Month: March 2026

  • Breaking News

    ‘അയാൾക്കുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ട്രംപിനെ ഉന്നമിട്ട് ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി

    ടെഹ്‌റാൻ: യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ പരമോന്നത നേതാവ് അലി ഖമനേയിയെ വധിച്ചതിന് ട്രംപ് വില കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി അലി ലരിജാനിയും രംഗത്തെത്തി. സാമൂഹികമാധ്യമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും. ട്രംപിന് അതിന് വിലകൊടുക്കേണ്ടിവരും, കൊടുക്കുകയും ചെയ്യും- എന്നായിരുന്നു അലി ലരിജാനി കുറിച്ചത്. ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലും ട്രംപിനെതിരേ അലി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഞങ്ങൾ അയാളെ വെറുതെ വിടില്ല. ചെയ്തതിന് അയാൾ വില കൊടുക്കേണ്ടിവരും. അയാൾ ഞങ്ങളുടെ നേതാവിനെ കൊല്ലുകയും ആയിരത്തിലധികം ജനങ്ങളെ രക്തസാക്ഷികളാക്കുകയും ചെയ്തു. അതൊരു ചെറിയ കാര്യമല്ല, എന്നും ട്രംപിനെ ഉന്നമിട്ട് അലി പറഞ്ഞു. ഖമനേയിയുടെ അടുത്ത അനുയായി ആയിരുന്ന അലി, ഐആർജിസിയുടെ…

    Read More »
  • Breaking News

    സഞ്ജുവിനു വേണ്ടി ഗംഭീര്‍ പലരോടും പടവെട്ടി; ആ തിരിച്ചുവരവ് കസറി; കൈയടിച്ച് ഷോയ്ബ് അക്തര്‍; മലയാളിയുടെ പ്രകടനം പാകിസ്താനിലും ചര്‍ച്ച

    ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ ഷോയിബ് അക്തര്‍. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി ഗംഭീര്‍ മാനേജ്മെന്റിനുള്ളില്‍ പലരുമായും വാദത്തിലേര്‍പ്പെട്ടെന്നും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ മാനേജ്മെന്റ് തയാറായതെന്നും അക്തര്‍ പറയുന്നു. ഹെഡ് കോച്ചിന്റെ പരിശ്രമങ്ങള്‍ക്ക് വലിയ കയ്യടിയാണ് പാക് താരം നല്‍കുന്നത്. പിടിവി സ്പോര്‍ട്സ് ഷോയില്‍ സംസാരിക്കവേയാണ് താരം ഗൗതം ഗംഭീറിന്റെ തീരുമാനത്തെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ‘താന്‍ ഇന്ത്യയിലുണ്ടായിരുന്ന 2015 കാലത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതീക്ഷകളുമുണ്ടായിരുന്നെന്നും ഷോയിബ് അക്തര്‍ പറയുന്നു. അന്ന് എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നത്. ഗംഭീര്‍ ഇന്ന് എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്’– അക്തര്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഫോമും പിന്നീടുണ്ടായ തകര്‍പ്പന്‍ പ്രകടനവും.…

    Read More »
  • Breaking News

    ‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല

    തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് രമേശ് ചെന്നിത്തല. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ​ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടിയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചു. ഇത്രയും കടത്തിന്റെ കുറച്ചു ഭാ​ഗമെങ്കിലും ഇവർ ജനങ്ങൾക്ക് എന്തെങ്കിലും ​ഗുണകരമായ കാര്യങ്ങൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ സങ്കടമില്ലായിരുന്നു. വരുത്തിവച്ച കടത്തിന് പലിശയടയ്ക്കാനാണ് കൂടുതൽ തുകയും ഉപയോ​ഗിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവർ നടത്തിയ പ്രഖ്യാനങ്ങൾക്കൊന്നും തെറ്റില്ല. അതെല്ലാം അടുത്ത ​ഗവൺമെന്റിന്റെ തലയിൽ വരും. അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി സർക്കാരിന്റെ കാലത്ത് ശങ്കരനാരയണനാണ് ​ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന സംവിധാനമായ കിഫ്ബി കൊണ്ടുവന്നത്. ഇന്ന് ഈ സംവിധാനത്തിന്റെ പ്രവർത്തനം പാഴാണ്. പ്രത്യുൽപാദന പരമായ കാര്യങ്ങൾക്ക് ഇവർ പണം ചിലവഴിക്കുന്നില്ല. മാത്രവുമല്ല, അനാവശ്യ ചെലവും വരുത്തുന്നു. കോൺ​ഗ്രസ് അധികാരത്തിൽ വന്നാൽ അതിന് മാറ്റം വരുത്തും. ‘സ്ഥാനമാനങ്ങളുടെ പുറകേ നടക്കുന്ന് ശീലമൊന്നും എനിക്കില്ല. എന്നെ കേന്ദ്രമന്ത്രിയാക്കാനും ഉപമുഖ്യമന്ത്രിയാക്കാനുമൊക്കെ പാർട്ടി…

    Read More »
  • Breaking News

    രാജ്യത്തിനായി മാറ്റിവച്ച ആ സെഞ്ചുറി സഞ്ജു ഇന്ന് നേടിയിരിക്കും!! ന്യൂസിലൻഡിന് വിജയിക്കണമെങ്കിൽ എല്ലാം അവർക്ക് അനുകൂലമാകണം, ഇന്ത്യയ്ക്ക് ടോസ് ഒരു ഘടകമേയല്ല, ആദ്യം ബാറ്റ് ചെയ്താലും രണ്ടാമത് ബാറ്റ് ചെയ്താലും ഈ ‘ഇന്ത്യൻ കരുത്തിന്’ മുന്നിൽ കിവീസ് വിയർക്കും- പ്രവചിച്ച് ആർ അശ്വിൻ

    അഹമ്മദാബാദ്: ഇന്നു ന‌ടക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഒരേഒരാളിലേക്കാണ്, മലയാളി താരം സഞ്ജു സാംസണിലേക്ക്. സഞ്ജുവിൽ നിന്ന് ഒരു വമ്പൻ ഇന്നിംഗ്‌സ് കൂടി ഫൈനലിൽ പ്രതീക്ഷിക്കാമെന്ന് പ്രവചിക്കുകയാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അശ്വിൻ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ചും ഇന്ത്യയുടെ കിരീട സാധ്യതകളെക്കുറിച്ചും അശ്വിൻ മനസ് തുറന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച‍ുറിക്ക് തൊട്ടരികിൽ വച്ചാണ് സഞ്ജുവിന് കളി അവസാനിപ്പിക്കേണ്ടി വന്നത്. എന്നാൽ ഫൈനലിൽ ആ കുറവ് സഞ്ജു നികത്തുമെന്ന് അശ്വിൻ പ്രവചിച്ചു. സഞ്ജു ഫൈനലിൽ തീർച്ചയായും റൺസ് കണ്ടെത്തും. അവന്‍റെ ഒരു വലിയ പ്രകടനം കൂടി ഇനി ബാക്കിയുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ചെറിയ വ്യത്യാസത്തിലാണ് അവന് സെഞ്ചുറി നഷ്ടമായത്. ഫൈനലിൽ അത് നേടാൻ സഞ്ജുവിന് സാധിക്കും. സെമിയിൽ ജോഫ്ര ആർച്ചറെ നേരിട്ടതുപോലെ കിവീസ് പേസർ മാറ്റ് ഹെൻറിയെ തുടക്കത്തിൽ തന്നെ ആക്രമിക്കാൻ സഞ്ജുവിന്…

    Read More »
  • Breaking News

    ലോകത്തെ ഏറ്റവും അപകടകരമായ ജോലി; ഓരോ സെക്കന്‍ഡിലും മരണഭയം! സാറ്റലൈറ്റുകള്‍ മുതല്‍ ഡ്രോണുകള്‍വരെ നോട്ടമിടുന്ന ഇറാന്‍ ബാലിസ്റ്റിക് വിഭാഗം; ഭൂഗര്‍ഭ മിസൈല്‍ സിറ്റി മുതല്‍ വിക്ഷേപണം വരെ അപകടകരം; അടിമുടി നിഗൂഢ ജീവിതം

    ടെഹ്‌റാന്‍: ഇറാന്റെ പ്രതിരോധത്തിന്റെ നട്ടെല്ലാണു ബാലിസ്റ്റിക് മിസൈല്‍ യൂണിറ്റ്. ആയിരക്കണക്കിനു മിസൈലുകളാണ് ഇറാന്‍ സംഭരിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ ജോലി ചെയ്യുന്ന സൈനികരുടെ ജീവിതമാണ് ലോകത്തെ ഏറ്റവും അപകടകരമായ ഒന്നായിട്ടു ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്നത് പര്‍വ്വതങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് അടി താഴ്ചയിലുള്ള കൂറ്റന്‍ തുരങ്കങ്ങളിലാണ്. ഈ കേന്ദ്രങ്ങളെ ‘മിസൈല്‍ സിറ്റികള്‍’ എന്നാണ് അവര്‍ വിളിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന സൈനികര്‍ ആഴ്ചകളോളം പുറംലോകം കാണാതെയാണ് കഴിയുന്നത്. പുറത്തെത്തിയാല്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതും മിസൈല്‍ കമാന്‍ഡിനെയാണ്. പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ മുതല്‍ പുറത്തെത്തിച്ച് ആക്രമണത്തിന് ഒരുക്കുമ്പോള്‍വരെ അടിമുടി ജീവന്‍ നഷ്ടമാകാവുന്ന ജോലി. ലോകത്ത് ഏറ്റവും അപകടകരം. חיל-האוויר השלים לאורך היום גל תקיפה רחב נוסף, במסגרתו הוטלו חימושים רבים על כ-200 מטרות במערב ומרכז איראן, בהם עשרות משגרי טילים בליסטיים. בתיעוד שמתפרסם כעת מאחד האתרים שהותקפו, ניתן לראות חיסול…

    Read More »
  • Breaking News

    ‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’… സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പരസ്യമായ പ്രകടിപ്പിച്ച് മമ്മൂട്ടി!! ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മമ്മൂട്ടിക്കെതിരെ സൈബറാക്രമണം

    കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെ പിന്നാലെ കൂടിയ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് നടനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോടാണ് മമ്മൂട്ടി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’– എന്നാണ് മമ്മൂട്ടി പറഞ്ഞത്.‌ ഇതോടെ മമ്മൂട്ടിയെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ‌ നിരവധിപേർ രംഗത്തെത്തു. എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റഫീക്ക് അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തയാളാണ്. അതിന്റെ ഭാഗമായാണ് അവിടെ പോയത്. വയനാട് ഉരുൾപൊട്ടലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരുമായി സഹകരിച്ചിരുന്നുവെന്നും റിയാസ് പറഞ്ഞു മമ്മൂട്ടി അവിടെവന്നത് സ്വതന്ത്രമായി കാര്യങ്ങൾ മനസിലാക്കാനാണെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടി തിരക്കിനിടയിൽ…

    Read More »
  • Breaking News

    തന്ത്രം മാറ്റിയതോ അബദ്ധമോ? ആമസോണിന്റെയും മൈക്രോ സോഫ്റ്റിന്റെയും ഡാറ്റാ സെന്ററുകളിലും ആക്രമണം; ബാങ്കിംഗ് സംവിധാനം മുതല്‍ എഐ വരെ നിശ്ചലമാക്കിയേക്കാവുന്ന നീക്കം; ലോകമെമ്പാടും ബാധിക്കും; തന്ത്രങ്ങള്‍ അടിമുടി മാറ്റിമറിച്ച് ഇറാന്‍ യുദ്ധം

    ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും ആമസോണ്‍ വെബ് സര്‍വീസസ് (AWS) പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ക്ക് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധ ലക്ഷ്യമാകുന്നതില്‍ ആശങ്ക. പണ്ട് സമാന്തര ഡിജിറ്റല്‍ സംവിധാനങ്ങളായി മാത്രം കണ്ടിരുന്ന ഈ സൗകര്യങ്ങള്‍ ഇന്ന് ഗവണ്‍മെന്റുകള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന നിര്‍ണായക കേന്ദ്രങ്ങളാണ്. ക്ലൗഡ് എന്നത് സാങ്കേതികമല്ലാത്ത ഒരു മൃദുവായ വാക്കാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ ഡിജിറ്റല്‍ നട്ടെല്ലായ സെര്‍വര്‍ ഫാമുകളെയാണ് (server farms) ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ ആജ്ഞയ്ക്കനുസരിച്ച് എവിടെയോ ദൂരെ നിന്ന് ഡാറ്റ ലഭ്യമാകുന്ന ‘ഫ്‌ലഫി’ (fluffy) സങ്കല്പം പെട്ടെന്ന് തകര്‍ക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ടെഹ്റാന്‍ തിരിച്ചടിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ബഹ്റൈനിലും ആമസോണ്‍ വെബ് സര്‍വീസസ് പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മൈക്രോസോഫ്റ്റ് അസ്യൂറിന്റെ (Microosft…

    Read More »
  • Breaking News

    ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’; പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ ഇറാന്റെ നേതൃതലത്തിൽ അഭിപ്രായ ഭിന്നത

    ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നേതൃത്വ തലത്തിലും ഭിന്നത മുളപ്പൊട്ടിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതും സായുധവിഭാഗമായ ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി)-ന്റെ നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ക്ഷമാപണത്തിനു പിന്നാലെ ഇറാന്റെഭാഗത്തുനിന്ന് ഗൾഫിലെ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത് ഐആർജിസിയുടെ അമർഷത്തിന്റെ വെളിപ്പെടുത്തലായി മാറി. ഇറാനിലെ നേതൃനിരയിലെ തീവ്രനിലപാടുകൾ സ്വീകരിക്കുന്നവരും പ്രയോഗികവാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേതൃതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ക്ഷമാപണ ഭാഗം ഒഴിവാക്കിയാണ് പിന്നീട് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാനിലെ മതപണ്ഡിതനും നിയമനിർമാണ സഭാംഗവുമായ ഹമീദ് റാസായി ഉൾപ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’ എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീർത്തും ദുർബലമായതും അസ്വീകാര്യവുമായ…

    Read More »
  • Breaking News

    ഹോർമൂസ് കടലിടുക്ക് കടക്കാൻ പറ്റിക്കൽ തന്ത്രം; ചൈനീസ് കപ്പലെന്ന് ഇറാനെ തെറ്റിദ്ധരിപ്പിച്ച് യാത്ര

    ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ – യുഎസ് സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. എന്നാൽ ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിൽ കൂടി കടക്കാൻ അനുമതി നൽകിയിരുന്നു. ഇത് മറയാക്കിയാണ് പല കപ്പലുകളും തങ്ങൾ ചൈനീസ് കപ്പലാണെന്ന വ്യാജേന യാത്ര തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകൾ ഇത്തരത്തിൽ മാറ്റം വരുത്തിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ) പ്രദർശിപ്പിക്കുന്ന സന്ദേശത്തിൽ കപ്പലിന്റെ ഉടമ ചൈനീസുകാരനാണെന്നും എല്ലാം ക്രൂ അംഗങ്ങളും അല്ലെങ്കിൽ ക്രൂ അംഗങ്ങൾ കപ്പലിൽ കയറിയത് ചൈനയിൽ നിന്നാണെന്നും മാറ്റം വരുത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഈ വിദ്യ പ്രയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഈ വഴിയിൽ…

    Read More »
  • Breaking News

    ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന

    മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍…

    Read More »
Back to top button
error: