Month: March 2026
-
Breaking News
നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്തതിനാലാണ് പാർട്ടി വിട്ടത്; ഇന്ന് നിസ്വാർത്ഥരായ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ എനിക്കൊപ്പമുണ്ട്; മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും’ – ജി. സുധാകരന്റെ പോസ്റ്റ്
അമ്പലപ്പുഴ: കേരളത്തിലെ സിപിഎമ്മിൽ നിർഭയമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണെന്നും അതിനാലാണ് താൻ പാർട്ടി വിട്ടതെന്നും മുൻ മന്ത്രി ജി. സുധാകരൻ. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള തന്റെ തീരുമാനമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു. നിലവിൽ തന്റെ മണ്ഡലത്തിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ആത്മാർഥമായും നിസ്വാർഥമായും പ്രവർത്തിക്കുന്നത് കാണുന്നുണ്ടെന്നും അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; ‘ആറു പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തത്. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ്…
Read More » -
Breaking News
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റിനു നേരെയുള്ള ഇറാൻ ആക്രമണം; കൊണ്ടതോ ഇന്ത്യയ്ക്കും
ന്യൂഡൽഹി: ഖത്തറിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) പ്ലാന്റായ റാസ് ലഫാൻ പ്ലാന്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര എണ്ണ, വാതക വിപണികളിലെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ ഈ പ്ലാന്റിൽ നിന്നുള്ള ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെയും മുൻനിര പ്ലാന്റാണിത്. അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച എൽഎൻജി ഉൽപ്പാദകരിൽ ഒന്നാണ് ഖത്തർ . ഇത് ആദ്യത്തെ തടസ്സമല്ല; മാർച്ച് ആദ്യ വാരത്തിൽ, ഖത്തരി വാതക പാടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തർ എനർജി ഉത്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയുടെ ഭാഗമായ ഇറാനിലെ സൗത്ത് പാർസ് വാതക പാടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് ഏകദേശം 50% പ്രകൃതിവാതകം സംഭരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ ഈ സാഹചര്യം പ്രത്യേകിച്ച്…
Read More » -
Breaking News
മുട്ടകളിൽ എക്സ്പിയറി ഡേറ്റ് നിർബന്ധമാക്കി ഉത്തർപ്രദേശ്; മുട്ട ഇട്ട തിയതിയും പിന്നീട് 28 ദിവസം കഴിഞ്ഞുള്ള തിയ്യതിയുമാണ് രേഖപ്പെടുത്തേണ്ടത്
ലക്നൗ: ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പിയറി ഡേറ്റ് അടയാളപ്പെടുത്തൽ നിർബന്ധമാക്കുന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാറിന്‍റെ ഈ പുതിയ നിർദ്ദേശം. സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ മുട്ടകൾക്കും ഈ ഉത്തരവ് ബാധകമാണ്. അതോടൊപ്പം ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ യൂണിറ്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന പ്രധാന ഭക്ഷ്യ റെയ്ഡുകളിൽ 150 ടൺ കാലാവധി കഴിഞ്ഞ ഭക്ഷണവും മായം ചേർത്ത പനീറും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിൽ പുതിയ ഉത്തരവിറങ്ങിയത്. പുതിയ നിയമം അനുസരിച്ച്, മുട്ട ഉൽപ്പാദകരും വിതരണക്കാരും ഓരോ മുട്ടയിലും കോഴി മുട്ട ഇട്ട തിയതിയും…
Read More » -
Breaking News
‘സുധാകരൻ കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ; തുടർന്നങ്ങോട്ട് എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്‘ എകെ ആന്റണി
കണ്ണൂർ: കണ്ണൂരിൽ കെ സുധാകരന്റെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടെന്ന് സ്ഥിരീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എകെ ആന്റണി ഓർമിപ്പിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞുവെന്നത് അദ്ദേഹം വ്യക്തമായില്ല. നിലവിലുള്ള എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു ആദ്യ ഘട്ടത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ തനിക്ക് സീറ്റ് കിട്ടിയേ മതിയാകൂ എന്നതിൽ സുധാരൻ ഉറച്ചുനിന്നു. അനുനയ നീക്കങ്ങൾ പലതു നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. അതിനിടെയാണ് എകെ ആന്റണിയുടെ ഇടപെടലോടെ കെ. സുധാരനെ കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
Read More » -
Breaking News
കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്, കോന്നിയിൽ മത്സരിക്കാൻ അവസരം ലഭിക്കാതിരുന്നത് നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാൻ ആഴത്തിൽ മനസിലാക്കുന്നു… എന്റെ പ്രിയപ്പെട്ടവർ ഒരു കാര്യം മനസിലാക്കുക, പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കേണ്ടതും നമ്മുടെ കടമയാണ്… സുധാകരനു സീറ്റ് കിട്ടിയ വാർത്ത വന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി അടൂർ പ്രകാശ്
കൊല്ലം: എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ സിപിഎമ്മിന് എവിടെയും സ്ഥിരമായ കോട്ടയില്ലെന്ന് തെളിയിക്കാനാണ് കോന്നിയിൽ നിന്ന് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതെന്നും താൻ ചെയ്തത് പാർട്ടി നിർദ്ദേശം അനുസരിക്കുക മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തീർത്തും വൈകാരികമായെഴുതിയ കുറിപ്പ് കെ സുധാകരനു കണ്ണൂരിൽ മത്സരിക്കുമെന്ന വാർത്ത വന്നതോടെ അദ്ദേഹം പിൻവലിക്കുകയും ചെയ്തു. അടൂർ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- 1996 മുതൽ 2019 വരെ കോന്നിയിലെ ജനങ്ങൾ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തിൽ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്. കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല… അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്… എന്റെ സ്വന്തം കുടുംബമാണ്. പാർട്ടി നിർദ്ദേശപ്രകാരം…
Read More » -
Breaking News
‘സുധാകരൻ ഉറച്ച കോൺഗ്രസുകാരൻ, പാരമ്പര്യം ഉള്ള നേതാവ്; അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നു പറഞ്ഞുവെന്നു മാത്രം‘ – സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: കെ സുധാകരൻ ഉറച്ച കോൺഗ്രസുകാരനാണെന്നും പാരമ്പര്യം ഉള്ള നേതാവാണ് സുധാകരനെന്ന് സാദിഖലി ശിഹാബ് തങ്ങൾ. അഭിപ്രായം ആർക്കും പറയാം. ആ തരത്തിൽ അദ്ദേഹം അഭിപ്രായം പറഞ്ഞു. പാർട്ടി ആണല്ലോ തീരുമാനം എടുക്കുക. കോൺഗ്രസ് പാരമ്പര്യം ഉള്ള വലിയ പാർട്ടിയാണ്. ഒരുപാട് പേര് സ്ഥാനാർത്ഥിയാകാൻ താല്പര്യം പ്രകടിപ്പിക്കും, അതൊക്കെ ചർച്ച ചെയ്യണമല്ലോ. അതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സമയം എടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്‍റെ നിലവിലെ തീരുമാനം. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരന്‍റെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരന്‍റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ…
Read More » -
Breaking News
കോൺഗ്രസിനെ പിടിച്ചിടത്തുതന്നെ കൊണ്ടെക്കെട്ടി സുധാകരൻ, കണ്ണൂരിൽ സ്ഥാനാർഥിയാകും, ടി ഒ മോഹനനെ കൈ ഒഴിഞ്ഞ് ഹൈക്കമാന്‍ഡ്, നടപടി പുതിയ പാര്‍ട്ടി രൂപീകരണം ഭയന്ന്
ന്യൂഡൽഹി: പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ്. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്. മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത…
Read More » -
ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം ‘ഓപ്പറേഷൻ സങ്കൽപ്പിന്’ (Operation Sankalp) കീഴിലാണ് തുടരുന്നത്. ഇതുകൂടാതെ, 2008 ഒക്ടോബർ മുതൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി ഒരു യുദ്ധക്കപ്പൽ ഏഡൻ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച…
Read More » -
Breaking News
ബിരുദമുണ്ട്, ജോലിയും കൂലിയുമില്ല; പഠനം പൂർത്തീകരിച്ച 40 ശതമാനം പേർക്കും തൊഴിലില്ല!
ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്. 2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക്…
Read More »
