Month: March 2026
-
Breaking News
പ്രാദേശിക ബ്രാന്‍ഡുകളെ കൂട്ടുപിടിച്ച് റിലയന്‍സ്: എഫ്.എം.സി.ജി വിപണിയില്‍ വന്‍ അഴിച്ചുപണിക്ക് മുകേഷ് അംബാനി; വമ്പന്‍മാര്‍ മുതല്‍ പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു വരെ തിരിച്ചടിയാകും; ലക്ഷ്യം ഒരുലക്ഷം കോടിയുടെ വരുമാനം
മുംബൈ: ഇന്ത്യയിലെ അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (FMCG) വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് (RCPL) പുതിയ തന്ത്രങ്ങള്‍ മെനയുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ളതും എന്നാല്‍ കാലക്രമേണ മങ്ങിപ്പോയതുമായ പ്രാദേശിക ബ്രാന്‍ഡുകളെ (Legacy Brands) ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കാനാണ് റിലയന്‍സിന്റെ നീക്കം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (HUL), ഐടിസി (ITC) തുടങ്ങിയ ആഗോള ഭീമന്മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പാരമ്പര്യവും വിശ്വാസവും മൂലധനമാക്കുന്നു പുതിയ ബ്രാന്‍ഡുകള്‍ ഒന്നില്‍നിന്ന് തുടങ്ങുന്നതിനു പകരം, സാധാരണക്കാര്‍ക്ക് സുപരിചിതമായ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത് വഴി ഉപഭോക്താക്കളുടെ വിശ്വാസം വേഗത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സിന് സാധിക്കും. കാംപ കോളയുടെ തിരിച്ചുവരവ്: 70-കളിലും 80-കളിലും ഇന്ത്യയില്‍ തരംഗമായിരുന്ന കാംപ കോളയെ ഏറ്റെടുത്തുകൊണ്ട് റിലയന്‍സ് ഈ നീക്കത്തിന് തുടക്കമിട്ടു. കൊക്കക്കോളയോടും പെപ്‌സിയോടും കുറഞ്ഞ വിലയില്‍ മത്സരിച്ചുകൊണ്ട് വിപണി പിടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്കല്‍ ബ്രാന്‍ഡുകളുടെ കരുത്ത്: ഗുജറാത്തിലെ ‘സോസ്യോ ഹജൂരി’ (Sosyo Hajoori),…
Read More » -
Breaking News
‘ഇന്ത്യ നല്ല ആക്ടേർസ്, പറഞ്ഞത് അതുപോലെ അനുസരിക്കുന്നുണ്ട്!! റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞു, ഇന്ത്യ നിർത്തി, പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്ന് പറഞ്ഞു, നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്, അത് പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകി”- യുഎസ് ട്രഷറി സെക്രട്ടറി
വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ യുഎസ് ഇന്ത്യയ്ക്ക് ഇളവ് നൽകിയതിന് പിന്നാലെ ഇന്ത്യയെ പരിഹസിച്ചുള്ള പരാമർശവുമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യ നല്ല ആക്ടേർസ് ആണെന്നും തങ്ങൾ പറഞ്ഞതെല്ലാം അനുസരിക്കുന്നുണ്ടെന്നും സ്കോട്ട് ബെസെൻറ് പറഞ്ഞു. ഫോക്സ് ബിസിനസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു എസ് ട്രഷറി സെക്രട്ടറി. ‘ഇന്ത്യ നല്ല ആക്ടേർസ് ആണ്. റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഇന്ത്യ അത് നിർത്തി. പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്നാണ് അവർ പറഞ്ഞത്. എന്നാൽ യുദ്ധം തുടങ്ങിയതോടെ നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്. അത് പരിഹരിക്കാനാണ് നമ്മൾ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകിയത്’ എന്നാണ് സ്കോട്ട് ബെസെന്റ് പറഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യക്ക് അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു വൈറ്റ്ഹൗസ് അറിയിച്ചത്.…
Read More » -
Breaking News
തീർക്കാൻ കണക്കുണ്ട് ബാക്കി…. ഏറ്റുമുട്ടിയ ടി 20 മൂന്ന് ലോകകപ്പിലും ഇന്ത്യയെ തേച്ചൊട്ടിച്ചു… 2023 ഏകദിനത്തിൽ ഇതേ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയോട് തോറ്റ് കണ്ണീരോടെ പടിയിറക്കം…മത്സരം വൈകിട്ട് 7.30ന് അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ
ടി 20 ലോകകപ്പ് 2026 ന്റെ കാലാശപ്പോരിന് നാളെ അഹമ്മദാബാദിൽ തിരികൊളുത്തുകയാണ്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാൻഡുമാണ് കിരീടപ്പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുക. സെമി ഫൈനലിൽ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികൾ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. അടിമുടി ആവേശം നിറഞ്ഞ സെമി പോരിൽ ഇംഗ്ലണ്ടിനെ 7 റൺസിനു മറികടന്നാണ് ഇന്ത്യ എത്തുന്നത്. ബൈ ലേറ്ററൽ സീരീസുകളിൽ കിവികൾക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലൻഡിനെ തോൽപ്പിക്കാനായിട്ടില്ല എന്നത് ചരിത്രം. 2007 ൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിനും 2016 ഏറ്റുമുട്ടിയപ്പോൾ 47 റൺസിനും 2021 ൽ ഏറ്റുമുട്ടിയപ്പോൾ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്. അതേസമയം ടി 20 ലോകകപ്പ് ഒഴികെ മറ്റ് ഐസിസി ടൂർണമെന്റിൽ ഇന്ത്യ കിവികളെ പറത്തിവിട്ടിട്ടുണ്ട്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ കിവീസിനെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. അതിനും മുമ്പ് 2023 ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ വീഴ്ത്തി. ഏഴ് വിക്കറ്റ്…
Read More » -
Breaking News
‘പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; സൈക്കോപാത്തായ അയാൾക്ക് സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്‘ – ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി. ഇത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. രാഹുല്‍ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും.മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹർജി നൽകിയത്. തന്നെ വാട്സ് ആപ്പ് കോൾ…
Read More » -
Breaking News
നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് മറക്കാനാവാത്ത നീറുന്ന ഓർമ്മ… ന്യൂസീലാൻഡിനും ഇത് ഭാഗ്യക്കേടിന്റെ കളം; ഗ്രൗണ്ട് അരച്ചുകലക്കി കുടിക്കും വിധം പഠിച്ച് ടീമുകൾ! അവസാനദിനത്തിനായി ആകാംക്ഷയോടെ
അഹമ്മദാബാദ് :ൊകൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും മുംബൈയിലെ വാങ്കഡെയും ഇന്ത്യൻ ക്രിക്കറ്റിനു ആവേശമാണെങ്കിൽ അഹമ്മദാബാദിലെത്തുമ്പോൾ അതൊരു നീറുന്ന വിങ്ങലാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നാളെ ന്യൂസീലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേദനാജനകമായ തോൽവികളിലൊന്നാകും ആരാധകരുടെ ഓർമകളിലെത്തുക. ടൂർണമെന്റിൽ അജയ്യരായി മുന്നേറിയിട്ടും 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് ഈ വേദിയിലാണ്. ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ 32 മത്സരങ്ങൾക്കിടെ ഇന്ത്യ ആകെ നേരിട്ട 2 തോൽവികളും ഇവിടെയായിരുന്നു. അതിൽ രണ്ടാമത്തേത് ഈ ലോകകപ്പിന്റെ സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയോടായിരുന്നു. ഇതുവരെയും ഈ സ്റ്റേഡിയത്തിൽ നിന്നും വിജയം കാണാനാവാത്തതിന്റെ ചീത്തപ്പേരുകൾ മാറ്റാനുള്ള മാറാനുള്ള സുവർണാവസരമാണ് ഇന്ത്യയെ സംബ്ധിച്ചിടത്തോളം നാളത്തെ ഫൈനൽ. ഇന്ന് ഇന്ത്യയും ന്യൂസീലാൻഡും പരിശീലനത്തിന് ഇറങ്ങും. ഒരു മാസം നീണ്ടുനിന്ന ട്വന്റി20 ലോകകപ്പ് പോരാട്ടം അഹമ്മദാബാദ് മൊട്ടേരയിലെ സബർമതി നദീതീരത്തു അന്ത്യത്തോടടുക്കുമ്പോൾ സ്റ്റേഡിയത്തിനെയൊന്നാകെ അളന്നുകുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇരു ടീമുകളും.…
Read More » -
Breaking News
സംഘര്‍ഷത്തിന്റെ പ്രത്യാഘാതം അടുക്കളയിലേക്കും; എല്‍പിജി ബുക്കിംഗിന് നിയന്ത്രണം; 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രം സിലിണ്ടര്‍; വാണിജ്യ സിലിണ്ടര്‍ നിയന്ത്രണം ഹോട്ടലുകള്‍ക്ക് തിരിച്ചടി
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ALSO READ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഈ വര്‍ഷം 302.5 രൂപയാണ് കൂട്ടിയത്. വിലവര്‍ധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ALSO READ ആക്രമണത്തിന് പിന്നാലെ…
Read More » -
Breaking News
വിവാഹമോചനക്കേസ്: കോടതിയ്ക്ക് പുറത്ത് ഒത്തുതീർക്കാൻ വിജയ്; സംഗീതയ്ക്ക് 240 കോടി നൽകാൻ നടൻ തയ്യാർ
ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെയിതാ കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭാര്യ സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണ് സൂചന. വിവാഹമോചന വാർത്ത കത്തിനില്ക്കുന്നതിനിടെ വിജയ് നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി വിമർശനങ്ങളും വിജയ്ക്കെതിരെ ഉയരുകയാണ്. തൃഷമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്. വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും…
Read More » -
Breaking News
‘ഇന്ത്യ എന്തു ചെയ്യണമെന്ന് ഉത്തരവ് ഇറക്കുന്നത് അമേരിക്ക, പണിക്കര്‍ജി ഇക്കാര്യം പറയില്ല’; പരമാധികാരത്തെ ചോദ്യം ചെയ്താലും മോദിജി മിണ്ടില്ല! അമേരിക്കന്‍ ഉത്തരവ് പങ്കുവച്ച് കുറിപ്പ്; ‘റഷ്യന്‍ എണ്ണയ്ക്ക് ട്രംപ് ഇളവ് നല്‍കിയത് സ്വന്തം നാട്ടിലെ എണ്ണവില കൂടാതിരിക്കാന്‍’
കൊച്ചി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ട്രംപ് നല്‍കിയ ഇളവിനെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയ ശ്രീജിത്ത് പണിക്കര്‍ക്കു മറുപടിയുമായി ഡിജിറ്റല്‍ ക്രിയേറ്റര്‍ സജി മാര്‍ക്കോസ്. ഇതു സംബന്ധിച്ചു ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി, വാഷിംഗ്ടണ്‍ ഡിസി’ പുറത്തിറക്കിയ ഉത്തരവിന്റെ തലക്കെട്ടു ശ്രീജിത്ത് മനപ്പൂര്‍വം മറച്ചുവയ്ക്കുകയായിരുന്നെന്നും ‘അമേരിക്ക അനുമതി നല്‍കിയിരിക്കുന്നു’ എന്നുതന്നെയാണ് ഉത്തരവില്‍ പറയുന്നതെന്നും ഇതിന്റെ കോപ്പിയടക്കം പങ്കുവച്ചാണ് സജി മാര്‍ക്കോസ് വിശദമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീജിത്ത് പണിക്കര്‍ വീണ്ടും നുണ പറയുന്നു അല്ലെങ്കില്‍ Department of the Treasury Washington D.C.ഇറക്കിയ ലൈസന്‍സ്-133 വായിച്ചിട്ട് മനസിലായില്ല. ഇന്നലത്തെ പത്രങ്ങളില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മുപ്പത് ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നല്‍കി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു, വാര്‍ത്ത സത്യവുമായിരുന്നു. പക്ഷെ പത്രങ്ങള്‍ നുണക്കഥ പറയുന്നു എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ മാനിപ്പുലേറ്റര്‍ ശ്രീ പണിക്കര്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന DEPARTMENT OF THE TREASURY…
Read More » -
Breaking News
ധർമ്മടത്തുനിന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ; ‘സംവാദത്തിന് തയ്യാറെങ്കിൽ വെറും 10 മിനുട്ടിൽ നിങ്ങളുടെ വാദങ്ങളെല്ലാം പൊളിച്ചു കൈയ്യിൽ തരാം‘
മമ്പറം: കേന്ദ്ര സർക്കാർ കേരളത്തിനേകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം എന്തെല്ലാംസംസ്ഥാനത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്താൻ ബി.ജെ.പി. തയ്യാറാണ്. ഞാൻ സംസാരിക്കുന്നത് പൊട്ടമലയാളമാണെങ്കിലും സാരമില്ല, അങ്ങനെയൊരു സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാണെങ്കിൽ 10 മിനിട്ടിൽ സംസ്ഥാന സർക്കാരിന്റെ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി…
Read More » -
Breaking News
ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്
മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രംഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്. ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ…
Read More »