Month: March 2026

  • Breaking News

    ധൻബാദ് എക്സ്പ്രസിന്റെ എസ് കോച്ചിനു താഴെ അറ്റ മനുഷ്യ കൈ ; ട്രെയിൻ തട്ടി മരിച്ചയാളുടെത്? ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

    ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി. എസ് കോച്ചിന്റെ താഴെയാണ് കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചയാളുടെ കൈ ആണെന്നാണ് സംശയം. വെള്ളിയാഴ്ച വൈകുന്നേരം ആലപ്പുഴയിൽ സർവീസ് അവസാനിപ്പിച്ചതാണ് ധൻബാദ് എക്സ്പ്രസ്. ശുചീകരണ ജോലികൾ ചെയ്യുന്നതിനിടയിൽ അർധരാത്രിയോടെ തൊഴിലാളികളാണ് എസ് 5 കോച്ചിന് താഴെ കൈ കണ്ടത്. സംഭവത്തിൽ ആർപിഎഫ് കേസ് എടുത്തിട്ടുണ്ട്. എസ് 5 കോച്ച് ആലപ്പുഴയിൽ നിർത്തയിട്ടതിന് ശേഷം ബാക്കി കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Breaking News

    24 മണിക്കൂറില്‍ തകര്‍ത്തത് ഇറാനിലെ 1000 കേന്ദ്രങ്ങള്‍; വെനസ്വേലയ്ക്കു പിന്നാലെ ഇറാനിലും അമേരിക്ക എഐ ഉപയോഗിച്ചത് ഇങ്ങനെ; ഉപഗ്രഹങ്ങള്‍ മുതല്‍ ട്രാഫിക് ക്യാമറകള്‍ വരെ ഏകോപിപ്പിച്ചു; അതും മനുഷ്യന്‍ ചിന്തിക്കുന്നതിന്റെ നൂറുകണക്കിന് ഇരട്ടി വേഗത്തില്‍!

    ഇറാനിലെ 1000 കേന്ദ്രങ്ങളില്‍ 24 മണിക്കൂറില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പട്ടാളം എഐ സഹായം തേടിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യതയോടെ ബോംബാക്രമണം നടത്താന്‍ ആന്ത്രോപികിന്റെ എഐ മോഡലായ ക്ലൗഡാണ് ഉപയോഗിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനും ഇതേ എഐ സഹായം യുഎസ് തേടിയിരുന്നു. അന്ന് കടുത്ത എതിര്‍പ്പാണ് ആന്ത്രോപിക് ഉയര്‍ത്തിയത്. വിനാശകരമായ കാര്യങ്ങള്‍ക്കും ആയുധമുണ്ടാക്കാനും ചാരവൃത്തിക്കായും ക്ലൗഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതോടെ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ഡോണള്‍ഡ് ട്രംപ് ആന്ത്രോപിക് ഒരു റാഡിക്കല്‍ ലെഫ്റ്റ് എഐ കമ്പനിയാണെന്നും ആരോപിച്ചു.   ട്രംപിനോട് യോജിച്ചുവെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു എഐ മോഡലിലേക്ക് മാറുക എളുപ്പമല്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്നും പെന്റഗണ്‍ തലവനും യുഎസ് സെക്രട്ടറി ഓഫ് വാറുമായ പീറ്റ് ഹെഗ്‌സേത് വിശദീകരിച്ചു.’ വാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആന്ത്രോപികിന്റെ സേവനങ്ങള്‍ ആറുമാസത്തേക്ക് കൂടി തുടരുമെന്നും ശേഷം മറ്റൊരു സര്‍വീസിലേക്ക് മാറാ’മെന്നുമായിരുന്നു ഹെഗ്‌സേത്ത് പ്രസ്താവനയിലൂടെ…

    Read More »
  • Breaking News

    ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്; പാർട്ടി ഒരു കാര്യം തീരുമാനിച്ചാൽ ഹെലികോപ്റ്ററിൽ പോയാലും അവരതു ചെയ്യുമെന്ന് ടിപി‘- എ. സുരേഷ്

    ഒഞ്ചിയം: ടി.പി. ചന്ദ്രശേഖരനോട് സൂക്ഷിക്കണമെന്നും ബൈക്ക് യാത്ര ഒഴിവാക്കണമെന്നും വി.എസ്. ഒരിക്കൽ പറഞ്ഞിരുന്നതായി വി.എസിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. സുരേഷ്. സ്വന്തം മകനോടെന്നപോലെയായിരുന്നു വി.എസിന്റെ സംസാരം. എന്നാൽ, ചിരിച്ചുകൊണ്ട് അന്ന് ടി.പി. പറഞ്ഞത്, ഞാൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചാലും പാർട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യുമെന്നാണ്. ടി.പി. വധം വി.എസിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഏറെ പാടുപെട്ടാണ് ടി.പി. കൊല്ലപ്പെട്ട വിവരം വി.എസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒഞ്ചിയം വയനോളിതാഴയിൽ ടി.പി. സാംസ്കാരികപഠനകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ്. ആർ.എം.പി. സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനംചെയ്തു. കല്ലേരി അശോകൻ അധ്യക്ഷതവഹിച്ചു. കെ.സി. ഉമേഷ് ബാബു, കെ.കെ. രമ എം.എൽ.എ., ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ, ഏരിയാ സെക്രട്ടറി ടി.കെ. സിബി, എൻ.പി. ഭാസ്കരൻ, പി.എം. വിനോദൻ തുടങ്ങിവർ സംസാരിച്ചു. മുതിർന്ന കമ്യൂണിസ്റ്റുകാരെയും മികച്ച ജൈവകർഷകനായ കണ്ണമ്പ്രത്ത് പത്മനാഭനെയും ചടങ്ങിൽ ആദരിച്ചു.

    Read More »
  • Breaking News

    ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കം തകര്‍ത്ത് ബഹ്‌റൈനും ഖത്തറും; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപ്

    പശ്ചിമേഷ്യയില്‍ യുദ്ധം എട്ടാം ദിവസത്തിലേക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ പകല്‍ ആക്രമണം ശമിച്ചെങ്കിലും രാത്രിയില്‍ ഇറാന്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ നീക്കങ്ങള്‍ തകര്‍ത്തു. സൗദി റിയാദില്‍ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിനുനേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. സൗദിഅബുദാബി അതിര്‍ത്തിക്ക് സമീപം ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി ഇറാനില്‍ ഇന്നലെ പകലും രാത്രിയിലുമായി മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. 1332പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ വാര്‍ത്താഏജന്‍സ് സ്ഥിരീകരിച്ചു. ആറായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു, ഇസ്രയേലിലെ ടെല്‍ അവീവിലും തെക്കന്‍ റാമല്ലയിലും ഇറാന്‍ വ്യോമാക്രമണം നടത്തി. ലബനനില്‍ ഇതുവരെ 217പേര്‍ കൊല്ലപ്പെട്ടെന്നും 798 പേര്‍ക്ക് പരുക്കേറ്റുവെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ട്രംപ്. ഇറാന്റെ കപ്പലുകളെല്ലാം തകര്‍ത്തെന്നും നാവികസേനയും വാര്‍ത്താവിനിമയ സംവിധാനങ്ങളും നേതാക്കളും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുദ്ധം എത്രനാള്‍ നീണ്ടാലും കീഴടങ്ങില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ റെവല്യൂഷണറി…

    Read More »
  • Breaking News

    മുത്തച്ഛൻ പിക്കപ്പ് വാനുമായി പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി, ഇതറിയാതെ വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുവയസുകാരന് ദാരുണാന്ത്യം

    മലപ്പുറം: മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛൻ കെപി മുഹമ്മദ് വാഹനവുമായി പുറത്തേക്കു പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി. എന്നാൽ കുട്ടി വരുന്നത് കാണാതിരുന്ന മുഹമ്മദ് വീണ്ടും വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഊർങ്ങാട്ടിരിയിലെ വീട്ടിൽ നിന്ന് നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയുടെ വീട്ടിൽ എത്തിയത്.

    Read More »
  • Breaking News

    മാന്നാറിൽ 56കാരിയെ തുണി അലക്കുന്നതിനിടെ കുളിക്കടവിൽ ക്രൂരപീഡനത്തിനിരയാക്കി; സംഭവം പട്ടാപ്പകൽ; പ്രതി പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി തിരച്ചിൽ ഊർജ്ജിതമാക്കി

    ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു. ക്രൂരപീഡനത്തിനിരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് പരുമല കോട്ടയ്ക്കൽ സ്വദേശി സബീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കുളിക്കടവിൽ തുണി അലക്കുകയായിരുന്ന സ്ത്രീയെ വെള്ളത്തിലൂടെ നീന്തിയെത്തിയ സബീർ തുണി ഉപയോ​ഗിച്ച് മുഖം പൊന്താൻ ശ്രമം നടത്തി. തുടർന്ന് വെള്ളത്തിൽ മുക്കിക്കൊല്ലാൻ നോക്കി. അതിനെയെല്ലാം പ്രതിരോധിക്കാൻ ശ്രമിച്ചതിനിടയിൽ കരയിലേയ്ക്ക് വലിച്ചിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനുശേഷം പ്രതി ആറിലൂടെ തന്നെ നീന്തി മറുകരയിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പീഡനത്തെ തുടർന്ന് അവശ നിലയിലായ സ്ത്രീയെ പിന്നീട് കടവിലെത്തിയ മറ്റൊരു സ്ത്രീയാണ് കണ്ടതും വീട്ടുകാരെ വിവരമറിയിച്ചതും. കൃത്യം ചെയ്ത സബീർ കൊലപാതകം അടക്കമുള്ള നിരവധിക്കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ്. നിലവിൽ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം.

    Read More »
  • Breaking News

    ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ച് ഇസ്രയേൽ യുദ്ധവിമാനങ്ങൾ; ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്തു

    ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും ചേർന്ന്‌ അമ്പതോളം ജെറ്റുകൾ ഓപ്പറേഷനിൽ പങ്കെടുത്തതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിലൂടെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സുരക്ഷയ്ക്കായി കോമ്പൗണ്ടിന് താഴെ നിർമിച്ച ഭൂഗർഭ ബങ്കറാണ് ഇസ്രയേൽ വ്യോമസേന വെള്ളിയാഴ്ച ആക്രമിച്ചത്. ബങ്കറുകൾ തകർത്തതോടെ ഇറാൻ ഭരണകൂടത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ പൂർണമായും ഇല്ലാതാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ടെഹ്‌റാനിലും കെർമൻഷായ്ക്ക് സമീപമുള്ള മിസൈൽ താവളങ്ങൾക്ക് ചുറ്റും തീവ്രസ്‌ഫോടനങ്ങൾ ഉണ്ടായതായി ദൃക്‌സാക്ഷികൾ വാർത്താ ഏജൻസികളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം സംഘർഷങ്ങളിൽ ഇറാനിൽ 1230-ഓളം പേരും ലെബനനിൽ 120-ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ പന്ത്രണ്ടോളം പേർക്കും ആറ് അമേരിക്കൻ സൈനികർക്കും ജീവൻ…

    Read More »
  • Breaking News

    മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: അയൽവാസി അറസ്റ്റിൽ

    കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുളിയാർ സ്വദേശി ജസീല (24) ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണിവർ. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്. സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തിൽ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ ജസീലയ്ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. മാത്രമല്ല, മാലമോഷണത്തിൽ ആദൂർ പോലീസ് കേസും രജിസ്റ്റർചെയ്തിരുന്നില്ലെന്നാണ് വിവരം.എന്നാൽ, പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 22നായിരുന്നു മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് ജസീല ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതി വിഷം…

    Read More »
  • Breaking News

    മുൻ ഡിജിപിയുടെ ഒരു പാർട്ടി, ഒരു ഇലക്ഷൻ തത്വം വെറും തള്ള്?… വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി ആർ ശ്രീലേഖ, നാളെ ചുവരെഴുത്ത്, പ്രചാരണത്തിനും തുടക്കം

    തിരുവനന്തപുരം: ഒരുമാസം മുൻപ്, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായെത്തിയ വീഡിയോയിൽ ആർ ശ്രീലേഖ പറഞ്ഞതിങ്ങനെ- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല. ബിജെപിയുടെ നയമാണ് ഒരു പാർട്ടി, ഒരു ഇലക്ഷൻ എന്നത്. താനും ആ തത്വത്തിലാണ് വിശ്വസിക്കുന്നത്. അതിനാൽ വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനം. താൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ അറിവോടെയാണ്… എന്നാൽ ഒരു മാസങ്ങൾക്കിപ്പുറം വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ മുതൽ തുടക്കമാവുകയും ചെയ്യും. അതേപോലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ശാസ്തമംഗലം കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ടാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുക. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ…

    Read More »
  • Breaking News

    തവനൂരിൽ പി.ടി അജയ്മോഹൻ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും

    കെ ടി ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂർ ഇത്തവണ യുഡിഎഫിന് വേണ്ടി തിരിച്ചുപിടിക്കാൻ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മലപ്പുറം ജില്ല യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി. മണ്ഡലത്തിൽ ഉടനീളമുള്ള ബന്ധവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ പാരമ്പര്യവും അനുകൂലമായി മാറുമ്പോൾ കെടി ജലീലിനെ മലർത്തിയടിക്കാം എന്നാണ് യുഡിഎഫും കോൺഗ്രസും കരുതുന്നത്. യുഡിഎഫ് ചെയർമാൻ എന്ന നിലയിലും കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും നടത്തുന്ന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റിയാൽ അനായാസം തവനൂർ പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മാത്രമല്ല മുൻ മന്ത്രി കൂടിയായ നിലവിലെ എംഎൽഎ കെടി ജലീലിനെതിരെ മണ്ഡലത്തിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. ഇത് വോട്ടാക്കി മാറ്റാൻ മണ്ഡലത്തിൽ മികച്ച സ്വാധീനമുള്ള സ്ഥാനാർത്ഥി വേണമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട്. മണ്ഡലത്തിന് സുപരിചിതനായ പി. ടി അജയ് മോഹൻ മത്സരിക്കാൻ എത്തുന്ന വാർത്ത അറിഞ്ഞതോടെ ആവേശത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിലെ വികസന മുരടിപ്പും സുജനപക്ഷപാതവും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ…

    Read More »
Back to top button
error: