Month: March 2026

  • Breaking News

    കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ഇറാനിയൻ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ; ദേശീയ സുരക്ഷ മുൻനിർത്തി ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ്

    കൊച്ചി: സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് കൊച്ചി തുറമുഖത്ത് നങ്കുരമിട്ടിരിക്കുന്ന ഇറാനിയൻ പടക്കപ്പൽ ഐആർഐഎസ് ലവാന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ സി.ജി.ശങ്കർ, ക്യാമറാമാൻ എസ്.മണി, ബോട്ടിന്റെ ഡ്രൈവർ പി.വിജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ പിന്നീട് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. ഇവരെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ‌ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡിസിപി അറിയിച്ചു. കൊച്ചിൻ ഷിപ്‍യാർഡ്, നാവിക സേനാ ആസ്ഥാനം, കൊച്ചിൻ പോർട്ട് തുടങ്ങിയ സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിന് വിലക്കുണ്ട്. മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കപ്പലിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് നീക്കം െചയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി പൊലീസ് നിർദേശം പുറപ്പെടുവിച്ചത്. കേരള തീരത്തുള്ള കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചത് നീക്കം ചെയ്യണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ഇതിന്റെ ലംഘനം…

    Read More »
  • Breaking News

    സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ 3000, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ അഞ്ച് ഉറപ്പ്

    തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച വാ​ഗാദാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ്…

    Read More »
  • Breaking News

    അമേരിക്ക മിലിട്ടറി ഇന്റലിജന്‍സ് അടക്കം ഇറാനു കൈമാറി! ഗള്‍ഫിലെ ഇറാന്റെ ആക്രമണത്തിന് സഹായം റഷ്യ; അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും അപ്പപ്പോള്‍ നല്‍കി

    ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം. യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി വിവരം. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈനികര്‍, നാവിക കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. റഷ്യയുടെ സൈനിക സാറ്റ്‌ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന് ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങള്‍, വ്യോമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാന്‍ നടത്തിയ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ്…

    Read More »
  • Breaking News

    ‘ഫൈനലില്‍ അഭിഷേകിനെ ഒഴിവാക്കണം, റിങ്കു അവിടെ ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? സഞ്ജു ടി20 വെറ്ററന്‍, അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല; വരുണ്‍ ബോളിംഗ് ലൈന്‍ മാറ്റുമെന്നും കൈഫ്

    ന്യൂഡല്‍ഹി: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ അഭിഷേക് ശര്‍മ്മയെ ഇന്ത്യ ഒഴിവാക്കണമെന്ന ശക്തമായ നിര്‍ദേശം നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ടൂര്‍ണമെന്റില്‍ അഭിഷേക് വളരെ മോശം ഫോമിലാണ്, സിംബാബ്വെക്കെതിരായ ഒരു അര്‍ധസെഞ്ചുറി ഒഴികെ മറ്റൊരു മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. ബാറ്റിംഗിലെ ഈ മോശം പ്രകടനം അദ്ദേഹത്തിന്റെ ഫീല്‍ഡിംഗിനെയും ബാധിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില ക്യാച്ചുകള്‍ അദ്ദേഹം കൈവിട്ടു. അഭിഷേകിന് പകരം റിങ്കു സിംഗിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാം. ‘ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയ്ക്ക് ഇടവേള നല്‍കാം. അദ്ദേഹം ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ബ്രാന്‍ഡന്‍ കിംഗ് ഫോമിലല്ലാതിരുന്നപ്പോള്‍ റോസ്റ്റണ്‍ ചേസ് ഇന്ത്യക്കെതിരെ ഓപ്പണ്‍ ചെയ്തിരുന്നു. അവര്‍ അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചു, പക്ഷേ ഒരു വലിയ മത്സരത്തിനായി അവര്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി. സഞ്ജുവിനെ ടീമിലെത്തിച്ചപ്പോള്‍ അദ്ദേഹം മികച്ച…

    Read More »
  • Breaking News

    ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘

    ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പുചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. എന്നാൽ ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെ പ്രഖ്യാപിച്ചത്. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ പറഞ്ഞു. യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെയും ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു.

    Read More »
  • Breaking News

    ‘കള്ള വാര്‍ത്ത കൊടുക്കുന്ന ആവേശത്തില്‍ ഞാന്‍ രാജ്യസഭയിലാണോ ലോക്‌സഭയിലാണോ എന്നുപോലും നോക്കിയില്ല!’; മീഡിയ വണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്; ഇക്കുറി ‘മൗദൂദി പരിവാറി’ന്റെ പണിപാളുമെന്നും കുറിപ്പ്

    തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങിയെന്ന മീഡിയ വണ്‍ വാര്‍ത്തയ്‌ക്കെതിരേ മന്ത്രി രംഗത്ത്. വാര്‍ത്ത കൊടുക്കുന്ന തിരക്കില്‍ താന്‍ ലോക്‌സഭയിലാണോ അതോ രാജ്യസഭയിലാണോ ഉണ്ടായിരുന്നതെന്നു പോലും ജമാഅത്തെ ഇസ്ലാമി ചാനല്‍ നോക്കിയില്ലെന്നും രാജേക് പരിഹസിച്ചു. മന്ത്രിയുടെ കുറിപ്പ് തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും. സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍…

    Read More »
  • Breaking News

    ആറന്മുളയിൽ അബിൻ വർക്കിയ്ക്കെതിരെ പോസ്റ്ററുകൾ: ‘ജനങ്ങളുടെ യുഡിഎഫ് അനുകൂല സ്പിരിറ്റ് നശിപ്പിക്കരുത്; എല്ലാ തലങ്ങളിലും ചർച്ച നടത്തിയേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ‘ – പ്രതികരണവുമായ് കെ. സി വേണുഗോപാൽ

    ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘പുതുയുഗ യാത്ര’ വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന്ന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ്…

    Read More »
  • Breaking News

    ‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി

    ടെഹ്റാൻ: പ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ലെന്ന് ഇറാൻ സൈന്യം. എന്നാൽ നിലവിലെ യുദ്ധസാഹചര്യത്തിൽ പാത ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ ഉത്തരവാദിത്വം അതാത് കപ്പലുകൾക്ക് തന്നെയായിരിക്കുമെന്നും ഐആർജിസി വക്താവ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ലെന്നും സൈന്യം വ്യക്തമാക്കി. അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ഇറാനെ മാത്രമല്ല രാജ്യാന്തര നയതന്ത്രത്തെയും വഞ്ചിച്ചുവെന്നും റവാഞ്ചി ആരോപിച്ചു. അതേസമയം, ഇറാനെ നയിക്കാൻ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമർശം. യുഎസ് ഇന്റലിജൻസ് ഏജൻസികളും സർക്കാരും ചിലരെ നിർദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. നാലു…

    Read More »
  • Breaking News

    പെരുന്നാൾ വൈബാക്കാൻ ഡർബിയിലെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ..” റിലീസായി; ഏഴ് മണിക്കൂറിനുള്ളിൽ ട്രെൻഡിങ് ലിസ്റ്റിൽ

    മികവുറ്റ യുവ താരനിരയുമായി പെരുന്നാൾ കഴിഞ്ഞ് മാർച്ച് 27 ന് തിയേറ്ററുകളിലേക്കെത്തുന്ന ഡർബിയുടെ ആദ്യ ഗാനം “റങ്ക് തെളിന്ദവളല്ലേ” റിലീസായി. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ബി. കെ. ഹരിനാരായണന്റേതാണ്. ഗോപി സുന്ദറും ആതിര ജനകനും ക്രിസ്റ്റ ജ്യോതിയും ചേർന്നാണ് ഗാനത്തിന്റെ ആലാപനം. റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനുള്ളിൽ പതിനാല് ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ് റങ്ക് തെളിന്ദവളല്ലേ ഗാനം. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ,…

    Read More »
  • Breaking News

    വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “തത് ത്വം അസി” ക്ക് തുടക്കമായി

    ‘മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘തത് ത്വം അസി’ (That Thou Art) സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്റർടൈനറായി ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് . ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്നത്. ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ…

    Read More »
Back to top button
error: