Month: March 2026

  • Breaking News

    യുദ്ധം ജയിച്ചശേഷം ഒപ്പം വരുന്നവരെ ആവശ്യമില്ല; യുദ്ധക്കപ്പല്‍ അയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ രൂക്ഷ പരാമര്‍ശവുമായി ട്രംപ്

    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. യുദ്ധം ജയിച്ച ശേഷം പിന്തുണയക്കുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. സൈപ്രസിലെ ബ്രിട്ടന്റെ സൈനിക താവളത്തില്‍ യുഎസ് സൈന്യത്തിന് അനുമതി നല്‍കാന്‍ വൈകിയെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്‍കിയതും വൈകിയിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പല്‍ ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എച്ച്എംഎസ് പ്രിന്‍സ് അടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. സമാധാന പ്രതീക്ഷ അകലെയാക്കി ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അല്‍ബര്‍ഷയില്‍ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി. ടെഹ്‌റാനില്‍ ആക്രമണം IRGCയുടെ ഇന്ധനസംഭരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍…

    Read More »
  • Breaking News

     ഇറാന്റെ 42 നാവിക കപ്പലുകൾ തകർത്തു!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോ​ഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ്

    വാഷിങ്ടൺ: ഇറാനുമായി തുടരുന്ന സൈനിക സംഘർഷത്തിനിടെ ഇറാൻ്റെ നാവികസേനയെയും വ്യോമസേനയെയും ആശയവിനിമയ സംവിധാനങ്ങളെയും വലിയ തോതിൽ തോതിൽ തകർത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇറാൻ്റെ 42 നാവിക കപ്പലുകൾ തകർത്തതായും അദ്ദേഹം പറഞ്ഞു. മയാമിയിലെ “ഷീൽഡ് ഓഫ് ദ അമേരിക്കാസ്” എന്ന ലാറ്റിൻ അമേരിക്കൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. “ഇറാനിലെ കാര്യങ്ങൾ വളരെ നന്നായി മുന്നോട്ട് പോകുകയാണ്. മൂന്ന് ദിവസത്തിനിടെ അവരുടെ 42 നാവിക കപ്പലുകൾ യുഎസ് തകർ‍ത്തു, അതിൽ ചിലത് വളരെ വലുതായിരുന്നു. അവരുടെ വ്യോമസേനയും ആശയവിനിമയ സംവിധാനങ്ങളും ഞങ്ങൾ തകർത്തു,” എന്നാണ് ട്രംപ് പറഞ്ഞത്. ഞങ്ങൾ അവരുടെ വ്യോമസേനയെ തകർത്തു. ഞങ്ങൾ അവരുടെ ആശയവിനിമയങ്ങൾ തകർത്തു, എല്ലാ ടെലികമ്മ്യൂണിക്കേഷനുകളും പോയി. അവർ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് എനിക്കറിയില്ല, പക്ഷേ അവർ എന്തെങ്കിലും കണ്ടെത്തുമെന്ന് ഞാൻ കരുതുന്നു. അത് നന്നായി പ്രവർത്തിക്കുന്നില്ല, അവർ മോശം ആളുകളാണ്, അവർ മോശം…

    Read More »
  • Breaking News

    ഒരേസമയം സ്റ്റംപിന് പിറകിലും ദേണ്ടെ സ്റ്റേഡിയത്തിലും, കുംബിടിയാ… കുംബിടി!! വൈറലായി സഞ്ജുവിന്റെ അപരൻ- Video

    മുംബൈ: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനിടെ ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകനെ ടെലിവിഷൻ സ്ക്രീനിൽ കൂടി കണ്ട് പലരും അമ്പരന്നു. ഇത് നമ്മുടെ സഞ്ജുവല്ലെ? നിമിഷങ്ങൾക്കകം ആരാധകന്റെ ചിത്രവും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനിടെ ഗാലറിയിൽ ആഘോഷിക്കുന്നത് താനാണെന്ന് അവകാശപ്പെട്ട് നീരജ് കൊയ്ഡാല എന്ന യുവാവ് രംഗത്തെത്തിയിട്ടുണ്ട്. ഇം​ഗ്ലണ്ട് സെമി മത്സരങ്ങൾക്കിടെ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കാണിക്കുന്ന സമയത്തുതന്നെ കാണികൾക്കിടയിൽ ആവേശത്തോടെ ആർപ്പുവിളിക്കുന്ന നീരജിനെ കാണിച്ചത്. നേരത്തെ ധോണി കളത്തിലിറങ്ങിയ കാലത്തും വിരാട് കളിക്കുന്ന സമയത്തും ഇതുപോലെ അപരന്മാർ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേസമയം സെമിയിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപിച്ച് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനാണു സാധിച്ചത്. സെഞ്ചുറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസടിച്ചെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ…

    Read More »
  • Breaking News

    ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി

    ദുബായ്: പറഞ്ഞ ക്ഷമ പിൻവലിച്ച്ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം ഓടുന്ന വാഹനത്തിൽ പതിച്ചാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിനിടെ കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് നേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയുംചെയ്തു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.

    Read More »
  • Breaking News

    കിംങ്’ഫിഷ’റിൽ ശരിക്കും ഫിഷുണ്ട്…. അടിക്കാനായി മേടിച്ച ബിയറിൽ നീന്തിത്തുടിക്കുന്ന മീൻ!! പരാതിയുമായെത്തിയപ്പോൾ കൈമലർത്തി ജീവനക്കാർ- വീഡിയോ

    ഹൈദരബാദ്: കിംങ്ഫിഷറിന്റെ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ ബിയറിലാണ് ജീവനുള്ള നീന്തിത്തുടിക്കുന്ന മത്സ്യത്തെ കണ്ടെത്തിയത്. ബിയർ വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു. എന്നാൽ ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഇതിന് പിന്നാലെ ബിയ‍ർ വാങ്ങിയ ആളും വിറ്റ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സീൽ ചെയ്ത കുപ്പിക്കുള്ളിൽ എങ്ങനെ മീൻ കുഞ്ഞ് എത്തി എന്നതിനെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്. ഫാക്ടറിയിൽ കുപ്പികൾ വൃത്തിയാക്കുമ്പോഴോ നിറയ്ക്കുമ്പോഴോ ഉണ്ടായ പിഴവാകാം ഇതെന്നാണ് ചിലർ വിലയിരുത്തുന്നത്. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും…

    Read More »
  • Breaking News

    ആദ്യത്തെ എഐ യുദ്ധം: ഡാറ്റയും അല്‍ഗോരിതങ്ങളും ഇറാന്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നത് എങ്ങനെ? മേവന്‍ മുതല്‍ ഇസ്രയേലിന്റെ ഗോസ്പല്‍ വരെ; ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ വരെ സ്വയം വിശകലനം ചെയ്യും; ലക്ഷ്യം തീരുമാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം

    വാഷിംഗ്ടണ്‍/തെഹ്റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുദ്ധത്തിനെന്ന് പ്രതിരോധ വിദഗ്ധര്‍. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നു പേരിട്ട സൈനിക നീക്കത്തില്‍, യുദ്ധക്കളത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ്. 1. മിന്നല്‍ വേഗത്തിലുള്ള ആക്രമണം മുന്‍കാല യുദ്ധങ്ങളില്‍ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ യുദ്ധത്തില്‍, പെന്റഗണിലെ ‘മേവന്‍’ (Maven) സിസ്റ്റം, ഇസ്രായേലിന്റെ ‘ഗോസ്പല്‍’ (Gospel) തുടങ്ങിയ എഐപ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. യുദ്ധം തുടങ്ങി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സിഗ്‌നലുകള്‍ എന്നിവ ഒരേസമയം വിശകലനം ചെയ്ത് ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നു. സെന്‍സറുകളില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നും ലഭിക്കുന്ന…

    Read More »
  • Breaking News

    എന്നു തീരുമെന്ന് ഒരു പിടിയുമില്ല! ട്രംപിന്റെ പിടിവിട്ടു പറക്കുന്നോ ഇറാന്‍ യുദ്ധം? ഭൗമരാഷ്ട്രീയത്തെ അടിമുടി ഉലയ്ക്കുന്നു; കടുത്ത അതൃപ്തിയില്‍ അമേരിക്കയിലെ ഗള്‍ഫ് നിക്ഷേപകര്‍; വിദേശനയ ചൂതാട്ടമെന്നു വിമര്‍ശിച്ച് ട്രംപിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയെ അടിമുടി തകര്‍ത്ത ഇറാന്‍ യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സൈനിക വിജയങ്ങള്‍ ഭൗമരാഷ്ട്രീയ വിജയമാക്കാന്‍ കഴിയുമോ എന്ന ചോദ്യം ട്രംപിനു മുന്നില്‍ ഉയരുന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ താവളങ്ങളുടെ പേരില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് വന്‍ തോതില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് മേഖലയുടെ സമ്പദ് രംഗത്തെയും ‘സുരക്ഷിത’യിടമെന്ന ഖ്യാതിയെയുമാണ് അടിമുടി ചോദ്യം ചെയ്തത്. ഭൗമ രാഷ്ട്രീയത്തെ അടിമുടി ഉലച്ച ആക്രമണം ട്രംപിനു മുന്നില്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനും കരയിലും കടലിലും ആകാശത്തും ഇറാനിയന്‍ സേനയ്ക്കെതിരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചതിനും ശേഷവും യുദ്ധം അതിവേഗം പ്രാദേശിക സംഘര്‍ഷമായി വ്യാപിച്ചു. ഇത് ട്രംപിന്റെ നിയന്ത്രണത്തിന് അതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വെനസ്വേലയിലെ ജനുവരി 3-ലെ മിന്നല്‍ റെയ്ഡും ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഒറ്റത്തവണ ആക്രമണവും പോലെ വേഗതയേറിയതും പരിമിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ട്രംപ് തന്റെ രണ്ട് ടേമുകളിലും വൈറ്റ്…

    Read More »
  • World

    എയര്‍ബോണ്‍ ഡിവിഷന്റെ ‘ബ്രിഗേഡ് കോംബാറ്റ് ടീം’ പരിശീലനം പൊടുന്നനെ റദ്ദാക്കി; 18 മണിക്കൂറില്‍ ലോകത്തെവിടെയും വിന്യസിക്കാന്‍ സജ്ജമായ സൈനികര്‍; യുഎസ് കരയുദ്ധത്തിനു തയാറെടുക്കുന്നെന്ന് സൂചന; സാധ്യത തള്ളാതെ ട്രംപ്

    ടെഹ്‌റാന്‍: ഇറാന്‍- യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ യു.എസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന. നോര്‍ത്ത് കരോലിന ആസ്ഥാനായുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷന്റെ പരിശീലന അഭ്യാസം പെട്ടന്ന് റദ്ദാക്കിയതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. വെള്ളിയാഴ്ച വരെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും എയര്‍ബോണ്‍ ഡിവിഷനിലെ ഹെലികോപ്റ്റര്‍ യൂണിറ്റിനെ ഉടന്‍ മധ്യേഷ്യയിലേക്ക് അയക്കാനാണ് പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 4,000 മുതല്‍ 5,000 വരെ സൈനികര്‍ അടങ്ങുന്ന ഒരു ‘ബ്രിഗേഡ് കോംബാറ്റ് ടീം’ എയര്‍ബോണ്‍ ഡിവിഷന്റെ ഭാഗമാണ്. 18 മണിക്കൂറിനുള്ളില്‍ ലോകത്തിന്റെ ഏത് ഭാഗത്തും വിന്യസിക്കപ്പെടാന്‍ സജ്ജരാണ് എന്നതാണ് സംഘത്തിന്റെ പ്രത്യേകത. എയര്‍ ഫീല്‍ഡുകള്‍ നിയന്ത്രണത്തിലാക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുകയും യുഎസ് എംബസികള്‍ക്കുള്ള ഭീഷണിയില്‍ ഇടപെടുക എന്നിവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങള്‍. ഇറാനില്‍ ട്രംപ് കരയുദ്ധത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കങ്ങള്‍. യു.എസിന്റെ ദീര്‍ഘകാല യുദ്ധങ്ങള്‍ക്ക് പൊതുവെ താല്‍പര്യം പ്രകടിപ്പിക്കാറില്ലെങ്കിലും ട്രംപ് ഈ നിലപാടില്‍ നിന്നും മാറുന്ന…

    Read More »
  • Breaking News

    ഇറാനിലെ സ്‌കൂളിനു നേരെയുണ്ടായ ആക്രമണം: കൂട്ടക്കുരുതിക്കു പിന്നില്‍ അമേരിക്കന്‍ സൈനികരെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം; തെളിവു ലഭിച്ചാല്‍ യുദ്ധക്കുറ്റം ചുമത്തി കര്‍ശന നടപടി; തങ്ങളല്ലെന്ന സൂചന നല്‍കി ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിന് അമേരിക്കന്‍ സൈനികരാകാം ഉത്തരവാദികളെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. താല്‍ക്കാലിക വിലയിരുത്തലിലേക്ക് നയിച്ച തെളിവുകള്‍ ഏതാണ്, ഏത് തരത്തിലുള്ള യുദ്ധോപകരണമാണ് ഉപയോഗിച്ചത്, ആരാണ് ഉത്തരവാദി, അല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച സമ്മതിച്ചു. സെന്‍സിറ്റീവ് ആയ സൈനിക കാര്യങ്ങളായതിനാല്‍ ഉദ്യോഗസ്ഥര്‍ ആരാകാം പ്രതിസ്ഥാനത്തെന്നു വ്യക്തമാക്കിയിട്ടില്ല. അന്വേഷണം എത്രനാള്‍ കൂടി നീളുമെന്നോ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് യു.എസ് അന്വേഷകര്‍ ഏതൊക്കെ തെളിവുകളാണ് തേടുന്നതെന്നോ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെ ആദ്യ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അലി ബഹ്റൈനി പറഞ്ഞു.…

    Read More »
  • Breaking News

    രണ്ടാം ഭാര്യയെ സന്തോഷിപ്പിക്കാൻ ടിവി വാങ്ങാൻ പണമില്ല; ഉറ്റ ചങ്ങാതിയെ വെട്ടികൊന്ന് പണം തട്ടിയെടുത്തു

    ബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫി സുഹൃത്ത് പുട്ടരാജുവിനെ വെട്ടി കൊലപ്പെടുത്തി അയാളുടെ കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്നു ഷാഫി തന്റെ സുഹൃത്തായ പുട്ടരാജുവിനോട് പറഞ്ഞു. പിന്നാലെ 2.5 ലക്ഷം രൂപയുമായി പുട്ടരാജു രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങി. തുടർന്ന് ഷാഫി പുട്ടരാജുവിനെ ബൈക്കിൽ ഹോന്നവള്ളിക്ക് സമീപത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെവച്ച് പുട്ടരാജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം വനപാതയിലൂടെ പോവുകയായിരുന്ന പാൽവിൽപ്പനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്നും കൊലപാതകത്തിന് പിന്നില്‍ ഷാഫിയാണെന്നും പൊലീസിന് മനസ്സിലായി. പിന്നാലെ പൊലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതിന് ശേഷം ഷാഫി പിണങ്ങിക്കഴിയുകയായിരുന്ന രണ്ടാം ഭാര്യയെ ലോ‍ഡ്ജിൽ വച്ചാണ് കണ്ടത്. അവിടെ വച്ച് പുതിയ…

    Read More »
Back to top button
error: