുചീകരണ വെല്ലുവിളികളിലൊന്നാണ് ഗാസ നേരിടുന്നതെന്ന് യുഎന്‍ഡിപി (യുഎന്‍ഡിപി) ഗാസ ഓഫീസ്…
Read More » -
Breaking News
വിവാഹത്തലേന്നു അത്താഴമൂട്ട് ചടങ്ങിൽ ശാരീരികാസ്വസ്ഥത, ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവരൻ വിവാഹ നാൾ മരണപ്പെട്ടു,
കൊച്ചി: വിവാഹം നടക്കാനിരുന്ന ദിവസം വരൻ മരണപ്പെട്ടു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട) മകൻ ജസ്റ്റിൻ വി ജോൺ (32) ആണ് വിവാഹ ദിവസം മരണപ്പെട്ടത്. ഇന്നലെ തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നടക്കാനിരിക്കെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിവാഹത്തിന് മുന്നോടിയായ അത്താഴമൂട്ട് ചടങ്ങ് നടത്തിയിരുന്നു. പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ജസ്റ്റിൻ ആശുപത്രിയിലായതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിൻ നേരത്തെ കരൾ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. മാതാവ്: എൽസമ്മ. സഹോദരി: ജിനു മരിയ (ഓസ്ട്രേലിയ). സംസ്കാരം നാളെ 3 മണിക്ക് തൃപ്പൂണിത്തുറ സെയ്ൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
Read More »
