Month: February 2026
-
Breaking News
‘തമിഴ്‌നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കും രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പമാണുള്ളത്; ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തം, എൻഡിഎ ഡബിൾ എഞ്ചിനല്ല ഡബ്ബ എഞ്ചിൻ’-എം.കെ. സ്റ്റാലിൻ
ചെന്നൈ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും 2026ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധിയുമായി സഹോദരതുല്യമായ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസുമായി അധികാരം പങ്കുവെക്കുമോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ഡിഎംകെ സ്വന്തമായി സർക്കാർ രൂപവത്കരിക്കുമെന്നും 2021നെ അപേക്ഷിച്ച് കൂടുതൽ മുന്നേറ്റം നടത്തുമെന്നും പാർട്ടിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തമിഴ്നാട്ടിൽ ഡിഎംകെ.-കോൺഗ്രസ് സഖ്യം ശക്തമാണ്. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും. നിലവിൽ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് തർക്കമില്ല,” സ്റ്റാലിൻ പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട സ്റ്റാലിൻ, ഡബിൾ എൻജിൻ അല്ല മറിച്ച് ഡബ്ബ എൻജിനാണെന്ന് പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ നുണകളും വെറുപ്പും വർഗീയ സംഘർഷവും പ്രചരിപ്പിക്കണമെന്ന് സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുമായി അകൽച്ച വർധിപ്പിക്കാൻ എൻഡിഎ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം ഭിന്നിപ്പ് രാഷ്ട്രീയത്തിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്നും സ്റ്റാലിൻ…
Read More » -
Breaking News
‘നിങ്ങൾ ഇന്ത്യയെ വിറ്റു, പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്;അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യം’ ഇന്ത്യ-യുഎസ് കരാറിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ-യുഎസ് കരാറിനെതിരെ ലോക്സഭയിൽ കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രംപിനു മുമ്പിൽ കേന്ദ്രം കീഴടങ്ങിയെന്നും ഇന്ത്യയെ അമേരിക്ക തുല്യരായി കാണണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. അമേരിക്കയ്ക്ക് ലോകശക്തിയായി നിലനിൽക്കാൻ ഇന്ത്യൻ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കിൽ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പറയണം. അമേരിക്ക കർഷകരെ സംരക്ഷിക്കുന്നതുപോലെ ഞങ്ങളും കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയണം, രാഹുൽ പറഞ്ഞു. നിങ്ങളൊരു വ്യാപാരക്കരാർ ഉണ്ടാക്കിയിരിക്കുന്നു. ‘നിങ്ങൾ ഇന്ത്യയെ വിട്ട്. നമ്മുടെ അമ്മയെയാണ് നിങ്ങൾ വിട്ടത്. നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?’, രാഹുൽ ഗാന്ധി സഭയിൽ ചോദിച്ചു. എന്തുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉണ്ടാക്കി ഇന്ത്യയുടെ കാർഷിക രംഗം പൂർണമായി തുറന്നുകൊടുക്കുന്നത്? ഇന്ത്യയുടെ പ്രവർത്തന സുരക്ഷ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള കരാറിന് പ്രധാനമന്ത്രി വഴങ്ങിയത് എന്തുകൊണ്ട്? എപ്സ്റ്റീൻ ഫയലുകളാണ് ഇത്തരത്തിൽ ഒരു കരാറിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം നിഴലിക്കുന്നു. അതിൻ്റെ കൈകൾ കെട്ടിവെച്ചിരിക്കുകയാണ്. എപ്സ്റ്റീൻ കേസിൽ മൂന്ന്…
Read More » -
Breaking News
യുദ്ധത്തിന് ഇറങ്ങണമെന്നു ഭയന്ന് വലിയ വിഭാഗം രാജ്യംവിട്ടു; ഫാക്ടറികളിലും കൃഷിസ്ഥലത്തും ആളില്ല; തൊഴിലാളികള്‍ക്കായി ഇന്ത്യയിലേക്ക് തിരിഞ്ഞ് റഷ്യ; ഏജന്‍സികളുമായി ചര്‍ച്ചകള്‍ തുടങ്ങി
മോസ്‌കോ/ന്യൂഡല്‍ഹി: ഉക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന റഷ്യ, തങ്ങളുടെ വ്യവസായ-നിര്‍മ്മാണ മേഖലകളിലെ വിടവ് നികത്താന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ തേടുന്നു. ലക്ഷക്കണക്കിന് ആളുകള്‍ യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ടതും വലിയൊരു വിഭാഗം രാജ്യം വിട്ടുപോയതും റഷ്യന്‍ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡ് കുറവിലാണെങ്കിലും, ഫാക്ടറികളിലും കൃഷിസ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണ്. നേരത്തെ മധ്യേഷ്യന്‍ രാജ്യങ്ങളായ ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യത്തകര്‍ച്ചയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം അവര്‍ റഷ്യയിലേക്ക് വരുന്നത് കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇന്ത്യന്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ചും നിര്‍മ്മാണം, ടെക്‌സ്‌റ്റൈല്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ സേവനം റഷ്യ തേടുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏജന്‍സികളുമായി റഷ്യന്‍ തൊഴിലുടമകള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും, ഇതില്‍ വലിയൊരു വെല്ലുവിളി നിലനില്‍ക്കുന്നുണ്ട്.…
Read More » -
Breaking News
‘കൊലചെയ്യപ്പെട്ടില്ലെങ്കിൽ…’; ജീവനു ഭീഷണിയുണ്ടെന്ന സൂചനയുമായി സച്ചിദാനന്ദന്റെ പുതിയ പോസ്റ്റ്, പിന്നാലെ തിരുത്തൽ
തിരുവനന്തപുരം: തുടർഭരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിവാദം കെട്ടടങ്ങും മുമ്പ് കവി സച്ചിദാനന്ദൻ പങ്കുവച്ച പുതിയ ഫേയ്സ്ബുക്ക് പോസ്റ്റും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ കൃതികളേക്കുറിച്ചുള്ള വിവരണ പോസ്റ്റിന്‍റെ അവസാനം കുറിച്ച വാചകത്തിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സൂചന സച്ചിദാന്ദൻ നൽകി. എന്നാൽ പൊടുന്നനെ ആ വാചകം നീക്കം ചെയ്തു. ‘ജയിൽ കഥകൾ പുരോഗമിക്കുന്നു. മൂന്നെണ്ണം ആയി. ചിലത് തീരെ ചെറുത്. എങ്ങോട്ട് പോകുന്നു എന്ന് നോക്കാം. ഒരു കഥാ സമാഹാരം, ഒരു കവിതാ സമാഹാരം, ഒരു ലേഖന- പ്രഭാഷണസമാഹാരം; ഇത്ര ഉണ്ടായേക്കും, കൊലചെയ്യപ്പെട്ടില്ല എങ്കിൽ’ -എന്നായിരുന്നു ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. എന്നാൽ 15 മിനിറ്റിനുള്ളിൽ ആ പോസ്റ്റ് തിരുത്തി. ‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്ന ഭാഗം ഒഴിവാക്കി ‘അതിജീവിച്ചാൽ’ എന്ന് മാറ്റുകയായിരുന്നു. പോസ്റ്റിന് കീഴിൽ നിരവധി കമൻറുകളും പ്രത്യക്ഷപ്പെട്ടു. സച്ചിദാനന്ദന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് കമൻറുകളിൽ ഏറെയും. വീണ്ടും ഭരണത്തിലേറണം എന്ന ലക്ഷ്യത്തിലൂന്നി ഇടതുപക്ഷം പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് തുടർഭരണം പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന…
Read More » -
Breaking News
മലപ്പുറത്തെ ഞെട്ടിച്ച് വൻ ലഹരി വേട്ട; തേഞ്ഞിപ്പലത്ത് ഒരു വീട്ടിൽ നിന്നും 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു; പ്രതികൾ കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവർ
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് നടത്തിയ ലഹരി വേട്ടയിൽ 1.16 കിലോ എംഡിഎംഎ പിടിച്ചെടുത്തു. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് പിടിവീണത്. കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണ് പ്രതികൾ. വില്പനയടക്കം എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവിൽ പോയി. ചില്ലറ വിൽപ്പനയായിരുന്നു ലക്ഷ്യമിട്ടാണ് ഇത്രയളവിൽ ലഹരിവസ്തു സൂക്ഷിച്ചത്. പൊലീസ് എത്തിയപ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തിൽ ഒരാൾ ബൈക്ക് ഓടിച്ച് വീട്ടുമുറ്റത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും ജാസിറിന്റെ നിർദ്ദേശപ്രകാരമാണ് സലാഹുദ്ദീൻ എത്തിയത്. ലഹരി വച്ച…
Read More » -
Breaking News
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി കേന്ര സർക്കാർ: ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയ ഗാനത്തിന് മുൻപ് ആറ് ചരണങ്ങൾ ആലപിക്കണം; ഔദ്യോഗിക ചടങ്ങുകൾക്കും സ്‌കൂൾ അസംബ്ലികൾക്കുമെല്ലാം ബാധകം
ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയ ഗാനത്തിന് മുൻപ് വന്ദേ മാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റ് ദൈർഘ്യത്തിൽ വന്ദേ മാതരം ആലപിക്കണമെന്നാണ് നിർദേശം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്‌കൂൾ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേ മാതരം ആലപിക്കണം. ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.ഇക്കാലമത്രയും വന്ദേ മാതരം ആലപിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക…
Read More » -
Movie
നടന്‍ റിയാസ് പത്താന് കാറപകടത്തില്‍ പരിക്ക് തമിഴ് നാട്ടിലെ തേനിയില്‍ വച്ച്
രാവിലെ 4 മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രാധന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്‍റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read More » -
Movie
ഷാജുവും ആകാശും നായകർ; ഡോൺമാക്സിന്‍റെ ടെക്നോ ത്രില്ലർ ‘അറ്റ്’ ഫെബ്രുവരി 13ന് തിയറ്ററുകളിലേക്ക്… മലയാളത്തിൽ ആദ്യമായി ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം..
ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അറ്റ്’ന്‍റെ പുതിയ പോസ്റ്റർ പുറത്ത്. മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ച ആളാണ് ഡോണ്‍ മാക്സ്. കൊച്ചുറാണി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ആകാശ് സെന്‍ ആണ് നായകൻ. ടെക്നോ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി 13ന് വേൾഡ് വൈഡ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഡാർക്ക് വെബ് വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ എന്ന പ്രത്യേകതയും അറ്റ്നുണ്ട്. ഷാജു ശ്രീധറിനൊപ്പം ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍,വിനീത് പീറ്റർ, കാവ്യ, അനീഷ, അഭിലാഷ്, അക്ഷര രാജ്, തോമസ് കുരുവിള തുടങ്ങിയവർക്കൊപ്പം 40ൽ അധികം പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.സൈബർ സിസ്റ്റംസാണ് ചിത്രത്തിന്‍റെ വേൾഡ്…
Read More »

