Month: April 2026

  • Breaking News

    കുട്ടികളെക്കൊണ്ട് വോട്ടഭ്യർത്ഥിപ്പിച്ചു; വിജയ്‌ക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനിൽ പരാതി

    ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ കുട്ടികളെ ഉപയോഗിച്ച് വോട്ടഭ്യർഥിച്ചുവെന്ന് ആരോപിച്ച് പാർട്ടിനേതാവും നടനുമായ വിജയ്‌യുടെ പേരിൽ ബാലാവകാശ കമ്മിഷനിൽ പരാതി. രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തെന്നാണ് ചൈൽഡ് റൈറ്റ്‌സ് വാച്ച് എന്ന സംഘടന നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ‘ടി.വി.കെ.ക്കുവേണ്ടി വോട്ടഭ്യർഥിക്കാൻ കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരേ കർശന നടപടി വേണം.’ എന്നും സംഘടന ആവശ്യപ്പെട്ടു. വിജയ്‌യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശകമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു.

    Read More »
  • Breaking News

    ധർമടത്ത് പിണറായി തോറ്റാലും ‍ഞെട്ടണ്ട… മലബാറിൽ 60 ൽ 40 സീറ്റും യുഡിഎഫ് നേടും, മധ്യകേരളത്തിൽ 32 ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48 ൽ 25 സീറ്റും യുഡിഎഫ് നേടും…ബേപ്പൂർ പിവി അൻവർ തന്നെ തൂക്കും!! മലപ്പുറം വയനാട് ജില്ലകളിൽ മുഴുവൻ സീറ്റുകളും യുഡിഎഫിനു തന്നെ- സർവേയുമായി പി വി അൻവർ

    മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയമെന്ന സർവേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പിവി അൻവർ. യുഡിഎഫ് 89 സീറ്റുമായി അധികാരത്തിലെത്തുമെന്നാണ് പിവി അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. പി വി അൻവർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. അൻവറിന്റെ സർവേ ഫലങ്ങൾ പറയുന്നതിങ്ങനെ- മലബാറിൽ 60 ൽ 40 സീറ്റും യുഡിഎഫ് നേടും. മധ്യകേരളത്തിൽ 32 ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48 ൽ 25 സീറ്റും യുഡിഎഫ് നേടും. ബേപ്പൂരിൽ പിവി അൻവർ ജയിക്കും. മലമ്പുഴയിൽ എസ് സുരേഷ്, മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും പി വി അൻവറിന്റെ സർവേയിൽ പറയുന്നു. അതുപോലെ പേരാമ്പ്രയിലും ബാലുശ്ശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് റിപ്പോർട്ട്. മലബാറിൽ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അൻവർ പറഞ്ഞു. ധർമടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയൻ തോറ്റാലും…

    Read More »
  • Breaking News

    ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാനുള്ള പുതു തന്ത്രം; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്

    വാഷിങ്ടൺ: ഇറാനെതിരെ സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക സമ്മർദ്ദം ശക്തിപ്പെടുത്തുന്ന പുതിയ തന്ത്രങ്ങളിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനകൾ ശക്തമാകുന്നു. ഇറാനെ ദുർബലപ്പെടുത്താൻ നീണ്ടുനിൽക്കുന്ന ഉപരോധം കൂടുതൽ ഫലപ്രദമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലയിരുത്തൽ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാന്റെ മേൽ ‘ദീർഘകാല ഉപരോധത്തിന്’ തയ്യാറെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ തന്ത്രത്തിന്റെ പ്രധാന കേന്ദ്രമായി മാറുന്നത് ലോകത്തിലെ നിർണായക എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കാണ്. ഇവിടെ അമേരിക്ക ശക്തിപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഇറാന്റെ എണ്ണ കയറ്റുമതിയെ നേരിട്ട് ബാധിക്കുകയും രാജ്യത്തിന്‍റെ സാമ്പത്തിക സമ്മർദ്ദം ദിനംപ്രതി വർധിപ്പിക്കുകയും ചെയ്യുന്നു. സൈനിക ഇടപെടലുകൾ ഒഴിവാക്കി, ഇറാന്റെ സമ്പദ് വ്യവസ്ഥയെ ദീർഘകാലം ബാധിക്കുന്ന രീതിയിൽ നീങ്ങുകയാണ് അമേരിക്കയെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മുന്നോട്ടുവെക്കുന്നത്. ഹോർമുസിലൂടെ നടത്തുന്ന ടാങ്കർ ഗതാഗതം നിയന്ത്രിക്കപ്പെടുന്നതോടെ ഇറാന്റെ പ്രധാന വരുമാനമായ എണ്ണ കയറ്റുമതിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ…

    Read More »
  • Breaking News

    ഇറാന്റെ അധികാര ശ്രേണിയില്‍ സര്‍വത്ര തര്‍ക്കം; സകല മേഖലയിലും പിടിമുറുക്കി സൈന്യവും സുരക്ഷാ സേനയും; സമാധാന ചര്‍ച്ചകളില്‍ പോലും തീരുമാനമില്ല; സര്‍വാധിപധിയായി ഐആര്‍ജിസി കമാന്‍ഡര്‍; മോജ്തബയ്ക്ക് ഒപ്പിടാന്‍ മാത്രം ചുമതല

    ദുബായ്: രണ്ടുമാസം നീണ്ട യുദ്ധത്തിനൊടുവില്‍ ഇറാന്റെ അധികാര ശ്രേണിയില്‍ സര്‍വത്ര തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍- അമേരിക്ക സംയുക്ത യുദ്ധത്തില്‍ ശിഥിലമായിപ്പോയ ഇറാന്റെ പൗരോഹിത നേതൃത്വത്തില്‍ തര്‍ക്കങ്ങളില്ലാതെ തീരുമാനമെടുക്കാന്‍ ഒരാളില്ലെന്നും ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സമാധാന കരാര്‍ തുടരാനുള്ള പുതിയ ചര്‍ച്ചകളില്‍നിന്ന് ഇറാനു പിന്നോട്ടു വലിയേണ്ടിവന്നത് സര്‍ക്കാര്‍, സൈനിക, പുരോഹിത വൃത്തങ്ങളിലെ സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്നും ചൂണ്ടിക്കാട്ടുന്നു. 1979-ല്‍ സ്ഥാപിതമായത് മുതല്‍, ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളിലും അന്തിമ അധികാരം കൈയാളുന്ന ഒരു പരമോന്നത നേതാവിനെ കേന്ദ്രീകരിച്ചാണ് കറങ്ങിയിരുന്നത്. എന്നാല്‍ യുദ്ധത്തിന്റെ ആദ്യ ദിനം ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതും, പരിക്കേറ്റ അദ്ദേഹത്തിന്റെ മകന്‍ മോജ്തബയുടെ സ്ഥാനക്കയറ്റവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ (IRGC) കമാന്‍ഡര്‍മാരുടെ ആധിപത്യമുള്ളതും, നിര്‍ണ്ണായകവും ആധികാരികവുമായ മറ്റൊരു അധികാര കേന്ദ്രീകരണത്തിനു തുടക്കമിട്ടു. മോജ്തബ ഖമേനി ഭരണത്തിന്റെ ഉന്നതസ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ജനറല്‍മാര്‍ എടുക്കുന്ന തീരുമാനങ്ങളെ നിയമവിധേയമാക്കുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ പങ്ക്. യുദ്ധകാലത്തെ സമ്മര്‍ദ്ദം അധികാരം…

    Read More »
  • Breaking News

    വിക്കറ്റ് പോയ പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്!! 2019 ൽ ഇന്ത്യയിൽ നിരോധിച്ച ഇ- സി​ഗരറ്റ് വലിച്ച രാജസ്ഥാൻ ക്യാപ്റ്റൻ വിവാദത്തിൽ, നടപടി വേണമെന്ന ആവശ്യം ഉയരുന്നു

    മുല്ലൻപുർ: മൊബൈൽ വിവാദത്തിനു പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വീണ്ടും വിവാദത്തിൽ. ഇത്തവണ ക്യാപ്റ്റൻ റിയാൻ പരാഗ് തന്നെയാണ് വിവാദത്തിൽ കുരുങ്ങിയത്. ഡ്രസിങ് റൂമിനുള്ളിൽ റിയാൻ പരാഗ് വേപ് (ഇ– സിഗരറ്റ്) ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ന്യൂ ചണ്ഡിഗഡിൽ നടന്ന രാജസ്ഥാൻ റോയൽസ്– പഞ്ചാബ് കിങ്സ് മത്സരത്തിനിടെയാണ് സംഭവം. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിൽ ബ്രോഡ്‌കാസ്റ്റ് ക്യാമറ ഡ്രസിങ് റൂമിനുള്ളിലെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ വേപ് എന്നു തോന്നിക്കുന്ന ഒരു വസ്തു പരാഗ് കൈവശം വച്ചിരിക്കുന്നത് കണ്ടത്. പിന്നാലെ പരാഗ് ഇതു സാവധാനം വലിക്കുന്നതും പുക പുറത്തേക്ക് ഊതി വിടുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിക്കുകയും പരാഗിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു. 16 പന്തിൽ 29 റൺസെടുത്ത് പരാഗ് പുറത്തായതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. അതേസമയം സമ്മർദം കുറയ്ക്കാനാണ് താരം ഇതു ഉപയോഗിച്ചതെങ്കിൽ വളരെ ഗൗരവത്തോടെ ഇതിനെ കാണണമെന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.…

    Read More »
  • Breaking News

    പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രോഫിറ്റ്-ടസ്‌കർ ബിസിനസ് സമ്മിറ്റ് 2026 കൊച്ചി വേദിയാകുന്നു; ബിസിനസ് കുതിപ്പിനുതകുന്ന ചർച്ചകളും പ്രോഫിറ്റ് ടസ്‌കർ നാഷണൽ അവാർഡ് വിതരണവും ഉച്ചകോടിയെ ആകർഷകമാക്കും

    കൊച്ചി: ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് കോൺക്ലേവുകളിൽ ഒന്നായ പ്രോഫിറ്റ്-ടസ്‌കർ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയിൽ അരങ്ങേറുന്നു. പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ വെച്ച് പ്രശസ്തമായ പ്രോഫിറ്റ് ടസ്‌കർ നാഷണൽ അവാർഡുകളും വിതരണം ചെയ്യും. കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചി, ആഗോള വ്യവസായ പ്രമുഖനും മുൻ യു.എ.ഇ മന്ത്രിയുമായ മുഹമ്മദ് എസ്. അൽ കിന്ദി, ഡോ. ശശി തരൂർ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ESG (പരിസ്ഥിതി, സാമൂഹികം, ഗവേണൻസ്), ബ്രാൻഡിംഗ്, ഡിജിറ്റൽ സ്വാധീനം തുടങ്ങിയ ആധുനിക പ്രവണതകൾക്ക് ഇത്തവണത്തെ സമ്മിറ്റ് മുൻഗണന നൽകുന്നു. ഇന്തോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രൊമോഷൻ കൗൺസിലും (ICTEP കൗൺസിൽ) FYBB ഇന്നവേഷൻസും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, നൂതന വളർച്ച എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരു വിദഗ്ധ ജൂറി പാനൽ (…

    Read More »
  • Breaking News

    പാകിസ്ഥാന്‍-സൗദി അച്ചുതണ്ടിനെതിരായ പോരാട്ടം പരസ്യമാക്കി യുഎഇ; ഒപെക് വിട്ടത് ഗള്‍ഫിന്റെ അധികാര കേന്ദ്രങ്ങള്‍ക്ക് അടി; ഇറാന്‍ ആക്രമിച്ചപ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ പിന്തുണച്ചില്ല; സഹായിച്ചത് ഇസ്രയേല്‍; പാകിസ്ഥാന് ഇരട്ടത്താപ്പെന്നും യുഎഇ നേതൃത്വം

    ന്യൂയോര്‍ക്ക്: യുഎഇ ഒപെക് വിട്ടത്തിനു പിന്നില്‍ പാക്ക്- സൗദി അച്ചുതണ്ടിനെതിരായ അതൃപ്തിയുടെ പാരമ്യത്തിലെന്ന് വിദഗ്ധര്‍. തങ്ങളുടെ ഉദ്ദേശ്യങ്ങളെന്തെന്നു പറയാതെ വ്യക്തമാക്കുകയാണ് യുഎഇ ചെയ്തത്. പാകിസ്ഥാന്‍-സൗദി അറേബ്യ സഖ്യത്തിനെതിരെ ഗള്‍ഫ് രാഷ്ട്രം പരസ്യമായ പോരാട്ടം പ്രഖ്യാപിച്ചു എന്നാണ് സമീപകാലത്തെ രണ്ട് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എണ്ണക്കൂട്ടായ്മയായ ഒപെക് വിടാനുള്ള യുഎഇയുടെ ഏറ്റവും പുതിയ തീരുമാനം സൗദി അറേബ്യയ്ക്ക് ശക്തമായ പ്രഹരമേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. രണ്ടു സംഭവവികാസങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചത്. ഒന്ന് പാക് ബന്ധം. രണ്ട് ഇറാന്‍ യുഎഇയെ ആക്രമിച്ചപ്പോള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. യുഎസ് തുടങ്ങിവെച്ച സംഘര്‍ഷത്തില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, പാകിസ്ഥാനെ മറയായി അമേരിക്ക യുദ്ധത്തില്‍ നിന്ന് തടിയൂരി. ഈ സമയം ഇറാന്റെ ആക്രമണത്തിനു മുന്നില്‍ യുഎഇ സൈനികമായി ഒറ്റപ്പെട്ടു. ഇറാന് ശക്തമായ മറുപടി നല്‍കാനാണ് യുഎഇ ആഗ്രഹിച്ചത്. എന്നാല്‍ യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥന്റെ വേഷം കെട്ടിക്കൊണ്ട്…

    Read More »
  • Breaking News

    കെസി കളിക്കുന്നത് അപകടകരമായ ഒരു സ്ട്രാറ്റജി, പിടിവിട്ടാൽ കെ മുരളീധരനെപോലെ കെസി ​ഗതികിട്ടാതെ അലയും…

    നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കോൺ​ഗ്രസ് പ്രവർത്തകർ ആശങ്കയോടെ ഉറ്റുനോക്കുന്ന ഒരു കാര്യമുണ്ട്, പഴയ പഞ്ചാബ് മോഡൽ കേരളത്തിലും നടപ്പിലാവുമോ എന്ന്. പഴയതെന്നു വച്ചാൽ ഒത്തിരി പഴയതൊന്നുമല്ല, ഇത് ഈ അടുത്ത കാലത്ത് രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ കെ സി വേണു​ഗോപാലും കൂട്ടരും പഞ്ചാബിൽ കോൺ​ഗ്രസിനെ വേരോടെ അറുത്തെടുത്ത കഥയാണ്. പഞ്ചാബിൽ ശിരോമണി അകാലിദളും കോൺ​ഗ്രസും തമ്മിലാണ് എക്കാലത്തും അധികാരത്തിനായി പോരാട്ടം നടത്തിയിരുന്നത്. ഇരുകൂട്ടരും മാറിമാറി അധികാരം പങ്കിട്ടിരുന്ന പഞ്ചാബിൽ ബിജെപി വളരെ ചെറിയ ഒരു ജൂനിയർ സഖ്യകക്ഷി ആയിരുന്നു. എന്നാൽ 2020 കാലഘട്ടത്തിൽ അവിടെ മുഖ്യമന്ത്രിയായി പഞ്ചാബ് കോൺ​ഗ്രസിനെ നയിച്ചിരുന്ന അമരീന്ദർ സിം​ഗിനെ ഒതുക്കാനായി കോൺ​ഗ്രസ് ദേശീയ നേതൃത്വം മുൻ ക്രിക്കറ്ററായ നവജ്യോത് സിദ്ദുവിനെ PCC അധ്യക്ഷനാക്കുകയും ചരൻജിത് സിം​ഗ് ഛന്നി എന്നൊരാളെ മുഖ്യമന്ത്രി ആക്കുകയും ചെയ്തു. അതോടെ അമരീന്ദർ പാർട്ടി വിടുകയും പുതിയ പാർട്ടി ഉണ്ടാക്കുകയും ചെയ്തു. അതോടെ 2022 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് മുമ്പത്തെ 59 സീറ്റിൽ…

    Read More »
  • Breaking News

    എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന വിട്ട് യുഎഇ; സൗദിയുമായുള്ള ഭിന്നത വെളിപ്പെടുത്തി നടപടി; നയപരമായ തീരുമാനമെന്ന് യുഎഇ ഊര്‍ജമന്ത്രി; ട്രംപിന്റെയും നെതന്യാഹുവിന്റെയും നയതന്ത്ര വിജയമെന്ന് വിലയിരുത്തല്‍

    ദുബായ്: ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയെത്തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ധിക്കുന്നതിനിടെ എണ്ണ ഉല്‍പ്പാദകരുടെ ഗ്രൂപ്പിന് കനത്ത തിരിച്ചടി നല്‍കി ഒപെക് വിടുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ചൊവ്വാഴ്ച അറിയിച്ചു. ഗ്രൂപ്പിലെ ഏറ്റവും വലിയ ഉല്‍പ്പാദകരില്‍ ഒരാളായ യുഎഇയുടെ പുറത്തുപോകല്‍, ആഗോള എണ്ണ വിതരണത്തിന്മേലുള്ള ഒപെക്കിന്റെ നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്തുമെന്നാണു വിലയിരുത്തല്‍. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയുടെ (ഒപെക്) നേതാവായ സൗദി അറേബ്യയും അയല്‍രാജ്യമായ യുഎഇയും തമ്മിലുള്ള ഭിന്നതയും വര്‍ധിച്ചു. ഗള്‍ഫ് വഴിയുള്ള കയറ്റുമതി പുനരാരംഭിച്ചാല്‍, ഒപെക് ക്വാട്ടകള്‍ക്ക് കീഴിലല്ലാത്തതിനാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇത് യുഎഇയെ സഹായിച്ചേക്കും. രാജ്യത്തിന്റെ ഊര്‍ജ്ജ തന്ത്രങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയി റോയിട്ടേഴ്‌സിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. മറ്റൊരു രാജ്യവുമായും തങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇതൊരു നയപരമായ തീരുമാനമാണ്, ഉല്‍പ്പാദന നിലവാരവുമായി ബന്ധപ്പെട്ട നിലവിലത്തെയും ഭാവിയിലെയും നയങ്ങള്‍…

    Read More »
  • Breaking News

    പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ട‌മായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ

    ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുടിബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. മുളക്കുഴ പുത്തൻപീടികയിൽ ആസിഫ് അഷ്‌റഫ് (23) ആണ് മരിച്ചത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് ആസിഫിന് ഇടിമിന്നലേറ്റത്. ഉടൻതന്നെ മാവേലിക്കര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് പലയിടത്തും ഇടിമിന്നലോടുകൂടിയ മഴയാണ് ചൊവ്വാഴ്ച ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് കൂട്ടുകാരോടൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കേയാണ് അപകടം. പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേയാണ് മരണം സംഭവിച്ചത്. അതേസമയം തൃശ്ശൂരിൽ വൈകീട്ട് ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും ഇടിമിന്നലേറ്റിരുന്നു. ഇവരിൽ രണ്ടുപേരുടെ പൊള്ളൽ സാരമാണ്.

    Read More »
Back to top button
error: