Month: March 2026
-
Breaking News
‘ഒന്നെങ്കിൽ ട്രംപ് തന്നിഷ്ടം അവസാനിപ്പിക്കുക, പശ്ചിമേഷ്യയിലെ ആക്രമണങ്ങളിൽ നിന്നും പിന്തിരിയുക‘ : അമേരിക്കയിലെങ്ങും ജനരോക്ഷം ആളിപ്പടരുന്നു
വാഷിംങ്ടൺ: ഇറാനെതിരായ അമേരിക്കൻ-ഇസ്രയേല്‍ ആക്രമണത്തിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് ജനം പ്രതിഷേധമുയർത്തിയത്. നിരവധിയാളുകൾ അണിനിരന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിനെതിരെ മുദ്രാവാക്യവും പ്ലക് കാർഡുകളുമുയർത്തിയാണ് ആളുകൾ പ്രതിഷേധിച്ചത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. യുഎസിന്റെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം, യുദ്ധം ഒന്നിനും പരിഹാരമല്ല, ട്രംപ് അധികാരത്തിൽനിന്ന് ഇറങ്ങണം, പശ്ചിമേഷ്യയിൽ ഇനിയുമൊരു അമേരിക്കൻ യുദ്ധം വേണ്ടതില്ല എന്നെല്ലാം എഴുതിയ പ്ലക്കാർഡുകളും സമരക്കാർ ഉയർത്തിപ്പിടിച്ചിരുന്നു. ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് സമിപവും പ്രതിഷേധക്കാർ തടിച്ച്…
Read More » -
Breaking News
‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കൊല്ലം : പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന്റെ വഴിയിലൂടെയാണ് കേരളത്തിലെ സിപിഎം പോകുന്നതെന്നും ഡൽഹിയിൽ ചേട്ടൻ ബാവ സഞ്ചരിക്കുന്ന അതേ തോണിയിലാണ് കേരളത്തിൽ അനിയൻ ബാവ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയ്ക്കു കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കവെയാണ് സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്. വർഗീയത പറയാൻ ആരെയും സമ്മതിക്കില്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സമ്മതിക്കില്ല. ഏത് കൊലകൊമ്പൻ വർഗീയത പറഞ്ഞാലും അതിനെ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് കാലമാണെങ്കിലും അതിൽ വിട്ടുവീഴ്ചയില്ല. ചിലർ കയ്യിൽ വോട്ട് ബാങ്കുണ്ടെന്ന് പേടിപ്പിക്കാൻ പറയും. വോട്ട് ബാങ്കുണ്ടെങ്കിൽ കയ്യിൽ വച്ചോ. വർഗീയത പറയരുതെന്ന് മുഖത്തു നോക്കിപ്പറയും. അതിനുള്ള ആർജവം യുഡിഎഫിനുണ്ട്. വരുന്ന തലമുറയ്ക്കും സൗഹൃദത്തോടെ ഈ നാട്ടിൽ ജീവിക്കാൻ സാധിക്കണം. കേരളം ഇന്ന് പുറകിലേക്കു നടക്കുകയാണ്. കേരളത്തിന്റെ നട്ടെല്ലായ…
Read More » -
Breaking News
തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ ജീവിതയാത്രയുമായി ‘മെയ്ഡ് ഇൻ കൊറിയ’; മാർച്ച് 12-ന് തിയേറ്ററുകളിൽ
റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമ്മിച്ച് രാ. കാർത്തിക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയങ്ക മോഹനും ദക്ഷിണ കൊറിയൻ താരം പാർക്ക് ഹേ-ജിനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതുചിത്രമാണ് ‘മെയ്ഡ് ഇൻ കൊറിയ’. തികച്ചും വ്യത്യസ്തമായ പ്രമേയത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം ഈ മാസം 12 ന് തീയ്യേറ്ററുകളിലെത്തും. റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമ്മിച്ച് രാ. കാർത്തിക് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, ഷെൺബ എന്ന പെൺകുട്ടിക്ക് കൊറിയൻ സംസ്കാരത്തോടുള്ള കൗതുകവും അത് അവളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ദൃശ്യവൽക്കരിക്കുന്നത്. കുട്ടിക്കാലത്തെ കഥകളിലോ, ക്ലാസ്റൂമിലെ സ്വപ്നങ്ങളിലോ, ദൂരദേശങ്ങളെക്കുറിച്ചുള്ള കൗതുകങ്ങളിലോ നിന്നാവാം പലപ്പോഴും വലിയ സ്വപ്നങ്ങൾ പിറവിയെടുക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന ഷെൺബയുടെ കാര്യവും മറിച്ചല്ലായിരുന്നു. തന്റെ സാധാരണ ജീവിതത്തിനിടയിലും അവൾ ഒരു വലിയ സ്വപ്നം നെഞ്ചിലേറ്റി: എന്നെങ്കിലും ഒരിക്കൽ ദക്ഷിണ കൊറിയയിൽ എത്തണം. തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ മറക്കാനാവാത്ത ജീവിതയാത്രയാണ്’മെയ്ഡ് ഇൻ കൊറിയ’യുടെ…
Read More » -
Breaking News
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനെ തകർക്കാൻ ഇസ്രയേൽ തൊടുത്തത് 1200ലധികം മിസൈലുകൾ!! ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുഎഇയ്ക്കെതിരെ ഇറാൻ പ്രയോഗിച്ചത് 137 മിസൈലുകളും 209 ഡ്രോണുകളും… ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ചു
ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇന്നും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 1200-ലധികം മിസൈലുകൾ ഇസ്രായേൽ വ്യോമസേന വർഷിച്ചതായാണ് കണക്കുകൾ പറയുന്നത്. ടെഹ്‌റാൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ച അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനും ടെഹ്‌റാനിലേക്കുള്ള പാത സുഗമമാക്കുന്നതിനുമായി വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തിയതായി ഐഡിഎഫ് വെളിപ്പെടുത്തി. അതേസമയം ഇസ്രായേലിലെ സൈനിക ആസ്ഥാനവും അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേൽ വാർത്താ ഏജൻസിയായ ഹരീറ്റ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇറാൻ ശക്തമായ…
Read More » -
Breaking News
സനീഷിനിത് സ്വപ്നസാഫല്യം; മലയാള ചലച്ചിത്രലോകത്തേയ്ക്ക് ആദ്യ ചുവടുവയ്പ് – “ഇനിയും” വിജയം കണ്ടു
പാലക്കാട്: സനീഷ് മേലേപ്പാട്ട് എന്ന ചെറുപ്പക്കാരന്റെ നാളുകളേറെയായുള്ള സ്വപ്നങ്ങളൊക്കെയും മലയാള സിനിമാ ലോകത്തെ ചുറ്റിപറ്റിയുള്ളതായിരുന്നു. ആ സ്വപ്നലോകം സനീഷിനെ തേടിയെത്തിയിരിക്കുകയാണ്. അരങ്ങേറ്റ ചിത്രമായ “ഇനിയും” മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുകയാണ്. ചിത്രത്തിലെ സനീഷിന്റെ നായകവേഷം കൈയ്യടികളോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഫൈറ്റും പ്രണയവും family ഇമോഷൻസും ഇട കലർന്ന ആദ്യ ചിത്രം തന്നെ പ്രക്ഷക ശ്രദ്ധ നേടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഈ യുവതാരം പാലക്കാട് ജില്ലയിലെ ഷോർണൂർ സ്വദേശിയാണ് സനീഷ്. സിനിമാ ചിത്രീകരണങ്ങളുടെ തട്ടകത്തിൽ ജനിച്ചുവളർന്ന സനീഷിനെപോലൊരാൾക്ക് അഭിനയമോഹം തോന്നിയതിൽ അതിശയിക്കാനില്ല. വള്ളുവനാടിന്റെ മനോഹാരിതയിൽ, അമ്പലങ്ങളും കാവുകളും മനകളും നെൽ പാടങ്ങളും സിനിമകളുടെ ലൊക്കേഷനുകൾ ആയപ്പോൾ അതിലേക്ക് ആകർഷണം തോന്നിയ സനീഷ് അങ്ങനെ മലയാള സിനിമയിലെ പുതുമുഖ ഹീറോ ആയി തുടക്കം കുറിച്ചിരിക്കുന്നു. കുടുംബത്തിലെ എല്ലാവരും തന്നെ സർക്കാർ സർവീസിൽ ആണെങ്കിലും സനീഷ് അതിൽ നിന്ന് വിഭിന്നമായി പ്രൊഫഷണൽ ഡിഗ്രി എടുത്തതിന് ശേഷം കോർപ്പറേറ്റ് മേഖലയിലേക്ക് എത്തി. ഒരു എച്ച് ആർ പ്രൊഫഷണൽ…
Read More » -
Breaking News
ശത്രുക്കൾക്കെതിരെ പടനയിക്കാൻ ഇറാന് പുതിയ നേതൃത്വം… ഖമനേയിയെ തീർത്ത് മണിക്കൂറുകൾക്കുള്ളിൽ താൽകാലിക പരമോന്നത ഭരണത്തലവനായി ആത്മീയ നേതാവ് അയത്തൊള്ള അറാഫി, IRGC പുതിയ തലവനായി മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി,
ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയേയും പ്രമുഖ നേതാക്കളേയും വകവരുത്തിയെങ്കിലും ശത്രുക്കൾക്കെതിരെ അതൊന്നും പോരെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇതു ഊട്ടിയുറപ്പിക്കാൻ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു. ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് അയത്തൊള്ള അറാഫി. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ പരമോന്നത നേതാവിൻ്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാൻ അറിയിച്ചു. അതേസമയം അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) പുതിയ തലവനെയും ഇറാൻ നിയമിച്ചു. മുൻ ഇറാനിയൻ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്‌മദ് വാഹിദിയാണ് പുതിയ ഐആർജിസി തലവനായി ചുമതലയേൽക്കുന്നത്. മേഖലയിലെ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിർണായക മാറ്റമെന്നാണ് റിപ്പോർട്ട്.
Read More » -
Breaking News
ഇറാനിലെ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം അമേരിക്ക, അവർക്ക് പറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്… തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങൾക്കും – പിണറായി
കൽപറ്റ: തങ്ങൾക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലപാടാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂരൽമലയിൽ പറഞ്ഞു. കൽപ്പറ്റയിൽ മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗൾഫ് രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമാദിക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സഹോദങ്ങൾ ലക്ഷക്കണക്കിനാണ് ഗൾഫിലുള്ളത്. അവരെല്ലാം അരക്ഷിതാവസ്ഥയിലാണ്. ഇതെല്ലാമുണ്ടാക്കിയത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നടപടികളാണ്. അവർക്ക് അതിനുപറ്റിയ ചങ്ങാതി ലോക തെമ്മാടി ഇസ്രയേലാണ്. രണ്ടുകൂട്ടരുമാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വല്ലാത്ത നടുക്കത്തിലാണ് നാടും ലോകവും. മനുഷ്യർ തമ്മിൽ പാലിക്കുന്ന മര്യാദപോലെ തന്നെ രാജ്യങ്ങൾ തമ്മിലും മര്യാദകൾ പാലിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതേ അഭിപ്രായം തന്നെയായിരിക്കണം മറ്റൊരു രാജ്യത്തിനെന്ന് നിർബന്ധിക്കാനാകില്ല. പക്ഷെ നമ്മുടെ നാട്ടിൽ സാധാരണ തെമ്മാടികൾ…
Read More » -
Breaking News
നടൻ ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘എറിക്‘; ട്രെയിലർ പുറത്തിറങ്ങി
തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- വിവേക് നായർ, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍…
Read More » -
Breaking News
ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയതെങ്ങനെ? രമേശ് ചെന്നിത്തലയുടെ പുസ്തകം ‘My journey through Gandhi villages’ പ്രകാശനം ചെയ്തു
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച ‘My journey through Gandhi villages’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലെയും പട്ടികജാതി-പട്ടികവർഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012-ൽ ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഗാന്ധിഗ്രാം. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതിയിൽപ്പെടുന്ന ഗ്രാമങ്ങൾക്ക് അനുവദിക്കുകയുണ്ടായി. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസനപ്രവർത്തനങ്ങൾക്കായി പണം അനുവദിക്കുകയും ചെയ്തിരുന്നു. ഗാന്ധിഗ്രാം പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവർഗ ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയതെങ്ങനെയെന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ ഇവയുടെയെല്ലാം നേർക്കാഴ്ച ഈ പുസ്തകത്തിൽ കാണാം.
Read More » -
Breaking News
പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിട്ടു!! ശനിയാഴ്ച തെരഞ്ഞെടുത്തതിനു പിന്നിൽ ഖമനേയി ഉന്നത ഉപദേഷ്ടാക്കളുമായി അന്നുതന്നെ കൂടിക്കാഴ്ച നടത്തുന്നുവെന്ന രഹസ്യവിവരം, ഇങ്ങോട്ട് ആക്രമിക്കുംമുൻപ് അങ്ങോട്ട് ആക്രമിക്കാൻ ട്രംപ് തീരുമാനമെടുത്തു- യുഎസ്
ടെൽ അവീവ്/ ടെഹ്റാൻ: ഇറാനെതിരെയുള്ള സൈനികനീക്കത്തിന് ശനിയാഴ്ച തന്നെ തെരഞ്ഞെടുത്തതിന് പിന്നിൽ പ്രത്യേക കാരണമുണ്ടെന്ന് യുഎസ് വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. യുഎസിന്റെ നടപടികൾക്കെതിരെ പ്രതിരോധ മിസൈൽ ആക്രമണങ്ങൾക്ക് ഇറാൻ പദ്ധതിയിടുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് ഇറാനെതിരെ നടപടിയെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർബന്ധിതനായത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഇസ്രയേൽ- യുഎസ് വ്യോമ- നാവിക നീക്കത്തിനെതിരായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉന്നത ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിടുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ചയ്ക്കായി ഖമനേയി തെരഞ്ഞടുത്തത്. ഇതറിഞ്ഞതോടെയാണ് ട്രംപ് ശനിയാഴ്ച ഇറാൻ ആക്രമിക്കാൻ തെരഞ്ഞെടുത്തതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താനാണ് ഖമനേയി തീരുമാനിച്ചിരുന്നതെന്ന് യുഎസ് വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ കൂടിക്കാഴ്ചയുടെ സ്ഥലം അപ്പോൾ വ്യക്തമായിരുന്നില്ല. “ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടുന്നത് വരെ കാത്തിരുന്നാൽ, സാധാരണയായി സംഭവിക്കുന്നതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും പ്രതിരോധനടപടികൾ കൂടുതൽ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തി. ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടാൻ…
Read More »