Month: April 2026

  • Breaking News

    ഹൈക്കമാൻഡിന്റെ ശാസന വെള്ളത്തിലെ വര; കെ.സി മുഖ്യമന്ത്രിയാകാൻ ‘കൈപ്പത്തി‘ പ്രതിഷ്ഠയുള്ള ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം; സതീശനെ പിന്തുണയ്ക്കുന്നവരുടെ വക ഫ്ളെക്സും

    പാലക്കാട്: മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന ശാസനം ഉന്നതതലങ്ങളിൽ നിന്നും വന്നിട്ടും സംസ്ഥാനത്ത് കോൺ​ഗ്രസിൽ അക്കാര്യത്തിൽ അടക്കം വന്നിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രി ചർച്ച കൊഴുക്കുകയാണ്. അതിനിടെ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം നടത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് തൃശ്ശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റായ അഡ്വക്കേറ്റ് സി.എം. അനിൽകുമാർ. അദ്ദേഹത്തിന്റെ ജന്മനക്ഷത്ര ദിനമായ രോഹിണി നാളിൽ വഴിപാട് നേർന്നത്. ഇന്ദിരാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി തീരുമാനിക്കുന്നതിന് കാരണമായെന്ന് പറയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നേർന്നത്. കെ.സി. മുഖ്യമന്ത്രി ആകണമെന്ന് താൻ വളരെയധികം ആഗ്രഹിക്കുന്നതായി സി.എം. അനിൽ കുമാർ പറഞ്ഞു. ഈ ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്ന ഒരാളാണെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്, ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് സ്ഥിരമായിട്ട് അവിടെ പോകാറുണ്ട്. കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തുന്നത് പോലെ തന്നെ പ്രിയ നേതാവായ കെ.സി. വേണുഗോപാലിനും ഒരു തുലാഭാരം നടത്തുകയാണുണ്ടായതെന്നും അനിൽ കുമാർ വ്യക്തമാക്കി.…

    Read More »
  • Breaking News

    ‘ഇന്റിമേറ്റ് സീനുകളിൽ ചില നടന്മാർക്ക് നിയന്ത്രണം നഷ്ടമാകും, സംവിധായകൻ കട്ട് പറഞ്ഞാലും അവർ നിർത്തില്ല, ചിലർ ബോധപൂർവം മുതലെടുക്കും! ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി, നടി കഷ്ടപ്പെട്ട് കുതറിമാറി രക്ഷപ്പെടുകയായിരുന്നു’- പുതിയ ചർച്ചകൾക്ക് തിരികൊളുത്തി അന്നു കപൂർ

    ബോളിവുഡ് ചലച്ചിത്രമേഖലയിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ട് നടൻ അന്നു കപൂറിന്റെ പുതിയ പരാമർശങ്ങൾ. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ചില പുരുഷ താരങ്ങൾ നിയന്ത്രണംവിട്ടു പെരുമാറുന്നത് താൻ കണ്ടിട്ടുണ്ടെന്നായുരുന്നു അദ്ദേഹത്തിന്റെ വിവാദ വെളിപ്പെടുത്തൽ. സംവിധായകൻ കട്ട് പറഞ്ഞാലും ഈ നടന്മാർ ഇത്തരം രംഗങ്ങൾ നിർത്താതെ തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു. ചില താരങ്ങൾ ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെ ബോധപൂർവ്വം മുതലെടുക്കാറുണ്ടെന്ന് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ അന്നു കപൂർ പറഞ്ഞു. ഇത്തരമൊരു സംഭവം താൻ നേരിട്ട് കണ്ടിട്ടുണ്ട്. താൻ അത്തരം പ്രവർത്തികളിൽ ഒരിക്കലും ഏർപ്പെട്ടിട്ടില്ലെന്നും അന്നു കപൂർ ഈ അഭിമുഖത്തിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെ നായക നടൻ നിയന്ത്രണം വിട്ടു പെരുമാറി. സംവിധായകൻ സീൻ അവസാനിപ്പിക്കാൻ പറഞ്ഞിട്ടും ആ നടൻ നിർത്തിയില്ല. ഒടുവിൽ ആ നടന്റെ കയ്യിൽ നിന്നും കഷ്ടപ്പെട്ട് കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു നടി. ആ നടിക്ക് ഉണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. അവർ രണ്ടു…

    Read More »
  • Breaking News

    ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് കമാൻഡറും ഒമ്പതു വയസ്സുകാരൻ മകനും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

    ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഒമ്പതുകാരനായ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറിനുനേരെ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റുവെന്നും ഗാസയിലെ പ്രതിരോധ ഏജൻസി അറിയിച്ചു. ഗാസാ സിറ്റിക്ക് തൊട്ടടുത്തായുള്ള അൽ റിമാലിൽ ആയിരുന്നു ആക്രമണം. കാറിനുനേരെ ഡ്രോൺ ആക്രമണമുണ്ടായാതായാണ് വിവരം. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിൽ നിന്നുള്ള സുരക്ഷാവൃത്തങ്ങൾ അറിയിക്കുന്നത്. കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായില്ല. ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്. ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന…

    Read More »
  • Breaking News

    ലോകകപ്പിൽ പുതു നിയമങ്ങളുമായി ഫിഫ; കളിക്കാരുടെ പല‘കളി‘കളും നടക്കില്ല; വായ മൂടിപ്പിടിച്ച് സംസാരിച്ചാൽ ചുവപ്പ് കാർഡ്;മഞ്ഞക്കാർഡ് നിയമത്തിലും മാറ്റങ്ങൾ

    സൂറിച്ച്: ലോകകപ്പിന് കിക്കോഫിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, കളത്തിനകത്തെ അച്ചടക്കക്കേടുകൾക്കും വംശീയ അധിക്ഷേപങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ വരുത്താനുള്ള നീക്കവുമായി ഫിഫ. ടൂർണമെന്റിന് മുന്നോടിയായി പ്രഖ്യാപിച്ച പുതിയ നിയമങ്ങളിൽ, കളിക്കാർ വായ മൂടിപ്പിടിച്ച് സംസാരിക്കുന്ന പ്രവണതയ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടിയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. മൈതാനത്ത് തർക്കങ്ങൾക്കിടെ വായ മൂടി സംസാരിക്കുന്നത് ഇനി ഗുരുതര കുറ്റമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ റഫറിമാർക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാനുള്ള അധികാരവും ലഭിക്കും. ലിപ് റീഡിംഗ് വഴിയോ വാർ പരിശോധനയിലൂടെയോ കണ്ടെത്താനാകാത്ത വിധം വംശീയ അധിക്ഷേപങ്ങളും തെറിവിളികളും നടത്തുന്നത് തടയാനാണ് ഫിഫയുടെ നീക്കം. കളിക്കാരുടെ അധിക്ഷേപ തന്ത്രങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. സമീപകാലത്ത് വിനീഷ്യസ് ജൂനിയർ നേരിട്ട വംശീയ അധിക്ഷേപവും അത് തെളിയിക്കുന്നതിലുണ്ടായ ബുദ്ധിമുട്ടുകളും, കൂടാതെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സമയത്ത് ഉണ്ടായ വിവാദങ്ങളും ഈ കടുത്ത തീരുമാനങ്ങൾക്ക് വഴിയൊരുക്കിയതായി വിലയിരുത്തപ്പെടുന്നു. ഇതിനൊപ്പം, റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്ന കളിക്കാർക്കും ഇനി…

    Read More »
  • Breaking News

    അമേരിക്കയുടെ അടി മര്‍മത്ത്; ഹോര്‍മൂസിലെ ഉപരോധം അപ്രതീക്ഷിത തിരിച്ചടി; എണ്ണ കയറ്റുമതി നിലച്ച് ഇറാന്‍; എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നു; കപ്പലുകളിലേക്കു മാറ്റിയാലും രക്ഷയില്ല; ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും; വരുമാനവും നിലയ്ക്കുന്നു; വന്‍ പ്രതിസന്ധി

    ടെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധത്തിനു പിന്നാലെ എണ്ണ വ്യാപാരം നിലച്ചതോടെ ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളും നിറഞ്ഞെന്നു റിപ്പോര്‍ട്ട്. ഗവേഷണ സ്ഥാപനമായ കെപ്ലര്‍ (Kpler) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, എണ്ണ സംഭരിക്കാനുള്ള ഇടം ഇറാനില്‍ തീര്‍ന്നുകൊണ്ടിരിക്കുയാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ സംഭരണ ശേഷി അതിന്റെ പരിധിയില്‍ എത്തിയാല്‍, ഇറാന് അവരുടെ എണ്ണ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നേക്കുമെന്നും പറയുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപം യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മൂലം എണ്ണ കയറ്റുമതി തടസപ്പെട്ടതിനാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. യുഎസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിനിടയില്‍, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള യുഎസ് നാവിക ഉപരോധം കാരണം എണ്ണ കയറ്റുമതി തടസ്സപ്പെട്ടത് ഇറാനെ ഗുരുതരമായ സംഭരണ പ്രതിസന്ധിയിലേക്കാണു നയിക്കുന്നത്. കയറ്റുമതി ഇടിയുകയും എന്നാല്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് എണ്ണ ഒഴുകുന്നത് തുടരുകയും ചെയ്യുന്നതിനാല്‍, സംഭരണ ടാങ്കുകളും ഫ്‌ലോട്ടിംഗ് സൗകര്യങ്ങളും അതിവേഗം നിറഞ്ഞു. സംഭരണ ഇടം ഇല്ലാതാകുന്ന സാഹചര്യത്തില്‍, ഇറാന് അവരുടെ എണ്ണ ഉല്‍പ്പാദനം കുറയ്‌ക്കേണ്ടി വന്നേക്കാം. വരും ആഴ്ചകളില്‍ ഇത്…

    Read More »
  • Breaking News

    ബന്ധുവീട്ടിലേക്ക് യാത്ര ചെയ്യവേ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

    തൃശൂർ: ഒന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെ മകൾ സൻഹാ മഹ്‌റിൻ (7) ആണ് കുഴഞ്ഞുവീണ് മരിച്ചത്. വെട്ടിക്കാട്ടിരി എസ് എൻ എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൻഹ. ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സഫ്‌നയാണ് മാതാവ്. സഹോദരൻ സഹൽ.

    Read More »
  • Breaking News

    ‘ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും; സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍; അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്; ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്‌കര്‍ ആയിട്ട് വെച്ചോ‘ ഷിയാസിനെതിരെയുള്ള പരാതിക്കാരിയോട് ഭാര്യ ദർഫ

    മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരിച്ച് ഷിയാസിന്റെ ഭാര്യ ദർഫ രംഗത്ത്. അറുപത് വയസ്സുള്ള ഒരു സ്ത്രീ നൽകിയ പരാതിക്ക് പിന്നാലെ ഷിയാസിന്റെതെന്ന പേരിൽ പ്രചരിച്ച ശബ്ദസന്ദേശങ്ങൾ എഡിറ്റ് ചെയ്തതാണെന്നും തങ്ങളുടെ കൈവശം എല്ലാ തെളിവുകളുമുണ്ടെന്നും ദർഫ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും കമന്റുകളിലൂടെയുമാണ് ദർഫ പ്രതികരണം അറിയിച്ചത്. ആരോപണം ഉന്നയിച്ച സ്ത്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദർഫ ഇൻസ്റ്റാഗ്രാമിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ‘‘ഞങ്ങളുടെ കൂടെയുള്ള ഈ പ്രായമായ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു. ‘ഭര്‍ത്താവ് ഇട്ടിട്ട് പോയി, കാമുകന്റെ കൂടെ മക്കളും പോയി, ഉമ്മ വീട്ടില്‍ കയറ്റില്ല. എനിക്ക് ആരുമില്ല. ഷിയാസ് എനിക്ക് എന്റെ മൂത്ത മകനെപ്പോലെയാണ്. നിബാസ് രണ്ടാമത്തെ മകനും. ദര്‍ഫയ്ക്ക് എന്റെ മകളുടെ പ്രായം’. മോളാണ് പോലും. ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും. സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍. അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. എന്തായാലും നന്നായിട്ടുണ്ട്.…

    Read More »
  • Breaking News

    നരേന്ദ്രാ, ബംഗാളിലെ 294 സീറ്റുകളിലും താങ്കളാണ് സ്ഥാനാർഥിയെന്ന് താങ്കൾ പ്രഖ്യാപിച്ചു, പൊങ്ങച്ചം പറയുന്നത് നിർത്തൂ, എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ… ചങ്കൂറ്റമുണ്ടോ മേയ് 4-ന്, മമത ബാനർജിയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജി വെക്കാൻ?… മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി

    കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും വിജയം നേടിയാൽ രാജി വെയ്ക്കാൻ ധൈര്യമുണ്ടോയെന്ന് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ. “നരേന്ദ്ര, ബംഗാളിലെ 294 സീറ്റുകളിലും താങ്കളാണ് സ്ഥാനാർഥിയെന്ന് താങ്കൾ പ്രഖ്യാപിച്ചു. പൊങ്ങച്ചം പറയുന്നത് അവിടെ നിർത്തൂ. എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ. മേയ് 4-ന്, മമത ബാനർജിയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജിവെയ്ക്കുക, ചങ്കൂറ്റമുണ്ടോ?” സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂ‌‌ടെയായിരുന്നു ഡെറക് ഒബ്രിയാന്റെ വെല്ലുവിളി. അതേസമയം രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് 142 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും തൃണമൂൽ ശക്തികേന്ദ്രങ്ങളാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 32.1 ദശലക്ഷം വോട്ടർമാരാണ വോട്ട് രേഖപ്പെടുത്താനായി പോളിങ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ അങ്കത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷമായ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ വ്യാപകമായി പ്രചാരണം നടത്തി. പ്രധാനമന്ത്രി മോദി മാർച്ച് 15…

    Read More »
  • Breaking News

    അസഹനീയ ചൂട്; അതിനിടെ കറണ്ടും പോയി; കെഎസ്ഇബി ഓഫിസുകളിലേയ്ക്ക് ഇരച്ചെത്തി നാട്ടുകാർ; പോലീസിൽ പരാതി നൽകി ജീവനക്കാർ

    തൃശൂർ: അസഹനീയ ചൂടിനാൽ പൊറുതിമുട്ടിയിരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയത് സംസ്ഥാനത്ത് പലയിടത്തും വൻ പ്രതിഷേധത്തിനിടയാക്കി.  പലയിടങ്ങളിലും കെഎസ്ഇബി ഓഫീസുകളിലേയ്ക്ക്  പ്രദേശവാസികൾ ഇരച്ചെത്തി. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായി. രാത്രി 11 മണിയേ‍‍ാടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു. പ്രതിഷേധത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു. എരുമപ്പെട്ടി, കടങ്ങേ‍ാട്, വരവൂർ പഞ്ച‍ായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപഭേ‍ാക്താക്കളാണ് രാത്രി പലതവണ വൈദ്യുതി വിതരണം മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫിസിലെത്തി മുദ്രാവാക്യം വിളികളേ‍ാടെ പ്രതിഷേധിച്ചത്. അതിശക്തമായ ചൂട് നിലനിൽക്കെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതേ‍ാടെ ആളുകൾക്ക് വീടുകൾക്കുള്ളിൽ കഴിഞ്ഞുകൂടാൻ പറ്റാത്ത സ്ഥിതിയായി. ഫാനുകളും എയർ കണ്ടീഷണറുകളും പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതേ‍ാടെ കുട്ടികളും രേ‍ാഗികളുമുൾപ്പടെയുള്ളവർ വലഞ്ഞു. ഓഫിസിലേക്ക് തുടർച്ചയ‍‍ായി ഫേ‍ാൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നാണ് പല പ്രദേശങ്ങളിലുമുള്ളവർ സംഘടിച്ച് പ്രതിഷേധവുമായി നേരിട്ട് ഓഫിസിലെത്തിയത്. ഓഫിസിലുണ്ടായിരുന്ന ഉദ്യേ‍ാഗസ്ഥരുമായി വാഗ്വാദത്തിലേർപ്പെട്ടത് സംഘർഷാവസ്ഥ…

    Read More »
  • Breaking News

    ദാനശീലരായ MVD വകുപ്പ് മുൻ ഡിജിപിയോട് ക്ഷമിച്ചു… റിട്ടയർ ചെയ്ത ശേഷവും നക്ഷത്ര  കാർ ഉപയോ​ഗിച്ച ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴയിട്ടു!! ഫോൺ നമ്പറിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം

    കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ചതിൽ നടപടി സ്വീകരിക്കാത്ത പോലീസ് നടപടി വിവാ​ദത്തിലാകുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇതിന് തയാറായിട്ടില്ലെന്നാണ് വിവരം. അതേസമയം, തച്ചങ്കരി നടത്തിയ നിയമ ലംഘനത്തിന് മോട്ടോർ വാഹന വകുപ്പ് 250 രൂപ പിഴയിട്ടിട്ടുണ്ട്. നിലവിൽ കാറിൽ അനധികൃതമായി ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ചതിനാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എംവിഡിയുടെ തുടർ നടപടികൾ ഒന്നുമുണ്ടാകില്ലെന്നാണ് സൂചന. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഇട്ട 250 രൂപ പിഴ കഴിഞ്ഞ ദിവസം തന്നെ ടോമിൻ ജെ. തച്ചങ്കരി അടച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിൽ എത്തിയപ്പോഴായിരുന്നു കാറിൽ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ…

    Read More »
Back to top button
error: