Month: February 2026
-
NEWS
റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് തമിഴ്നാട്ടിലെ സതേൺ ഹെൽത്ത് ഫുഡ്സ്’ ഏറ്റെടുത്തു ആരോഗ്യ ഭക്ഷണ ശ്രേണിയിൽ വരുന്ന മന്ന ബ്രാൻഡ് കൂടി റിലയൻസിന് സ്വന്തം
കൊച്ചി / ബെംഗളൂരു, : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (RCPL), തമിഴ്നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തു. ‘മന്ന’ എന്ന ഫ്ലാഗ്ഷിപ്പ് ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി വൈവിധ്യമാർന്ന ആരോഗ്യകരമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുവരുന്ന പ്രമുഖ സ്ഥാപനമാണ്. മന്നയുടെ ഏറ്റെടുക്കൽ റിലയൻസിന്റെ ഫുഡ്സ് ആൻഡ് സ്റ്റേപ്പിൾസ് പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ കരുത്തേകുന്നു. ഇതിനകം തന്നെ ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്ന റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്ന്റെ ശ്രേണിയിൽ ഉണ്ട് . രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ‘ആഗോള നിലവാരം, മിതമായ വിലയിൽ’ എന്ന കമ്പനിയുടെ അടിസ്ഥാന ദർശനം ശക്തിപ്പെടുത്തുന്നതോടൊപ്പം, ഹെൽത്ത് ഫുഡ്സ് മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതും ഈ ഏറ്റെടുക്കൽ ലക്ഷ്യമിടുന്നു. “തമിഴ്നാട്ടിലെ ഹെൽത്ത്-ഫോക്കസ്ഡ് ഫുഡ് മാർക്കറ്റിൽ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിൽ ഒന്നാണ് മന്ന. സമീപ സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. മില്ലറ്റ് അടിസ്ഥാനത്തിലുള്ള…
Read More » -
Movie
‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
കൊച്ചി:ജനശ്രദ്ധയാകർച്ച തിരക്കഥ ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമയായ ‘മണവാളൻ ജോസഫ്’അദ്ദേഹവും ക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യും. ലയൺ ഹാർട്ട് പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കി വൻവിജയമായ മറാത്തി ചിത്രം “തൂ മാസാ കിനാര”ഒരുക്കിയ മലയാളി സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. നിരവധി ശ്രദ്ധേയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച് ശ്രദ്ധ നേടിയ എൽദോ ഐസക് ചിത്രത്തിന് ക്യാമറ ഒരുക്കും. ‘മേൽപ്പാലം’ തിരക്കഥ കേരളത്തിൽ നിർമിക്കുന്ന മേൽപ്പാലങ്ങളെക്കുറിച്ചല്ല പരാമർശിക്കുന്നത്. ഒരു ഇമോഷണൽ ക്രൈം ഡ്രാമ എന്ന നിലയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, അതിന്റെ ശക്തമായ സിനിമാറ്റിക് വായനാനുഭവം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. തൃശൂർ ജില്ലയിലെ പുതുക്കാട് റെയിൽവേ സ്റ്റേഷനോടു ചേർന്ന റെയിൽവേ ഗേറ്റ് ഒരു ജനതയുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ തിരക്കഥ, കൊലപാതകങ്ങളും അന്വേഷണങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളും ചേർത്ത് മുന്നേറുന്നു. ഓരോ രംഗത്തിലും വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിലാണ് തിരക്കഥയുടെ…
Read More » -
Breaking News
മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ തട്ടികൊണ്ടുപോയതുതന്നെ; പ്രതി പിടിയിൽ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിലിന് ഒടുവിൽ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിൽ ചില സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിൽ സ്കൂട്ടറിൽ ഒരാളുടെ കുട്ടിയെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
Read More » -
Movie
കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ആഗോള റിലീസ് ഫെബ്രുവരി 27 ന്
കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിൻ്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തദ്ദേശീയമായ പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷന്റെ ഏറെ മാഡ്‌നെസ്സ്…
Read More » -
Breaking News
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്; കണ്ണൂരില്‍ കണ്ണുവെച്ച് സുധാകരന്‍, കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും പട്ടികയില്‍; എറണാകുളത്ത് മത്സരിക്കണമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസ്- മുസ്ലിം ലീഗ് സീറ്റുമാറ്റം അന്തിമഘട്ടത്തില്‍; 20 എംഎല്‍എമാര്‍ക്ക് സീറ്റ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്‌തെന്നാണു വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ തൊട്ടില്‍പ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നല്‍കുക. തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ജാഥയെത്തും. നാളെ തിരുവമ്പാടിയില്‍ നിന്ന് ആരംഭിച്ച് ടൗണില്‍ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെ. സുധാകരന്‍ രംഗത്തെത്തി. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി. ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചു.…
Read More » -
Movie
ആശാൻ- ഇന്ദ്രൻസാണ് താരം. ഫിലിം റിവ്യൂ ഋഷിരാജ് സിങ്
ഒരു സിനിമ നിർമ്മിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സിനിമയായി കാണിക്കുന്നത് ചെറിയ കാര്യമല്ല. വളരെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും ക്ഷമയോടെയും വിവിധ മേഖലകളുടെ ഏകോപിപ്പിക്കുമ്പോഴാണ് ഉത്തമ സിനിമ ഉണ്ടാകുന്നത്. പല ബുദ്ധിമുട്ടുകളും അപ്രതീക്ഷിതമായി നമ്മൾ അവിടെ നേരിടേണ്ടിവരും. അങ്ങനെയൊരു കഥയാണ് ‘ആശാൻ’ പറയുന്നത്. കഥകളിപോലെയുള്ള പരമ്പരാഗതമായ കലാരൂപങ്ങൾ പണമില്ലാതെയും ആർക്കും താല്പര്യമില്ലാതെയും എങ്ങനെ നശിക്കുന്നുവെന്നും കൂടി കാട്ടിത്തരുന്ന സിനിമകൂടിയാണ് ആശാൻ. കഥാസംഗ്രഹം രസകരമാണ്. ഒരുപാടു കുടുംബങ്ങൾ താമസിക്കുന്ന ഒരു പഴയ ബഹുനില കെട്ടിടമാണ് ലൊക്കേഷൻ. അവിടെ എല്ലാവരും സ്നേഹിക്കുന്ന ഒരാൾ. അതാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ആശാൻ എന്ന കഥാപാത്രം. ആശാനാണ് ആ ബിൽഡിങ്ങിലെ എല്ലാ കാര്യവും മുന്നോട്ടു കൊണ്ടുപോകുന്നത്. ആ ചെറിയ ലോകത്ത് റീലുകളിലും ഷോർട്ട്സുകളിലും തൻ്റെ അഭിനയമോഹം തളച്ചിടുന്ന ആശാന് സിനിമയിൽ അഭിനയിക്കാൻ വല്ലാത്ത ആഗ്രഹമുണ്ട്. അങ്ങനെയിരിക്കെയാണ് ആ കെട്ടിടം ഒരു സിനിമാ ഷൂട്ടിങ്ങിനായി തെരഞ്ഞെടുക്കുന്നത്. ആശാന് സിനിമയിൽ ഒരു റോൾ കൊടുക്കാമെന്ന വാഗ്ദാനത്തിൻ്റെ പുറത്താണ് അന്തേവാസികളും ആശാനും അവിടെ ഷൂട്ടിങ് അനുവദിക്കുന്നത്. അഭിനയ…
Read More » -
Breaking News
ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ഉടൻ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമായിമാറുമെന്നുംയുഎസ്
ന്യൂയോർക്ക് : ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് . ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിധത്തിലായിരിക്കുമെന്ന് പറഞ്ഞു. ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്ന പേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ടത്. അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവ ഇതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായ വ്യാപാര നടപടികൾക്കെതിരെ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സർക്കാർ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച ദിവസങ്ങൾക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്റ്റ്ഷീറ്റ് പുറത്തുവിടുന്നത്. കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിൻ്റെ എല്ലാ വ്യാവസായികോത്പന്നങ്ങൾക്കും വിവിധ ഭക്ഷ്യ-കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ തീരുവ പൂർണമായും ഇളവുചെയ്യുകയോ ചെയ്യുകയോ ചെയ്യുമെന്ന് അതിൽ…
Read More » -
Breaking News
70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ആലുവ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഐ.ബി
ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപ ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്. പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒമ്പതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഐ.ബി. ഡയറക്ടറുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടിയെടുക്കുന്നത്. റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലെത്.
Read More »

