Month: March 2026
-
Breaking News
ഡ്യൂക്ക് ഓഫ് എഡിൻബറോ അന്താരാഷ്ട്ര പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണൽ വിദ്യാർത്ഥിനിക്ക്
കൊച്ചി: ആഗോളതലത്തിൽ യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനായി നൽകി വരുന്ന പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബറോ ഗോൾഡ് മെഡലിന് കൊച്ചി ജി.പി.എസ് (GPS) ഇന്റർനാഷണൽ സ്‌കൂളിലെ എ ലെവൽ വിദ്യാർത്ഥിനി റെനെ റിച്ചി അർഹയായി. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം സ്കൂൾ സ്വന്തമാക്കുന്നത്. കായികക്ഷമത, സേവനസന്നദ്ധത, സാഹസികത, പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കൽ എന്നീ നാലു മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകുന്നത്. 18 മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനങ്ങളും കടമ്പകളും പിന്നിട്ടാണ് റെനെ ഈ നേട്ടം കൈവരിച്ചത്. പുരസ്‌കാരത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിന്ന വനയാത്ര, ടെന്റുകളിലെ താമസം, ദുർഘടമായ സാഹചര്യങ്ങളിലെ അതിജീവനം തുടങ്ങിയവയിൽ റെനെ മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ, സൂര്യനെല്ലിയിൽ നടന്ന വിന്റർ ക്യാമ്പിൽ അസിസ്റ്റന്റ് ക്യാമ്പ് ലീഡറായി പ്രവർത്തിച്ച് തന്റെ നേതൃപാടവവും റെനെ തെളിയിച്ചു. റെനെയുടെ നേട്ടം വിദ്യാലയത്തിന് അഭിമാനകരമാണെന്നും ആഗോള പൗരബോധവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ അടയാളമാണിതെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. ഏപ്രിലിൽ ന്യൂഡൽഹിയിൽ…
Read More » -
Breaking News
നേരത്തേ പുറത്തു കടക്കുമോ അമേരിക്ക? ഇരു രാജ്യത്തും തെരഞ്ഞെടുപ്പുകള്‍; ‘ഭരണമാറ്റം’ ലക്ഷ്യമല്ലെന്ന് വാക്കുമാറ്റി പറഞ്ഞ് ട്രംപ്; ഇറാന്‍ യുദ്ധം നീളുന്നതിന് അനുസരിച്ചു നെതന്യാഹു- ട്രംപ് ബന്ധത്തിലും മാറ്റം
ജെറൂസലേം: ഇറാന്റെ നേതൃത്വത്തെ താഴെയിറക്കുക എന്ന തന്റെ കരിയറിലെ ഏറ്റവും വലിയ അഭിലാഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിറവേറ്റിയെങ്കിലും യുദ്ധം നീണ്ടുപോയാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ശക്തമായ കൂട്ടുകെട്ട് പരീക്ഷണം നേരിടേണ്ടിവരുമെന്നും വിലയിരുത്തല്‍. സംയുക്ത സൈനിക നീക്കം നീണ്ടുപോകുന്നതും വരും ആഴ്ചകളില്‍ അതിന്റെ ലക്ഷ്യങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതുമാണ് ഇതിന് കാരണം. ശനിയാഴ്ച ബോംബിംഗ് ആരംഭിച്ചപ്പോള്‍, ഭരണമാറ്റമാണ് ലക്ഷ്യമെന്ന് ട്രംപും നെതന്യാഹുവും പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭൂരിഭാഗം പേരും കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം, തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിനെ തന്റെ പ്രധാന മുന്‍ഗണനയായി ട്രംപ് പരാമര്‍ശിച്ചില്ല. ഇറാന്റെ മിസൈലുകളെയും നാവികസേനയെയും നശിപ്പിക്കുക, അവര്‍ ആണവായുധം നേടുന്നത് തടയുക എന്നിവയാണ് യുഎസ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പെന്റഗണ്‍ തലവന്‍ പീറ്റ് ഹെഗ്സെത്ത്…
Read More » -
Breaking News
ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി
കൊച്ചി:ജിയോ പ്ലാറ്റഫോംസ് ലിമിറ്റഡ് അന്താരാഷ്ട്ര ബിസിനസ് പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലിയെ പ്രസിഡന്റായി നിയമിച്ചു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാൻ, റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനിക്ക് റിപ്പോർട്ട് ചെയ്യും. ഡാൻ 35 വർഷത്തിലധികം കൺസൾട്ടിംഗിലും ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിലും പരിചയ സമ്പത്ത് നേടിയ വ്യക്തിയാണ്. അദ്ദേഹം ശ്രോഡേഴ്സ്/സിറ്റി ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി, എച്ച് എസ് ബി സി എന്നിവിടങ്ങളിൽ സീനിയർ ലീഡർഷിപ്പ് നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ഡൊയിച് ബാങ്കിൽ പ്രമുഖ ടിഎ ടി വിഭാഗത്തിന്റെ ചെയർമാനായും സേവനമനുഷ്ഠിച്ചു. തന്റെ കരിയറിൽ, ലോകത്തിലെ പ്രമുഖ കോർപ്പറേറ്റുകളെയും ഫിനാൻഷ്യൽ സ്പോൺസർമാരെയും ഉൾപ്പെടുത്തി നിരവധി പരിവർത്തനാത്മക ഇടപാടുകളിൽ അദ്ദേഹം ഉപദേശം നൽകി. ടെലികോം മേഖലയിൽ ചരിത്രപരമായ ചില പ്രധാന ഇടപാടുകളിലും അദ്ദേഹം പങ്കാളിയായിരുന്നു. ഡാൻ ജിയോ പ്ലാറ്റ്ഫോംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമാകും. ജിയോ പ്ലാറ്റഫോംസ് വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയതുപോലെ, ജിയോയുടെ അടുത്ത വളർച്ചാ ഘട്ടം ഇന്ത്യയെ അതി ർവരമ്പാക്കി നിൽക്കുന്നതല്ല. കഴിഞ്ഞ…
Read More » -
Breaking News
ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടു; മരണം കുവൈറ്റില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍; വ്യോമ പ്രതിരോധം പ്രവര്‍ത്തിച്ചില്ലെന്നും അപായ സൈറണ്‍ അടിച്ചില്ലെന്നും സൂചന
വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ കൊല്ലപ്പെട്ട ആദ്യത്തെ നാല് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇതുവരെ ആറു സൈനികര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. നാല് സൈനികരും യുഎസ് ആര്‍മി റിസര്‍വിന്റെ അയോവ യൂണിറ്റിലെ അംഗങ്ങളാണ്. കുവൈറ്റിലെ പോര്‍ട്ട് ഷുഐബയിലുള്ള യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവര്‍ മരിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ട നാല് പേരും 20-നും 42-നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആര്‍മിയുടെ ആഗോള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ഓപ്പറേഷന്റെ ഭാഗമായ ഡെസ് മോയിന്‍സ്, അയോവയിലെ 103-ാമത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചവരാണെന്നും പെന്റഗണ്‍ പറഞ്ഞു. നാല് യുഎസ് ആര്‍മി റിസര്‍വ് സൈനികര്‍: 1. ക്യാപ്റ്റന്‍ കോഡി എ. ഖോര്‍ക്ക്, 35, വിന്റര്‍ ഹേവന്‍, ഫ്‌ലോറിഡ 2. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍. ടീറ്റ്‌ജെന്‍സ്, 42, ബെല്ലെവു, നെബ്രാസ്‌ക 3. സെര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, 39, വൈറ്റ് ബിയര്‍ ലേക്ക്, മിനസോട്ട 4. സെര്‍ജന്റ് ഡക്ലാന്‍…
Read More » -
Breaking News
മിഡിൽ ഈസ്റ്റ് സംഘര്‍ഷം, യഷിന്റെ ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സിന്റെ റിലീസ് ജൂൺ നാലിലേക്ക് മാറ്റി
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രമായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സി’ന്റെ ആഗോള റിലീസ് തീയതി മാറ്റുന്നതായി കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ഇന്ന് അറിയിച്ചു. നേരത്തെ 2026 മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും കണക്കിലെടുത്ത് 2026 ജൂൺ 4-ലേക്കാണ് മാറ്റിയത്. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങളും സിനിമാ പ്രദർശനങ്ങളെ ഇത് ബാധിച്ചേക്കാമെന്ന സാഹചര്യവുമാണ് റിലീസ് തീയതി പുനഃക്രമീകരിക്കാൻ പ്രേരിപ്പിച്ചത്. ഈ മേഖലയിലെ സംഭവവികാസങ്ങൾ നിർമ്മാതാക്കൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. മാർച്ച് 8-ന് ബാംഗ്ലൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ അറിയിപ്പ് വരുന്നത്. മാർച്ച് 19-ലെ റിലീസിനായി ചിത്രത്തിന്റെ അന്തിമ പ്രൊമോഷൻ ഷെഡ്യൂളുകൾ…
Read More » -
Breaking News
ഇറാനെതിരായ ആക്രമണത്തിന് തൊട്ടുമുൻപായി മോദി ഇസ്രായേൽ സന്ദർശിച്ചത് എന്തിന്? മറുപടിയേകി ഇസ്രയേൽ
ന്യൂഡൽഹി: ഇറാനെതിരെ ശക്തമായ നീക്കങ്ങളാണ് യുഎസും ഇസ്രയേലും നടത്തിവരുന്നത്. മാസങ്ങൾനീണ്ട ആസൂത്രണങ്ങൾക്കും രഹസ്യാന്വേഷണ നീക്കങ്ങൾക്കും ശേഷമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയടക്കമുള്ള ഉന്നതരെ വധിച്ച സൈനിക ഓപ്പറേഷൻ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഈ നടപടിയെന്നത് ഏറെ ചർച്ചാവിഷയമായിട്ടുമുണ്ട്. അതോടൊപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നു. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ ഇറാനെതിരായ ആക്രമണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഇസ്രായേൽ അംബാസഡർ റൂവൻ അസർ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. മോദി ഇസ്രയേൽ വിട്ടതിന് ശേഷമാണ് ഇറാനെതിരായ നീക്കത്തിനുള്ള അവസരം തങ്ങൾക്ക് ലഭിച്ചതെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ. ‘പ്രധാനമന്ത്രി മോദി പോയതിനുശേഷം മാത്രം ലഭിച്ച ഒരു അവസരമായിരുന്നു അത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ പ്രധാനമായും പ്രാദേശിക വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്തത്. ഞങ്ങൾക്ക് അറിയാത്ത എന്തെങ്കിലും കാര്യം പങ്കുവെക്കാൻ ഞങ്ങൾക്ക് കഴിയില്ല’ ഇസ്രയേൽ സ്ഥാനപതി പറഞ്ഞു. പ്രധാനമന്ത്രി മോദി അവിടെ എത്തിയപ്പോൾ…
Read More » -
Breaking News
നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം “എറിക് ” മാർച്ച് 6-ന് തിയേറ്ററുകൾ
തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” മാർച്ച് ആറിന് പ്രദർശനത്തിനെത്തുന്നു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവ്വഹിക്കുന്നു. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യുകെയിലാണ്. കഥ- മുരളി രാമൻ, സംഭാഷണം- എം കെ ഐ സുകുമാരൻ, പ്രസാദ്, സംഗീതം- ഗിരീഷ് കുട്ടൻ, എഡിറ്റർ- ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, കല- അനിഷ് ഗോപാൽ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാൽ, സ്റ്റിൽസ്- മോഹൻ സുരഭി, ഡിസൈൻസ്- വില്ല്യംസ് ലോയൽ,…
Read More » -
Breaking News
അധികാരത്തില്‍ ‘ഷാഡോ പ്രിന്‍സ്’; പിടിച്ചതിനേക്കാള്‍ വലുതോ അളയില്‍? ഇറാനില്‍ സ്വതന്ത്ര ഭരണമെന്ന യുഎസ്- ഇസ്രയേല്‍ ലക്ഷ്യം ഇനിയുമകലെ; മൊജ്തബ തീവ്ര നിലപാടുള്ള പിന്‍ഗാമി; പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങുമെന്ന കണക്കു കൂട്ടലും പാളുന്നോ?
ടെഹ്‌റാന്‍: ഇറാനില്‍ ഏകാധിപത്യം അവസാനിപ്പിച്ചു ജനങ്ങളെ ഭരണമേല്‍പ്പിക്കുകയെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം ഇനിയും അകലെയെന്നു സൂചന. ഇറാന്‍ നടത്തുന്ന ആണവപദ്ധതികള്‍ അവസാനിപ്പിക്കുക, പശ്ചിമേഷ്യയില്‍ പാശ്ചാത്യ സ്വാധീനം ഉറപ്പിക്കുക, ആയത്തുള്ള അലി ഖമനയിയെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യം. പ്രധാനമായി ഉന്നമിട്ട കാര്യം നേടിയെങ്കിലും പിന്നാലെ തീവ്രനിലപാടുകളുള്ള പിന്‍ഗാമികള്‍ തന്നെ ഭരണത്തില്‍ വരുന്നത് തങ്ങളുടെ ലക്ഷ്യത്തിന് എതിരായാണ് ഇസ്രയേലും അമേരിക്കയും കാണുന്നത്. ഖമനയിയുടെ മകന്‍ മുന്‍ സൈനികന്‍ കൂടിയായ മൊജ്തബ ഖമനയിയാണ് ഇറാന്റെ പരമോന്നത നേതാവായി വിദഗ്ധസമിതി തിരഞ്ഞെടുത്തത്. ഇതു വമ്പന്‍ തിരിച്ചടിയായിട്ടാണ് ട്രംപും നെതന്യാഹുവും കണക്കാക്കുന്നത്. പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവര്‍ എക്കാലത്തും മൊജ്തബയ്ക്കും ശത്രുക്കളായിരിക്കും. ഖമനയി ഭരണത്തെ തുടച്ചുനീക്കി മൃദുസമീപനമുള്ള നേതാവിനെ അവരോധിക്കാനാണ് അമേരിക്കയും ഇസ്രയേലും ഈ യുദ്ധം നടത്തിയതെങ്കിലും കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് പോകുന്നത്. ഖമനയിക്കൊപ്പം ഇറാന്‍ പോറ്റിവളര്‍ത്തി വലുതാക്കിയ ഗ്രൂപ്പുകളേയും ഇല്ലാതാക്കി ഒരു പാവസര്‍ക്കാറിനെ പ്രതീക്ഷിച്ച ഇസ്രയേലിനും അമേരിക്കയ്ക്കും ഇനിയുമേറെ മുന്നോട്ട് പോകേണ്ടിവരും. അടിസ്ഥാന ലക്ഷ്യം നിറവേറ്റിയതിനൊപ്പം മറ്റ് ഗള്‍ഫ്…
Read More » -
Breaking News
‘ചർച്ചയ്ക്ക് തയാർ, മൂന്ന് ഉടമ്പടികൾ മുന്നോട്ട് വച്ച് ഇറാൻ!! യുദ്ധം തുടങ്ങിവച്ചത് ഞങ്ങളല്ല, ഈ യുദ്ധത്തിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ഇന്ത്യയുൾപെടെയുള്ള രാജ്യങ്ങൾ അമേരിക്കയ്ക്ക് മുകളിൽ വളരാതിരിക്കാൻ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഒരു പങ്കാളിയായി കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല’- ഇറാൻ പ്രത്യേക പ്രതിനിധി
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും തുടരുന്ന കടുത്ത ആക്രമണങ്ങൾക്കിടയിൽ തങ്ങൾ സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ. എന്നാൽ ഈ ചർച്ചകൾ ഇറാന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടുള്ളതാകണമെന്നും ആരുടെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി ഒന്നിനും തയ്യാറാവില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ഞങ്ങൾ പോരാടുന്നത് ആത്മരക്ഷാർത്ഥമാണ്, ഞങ്ങളുടെ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. അതേസമയെ സമാധാനത്തിനായി പ്രധാനമായും മൂന്ന് ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഭാവിയിൽ ഇറാന് നേരെ ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പുനൽകുക, ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക എന്നിവയാണവ. അതുപോലെ അമേരിക്കയുടെ ഈ നീക്കങ്ങൾക്ക് പിന്നിൽ വലിയൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഇറാൻ ആരോപിക്കുന്നു. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയ്ക്കു മുകളിൽ ലോകശക്തികളായി ഉയരുന്നത് തടയാനാണ് അമേരിക്ക യുദ്ധം സൃഷ്ടിക്കുന്നതെന്ന് ഇലാഹി പറഞ്ഞു. ലോകത്തിന്റെ അധികാരം ഈ രാജ്യങ്ങളിലേക്ക് മാറുന്നത്…
Read More »
