Month: April 2026

  • Breaking News

    14 മാസം മുൻപ് കരാർ അവസാനിച്ചിട്ടും മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കാർബൊറാണ്ടം യൂണിവേഴ്‌സലിന് സർക്കാർ അനുവാദം, യൂണിറ്റ് ഒന്നിന് 40 പൈസയുണ്ടായിരുന്ന വൈദ്യുതി 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റു, സർക്കാരിന് നഷ്ടം 56 കോടി!! ഒത്താശ ചെയ്തത് സർക്കാരും വൈദ്യുതി ബോർഡും- ചെന്നിത്തല

    തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാർബൊറാണ്ടം യൂണിവേഴ്‌സൽ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും ഒത്താശ ചെയ്തതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കാർബൊറാണ്ടം യൂണിവേഴ്‌സൽ കമ്പനിയുടെ ബൂട്ട് കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോർഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതോടെ കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാർ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോൽപാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്. നിയമപ്രകാരം വൈദ്യുത ബോർഡുമായുള്ള കരാർ 2024 ഡിസംബർ 31ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും…

    Read More »
  • Breaking News

    പൊന്നാനിയിൽ കടൽത്തീരത്ത് 23 കാരിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം; മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്ന നിലയിൽ; ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; നാലരമാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുള്ളപ്പോൾ കൊലപാതകം

    കോഴിക്കോട്: പൊന്നാനി കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയ അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ഭർത്താവ് കൊലപ്പെടുത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടടുത്തു കിടത്തിക്കൊണ്ടായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. ഇരുവരും കഴിഞ്ഞ ദിവസം രാത്രി ഇവർ ബൈക്കിൽ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രാത്രി കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി ഇറങ്ങിയ മുഹമ്മദ് ഇവരെ കടപ്പുറത്ത് ആരുമില്ലാത്ത ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കടപ്പുറത്തേക്കു പോകുന്നതിനു മുൻപ് ഇവർ കർമ റോഡിന്റെ പരിസരത്തുണ്ടായിരുന്നതായും വിവരമുണ്ട്. അഴിമുഖത്തെ മണൽത്തിട്ടയ്ക്കടുത്ത് ഏറെ നേരം ഇരുന്ന് സംസാരിച്ച ഇവർ വാക്കു തർക്കത്തിലാവുകയും പിന്നീട് ഫാത്തിമയെ കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിനു…

    Read More »
  • Breaking News

    എണ്ണ കൂട്ടായ്മയുടെ അന്ത്യമോ? ഒപെക്കില്‍ നിന്നുള്ള യുഎഇയുടെ പിന്മാറ്റം ഇന്ത്യയെ സംബന്ധിച്ച് എല്ലാം മാറ്റിമറിക്കുന്നത് എന്തുകൊണ്ട്? ഒമ്പതു ദശലക്ഷം കുടിയേറ്റക്കാരെ ബാധിക്കും; ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും നിര്‍ണായകമാകും

    ഒപെക്കില്‍ നിന്ന് തങ്ങള്‍ പുറത്തുപോകുകയാണെന്ന് ചൊവ്വാഴ്ചയാണ് യുഎഇ പ്രഖ്യാപിച്ചത്. ഏതാണ്ട് 60 വര്‍ഷത്തെ അംഗത്വത്തിന് ശേഷമുള്ള ഈ പിന്മാറ്റം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുഡാനിലെയും യമനിലെയും പ്രാദേശിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ ഉപരോധം കണക്കിലെടുക്കുമ്പോള്‍, ഈ നീക്കം പെട്ടെന്നുതന്നെ എണ്ണ വിപണികളെ ബാധിക്കാന്‍ സാധ്യതയില്ല. എന്നിരുന്നാലും, ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നിര്‍ണ്ണായകമായേക്കാം. സൗദി അറേബ്യയുടെയും യുഎഇയുടെയും വ്യത്യസ്തമായ സാമ്പത്തിക, എണ്ണ ഉല്‍പാദന നയങ്ങള്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ചരിത്രപരമായി നോക്കിയാല്‍, എണ്ണ വിതരണം പരിമിതപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ ഉയര്‍ന്ന വില നിലനിര്‍ത്തുന്നതിനുമാണ് സൗദി അറേബ്യ പൊതുവെ പിന്തുണ നല്‍കിയിട്ടുള്ളത്. ഇത് കേവലം ഒരു സാമ്പത്തിക നീക്കം മാത്രമല്ല, മറിച്ച് 1970-കളില്‍ പാശ്ചാത്യ എണ്ണക്കമ്പനികളുടെ ആധിപത്യത്തിനും ഗള്‍ഫ് രാജ്യങ്ങളിലെ സൈനിക സംഘര്‍ഷങ്ങള്‍ക്കും എതിരെയുള്ള ഒരു രാഷ്ട്രീയ നീക്കം കൂടിയായിരുന്നു. ഓരോ അംഗരാജ്യവും (യുഎഇയുടെ പിന്മാറ്റത്തിന് മുമ്പ് 12 അംഗങ്ങള്‍)…

    Read More »
  • Breaking News

    2021ലെ ബംഗാള്‍, തമിഴ്നാട്, കേരളം, അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവചനം എത്രത്തോളം കൃത്യമായിരുന്നു? യഥാര്‍ഥ ഫലം വന്നപ്പോള്‍ കൂടിയും കുറഞ്ഞും സീറ്റുകള്‍; കേരളത്തില്‍ വ്യത്യാസം വന്നത് ശരാശരി 15 സീറ്റുകള്‍

    പശ്ചിമബംഗാളിലും അസമിലും ബിജെപിയും കേരളത്തില്‍ യുഡിഎഫും തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു നടപടികള്‍ അവസാനിച്ചതിനു പിന്നാലെയാണ് പ്രമുഖ ഏജന്‍സികള്‍ വിവിധ മുന്നണികളുടെ സീറ്റുനില പ്രചരിച്ചത്. എന്നാല്‍, ഇവരുടെ 2021ലെ പ്രവചനം എന്തായിരുന്നു? 2021-ലെ എക്‌സിറ്റ് പോളുകള്‍ പരിശോധിക്കുമ്പോള്‍, അസമില്‍ ബിജെപിയുടെ വിജയവും തമിഴ്നാട്ടില്‍ ഡിഎംകെയുടെ വിജയവും പ്രവചിക്കുന്നതില്‍ സര്‍വേകള്‍ വലിയതോതില്‍ കൃത്യത പുലര്‍ത്തിയിരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) കേവല ഭൂരിപക്ഷം പ്രവചിച്ചെങ്കിലും, സീറ്റുകളുടെ എണ്ണത്തില്‍ കണക്കുകള്‍ അല്പം തെറ്റിപ്പോയി. എന്നാല്‍ പശ്ചിമ ബംഗാളില്‍, മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന്റെ വ്യാപ്തി കുറച്ചുകാണിച്ച പോള്‍സ്റ്ററുകള്‍, പാര്‍ട്ടിക്ക് നേരിയ വിജയം മാത്രമേ ലഭിക്കൂ എന്നാണ് പ്രവചിച്ചത്.   പശ്ചിമ ബംഗാള്‍ 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന ഒരു എക്‌സിറ്റ് പോളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) ശക്തമായ പ്രകടനം പ്രവചിച്ചിരുന്നില്ല. എല്ലാ പോള്‍സ്റ്ററുകളും ബിജെപിയുടെ യഥാര്‍ത്ഥ സീറ്റുകളുടെ എണ്ണം വലിയ…

    Read More »
  • Breaking News

    കനത്ത മഴയിലും കാറ്റിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം!! അപകടത്തിൽപ്പെട്ടത് രാമമംഗലം കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയവർ…

    ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് പരുക്കേറ്റു. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് സംഭവം. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിത, ലത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് സ്മിതയും ലതയും ബെംഗളൂരുവിലെത്തിയത്. ആകെ 56 പേരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. രാവിലെ വിമാനമാർഗം ബെംഗളൂരുവിലെത്തിയ സംഘം വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയ സമയത്താണ് കനത്ത മഴയും കാറ്റുമുണ്ടായത്. ഇതോടെ ആശുപത്രിയുടെ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് ഇവർ മാറി. ഇതിനിടെയാണ് മതിലിടിഞ്ഞ് വീണുകയായിരുന്നു. അതേസമയം ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയാണ് ആശുപത്രി വളപ്പിലെ മതിൽ തകർന്നുവീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആശുപത്രിയുടെ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. അപകടത്തിൽ ഏഴുപേർ മരിച്ചെന്നും ഏഴുപേർക്ക്…

    Read More »
  • Breaking News

    കേരളം വലതിനൊപ്പം!! യുഡിഎഫിന് 5% മുൻതൂക്കം, ടൈംസ് നൗ ജെവിസി, സിഎൻഎൻ വോട്ട് വൈബ് തുടങ്ങി ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിനനുകൂലം… ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്

    ന്യൂഡൽഹി: കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ വെറും നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. ഇക്കുറി കേരളം യുഡിഎഫിനൊപ്പെമെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം പറയുന്നത്. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. അതുപോലെ യുഡിഎഫ് അധികാരത്തിൽ വരുമെന്നുതന്നെയാണ് മറ്റ് എക്സിറ്റ് പോളുകളുടെയും സർവേ പറയുന്നത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിൾസ് പൾസ്, സിഎൻഎൻ വോട്ട് വൈബും പി മാർക്കും പുറത്തുവിട്ട ഫലം പറയുന്നു. യുഡിഎഫിന് 5 ശതമാനം മുൻതൂക്കമുണ്ടെന്നും സർവേ ഫലം. ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്. ബംഗാൾ ബിജെപി പിടിക്കുമെന്നാണ് പോൾ ഡയറിയുടെ സർവേ ഫലം. അതേസമയം നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ഇക്കാര്യത്തിൽഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ…

    Read More »
  • Breaking News

    സർക്കാർ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളോട് പ്രതികരിച്ചു, സർക്കാർ ചട്ടങ്ങൾ ലംഘിച്ചു!! ബി. അശോകിന് സസ്പെൻഷൻ

    തിരുവനന്തപുരം: സർക്കാരിന്റെ അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളോടു പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിനെതിരെ സർക്കാർ. സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ സസ്‌പെൻഡ് ചെയ്തതായി കാട്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. നിയമസഭാ തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സർക്കാർ നയങ്ങളെ വിമർശിക്കുന്ന തരത്തിൽ ബി.അശോക് സംസാരിച്ചിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെട്ടുവെന്നും പ്രതികരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അശോകിന്റെ പ്രതികരണങ്ങൾ ചട്ടം 7(2)ന് വിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ബി. അശോക് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിനെതിരെ എന്തു തരം പ്രസ്താവനയാണ് താൻ നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഉത്തരവിന് നിയമപരമായി നിലനിൽപുണ്ടെന്നു കരുതുന്നില്ല. സർക്കാർ മാറുന്ന സമയത്ത് തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന് സസ്‌പെൻഷന് പിന്നാലെ ബി. അശോക് പ്രതികരിച്ചു.  

    Read More »
  • Breaking News

    ഇറാൻ ബുദ്ധിപൂർവം പ്രവർത്തിക്കണം, ഇനി മര്യാദക്കാനായിരിക്കില്ല… ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ സമീപനം ഇനി കൂടുതൽ കടുപ്പമാകും !! മുന്നറിയിപ്പുമായി ട്രംപ്

    വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശംവെച്ചിരിക്കുന്ന തന്റെ ചിത്രത്തോടൊപ്പം ‘ഇനി മര്യാദക്കാരനായിരിക്കില്ല’ (No more Mr Nice Guy) എന്നും ട്രംപ് കുറിച്ചു. അതുപോലെ ഇറാൻ ഉടൻ തന്നെ ആണവ ര​ഹിത (non-nuclear) കരാറിലേക്ക് എത്താൻ ബുദ്ധിയോടെ പ്രവർത്തിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. അതുപോലെ ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ സമീപനം ഇനി കൂടുതൽ കടുപ്പമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇറാനെ വിമർശിച്ചത്. “ഇറാൻ അവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. അവർക്ക് ഒരു ആണവരഹിത കരാറിൽ ഒപ്പിടാൻ അറിയില്ല. ഉടൻ ബുദ്ധിയോടെ പ്രവർത്തിക്കണം, എന്നാണ് അദ്ദേഹം കുറിച്ചത്. “President DJT” എന്ന ഒപ്പോടുകൂടിയ ഈ സന്ദേശം ശക്തമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്.…

    Read More »
  • Breaking News

    പൊന്നാനി ഹാർബറിൽ 22കാരിയുടെ മൃതദേഹം; കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ച് ഭർത്താവ്; ദാരുണമായി കൊലചെയ്യപ്പെട്ടത് നാല് മാസം പ്രായമായ കുഞ്ഞിന്റെ അമ്മ

    മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പോലീസ് പിടികൂടി. പൊന്നാനി ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പിടികൂടുകയായിരുന്നു. മണലിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമായ ഒരു മകളുണ്ട്. യുവതിയും ഭർത്താവും ഒരുമിച്ചാണ് ഇന്നലെ ബീച്ചിലേക്ക് പോയത്. ഭർത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. സംശയം മൂലമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക…

    Read More »
  • Breaking News

    ‘ഈ കേസ് 2046ൽ കോടതി കേൾക്കാം, നിങ്ങളൊരു 20 വർഷം കൂടി കാത്തിരിക്ക്’!! മാനനഷ്ടക്കേസുമായെത്തിയ 90 കാരിയെ പരിഹസിച്ച് ബോംബെ ഹൈക്കോടതി,

    മുംബൈ: മാനനഷ്ടക്കേസുമായെത്തിയ 90 വയസുള്ള വൃദ്ധയോട് കേസ് കേൾക്കുന്നതിനായി 20 വർഷം കൂടി കാത്തിരിക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിൾ ബെഞ്ചിന്റെയാണ് വിധി. 90 വയസുള്ള തരിണിബെനും 57 വയസുള്ള ധ്വനി ദേശായിയും ചേർന്ന് ഫയൽ ചെയ്ത കേസാണ് ഇനി 2046-ന് ശേഷമേ ഇനി പരിഗണിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കിയത്. ഈ കേസ് നിയമപരമായ തർക്കത്തേക്കാൾ ഉപരി ഇത് ഒരു അഹന്തയുടെ പോരാട്ടമാണെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല ഈ കേസ് നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് ജെയിൻ ശക്തമായ ഭാഷയിൽ വിമർശിച്ചു. കക്ഷികൾ തമ്മിലുള്ള ഈ അഹന്തയുടെ പോരാട്ടം കാരണം വ്യവസ്ഥ സ്തംഭിക്കുകയാണെന്നും തൽഫലമായി യഥാർത്ഥത്തിൽ മുൻഗണന അർഹിക്കുന്ന മറ്റ് പ്രധാനപ്പെട്ട കേസുകൾ പരിഗണിക്കാൻ കോടതിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായ ഇത്തരം വാശികൾ കോടതിയുടെ വിലപ്പെട്ട സമയം കവരുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം 2017ലാണ് തരിണിബെനും ദേശായിയും കിൽകിൽരാജ് ഭൻസാലി ഉൾപ്പെടെയുള്ളവർക്കെതിരെ ഈ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.…

    Read More »
Back to top button
error: