Month: March 2026
-
Breaking News
യുദ്ധം മടുത്തെന്ന് ജനം; ഇസ്രയേലിന് എതിരായ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയെ നിരോധിച്ച് ലെബനന്‍; ഖമേനി വളര്‍ത്തിയ ഭീകരര്‍ക്കെതിരേ അവസാന ആക്രമണം തുടങ്ങി ഇസ്രയേല്‍; ചരിത്രപരമായ നീക്കമെന്ന് വിദഗ്ധര്‍
ബെയ്‌റൂട്ട്: ഇറാന്റെ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിനു നേരെ വെടിയുതിര്‍ത്ത ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനന്‍ സര്‍ക്കാര്‍ രംഗത്ത്. ഹിസ്ബുള്ളയ്ക്കു നിരോധനം ഏര്‍പ്പെടുത്തി പുറത്തുവന്ന ഉത്തരവിലാണ് വെടിയുതിര്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളത്. ലെബനീസ് സര്‍ക്കാരും ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇതിടയാക്കും. 2024-ലെ യുദ്ധത്തില്‍ ഇസ്രായേലില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനില്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. 1975-90 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായെന്നും വിലയിരുത്തപ്പെടുന്നു. ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ലെബനന്റെ മറ്റ് ഭാഗങ്ങളിലും ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇതില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. צה״ל החל כעת בתקיפת מטרות נוספות של ארגון הטרור חיזבאללה בלבנון. בין המטרות שהותקפו, מחסני אמצעי לחימה ותשתיות נוספות של ארגון הטרור…
Read More » -
Breaking News
ഇറാന്‍ ആക്രമണത്തിന് വ്യോമപാത ഉപയോഗിക്കാന്‍ പാടില്ലെന്ന സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയുടെ കര്‍ശന നിലപാട്; സ്‌പെയിന്‍ വിട്ടത് 15 അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍; ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങള്‍ പുറത്ത്
മാഡ്രിഡ്: ഇറാനെതിരായ ആക്രമണത്തിന് വ്യോമപാതകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ കുറഞ്ഞത് 15 അമേരിക്കന്‍ വിമാനങ്ങളെങ്കിലും സ്‌പെയിന്‍ വിട്ടെന്നു റിപ്പോര്‍ട്ട്. തെക്കന്‍ സ്‌പെയിനിലെ റോട്ട (Rota), മൊറോണ്‍ (Moron) സൈനിക താവളങ്ങളില്‍ നിന്ന് 15 യുഎസ് വിമാനങ്ങള്‍ പുറപ്പെട്ടതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ലൈറ്റ്റഡാര്‍ 24 (FlightRadar24) തിങ്കളാഴ്ച പുറത്തുവിട്ട മാപ്പുകള്‍ വ്യക്തമാക്കുന്നു. യുഎസും സ്‌പെയിനും സംയുക്തമായാണ് ഈ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കിലും അവ സ്‌പെയിനിന്റെ പരമാധികാരത്തിന് കീഴിലാണെന്നും, ഇറാനെതിരായ ആക്രമണത്തിന് ഇവ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. ഇറാന്‍ ആക്രമണത്തെ സ്‌പെയിന്‍ അപലപിക്കുകയും ചെയ്തു. ‘സ്പാനിഷ് താവളങ്ങള്‍ ഈ ഓപ്പറേഷനായി ഉപയോഗിക്കുന്നില്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള കരാറില്‍ ഉള്‍പ്പെടാത്തതോ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമായതോ ആയ ഒന്നിനും അവ ഉപയോഗിക്കില്ലെന്നും വിദേശകാര്യമന്ത്രി സ്പാനിഷ് മാധ്യമമായ ടെലിസിന്‍കോയോട് പ്രതികരിച്ചു. ഈ വിമാനങ്ങളില്‍ കുറഞ്ഞത് ഏഴെണ്ണമെങ്കിലും ജര്‍മ്മനിയിലെ റാംസ്‌റ്റൈന്‍ (Ramstein) എയര്‍ ബേസില്‍ ഇറങ്ങിയതായി ഫ്‌ലൈറ്റ്റഡാര്‍ 24 കാണിക്കുന്നു. തുടക്കത്തില്‍ ബ്രിട്ടനും…
Read More » -
Breaking News
‘ഇറാനോട് യുഎസ് കാണിച്ചത് അനാവശ്യം; ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു‘: അമേരിക്കയെ വിമർശിച്ച് പാക്കിസ്ഥാൻ
ന്യൂയോർക്ക്: ഇറാനെ ആക്രമിച്ച അമേരിക്കൻ നടപടിക്കെതിരെ പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭയിൽ നടന്ന ചർച്ചയിലാണ് വിമർശനം ഉന്നയിച്ചത്. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ഇറാനും തയ്യാറായതാണ്. ഈ ചർച്ചകൾ നടക്കുന്നതിനിടെ ആക്രമണം നടത്തിയത് അനാവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ അസിം ഇഫ്തിഖർ അഹമ്മദ് പറഞ്ഞു. യുദ്ധം മേഖലയിലെ സമാധാനത്തെയും സുസ്ഥിരതയെയും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംയമനം പാലിക്കണം: നിലവിലെ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും പാകിസ്ഥാൻ അപലപിച്ചു. ഈ രാജ്യങ്ങൾക്ക് പാകിസ്ഥാൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾക്ക് അറബ് രാജ്യങ്ങളാണ് മധ്യസ്ഥം വഹിച്ചത്. അതിനിടെ ഉണ്ടായ സൈനിക നീക്കങ്ങൾ നിർഭാഗ്യകരമാണ്. യുഎസിനും ഇറാനും ഇടയിൽ നടന്ന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഒമാൻ നടത്തിയ ഇടപെടലുകളെ പാകിസ്ഥാൻ പ്രത്യേകം പ്രശംസിച്ചു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ ഭീകര കേന്ദ്രങ്ങൾ…
Read More » -
Breaking News
പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല… യുവ താരങ്ങൾ ഒന്നിക്കുന്ന ദ്വിഭാഷാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ശേഷം 2016’ മാർച്ച് 06 മുതൽ തിയേറ്ററുകളിൽ…
യുവ കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ മലയാളത്തിലും കന്നഡയിലുമായി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘ശേഷം 2016’. ദ്വിഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം, കേരള- കർണാടക അതിർത്തി ഗ്രാമത്തിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ അന്വേഷണമാണ് പറയുന്നത്. മറാടിഗുഡ്ഡ എൻറർടെയ്ൻമെൻറിൻറെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം മാർച്ച് 06ന് തിയേറ്ററുകളിൽ എത്തും. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡെയിൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂരു തുടങ്ങിയലരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു മുഴുനീള ക്രൈം ത്രില്ലറായിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. പോലീസിൽ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവുമായുള്ള കഥാതന്തുവിൽ ഒരുക്കുന്ന ചിത്രം “പോലീസിന് മാത്രം, ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല…” എന്ന ടാഗ്‌ലൈനിലാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം രാഘവേന്ദ്ര മയ്യയും ചേർന്നാണ് തിരക്കഥ…
Read More » -
Breaking News
കാറിൽവച്ച് മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി, വിഷം കഴിച്ച പിതാവിന് മരിച്ചു, മക്കൾ ഗുരുതരാവസ്ഥയിൽ, കാറിൽ അബോധാവസ്ഥയിൽ കിടന്ന മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ!! കുട്ടികൾ ജ്യൂസ് കുടിച്ചത് വിഷമെന്ന് അറിയാതെ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ പെൺമക്കൾക്കു വിഷം നൽകിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. കുട്ടികൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കളായ ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സ്‌കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു.
Read More » -
Breaking News
നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം!! ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ… ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി
ടെഹ്‌റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈൽ ആക്രമണം. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്കും കിഴക്കൻ ജറുസലേമിനും നേരെ ഇറാൻ ഖൈബർ മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) ആക്രമണം നടത്തിയത്. കൂടാതെ ജറുസലേമിന് മുകളിൽ തിങ്കളാഴ്ചയും വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ നീക്കങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി. അതേസമയം ഇറാൻ നടത്തുന്നത് വഞ്ചനാപരമായ ആക്രമണമെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ കുറ്റപ്പെടുത്തി. സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തിൽ അപലപിക്കുന്നു. കൃത്യമായ മറുപടി നൽകണമെന്ന് ജിസിസി കൗൺസിൽ യോഗത്തിൽ നിർദ്ദേശമുണ്ടായി. ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഗൾഫിൽ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബഹ്‌റൈനിൽ തിങ്കളാഴ്ച പുലർച്ചെ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ സ്വദേശി മരിച്ചു. കൂടാതെ പ്രദേശത്തെ…
Read More » -
Breaking News
ഇതര ജാതിക്കാരനുമായി പ്രണയം, വിവാഹത്തിന് ജാതകം നോക്കിയപ്പോൾ ബന്ധത്തിന് അല്പായുസ് എന്ന് ജ്യോതിഷ പ്രവചനം, പരിഹാരമായി 9 ദിവസത്തെ പൂജ ചെയ്യാൻ നിർദേശം, പൂജ തുടങ്ങി ഒമ്പതാംദിവസം യുവതി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിലെ ബാഗലഗുണ്ടെയിലെ എം.ഇ.ഐ ലേഔട്ടിൽ 27കാരിയായ ഐടി ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രണയത്തിലായിരുന്ന യുവാവുമായുള്ള ബന്ധത്തിന് അല്പായുസാണെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. വിദ്യാജ്യോതി എന്ന യുവതി കുടക് വംശജനായ മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. ആദ്യം എതിർത്തെങ്കിലും യുവതിയുടെ ആഗ്രഹപ്രകാരം ഇരുവരുടെയും കുടുംബങ്ങളും വിവാഹത്തിന് സമ്മതം നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ അടുത്തിടെ യുവതിയുടെ മാതാപിതാക്കൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനകം ദമ്പതികൾക്കിടയിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകാനും അത് വേർപിരിയലിലേക്ക് നയിക്കാനുമുള്ള സാധ്യതയുണ്ടെന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. ഇത് ഒഴിവാക്കുന്നതിനായി ഒൻപത് ദിവസത്തെ പ്രത്യേക പൂജ നടത്തണമെന്നായിരുന്നു ജ്യോതിഷിയുടെ നിർദേശം. തുടർന്ന് കുടുംബം ഈ പൂജ ആരംഭിച്ചു. പൂജയുടെ ഒൻപതാം ദിവസമാണ് യുവതി ജീവനൊടുക്കിയത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് വിദ്യാജ്യോതി തന്റെ മുറിയിലേക്ക് പോയി സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തുവെന്ന് പോലീസ് പറയുന്നു. വൈകുന്നേരം ഏറെ നേരം വാതിൽ മുട്ടിയിട്ടും…
Read More » -
Breaking News
അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങൾ കുവൈറ്റ് അബദ്ധത്തിൽ വെടിവച്ചിട്ടതായി യുഎസ് സൈന്യം, വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതർ, ഇറാനെതിരായ സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി- യുഎസ് സൈന്യം
ടെഹ്റാൻ/വാഷിങ്ടൻ: അബദ്ധത്തിൽ അമേരിക്കയുടെ മൂന്ന് എഫ് 15ഇ യുദ്ധവിമാനങ്ങളെ കുവൈറ്റ് വെടിവച്ചിട്ടതായി സമ്മതിച്ച് യുഎസ് സൈന്യം. ‘‘ ഇറാനുമായുള്ള പോരാട്ടത്തിനിടെ കുവൈറ്റ് വ്യോമ പ്രതിരോധ സേന യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളെ അബദ്ധത്തിൽ വെടിവച്ചിട്ടു. വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതരാണ്. ഇറാനെതിരെയുള്ള സൈനിക ഓപ്പറേഷനിൽ കുവൈറ്റ് പ്രതിരോധ സേന നൽകുന്ന പിന്തുണയ്ക്കു നന്ദി അറിയിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്’’–യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം കുവൈത്ത് വ്യോമാതിർത്തിയിലാണ് അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത്. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാൽ, അപൂർവ സാഹചര്യങ്ങളിൽ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കിൽ ആശയവിനിമയ തകരാറുകൾ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക്…
Read More » -
Breaking News
വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരി ആശുപത്രി വിട്ടു; അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരിൽ നിന്നും ഉണ്ടായില്ലെന്നും സർക്കാർ പോലും കൈവിട്ടെന്നും പെൺകുട്ടിയുടെ അമ്മ
കൊച്ചി: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപാനിയായ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസുകാരി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് ശ്രീക്കുട്ടി ആശുപത്രി വിട്ടത്. മകളുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പ്രതികരിച്ചു. അത്ഭുതങ്ങൾ സംഭവിച്ചാലേ മകൾ തിരികെ ജീവിതത്തിലേക്ക് വരൂ എന്നാണ് മെഡിക്കൽ കോളേജിൽ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞത്. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്ക് നന്ദിയെന്നും മകൾ ഇപ്പോള്‍ സ്വയം ഭക്ഷണം കഴിക്കുന്നുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, അപകടസമയത്ത് ഉണ്ടായിരുന്ന താൽപര്യം പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന പരാതിയും ശ്രീക്കുട്ടിയുടെ അമ്മ പങ്കുവെച്ചു. സർക്കാരിൽ നിന്ന് പോലും പിന്നീട് ഒരു അന്വേഷണവും ഉണ്ടായില്ല. അമൃത ആശുപത്രിയിൽ പൂർണമായും സൗജന്യ ചികിത്സയാണ് ലഭ്യമായതെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര…
Read More »
