Month: March 2026

  • Breaking News

    ഇസ്രയേലിനെതിരേ രണ്ടും കല്‍പ്പിച്ച്: ഹിസ്ബുള്ളയുടെ എലൈറ്റ് സൈന്യം തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍; ഇസ്രയേല്‍ ടാങ്കുകള്‍ തടയാന്‍ റദ്‌വാന്‍ സേനയ്ക്ക് ഉത്തരവ്; നിലനില്‍പ്പിനുള്ള അന്തിമ യുദ്ധമെന്ന് ഹിസ്ബുള്ള മേധാവി

    ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയെ നേരിടാന്‍ ഹിസ്ബുള്ള തങ്ങളുടെ ഏറ്റവും മുന്തിയ പോരാളികളെ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. 2024-ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വാങ്ങിയ ‘എലൈറ്റ്’ വിഭാഗം അതിര്‍ത്തിയിലേക്കു തിരിച്ചെത്തിയെന്ന് മൂന്നു ലെബനീസ് സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയിലെ അംഗങ്ങള്‍ക്ക് യുദ്ധത്തില്‍ ചേരാനും ഇസ്രായേല്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനും ഉത്തരവ് ലഭിച്ചതായി സോഴ്‌സുകള്‍ പറഞ്ഞു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നേറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പ്രദേശങ്ങളില്‍ ഒന്നായ ഖിയാം പട്ടണത്തെയാന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ച ലെബനീസ് ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ള, ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും യുദ്ധരംഗത്ത് എത്തുന്നത്. ഇസ്രായേല്‍ തെക്കന്‍ ലെബനനിലും വ്യാപകമായും…

    Read More »
  • Breaking News

    മറുപടിതരും, പ്രതികാരം ചെയ്യും… വെല്ലുവിളിച്ച് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, സംഘർഷം കനക്കുന്നു!! പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കും- ഇന്ത്യ, മധ്യസ്ഥത വഹിക്കാൻ തയാർ- ചൈന

    ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി മുക്കി 87 നാവികരെ കൊലപ്പെടുത്തിയതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രഹരം. മിസൈൽ ആക്രമണത്തിന് ഇരയായി കപ്പലിൽ തീപിടിച്ചെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന് ചൈന പറഞ്ഞു. പിന്നാലെ പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ അറിയിച്ചു. ഇതിനിടെ യുഎസ്– ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. യുഎസ്–ഇസ്രയേൽ സൈന്യം ബോധപൂർവം ഇറാനിലെ ജനവാസമേഖല ലക്ഷ്യം വയ്ക്കുകയാണ്, അസർബൈജാനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്നും ശത്രുക്കളുടെ സൈനിക താവളങ്ങൾ ആക്രമിക്കുകയെന്നതാണു തങ്ങളുടെ നയമെന്നും ഇറാന്റെ…

    Read More »
  • Breaking News

    ആർച്ചറെ തുടരെത്തുടരെ അതിർത്തി കടത്തി സഞ്ജു!! 7 സിക്സ്, 8 ഫോർ, 89 റൺസെടുത്ത് പുറത്ത് !! സ്കോർ ഇന്ത്യ: 160-3

    മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ആദ്യ ഓവറിൽ ജെഫ്റി ആർച്ചറിനെ നേരിട്ട സഞ്ജു ഒരു ഫോറും സിക്സുമടക്കം അടിച്ചെടുത്തത് 11 റൺസ്. തൊട്ടടുത്ത ഓവറിൽ സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം ഇം​ഗ്ലണ്ട് കൈവിട്ടതോടെ സ‍ഞ്ജു വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ്. പവർപ്ലേ ഓവർ പിന്നിടുമ്പോൾ 20 ബോളിൽ 6 ഫോറും രണ്ടു സിക്സുമടക്കം 41 റൺസുമായി സഞ്ജുവും, 9 ബോളിൽ മൂന്ന് ഫോറുമടക്കം 16 റൺസുമായി ഇഷാനുമാണ് ക്രീസിൽ. 7 ബോളിൽ 9 റൺസെടുത്ത് അഭിഷേക് പുറത്തായി. സൂപ്പർ 8ൽ വെസ്റ്റിൻഡീസിനെ തകർത്ത ടീമുമായാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാനിറങ്ങുന്നത്. അതേസസമയം ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർ‌ടൻ പ്ലേയിങ് ഇലവനിലെത്തി. ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),…

    Read More »
  • Breaking News

    ഇറാൻ തകർത്തത് അമേരിക്കയുടെ നട്ടെല്ല്!! 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽമുടക്കിൽ ഇറാൻ തെറുപ്പിച്ചത് അമേരിക്കയുടെ പതിനായിരം കോടിയോളം വിലവരുന്ന റഡാർ സംവിധാനം!! ‘അവർ യുഎസിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു, അതിന്റെ നഷ്‌ടം വലുതാണ്’- മുൻ പെന്റഗൺ ഉപദേഷ്ടാവ്

    ടെഹ്റാൻ: ഖത്തറിലെ അൽ -ഖോറിൽ യുഎസ്. സ്പേസ് ഫോഴ്സിന്റെ അത്യാധുനിക എൻ/എഫ്പിഎസ്-132 (ബ്ലോക്ക് 5) ബാലിസ്റ്റിക് മിസൈൽ ഏർലി വാണിങ് റഡാർ സംവിധാനം ഇറാൻ തകർത്തത് 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽ മുടക്കിൽ നിർമിച്ച വിലകുറഞ്ഞ ഡ്രോൺ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന വൺ സൈഡ് ഡ്രോണാണ് റഡാർ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ‘ഷഹീദ്’ ഡ്രോണുകളോ, മിസൈലുകളോ ഉപയോഗിച്ചാണ് പ്രതിരോധ നിരയെ ഭേദിച്ച് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ചെലവുകുറഞ്ഞ ഇത്തരം ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കും വിധത്തിൽ രൂപകൽപ്പന ചെയ്തവയാണ്. 30,000 ഡോളർ മുതൽ 50,000 ഡോളർ വരെയാണ് (27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ) ഇതിന് ചെലവുവരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഇറാൻ നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവയെ പ്രതിരോധിക്കാൻ യുഎസിന് കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.…

    Read More »
  • Breaking News

    ഇറാൻ അതിർത്തിയിൽ‍ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ

    ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെ ശനിയാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 1,045 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിനിടെ ഇസ്രായേൽ സൈന്യം ലെബനണിലെയും ലക്ഷ്യങ്ങൾ ആക്രമിച്ച് മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ സെനറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാൻക്കെതിരായ സൈനിക നീക്കങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. വ്യോമാക്രമണം നിർത്താൻ ആവശ്യപ്പെട്ടിരുന്ന പ്രമേയം 53–47 എന്ന ഭൂരിപക്ഷത്തോടെ സെനറ്റ് തള്ളിക്കളഞ്ഞു. ഇതോടെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്ക് കോൺഗ്രസിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിച്ചതായി വിലയിരുത്തപ്പെടുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി രാജ്യത്തിന്റെ ഇറാഖ് അതിർത്തിക്ക് സമീപം “ഭീകരപ്രവർത്തനങ്ങൾ” നടക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്ക കുർദ് സേനകളുമായി ബന്ധപ്പെടുകയും അവരെ ആയുധവൽക്കരിച്ച് ടെഹ്റാനെതിരായ കലാപം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അതിർത്തി സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം സംഘർഷം ശക്തമായതോടെ ആഗോള എണ്ണ- വാതക വിതരണ ശൃംഖലയേയും വലിയ രീതിയിൽ…

    Read More »
  • Breaking News

    സ്വരാജ് മത്സരത്തിനില്ല, പി സരിന് സീറ്റില്ല,!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺ​ഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനമായി. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എംപി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. അതേസമയം, കോൺ​ഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല. സരിന് സീറ്റുണ്ടാകുമെന്ന സൂചനയായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. അതുപോലെ പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം ശശിയു മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമേ പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിക്കൂവെന്നാണ് വിവരം. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാ‍ർട്ടിയെ മുൾമുനയിൽ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തിൽ എംഎ ബേബി അടക്കം പ്രതികരിക്കുന്നുണ്ട്.എന്നാൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസച്ചിരിയിൽ മുറിവേറ്റ സുധാകരൻ ഉടക്കിൽ…

    Read More »
  • Breaking News

    യുഎസ് യുദ്ധക്കപ്പൽ മുക്കി, പകരം വടക്കൻ ഗൾഫിൽ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ, പിന്നാലെ കപ്പലിൽ തീപിടിത്തം!! യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല- ഐആർജിസി… Video

    ടെഹ്‌റാൻ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിനു പ്രതികാരമായി യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയെന്നറിയിച്ച് രം​ഗത്തെത്തിയത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി അറിയിച്ചു. ഈ ആക്രമണം അമേരിക്കൻ ടാങ്കറിനെ ലക്ഷ്യമിട്ടാണെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് സേനയായ ഐആർജിസി അവകാശപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അതുപോലെ യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി പറയുന്നു. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്‌നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ…

    Read More »
  • Breaking News

    ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധന പ്രതിസന്ധി!! രാജ്യവ്യാപക ‘വർക്ക് ഫ്രം ഹോം’ പരിഗണിച്ച് പാക്കിസ്ഥാൻ, നാല് ആഴ്ചത്തേക്ക് മതിയാകുന്ന ഇന്ധന ശേഖരമുണ്ടെന്ന് സർക്കാർ

    ഇസ്ലാമാബാദ്: ചെനാബാ നദിയിലൂടെയുള്ള ഒഴുക്ക് ഇന്ത്യ നിയന്ത്രിച്ചതോടെ പാക്കിസ്ഥാനിൽ വെള്ളപ്രതിസന്ധി രൂക്ഷമായത്. പിന്നാലെ അടുത്ത ഭീഷണിയും രാജ്യത്തെ തേടിയെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യം ഇന്ധന ക്ഷാമത്തിലേക്കു കടക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കും കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യവ്യാപകമായി “വർക്ക് ഫ്രം ഹോം” നയം നടപ്പാക്കുന്ന കാര്യം പരി​ഗണനയിലെടുത്തിരിക്കുകയാണ് പാക്ക് സർക്കാർ. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനും ആഭ്യന്തര പെട്രോളിയം വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നീക്കം. ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബിൻ്റെ സർക്കാർ സമിതി അടുത്തിടെ രാജ്യത്തെ ഇന്ധന സ്ഥിതി വിലയിരുത്തി. എണ്ണ ശേഖരങ്ങൾ, എൽ.എൻ.ജി കപ്പൽ വരവുകൾ, അതിർത്തി മുറിച്ച് എത്തുന്ന എൽ.പി.ജി വിതരണങ്ങളും യോഗത്തിൽ പരിശോധിച്ചു. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം നാല് ആഴ്ചത്തേക്ക് മതിയാകുന്ന പെട്രോൾ-ഡീസൽ ശേഖരം ഉണ്ടെന്നും ഉടൻ ക്ഷാമ സാധ്യതയില്ലെന്നും വ്യക്തമാക്കി. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമസ് കടലിടുക്ക് വഴിയാണ്…

    Read More »
  • Breaking News

    “ഇത് വിമതരുടെ കൂട്ടായ്മയല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷൻ, ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്, നിർബന്ധിതരായതാണ്”…വിമതകൂട്ടായ്മയിൽ പികെ ശശിക്ക് മുദ്രാവാക്യം വിളികളോടെ സ്വീകരണം!! ‘വരും ദിവസങ്ങളിൽ സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർകൂടി വിമത കൂട്ടായ്മയിൽ ചേരും, ഭാവിയിൽ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറും’…

    പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിൽ ന‌‌ടന്ന കൺവൻഷനിൽ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും പി.കെ. ശശി പ്രസം​ഗത്തിൽ പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇവിടെ ഇങ്ങനെ നിൽക്കേണ്ടി വന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്… ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് ഈ നടക്കുന്നതെന്നും ശശി പറഞ്ഞു. അതേസമയം സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തിൽ പ്രതിഷേധമുള്ള എല്ലാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയിൽ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരിൽ പലരും പാർട്ടി…

    Read More »
  • Breaking News

    ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍. ആഗോള ടെലികോം മേഖലയുടെ ദിശ മാറ്റിക്കുറിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. കണക്റ്റിവിറ്റി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയില്‍ തന്നെ ഒരു ‘യുഗമാറ്റം’ അനിവാര്യമാണെന്ന് മാത്യു ഉമ്മന്‍ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളില്‍ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവര്‍ഹൗസുകളായി ടെലികോം കമ്പനികള്‍ മാറുന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല; മറിച്ച് ടെലികോം കമ്പനികള്‍ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കള്‍ക്ക് എങ്ങനെ മൂല്യം നല്‍കുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്.’ ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളില്‍…

    Read More »
Back to top button
error: