Month: April 2026

  • Breaking News

    ബലാത്സം​ഗ അതിജീവിതമാർക്ക് 20 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കണം, ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്!!നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ വരുത്തണം- കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നിർണായക നിർദേശം

    ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ചവർക്ക് 20 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയുടെ നിർണായക നിർദേശം. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, മാറുന്ന കാലത്തിനനുസരിച്ച് ഉള്ളതാകണം നിയമങ്ങളെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല അതിജീവിതയുടെ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ പരിഗണിക്കുമ്പോൾ, ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം ഈ ഘട്ടത്തിൽ ഭ്രൂണത്തെ പുറത്തെടുത്താൽ അമ്മയ്ക്ക് വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു കാണിച്ച് എയിംസ് ഈ തീരുമാനത്തെ എതിർത്തു. എന്നാൽ അന്തിമ തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താൽപ്പര്യത്തിന് അനുസരിച്ചാകണമെന്നും ശരിയായ തീരുമാനമെടുക്കാൻ ആരോഗ്യരംഗത്തെ വിദഗ്ധർ അവരെ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കവെ, അതിജീവിതയുടെ മേൽ ഗർഭധാരണം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞിരുന്നു. ബലാത്സംഗത്തെ തുടർന്നുള്ള ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത…

    Read More »
  • Breaking News

    മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം

    കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുറച്ചുദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയും ഇത് എടുക്കുന്നതിനിടെ പാമ്പ് കടിക്കുകയുമായിരുന്നു. പിന്നീട് മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് കണ്ടെത്തി. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

    Read More »
  • Breaking News

    ‘യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും; പിന്നെ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും?ലീഗിന്റെ വക്താവാണ് വി ഡി സതീശൻ‘:വെള്ളാപ്പള്ളി

    ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗ് ഭരിക്കും, ലീഗ് ഭരിച്ചാൽ അരാജകത്വമല്ലാതെ മറ്റൊന്നുമുണ്ടാകില്ലയെന്ന് വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായിപ്പോഴും ശരിയാവണമെന്നില്ല. അത്തരം പ്രവചനങ്ങളിൽ തെറ്റു വരാം. അതിനാൽ മെയ്യ് നാലാം തീയ്യതിയിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കുന്നിട്ട് ഫലം പറയുന്നതല്ലേ ഭം​ഗിയെന്നും അദ്ദേഹം പറഞ്ഞു. ‘വിഡി സതീശൻ ലീ​ഗിന്റെ വക്താവാണ്. സതീശൻ തന്റേടത്തോടെ എന്തും പറയുന്നതിനു പിന്നിലെ ശക്തി ലീ​ഗാണ്. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് തീരുമാനിക്കേണ്ടത് കോൺ​ഗ്രസാണ്. ഘടകകക്ഷികൾക്ക് അതിൽ കാര്യമില്ല. പിന്നെയെന്തിനാണ് ലീ​ഗ് മുഖ്യമന്ത്രി ചർച്ച നടത്തുന്നതും സതീശനെ പിന്തുണയ്ക്കുന്നതും? യുഡിഎഫ് ജയിച്ചാൽ ലീ​ഗ് ഭരിക്കുമെന്നു തന്നെയാണ് അതിർത്ഥം. ലീ​ഗിന്റെ ഭരണകൂടം വന്നാൽ ഈ നാട്ടിൽ അരാജകത്വമല്ലാതെ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഇവിടെ എത്ര മാറാട് ഉണ്ടാകും? ലീ​ഗ് പറയും ഞങ്ങൾക്ക് മുഖ്യമന്ത്രി പദത്തിനുള്ള അർഹതയുണ്ടെന്ന്. അതു കിട്ടിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നു പറയും. ഇരിക്കാൻ പറയുമ്പോൾ കിടന്നു കൊടുക്കുന്നവരാണ് യുഡിഎഫിലുള്ളത്. ലീ​ഗിന്റെ ആവശ്യങ്ങൾ ‘തന്നേക്കാവേ‘ എന്നു പറഞ്ഞ്…

    Read More »
  • Breaking News

    മാതാപിതാക്കൾ ലഹരിയിൽ കിറുങ്ങിയ അവസ്ഥയിൽ!! വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ അവശനിലയിൽ ഹോട്ടൽ മുറിയിൽ, കെട്ടുവിട്ടെത്തിയ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറിയില്ല, ശിശുക്ഷേമ സമിതി ഏറ്റെടുത്തു… കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ

    കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയെ ഏറ്റെടുക്കുമ്പോൾ മാതാപിതാക്കൾ ലഹരിയിലായിരുന്നെന്ന് റിപ്പോർട്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഉടൻ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. പിറ്റേന്ന് രാവിലെ 24കാരനായ അച്ഛനും 21കാരിയായ അമ്മയും ശിശുക്ഷേമസമിതി ഓഫീസിലെത്തി കുഞ്ഞിനെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു. എന്നാൽ മാതാപിതാക്കളോടൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ ആവശ്യം സമിതി അംഗീകരിച്ചില്ല. തുടർന്ന് അമ്മയുടെ സ്വദേശമായ പാലക്കാട് സിഡബ്ല്യുസിയെ വിവരം അറിയിക്കുകയും ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ അധികൃതർ കുട്ടിയെ അവർക്കു കൈമാറുകയും ചെയ്തു. അതേസമയം കുട്ടിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പായാൽ മാത്രമേ കൈമാറ്റ നടപടികൾ സ്വീകരിക്കൂ എന്നും അധികൃതർ അറിയിച്ചു. മലപ്പുറം സ്വദേശിയാണ്…

    Read More »
  • Breaking News

    കുടുംബവുമായി അടുപ്പം, അമ്മയുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത സമയത്തെ മകളുടെ ഫോട്ടൊയെടുത്ത് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ട് വഴി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, സ്വർണവും പണവും തട്ടാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ

    ശൂരനാട് (കൊല്ലം): വ്യാജ അക്കൗണ്ടുകൾ വഴി സാമൂഹികമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സിപി.ഒ. ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: പെൺകുട്ടിയുടെ കുടുംബത്തെ ഇയാൾക്ക്‌ നേരത്തേ അറിയാമായിരുന്നു. ആറു വർഷം മുൻപുള്ള പ്രായപൂർത്തിയാകാത്ത സമയത്തെ പെൺകുട്ടിയുടെ ചിത്രങ്ങൾ കുട്ടിയുടെ അമ്മയുടെ ഫോണിൽനിന്ന്‌ അവിനാഷ് ആരുമറിയാതെ ഷെയർ ചെയ്തിരുന്നു. ഈ ചിത്രങ്ങൾ മോശകരമായി മോർഫ്ചെയ്ത്, വ്യാജമായി സൃഷ്ടിച്ച സാമൂഹികമാധ്യമ അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും അമ്മയുടെ വാട്‌സാപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അതിനു ശേഷം ഈ ഫോട്ടൊ മറ്റാരോ ആണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൂടുതൽ ചിത്രങ്ങൾ വരാതിരിക്കാൻ അവർക്ക് സ്വർണാഭരണവും പണവും നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. 15 പവൻ ലഭിച്ചില്ലെങ്കിൽ കൂടുതൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ശൂരനാട് പോലീസിൽ പരാതി നൽകുകയായിരുന്നു.…

    Read More »
  • Breaking News

    ‘ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയ‌ടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കും, വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ’? മുഹമ്മദ് റിയാസിനെ വെല്ലുവിളിച്ച് പി വി അൻവർ

    മലപ്പുറം: ബേപ്പൂരിൽ താൻ തോറ്റാൽ തല മൊട്ടയടിച്ച് രണ്ടു കാതിലും കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി മിഠായി തെരുവിലൂ‌ടെ റെയിൽവേ സ്റ്റേഷൻ നടക്കുമെന്ന് പി വി അൻവറിന്റെ വെല്ലുവിളി. താൻ ചെയ്യും, റിയാസ് അതിനു തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാൽ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം എൽഡിഎഫിന് തിരിച്ചടിയായെന്നും അൻവർ ആരോപിച്ചു. 2021ൽ താനടക്കമുള്ളവർ പിണറായി വിജയന്റെ പോസ്റ്ററുമായി ആണ് പ്രചാരണം ന‌ടത്തിയത്. എന്നാൽ ഇപ്പോൾ അതുമാറി. ന്യൂനപക്ഷ കൂട്ട് വേണ്ടയെന്നാണ് പിണറായി പറയുന്നത്. ഭരണത്തിലും പാർട്ടിയിലും റിയാസിന് അപ്രമാദിത്വമുണ്ടായതിൽ സിപിഐഎമ്മിൽ അമർഷമുണ്ടായിരുന്നു. നിയമസഭാ തെര‍ഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. കോഴിക്കോട് സിപിഎമ്മിന് തിരിച്ചടിയുണ്ടാകുന്നത് മുഹമ്മദ് റിയാസ് കാരണമാണ്. റിയാസിനു വളംവച്ചുകൊടുത്തത് പാർട്ടി സെക്രട്ടറിയാണ്. ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് എതിരായി. സിപിഎം വോട്ടുകൾ ചോർന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു. താൻ 85000ൽ അധികം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് റിയാസ് പറയുന്നത്. എന്നാൽ…

    Read More »
  • Breaking News

    ‘ഇറാൻ യുദ്ധം കാരണം പാകിസ്ഥാൻ ‘വലിയ’ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നു; വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്‘ : പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

    ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷമായി പാകിസ്ഥാന്റെ സാമ്പത്തിക പുരോഗതിക്ക് യുഎസ്-ഇറാൻ യുദ്ധം ഗുരുതരമായ പ്രഹരമേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധം ചെയ്യുന്ന ഇരു കക്ഷികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും തന്റെ സർക്കാർ ശ്രമങ്ങൾ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തിന് മുമ്പുള്ള പാകിസ്ഥാന്റെ എണ്ണ ഇറക്കുമതി ബിൽ 300 മില്യൺ ഡോളറിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നതായും ഇത് സമ്പദ്‌വ്യവസ്ഥയിൽ അധിക സമ്മർദ്ദം ചെലുത്തിയതായും ഷെഹ്ബാസ് പറഞ്ഞു. മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ പെട്രോളിയം ഉപഭോഗത്തിൽ കുറവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ ദിവസവും നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം തുരാതിരിക്കാനും പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഇസ്ലാമാബാദ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. “ഇറാൻ വിദേശകാര്യ മന്ത്രി റഷ്യ സന്ദർശിക്കുന്നതിന് മുമ്പ്, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു, ഒമാനിലെ അദ്ദേഹത്തിന്റെ എല്ലാ മീറ്റിംഗുകളും ആത്മാർത്ഥതയോടെയാണ് നടന്നതെന്ന്…

    Read More »
  • Breaking News

    മദ്യപിച്ചെത്തിയ റെജി ഭക്ഷണം മുഖത്തേക്ക് തട്ടിത്തെറുപ്പിച്ചു, കലി കയറി റെജിയെ ആക്രമിച്ചു, തോർത്തുകൊണ്ട് കഴുത്തിന് മുറുക്കി കൊലപ്പെടുത്തി, തടസം പിടിക്കാനെത്തിയ അമ്മയെ പിടിച്ചുതള്ളി, തറയിൽ തലയിടിച്ചു വീണ അമ്മ മരിച്ചു!! പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി കുഴിയെടുത്ത് മറവ് ചെയ്തു

    നെടുങ്കണ്ടം: അമ്മയെയും മൂത്തസഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) യെ റിമാൻഡ് ചെയ്തു. തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരെയും മർദിച്ചു കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്. കഴിഞ്ഞ 4 നു രാത്രിയിൽ കൊലപാതകങ്ങൾ നടത്തിയെന്നാണു സജി മൊഴി നൽകി. സജിയുടെ മൊഴി ഇങ്ങനെ: ‘രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരൻ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. ഇതിനിടെ റെജി ആഹാരം തന്റെ മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. ഇതിൽ പ്രകോപിതനായി റെജിയെ ആക്രമിച്ചു. ആദ്യം കൈകൊണ്ട് അടിച്ചു. പിന്നാലെ ഷൂസ് കൊണ്ട് കഴുത്തിൽ ചവിട്ടി ഞെരിച്ചു. ഇതിനിടെ തടസം പിടിക്കാനെത്തിയ അമ്മ മേരിയെ മർദിച്ച ശേഷം പിടിച്ചുതള്ളി. തറയിൽ തലയിടിച്ചു വീണ മേരി മരിച്ചു. അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്ന ശബ്ദംകേട്ട് തോർത്തുകൊണ്ട് റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി. ആ രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ…

    Read More »
  • Breaking News

    വിവാഹ വാർഷിക ആഘോഷത്തിനിടെ മദ്യ ലഹരിയിൽ ഭാര്യയുമായി വഴക്ക്, പിടിച്ചുമാറ്റാൻ ചെന്ന അമ്മാവനെ കത്തിക്ക് കുത്തി!! പിതാവിനെ അടുത്തുകിടന്ന കസേരയെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

    തിരുവനന്തപുരം: അമ്പൂരിയിൽ മദ്യ ലഹരിയിൽ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അമ്മാവനെ കുത്തി പരുക്കേൽപ്പിച്ചു. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ മകൻ ഷൈനു തോസമ് (31) കസ്റ്റഡിയിൽ. കുത്തേറ്റ ഷൈനുവിന്റെ അമ്മാവൻ വർഗീസ് (50) ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ഷൈനുവിന്റെ വിവാഹ വാർഷികം ആയിരുന്നു. മദ്യലഹരിയിലാണ് സംഭവം നടന്നത് എന്നാണ് വെള്ളറട പോലീസ് പറയുന്നത്. ആഘോഷ പരിപാടികൾക്ക് ശേഷം ഷൈനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരേയും ശാന്തരാക്കാൻ അമ്മയും അമ്മാവനും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ഷൈനു കത്തികൊണ്ട് വർഗീസിനെ കുത്തിയത്. ബഹളം കേട്ടെത്തിയ എബ്രഹാമിനെ കസേര കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീഴുകയായിരുന്നു. എബ്രഹാമിന് തലയ്ക്കാണ് അടിയേറ്റത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കാരക്കോണം…

    Read More »
  • Breaking News

    ‘ഓപ്പറേഷൻ സിന്ദൂർ പൊടുന്നനെ അവസാനിപ്പിച്ചത് ഇന്ത്യയുടെ ആക്രമണ കഴിവ് കുറവായതിനാലല്ല; ദീർഘകാലയുദ്ധത്തിന് നമ്മൾ പൂർണ്ണമായി തയ്യാറെടുത്തിരുന്നു; പിന്നെ വേണ്ടെന്നുവെച്ചതാണ് ‘: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

    ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ സ്വമേധയാ നിർത്തുകയായിരുന്നുവെന്നും പാകിസ്താനെതിരെ ദീർഘകാല യുദ്ധത്തിന് ഇന്ത്യ പൂർണ സജ്ജമായിരുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എഎൻഐ സംഘടിപ്പിച്ച ദേശീയ സുരക്ഷ ഉച്ചകോടി 2.0 യിൽ സംസാരിക്കവെ പാകിസ്താനെ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ കേന്ദ്രബിന്ദുവായി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വേരുകൾ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഓപ്പറേഷൻ സിന്ദൂറിനിടെ, ഞങ്ങളെ ആക്രമിച്ചവരെ ഞങ്ങൾ കൃത്യമായി ലക്ഷ്യമിട്ടു. ഈ ഓപ്പറേഷൻ നിർത്തിയത് ഞങ്ങളുടെ കഴിവുകൾ കുറഞ്ഞതുകൊണ്ടല്ലെന്ന് ഞാൻ ഇവിടെ വീണ്ടും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിർത്തിയത് സ്വമേധയാ ആണ്, ഞങ്ങളുടെ സ്വന്തം നിബന്ധനകളിൽ, ആവശ്യമെങ്കിൽ, ദീർഘകാലയുദ്ധത്തിന് ഞങ്ങൾ പൂർണ്ണമായി തയ്യാറെടുത്തിരുന്നു‘; അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സായുധ സേന അവരുടെ കഴിവുകൾ വിപുലീകരിച്ചെന്നും അപ്രതീക്ഷിതമായ ആവശ്യങ്ങളിൽ ശക്തരാണെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.‘അപ്രതീക്ഷിതമായ ആവശ്യങ്ങൾ വരുമ്പോൾ രാജ്യത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, അത് മുൻപത്തേക്കാൾ ശക്തവുമാണ്.…

    Read More »
Back to top button
error: