Month: March 2026

  • Breaking News

    ‘ ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും‘…. പുതുചിത്രം എറികിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

    പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എറിക് ‘എന്ന ചിത്രത്തിലെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം പകർന്ന് ആനന്ദ് ശ്രീരാജ് ആലപിച്ച ‘ഒരു മഴ കൊണ്ടെന്നെ മായ്ച്ചു നീ എങ്കിലും….‘ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരാണ് എറികിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്. കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ…

    Read More »
  • Breaking News

    ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ഏതെങ്കിലുമൊരു കപ്പൽ ശ്രമിച്ചാൽ ഞങ്ങളുടെ ഹീറോകൾ അവരെ നിലംപരിശാക്കും!! ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ട് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല, വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും- ഇറാൻ!! ക്രൂഡ്ഓയിൽ വില കുതിക്കുന്നു

    ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായും ഇനി ഒരു കപ്പൽ പോലും അതിലൂടെ പോകാൻ അനുവദിക്കില്ലെന്നും ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്നും ഐആർജിസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ആരെങ്കിലും അതുവഴി കടന്നുപോകാൻ ശ്രമിച്ചാൽ ഐആർജിസിയുടെയും നാവിക സേനയിലെയും ഹീറോകൾ അവരെ നിലംപരിശാക്കും’ എന്നാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരിയുടെ വാക്കുകൾ. അതുപോലെ ഇറാനിൽനിന്നും ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ജബാരിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ‘ഞങ്ങൾ ഓയിൽ പൈപ്പ് ലൈനുകളെയും ആക്രമിക്കും, ഒരു തുള്ളി എണ്ണ പോലും ഈ മേഖല വിട്ട് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. വരും ദിവസങ്ങളിൽ എണ്ണവില 200 ഡോളറിലെത്തും. ഈ മേഖലയിലെ എണ്ണയെ മാത്രം ആശ്രയിച്ച് ശതകോടിക്കണക്കിന് ഡോളറിൻറെ കടം അമേരിക്കയ്ക്കുണ്ട്. എന്നാൽ ഒരു തുള്ളി എണ്ണ അവരിലേക്ക് ഇനി എത്തില്ല’…

    Read More »
  • Breaking News

    ‘മുഖ്യമന്ത്രിയുടെ ആയുരാരോ​ഗ്യ സൗഖ്യത്തിനായി ‘…പിണറായി വിജയനു വേണ്ടി പൊങ്കാലയർപ്പിച്ച് ശോഭ ജോ‌‌‌ർജ്

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടിയാണ് ഇത്തവണത്തെ പൊങ്കാലയ‌ർപ്പിക്കുന്നതെന്ന് ശോഭ ജോ‌‌‌ർജ്. ‘ഒരേയൊരു ആ​ഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂ‌ർണ ആരോ​ഗ്യം നൽകട്ടെ, ഇപ്പോഴും അദ്ദേഹം ആരോ​ഗ്യവാനാണ് കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം‘ ശോഭ ജോർജ് പറഞ്ഞു. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

    Read More »
  • Breaking News

    സോഷ്യൽ മീഡിയയിൽ സഞ്ജു സാംസണ് വംശീയ അധിക്ഷേപം; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് കർശന നടപടിയെടുക്കണമെന്ന് കോൺ​ഗ്രസ്

    കൊൽക്കത്ത: വിൻഡീസിനെതിരേ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് ഇയാൾക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വംശീയതയ്ക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് പറഞ്ഞ് കോൺഗ്രസ് ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റിട്ടു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് അവശ്യപ്പെട്ടു. അതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്. സൂപ്പർ എട്ടിലെ അവസാനമത്സരത്തിൽ വെസ്റ്റിൻഡീസിനെ അഞ്ചുവിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ സെമിപ്രവേശം. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. 50 പന്തിൽ നിന്ന് 97 റൺസെടുത്ത സഞ്ജു പുറത്താവാതെ നിന്ന് ഇന്ത്യയുടെ…

    Read More »
  • Breaking News

    ഖമേനിയെ വധിച്ചത് ​വർഷങ്ങളായുള്ള ആസൂത്രിത തന്ത്രങ്ങളിലൂടെ; ട്രാഫിക് ക്യാമറ സംവിധാനം ഹാക്ക് ചെയ്തു , സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളും ചോർത്തി

    ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ ഇസ്രയേൽ വധിച്ചത് നീണ്ട വർഷങ്ങളായുള്ള ആസൂത്രിത നീക്കങ്ങളിലൂടെ. ഇറാനിലെ ട്രാഫിക് ക്യാമറ ശൃംഖല ഹാക്ക് ചെയ്ത് ഖമനേയിയുടെയും സംഘത്തിന്റെയും നീക്കങ്ങൾ വർഷങ്ങളായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ സംവിധാനങ്ങളിൽ നുഴഞ്ഞുകയറുകയും ചെയ്തതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളോളം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫൂട്ടേജ് എൻക്രിപ്റ്റ് ചെയ്യുകയും ടെൽ അവീവിലും ദക്ഷിണ ഇസ്രയേലിലുമുള്ള സെർവറുകളിലേക്ക് കൈമാറുകയും ചെയ്തു. നിലവിലുള്ളതും മുൻകാലത്തും സേവനമനുഷ്ഠിച്ചതുമായ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ പാസ്ചർ സ്ട്രീറ്റിന് സമീപമുള്ള കോമ്പൗണ്ടിലെ ഒരു ക്യാമറയിലെ ദൃശ്യം നിർണായകമായി. ഖമനേയിയുടെ സുരക്ഷാ ജീവനക്കാർ അവരുടെ സ്വകാര്യ വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ ഈ ക്യാമറ സഹായകരമായി. യുഎസ്, ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഖമനേയിയുടെ ദൈനംദിന ദിനചര്യകളെക്കുറിച്ച് വിശദമായി പഠിച്ചു. അദ്ദേഹം എവിടെ താമസിക്കുന്നു,…

    Read More »
  • Breaking News

    ‘ഞങ്ങൾ അവരെ തകർക്കുകയാണ്, കനത്ത ആക്രമണം വരാനിരിക്കുന്നേയുള്ളൂ’- ട്രംപ്; ‘ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ്, ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നു’ നെതന്യാഹു

    വാഷിങ്ടൺ/ടെൽ അവീവ്: ഇറാനെതിരായ യുദ്ധത്തിൽ കഠിനമായത് വരാനിരിക്കുന്നതെയുള്ളൂവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഞങ്ങൾ അവരെ തകർക്കുകയാണെന്നും ആ നീക്കങ്ങൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നും ട്രംപ് പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യങ്ങൾ പരാമർശിച്ചത്. ‘എനിക്ക് തോന്നുന്നു, എല്ലാം വളരെ നന്നായി പോകുന്നു. അത് വളരെ ശക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, ഞങ്ങൾ അത് ഉപയോഗിക്കുന്നു’ ട്രംപ് പറഞ്ഞു.യുദ്ധം എത്രകാലം നീണ്ടുനിൽക്കുമെന്ന ചോദ്യത്തിന് അധികാലം നീണ്ടുനിൽക്കില്ലെന്ന് ട്രംപ് മറുപടി നൽകി. നാലാഴ്ച എടുക്കുമെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ ഷെ ഡ്യൂൾ ചെയ്തതിനേക്കാൾ അല്പം മുന്നിലാണ് ഇപ്പോൾ കാര്യങ്ങളെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ട്രംപ് സൂചന നൽകി. ‘ഞങ്ങൾ അവരെ ശക്തമായി ആക്രമിച്ചു തുടങ്ങിയിട്ടില്ല. വലിയൊരു തരംഗം ഇതുവരെ വന്നിട്ടില്ല. വലിയ ആക്രമണം ഉടൻ വരുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം,യുദ്ധം അധികാൾ നീണ്ടുപോകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു.…

    Read More »
  • Breaking News

    തുടരെത്തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയിട്ടും അറബ് രാജ്യങ്ങള്‍ പ്രതികരിക്കാത്തത് എന്ത്? സംയമനമോ അതോ മതമോ? ഇസ്രയേല്‍ പക്ഷത്താകുമെന്ന ഭയമോ? റുഹുള്ള ഖൊമേനി മുതല്‍ ഗാസവരെ; ജിസിസിയുടെ ധാര്‍മിക പ്രതിസന്ധി

    കുവൈത്ത്: പശ്ചിമേഷ്യ എക്കാലത്തും അസ്ഥിരമായി നിലനിന്നപ്പോഴും മൂന്നു പതിറ്റാണ്ടായി ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ സ്ഥിരതയുള്ള പ്രതിച്ഛായ കെട്ടിപ്പടുത്തിരുന്നു. എന്നാല്‍ ഇറാന്റെ മിസൈലുകളും ഡ്രോണുകളും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളില്‍ മാത്രമല്ല, ദുബായിലെയും അബുദാബിയിലെയും ആഡംബര ഹോട്ടലുകളിലും ജനവാസ മേഖലകളിലും പതിച്ചതോടെ മേഖലയെക്കുറിച്ചുള്ള ആ ധാരണ മാറി. വ്യവസായ കേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ഇറാന്‍ ആക്രമിച്ചിട്ടും, മിക്കവാറും എല്ലാ അറബ് രാഷ്ട്രങ്ങളും ഇതുവരെ സംയമനം പാലിക്കുകയും ഏറ്റുമുട്ടല്‍ ഒഴിവാക്കുകയുമാണ് ചെയ്തത്. സംയമനമോ മതമോ? ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായേലിനും മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ഖമേനി ഇറാന്റെ രാഷ്ട്രത്തലവന്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഷിയാ മുസ്ലീങ്ങളുടെ നേതാവ് കൂടിയായിരുന്നു. മുസ്ലീം ഉമ്മത്തിന്റെ (Muslim Ummah) ഭാഗമായ ഒരു രാജ്യത്തിനെതിരെ അവര്‍ തിരിച്ചടിച്ചാല്‍, അത് വലിയ ഇസ്ലാമിക സമൂഹത്തിനെതിരായ പ്രവര്‍ത്തനമായും ഇസ്രായേലിനൊപ്പം നില്‍ക്കുന്നതായും വിലയിരുത്താന്‍ ഇടയാക്കും. അതും…

    Read More »
  • Breaking News

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; പത്തു പൈസ നല്‍കാതെ ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും; 19 എംഎല്‍എമാരും കൊടുത്തില്ല ചില്ലിക്കാശ്; ആരൊക്കെ കൊടുത്തു? ഇനി തര്‍ക്കം വേണ്ട; മുഴുവന്‍ പട്ടികയും ഇതാ

    കൊച്ചി: ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോള്‍ പല കോണ്‍ഗ്രസുകാരും പണം നല്‍കരുതെന്ന് പറഞ്ഞെന്ന ആക്ഷേപം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കണ്ടന്റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രന്‍. വയനാട് ദുരന്തത്തെത്തുടര്‍ന്ന് സിഎംഡിആര്‍എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എല്‍ എമാരും എം പിമാരും ധനസഹായം നല്‍കിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്‌സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ സമര്‍ര്‍പ്പിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.   പോസ്റ്റ് ഇങ്ങനെ ഞാന്‍ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികള്‍ കൊടുത്തു എന്നറിയണമല്ലോ? ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. ഇങ്ങനെ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയ ധനകാര്യവകുപ്പിന് നന്ദി. അവര്‍ തന്ന അതേ ഓര്‍ഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകര്‍ത്തി എഴുതിയതില്‍ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതൊരു റോ ഡേറ്റ…

    Read More »
  • Breaking News

    ഖമേനി മുതല്‍ പെസഷ്‌കിയാന്‍ വരെയുള്ള അധികാര ശ്രേണി; തലകളെത്ര ഉരുണ്ടു? തലവന്‍മാര്‍ ബാക്കിയെത്ര? അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണം എവിടൊക്കെ? യുദ്ധം ഒറ്റനോട്ടത്തില്‍

    ടെഹ്‌റാന്‍: ആദ്യം ഇസ്രയേല്‍ ആക്രമണത്തിനു തുടക്കമിട്ടപ്പോഴും നിലവില്‍ ഇസ്രയേലും അമേരിക്കയും സംയുക്തമായി മിസൈല്‍ വര്‍ഷം നടത്തുമ്പോഴും ഇറാനില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടത് വിവിധ മേഖലകളിലെ തലവന്‍മാരെയാണ്. സൈനിക മേധാവികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു. ഏറ്റവുമൊടുവില്‍ ഖമേനിയും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത വിശ്വസ്തരുമാണ് കൊല്ലപ്പെട്ടത്. ഇറാന്‍ എത്തി നില്‍ക്കുന്ന നിര്‍ണായക അവസ്ഥ ഒറ്റനോട്ടത്തില്‍ അറിയാം. ഇറാന്റെ അധികാര ഘടനയ്ക്ക് നേരെയുള്ള ആക്രമണം: ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനി ശനിയാഴ്ച കൊല്ലപ്പെട്ടതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ഏറ്റവും വലിയ ആക്രമണത്തിന് ശേഷമാണിത്. ഈ ആക്രമണങ്ങളില്‍ ഇറാന്റെ സൈനിക നേതൃത്വത്തിലെ പ്രധാനപ്പെട്ട പലരും കൊല്ലപ്പെട്ടതായി ഇസ്രായേലും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്രായേല്‍ നടത്തിവന്ന സൈനിക നീക്കങ്ങളില്‍ ഇറാന്റെ പല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും മിഡില്‍ ഈസ്റ്റിലുടനീളമുള്ള ടെഹ്റാന്റെ ശക്തരായ പ്രോക്‌സി ഗ്രൂപ്പുകള്‍ വളരെയധികം ദുര്‍ബലപ്പെടുകയും ചെയ്തിരുന്നു. താനും ജുഡീഷ്യറി തലവനും ശക്തമായ…

    Read More »
  • Breaking News

    യുദ്ധത്തില്‍ ഇറാന്‍ ഒറ്റയാകുന്നത് എന്തുകൊണ്ട്? ആര്യന്‍മാരുടെ നാട് അല്ലെങ്കില്‍ പേര്‍ഷ്യ! ഹിന്ദിയും ഇംഗ്ലീഷും ഫ്രഞ്ചും കലര്‍ന്ന ഫാര്‍സി ഭാഷ; ഇസ്ലാം വരും മുമ്പേ സിന്ധുനദീ തടം വരെ വ്യാപിച്ച സാമ്രാജ്യം; ഇറാന്‍ ഒരിക്കലും അറബ് രാജ്യമല്ല

    ടെഹ്‌റാന്‍: തലക്കെട്ടുകളില്‍ സൗദിക്കോ, യുഎഇയ്‌ക്കൊ ഒപ്പം ഇറാന്റെ പേരു പരാമര്‍ശിക്കുമ്പോള്‍ എല്ലാം അറബ് രാജ്യങ്ങളാണെന്നാണു കരുതുന്നത്. ഭൂമിശാസ്ത്രപരമായ സാമ്യവും ഇസ്ലാം മതവും ഇതു കാരണമാകുന്നു. അത്തരമൊരു ധാരണ സ്വാഭാവികമാണെങ്കിലും ഇറാന്‍ ഒരു അറബ് രാജ്യമല്ല! അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍, ആധുനിക രാഷ്ട്രീയത്തിനും എണ്ണസമ്പത്തിനും സമീപകാലത്തെ യുദ്ധങ്ങള്‍ക്കും അപ്പുറം, കല്ലില്‍ കൊത്തിയ പുരാതന സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിലേക്കു പോകേണ്ടതുണ്ട്. അറബികളോ ഇറാനോ ഉണ്ടാകുന്നതിന് മുന്‍പ് മേഖലയില്‍ ഇസ്ലാം മതം വ്യാപിക്കുന്നതിന് എത്രയോ മുന്‍പ് പേര്‍ഷ്യ (Persia) നിലനിന്നു. ബിസിഇ ആറാം നൂറ്റാണ്ടില്‍ സൈറസ് ദി ഗ്രേറ്റ് (Cyrus the Great) സ്ഥാപിച്ച ശക്തമായ അക്കീമെനിഡ് സാമ്രാജ്യം (Achaemenid Empire) സിന്ധു നദീതടം മുതല്‍ മെഡിറ്ററേനിയന്‍വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ ഭരിച്ചിരുന്നു. പേഴ്സെപോളിസ് (Persepolis) മരുഭൂമിയില്‍ നിന്ന് ഒരു ഔദ്യോഗിക തലസ്ഥാനമായി ഉയര്‍ന്നു വന്നു. ‘ഇറാന്‍’ എന്ന പേര് തന്നെ ‘ആര്യന്മാരുടെ നാട്’ എന്നര്‍ഥമുള്ള പുരാതന വാക്കില്‍ നിന്നാണ് വന്നത്. ഈ നാഗരികത പേര്‍ഷ്യന്‍ ആയിരുന്നു അറേബ്യന്‍…

    Read More »
Back to top button
error: