Month: February 2026

  • Breaking News

    പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് റഷ്യ; ഇസ്ലാമാബാദിലുണ്ടായ ചാവേറാക്രമണം അപലപനീയമെന്ന് പുടിൻ; ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമോ?

    മോസ്കോ: പാകിസ്ഥാൻ സലസ്ഥാനമായ ഇസ്ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ ​​പുടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുതിൻ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളിൽ പുടിൻ തൻ്റെ അനുശോചനം രേഖപ്പെടുത്തി. ഒപ്പം ആക്രമണത്തിനിരകളായവരോടും ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു മതച്ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിൻ്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിൻ്റെ തെളിവാണെന്ന് പുടിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തൻ്റെ ആത്മാർത്ഥമായ അനുതാപവും പിന്തുണയും അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാക്കിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള റഷ്യയുടെ സന്നദ്ധതയും പുതിൻ സൂചിപ്പിച്ചു. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ ചട്ടക്കൂടിന് ധാരണയാകുകയും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി യു.എസ്. പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്താന് റഷ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ,…

    Read More »
  • Breaking News

    ഇസ്ലാമാബാദ് ചാവേർ ആക്രമണം: സൂത്രധാരനും നാല് സഹായികളും പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി ; പ്രതികൾക്ക് ‘ദായിശു’മായി ബന്ധമെന്നും മന്ത്രി

    ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പള്ളിയിൽ വെള്ളിയാഴ്ച 31 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനും നാല് സഹായികളും പാക് സൈന്യത്തിന്റെ പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി . ‘സ്ഫോടനത്തിൻ്റെ സൂത്രധാരൻ അടക്കം, ആക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും ശനിയാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെ പിടികൂടി.’ നഖ്വി പറഞ്ഞു. ഖൈബർ പഖ്‌തുൻഖ്വയിൽ സൈന്യം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്നും ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അനവേഷണം തുടരുന്നുവെന്നും പാക് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ‘സ്ഫോടനത്തിന് ശേഷം, നോഷെറയിലും പെഷവാറിലും റെയ്ഡുകൾ നടത്തി, അതിൽ നാല് സഹായികളെ പിടികൂടി. കൂടാതെ, സൂത്രധാരനായ അഫ്ഗാൻ സ്വദേശിയേയും പിടികൂടി.’ അദ്ദേഹം പറഞ്ഞു. റെയ്ഡുകളിൽ ഒരു അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും മന്ത്രി വെളിപ്പെടുത്തി. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. കൌണ്ടർ ടെററിസം ഡിപ്പാർട്ട്മെൻ്റും (CTD) പോലീസും സംയുക്തമായാണ് അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരൻ ദായിശുമായി…

    Read More »
  • Breaking News

    ‘ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിലുള്ള അവധി അപര്യാപ്തം;പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധിയെങ്കിലും വേണം‘ – സമസ്ത

    കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. മുസ്ലീം സമുദായത്തിൻ്റെ പ്രധാന ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ എന്നിവയ്ക്ക് നിലവിൽ അനുവദിക്കപ്പെടുന്ന അവധി അപര്യാപ്തമാണെന്നാണ് സമസ്തയുടെ നിലപാട്. രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി പ്രമേയം സമസ്ത പാസാക്കി. ആഘോഷങ്ങളുമായി ബന്ധപ്പെട്ട കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമങ്ങളിൽ ഏർപ്പെടുന്നതിനും നിലവിലുള്ള അവധി ദിനങ്ങൾ ഒട്ടും സഹായകരമല്ലെന്ന് സമസ്ത സമ്മേളനം വിലയിരുത്തി. ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ളതിന് സമാനമായി മൂന്ന് ദിവസത്തെ ദീർഘമായ അവധി അനുവദിക്കണമെന്നാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്.. വാർഷിക സമ്മേളനത്തിലെ പ്രമേയത്തിലൂടെയാണ് സമസ്ത ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ്, ആഘോഷങ്ങൾക്ക് കൂടുതൽ അവധി വേണമെന്ന പുതിയ ആവശ്യം സമസ്ത ഉയർത്തിയിരിക്കുന്നത്.

    Read More »
  • Breaking News

    ‘വര്‍ഗീയതയ്ക്കു വര്‍ഗീയത അല്ല മറുപടിയെന്ന സമസ്ത നിലപാട് പ്രസക്തം, മതരാഷ്ട്ര വാദത്തിനെതിരേ ഒന്നിച്ചു നീങ്ങണം’; സമസ്ത വേദിയില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

    കാസര്‍ഗോഡ്: സമസ്ത ശതാബ്ദി സമ്മേളന വേദിയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തിയെടുക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് സമസ്തയെപ്പോലുള്ള മതസംഘടനകളും വഹിച്ചിട്ടുള്ള പങ്ക് എടുത്ത് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ സമസ്ത നിലകൊണ്ടു. വിശ്വാസസംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയ അളവില്‍ ശക്തിപ്പെടുത്തി. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്‌കാരിക പൈതൃകവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇവിടെ നടക്കുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം ഒരു ഭക്ഷണരീതി, ഒരു വസ്ത്രധാരണ സമ്പ്രദായം…

    Read More »
  • Breaking News

    ‘ ഭീകരതയോട് ഇരട്ടനിലപാടില്ല, യാതൊരുവിധ വിട്ടുവീഴ്ചയുമില്ല‘ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കും; സാങ്കേതികവിദ്യ-സാമ്പത്തിക സഹകരണം എന്നിവയിലും ചർച്ചകൾ

    ക്വാലാലംപൂർ∙ ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.‘ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ട നിലപാടില്ല, വിട്ടുവീഴ്ചയുമില്ല’ മോദി പറഞ്ഞു. മലേഷ്യയിൽ നടത്തിയ പ്രസംഗത്തിലാണ് ഭീകരതയ്ക്ക് എതിരെയുള്ള ശക്തമായ സന്ദേശം നരേന്ദ്ര മോദി ആവർത്തിച്ചത്. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് മോദിയുടെ ദ്വിദിന സന്ദർശനം. മലേഷ്യൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടർ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ”ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ സമഗ്രമാക്കും. സുരക്ഷയ്ക്കു പുറമേ, സാങ്കേതികവിദ്യകളെ കുറിച്ചും സാമ്പത്തിക സഹകരണത്തെയും കുറിച്ചും ചർച്ചകൾ നടന്നു. നിർണായകമായ മേഖലകളിൽ ഇന്ത്യയും മലേഷ്യയും അടുത്തു പ്രവർത്തിക്കും. എഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കൊപ്പം, സെമികണ്ടക്ടർ, ആരോഗ്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകും. ലോകത്തിൻ്റെ വളർച്ചാ എൻജിനായി ഇന്തോ-പസഫിക് മേഖല ഉയർന്നുവരികയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യേക ബന്ധമാണ് ഉള്ളത്. ഞങ്ങൾ സമുദ്രമേഖലയിലെ അയൽക്കാരാണ്. നൂറ്റാണ്ടുകളായി, നമ്മുടെ…

    Read More »
  • Breaking News

    ‘പോറ്റിയുടെ അടുത്ത് രണ്ടുതവണയല്ല, നാലുതവണ പോയാലും പോയെന്നു പറയാൻ മടിയുണ്ടാകേണ്ട കാര്യം എനിക്കില്ല; ഞാൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല; ആരുമായും എനിക്ക് ഒരു ഇടപാടുമില്ല’- കടകംപള്ളി സുരേന്ദ്രൻ

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഒപ്പം ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ‘2025-ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയേക്കുറിച്ച് താൻ മനസ്സിലാക്കിയത് ‘ശരിയായ ഒരു ഭക്തൻ’ എന്നാണ്. അതിനപ്പുറമൊന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരുവട്ടം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽ നിന്നാണ്. ഏഴെട്ടുവർഷം മുൻപത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമൻ്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്. ആ മോളെ കണ്ട് ചോദിക്കുക, എവിടെ വെച്ചാണ് ഞാൻ ആ മൊമൻ്റോ നൽകിയതെന്ന്’, അദ്ദേഹം പറഞ്ഞു. തൻ്റെ ഓർമ്മയിൽ വരാത്ത ഒരു കാര്യത്തിന് താൻ എന്ത് ചെയ്യണം എന്ന് കടകംപള്ളി ചോദിച്ചു. ‘പോറ്റിയുടെ അടുത്ത് രണ്ടുതവണയല്ല, നാലുതവണ പോയാലും പോയെന്നു പറയാൻ മടിയുണ്ടാകേണ്ട കാര്യം എനിക്കില്ല. കാരണം, ഞാൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായുംഎനിക്ക് ഒരു ഇടപാടുമില്ല. മൊമൻ്റോ കൊടുക്കലൊക്കെ ഒരു വലിയ സംഭവമായി നിങ്ങൾ പറയുകയാണ്. ഞാൻപതിനായിരം…

    Read More »
  • Movie

    ഗപ്പിയുടെ അവസ്ഥ ആശാന് വരുമോ എന്ന ആശങ്ക പങ്ക് വെച്ച് ഇന്ദ്രൻസ്; ജോൺ പോൾ ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുമ്പോൾ, പ്രേക്ഷകരോട് അപേക്ഷയുമായി ചിത്രത്തിലെ നായകനായ ഇന്ദ്രൻസ്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും, താൻ ആദ്യമായാണ് ഇത്രയും പ്രമോഷനോട് കൂടി ഒരു ചിത്രത്തിൽ നായകനായി എത്തിയതെന്നും ഇന്ദ്രൻസ് പറയുന്നു. തന്റെ പ്രകടനത്തിനും ചിത്രത്തിനും മികച്ച പ്രതികരണം ലഭിക്കുമ്പോഴും, ചിത്രത്തിന് പ്രതീക്ഷിച്ച അത്രയും ആളുകൾ തീയേറ്ററുകളിൽ എത്തുന്നില്ല എന്ന് കേൾക്കുമ്പോൾ സങ്കടം ആണെന്നും , അത് കൊണ്ട് എല്ലാവരും ചിത്രം വന്നു കണ്ട് അഭിപ്രായം അറിയിക്കണമെന്നും ഇന്ദ്രൻസ് ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. ജോൺ പോൾ ജോർജ് ഒരുക്കിയ ആദ്യ ചിത്രമായ ഗപ്പിക്ക് ഉണ്ടായ അവസ്ഥ ആശാന് സംഭവിക്കരുത് എന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ…

    Read More »
  • Movie

    രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം”

    പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാം, ആശകൾ ആയിരത്തിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടുക്കുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ കയ്യടി നൽകി മനസ്സിൽ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം ഇടക്ക് പ്രേക്ഷകന്റെ കണ്ണ് ഒന്ന് നനയിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചു കിട്ടിയെന്ന് പ്രേക്ഷകർ ചിത്രം കണ്ട ശേഷം സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ജയറാം ആശകൾ ആയിരത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആദ്യ ദിനം ലോകവ്യാപകമായി ഒരു കോടിയിൽപ്പരം കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി മൂന്ന് കോടി രൂപയിലേക്ക് കുതിക്കുകയാണ്. 36.48k ടിക്കറ്റുകളാണ് ഇന്നലെ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റത്. ജയറാം- കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാമിന്റെ കുടുംബ ചിത്രം ആശകൾ ആയിരം ഈ വർഷത്തെ…

    Read More »
  • Breaking News

    ഭോലാരി വ്യോമതാവളത്തിലെ തകര്‍ന്ന കെട്ടിടങ്ങള്‍ പാകിസ്താന്‍ പുനര്‍നിര്‍മിക്കുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് മാധ്യമങ്ങള്‍; മേല്‍ക്കൂര പൊളിച്ചുമാറ്റി; മറ്റു താവളങ്ങളിലും അറ്റകുറ്റപ്പണി

    ന്യൂഡല്‍ഹി: 2025 മെയ് 10-ന് ഇന്ത്യന്‍ വ്യോമസേന (IAF) നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ഭോലാരി വ്യോമതാവളത്തിലെ ഹാങ്ങര്‍ പുനര്‍നിര്‍മ്മിക്കാനോ അറ്റകുറ്റപ്പണികള്‍ നടത്താനോ ഉള്ള പ്രാരംഭ ഘട്ടത്തിലാണ് പാകിസ്ഥാനെന്നു റിപ്പോര്‍ട്ടുകള്‍. 88 മണിക്കൂര്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ആക്രമണം നടന്നത്. SAAB 2000 ‘Erieye’ വിഭാഗത്തില്‍പ്പെട്ട പാകിസ്ഥാന്റെ ഏര്‍ളി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ വിമാനം ഈ ആക്രമണത്തില്‍ തകര്‍ത്തതായി ഇന്ത്യന്‍ വ്യോമസേന അവകാപ്പെട്ടിരുന്നു. ജനുവരി 28-ന് ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രകാരം ഹാങ്ങറിന്റെ തകര്‍ന്ന പച്ച മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തതായി കാണാം. നാശനഷ്ടങ്ങള്‍ ഇപ്പോഴും വ്യക്തമാണെങ്കിലും, മേല്‍ക്കൂര ഭാഗികമായി പൊളിച്ചുനീക്കുന്നത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സൂചനയാണ്. ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച മറ്റ് പാകിസ്ഥാന്‍ താവളങ്ങളിലും സമാനമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. പുതിയ മേല്‍ക്കൂര സ്ഥാപിക്കല്‍, ഘടനാപരമായ ബലപ്പെടുത്തല്‍, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയാണ് പൂര്‍ണ്ണമായ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുക. തകര്‍ന്ന കെട്ടിടം ഉപേക്ഷിക്കാതെ അറ്റകുറ്റപ്പണികളില്‍ പുരോഗതിയുണ്ടെന്ന്…

    Read More »
  • Breaking News

    ‘പിണറായി ഭരണത്തിൽ പൂർണ്ണ സംതൃപ്തൻ; ഇടതുപക്ഷം മൂന്നാമതും അധികാരത്തിലേറുമെന്ന് ഉറപ്പ് ‘- വെള്ളാപ്പള്ളി നടേശൻ; ‘സ്വർണ്ണക്കേസിൽ യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും പാർട്ടികളെ ഉൾപ്പെടുത്തുന്നത് ശരിയല്ല. പല വ്യക്തികളും അയ്യപ്പഭക്തന്മാരായി പോയി തന്ത്രിമാരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അത് പാർട്ടിയുടേതാണെന്ന് എങ്ങനെ പറയാനാകും?‘

    ആലപ്പുഴ: പിണറായി സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒരു കുഴപ്പവുമില്ലാതെ ഭംഗിയായി പോകുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പിണറായി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത നല്ലതുപോലെ തെളിഞ്ഞുനിൽപ്പുണ്ട്. പിണറായിസർക്കാരിൽ താൻ പൂർണസംതൃപ്തനാണ്. മൂന്നാമതും വരാനുള്ള സാധ്യത ഏറെയുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. ഈഴവസമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് അവർ വോട്ട് ചെയ്യും. ഈ പാർട്ടിക്കേ വോട്ടു ചെയ്യാവൂ ഇവർക്കേ വോട്ട് ചെയ്യാവൂ എന്നൊരു തീരുമാനം ഏതായാലും എസ്എൻഡിപി യോഗത്തിൽനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതേക്കുറിച്ച് തീരുമാനിക്കണമെങ്കിൽതന്നെ യോഗത്തിൻ്റെ ബോർഡും കൗൺസിലും കൂടണം. എങ്കിലേ തീരുമാനം പറയാനാകൂ. തിരഞ്ഞെപ്പ് പ്രഖ്യാപിക്കട്ടെ. സ്ഥാനാർത്ഥി നിർണയം വരട്ടെ. അത് കഴിഞ്ഞ് ബോർഡ് കൂടി ചർച്ചചെയ്ത് യോഗത്തിൻ്റെ അഭിപ്രായം പറയും, തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ ഇപ്പോൾ നടക്കുന്ന അന്വേഷണവും ചോദ്യം ചെയ്യലുമെല്ലാം തിരഞ്ഞെടുപ്പ് വരെയേ കാണൂ. അതു കഴിഞ്ഞ്…

    Read More »
Back to top button
error: