Month: February 2026
-
Movie
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ “ബസവന്നാ” ഗാനം റിലീസായി : ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ബസവന്നാ ഗാനം റിലീസായി. വാലെന്റൈൻസ് ഡെ റിലീസായി ചിത്രം ഫെബ്രുഅവരി 14 നു തിയേറ്ററുകളിലേക്കെത്തും. അനൂപ് റൂബൻസിന്റെ സംഗീത സംവിധാനത്തിൽ അരവിന്ദ് നായർ. എൽ കീർത്തന എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് റാമാണ് ഗാനരചന നിർവഹിച്ചിരുന്നത്. അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി…
Read More » -
Lead News
ഷ്യയിൽ വാട്ട്സ്ആപ്പ് പൂർണ്ണമായും ബ്ലോക്ക് ചെയ്യാനുള്ള നീക്കം നടക്കുന്നു;100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി
ക്രെംലിൻ: മെസേജിംഗ് ആപ്പുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുന്നതിനിടെ, റഷ്യ വാട്ട്‌സ്ആപ്പ് രാജ്യത്ത് പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതായി കമ്പനി. റഷ്യയിലെ 100 ദശലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി റഷ്യൻ റെഗുലേറ്റർമാർ ടെലിഗ്രാമിലേക്കുള്ള ആക്‌സസ് കൂടുതൽ നിയന്ത്രിച്ചതിനെ തുടർന്നാണിത്. റഷ്യയിൽ വാട്ട്‌സ്ആപ്പിന് തുല്യമായ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളതെന്ന് കണക്കാക്കപ്പെടുന്നു. ‘സ്വകാര്യവും സുരക്ഷിതവുമായ ആശയവിനിമയത്തിൽ നിന്ന് 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു പിന്നോട്ടടിക്കലാണ്, ഇത് റഷ്യയിലെ ആളുകളുടെ സുരക്ഷ കുറയ്ക്കുന്നതിലേക്ക് നയിക്കും,ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഞങ്ങൾ തുടർന്നും ചെയ്യും’; വാട്ട്‌സ്ആപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു . റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ, പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് വാട്ട്‌സ്ആപ്പിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2026 ൽ രാജ്യത്ത് വാട്ട്‌സ്ആപ്പ് ശാശ്വതമായി നിരോധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് മീഡിയ ഈ…
Read More » -
Breaking News
‘ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായി മാറുന്നു; കേരളത്തിൽ മാത്രമാണ് ഈ പ്രവണത, ഇത് ശരിയാണോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യം’- വി.ഡി. സതീശൻ
കോഴിക്കോട്: ദേശീയ പണിമുടക്ക് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ മാത്രമാണ് ഹർത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നത്. ഇത് കാലഹരണപ്പെട്ടതാണോ എന്ന് ചർച്ചചെയ്യണമെന്ന് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ല എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശങ്ങളോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു . ഗോവിന്ദൻ ഭൂമിയിലേക്ക് തിരിച്ചുവരണം , എന്നിട്ട് നിലത്ത് കാലുകുത്തി നിന്ന് സംസാരിക്കണം. അദ്ദേഹം സ്ഥിരമായി കള്ളം പറയുന്നു. ഫാസിസ്റ്റ് പാർട്ടിയായി ഇടതുപക്ഷം മാറിയതിൻ്റെ വേദനയിലാണ് സാംസ്കാരിക നായകർ ഭരണം മാറണമെന്ന് പറയുന്നത്. വിഡി സതീശൻ പറഞ്ഞു. കുറ്റ്യാടിയിലെ പിടിവലിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്; ഷാഫി പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ഞാൻ പ്രസംഗിച്ചപ്പോൾ മുല്ലപ്പള്ളി സീറ്റിലിരുന്നതാണ്. എന്നിട്ട് വീണു എന്ന് പറഞ്ഞു. ഇല്ലാത്ത കാര്യം ഊതി വീർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Breaking News
‘ബാറ്റർമാർക്ക് എന്തുമാകാം, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്’- പാക് താരത്തെ പിൻതുണച്ച് ആർ അശ്വിൻ
ചെന്നൈ: ടി 20യിൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന പാക് സ്പിന്നർ ഉസ്മാൻ താരിഖിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ക്രീസിലെത്തിയശേഷം കുറച്ചുനേരം താമസിപ്പിച്ച ശേഷം പന്തെറിയുന്ന താരിഖിന്റെ ആക്ഷനാണ് വിവാദമായിരിക്കുന്നത്. യുഎസിനെതിരെയായിരുന്നു താരിഖിന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരം. നാലോവറിൽ 27 റൺസ് വിട്ടുകൊടുത്ത താരിഖ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. പിന്നാലെ താരിഖിന്റെ ബോളിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. താരിഖിന്റെ ആക്ഷന്റെ കാര്യത്തിൽ പരാതിയില്ലെങ്കിലും പന്തെറിയും മുൻപ് കുറച്ചുനേരം നിൽക്കുന്നതു അംഗീകരിക്കാൻ സാധിക്കില്ലെന്നാണു ഗോസ്വാമി പറയുന്നത്. ‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല. ഇതെങ്ങനെ ശരിയാകും. ആക്ഷൻ കുഴപ്പമില്ല, പക്ഷേ ഇടയ്ക്കു വരുന്ന ഇടവേള എന്തിനാണ്?പന്ത് എറിയുന്നതിന് തൊട്ടുമുൻപാണ് ഇതു ചെയ്യുന്നത്. അതു തുടരാൻ സാധിക്കില്ല.’’– ശ്രീവത്സ് ഗോസ്വാമി താരിഖിന്റെ വീഡിയോ പങ്കുവച്ച് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിനിടെ ശ്രീവത്സിനു…
Read More » -
Breaking News
‘സഞ്ജു ഇന്നു കളിച്ചില്ലെങ്കില്‍ പുറത്താക്കണം, മതി, പുതിയ താരങ്ങള്‍ വരട്ടെ’; രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത്; വാഷിംഗ്ടണ്‍ സുന്ദര്‍ കാത്തിരിക്കുന്നു
ന്യൂഡല്‍ഹി: താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഫോമില്‍ ഇല്ലാത്ത സഞ്ജു സാംസണെ കളിപ്പിക്കില്ലെന്നും പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയേനെയെന്നും മുന്‍ താരം കെ.ശ്രീകാന്ത്. സഞ്ജുവിന് നല്‍കിയ അവസരങ്ങളൊന്നും താരം പ്രയോജനപ്പെടുത്തിയില്ലെന്നും ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്നും അഭിഷേകിന് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നു. ‘ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ മറ്റൊരു തരത്തിലാകും ചിന്തിക്കുക. സഞ്ജു ഒട്ടും ഫോമില്‍ അല്ല. വാഷിങ്ടണ്‍ സുന്ദറിനെ ടോപ് ഓര്‍ഡറിലേക്ക് കൊണ്ട് വന്ന് ഓപ്പണ്‍ ചെയ്യിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുന്‍പായി വാഷിയെ സജ്ജനാക്കാന്‍ അതാണ് നല്ലത്. ഇനി അഭിഷേക് ശര്‍മ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തിയാല്‍ റിങ്കു സിങിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറെ ഞാന്‍ എട്ടാമനായി ഇറക്കും. നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. പക്ഷേ ഫലമൊന്നും ഉണ്ടാക്കിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ കാത്തിരിക്കുകയാണ്’- ശ്രീകാന്ത് വിശദീകരിച്ചു, ഞായറാഴച നടക്കാനിരിക്കുന്ന ഇന്ത്യപാക് പോരാട്ടത്തിന് മുന്‍പ് അഭിഷേക് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരേണ്ടത് അത്യാവശ്യമാണെന്നും ശ്രീകാന്ത് പറയുന്നു. അഭിഷേക് പുറത്തിരുന്നാല്‍ ഇന്ത്യയ്ക്ക്…
Read More » -
Breaking News
കൊച്ചി മെട്രോ രണ്ടാം ഘട്ടം: 1,016.24 കോടി രൂപ വിദേശ വായ്പയെടുക്കാനുള്ള അനുമതി നല്കി സംസ്ഥാന സർക്കാർ; പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി രാജീവ്
കൊച്ചി: മെട്രോറെയിലിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിദേശവായ്പയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി നല്കി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നിർമ്മാണത്തിനായി 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സർക്കാർ നൽകിയത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഞ്ചുവർഷത്തെ ഇളവോടെ 25 വർഷത്തെ കാലാവധിയിലാകും വായ്പ ലഭ്യമാക്കുക. വായ്പ ലഭ്യമാക്കുന്നതിനും വായ്പ കരാർ, പ്രോജക്ട് കരാർ എന്നിവ ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതിയായതോടെ തുടർ നടപടികൾ വേഗത്തിലാക്കും. അദ്ദേഹം പറഞ്ഞു. മെട്രോയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തു. രണ്ടാംഘട്ടത്തിൻ്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.…
Read More » -
Breaking News
ശബരിമലയടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റൈസ് നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണം: ഹൈക്കോടതി
കൊച്ചി: ശബരിമലയടക്കമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഓഫീസ് ഡിജിറ്റസ് ചെയ്യാനുള്ള നടപടി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ദേവസ്വം ബെഞ്ച് അനുമതി നൽകി. ഇതിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദ്ദേശിച്ചു. രേഖകളുടെ ഡിജിറ്റൈസേഷൻ തുടങ്ങിയെന്നും ആറുമാസത്തിനകം അത് പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. സമഗ്ര സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനുള്ള സമയക്രമം അറിയിച്ചു. കെ-സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനമാണ് ഒരുക്കുന്നത്.കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) കോടതി. കെ-സ്മാർട്ട് സംവിധാനം വികസിപ്പിക്കാൻ 70 കോടി രൂപ ചെലവായത്. ക്ഷേത്രങ്ങൾക്കായുള്ള സോഫ്റ്റ്വെയർ ഇതിൽ കുറഞ്ഞ ചെലവിൽ വികസിപ്പിക്കാനാകുമെന്ന് ഹാജരായ കിറ്റ്ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു വിശദീകരിച്ചു. സമഗ്ര സോഫ്റ്റ് വെയറിനായി ബോർഡ് ചെലവിടുന്ന തുക നഷ്ടമായി കണക്കാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജിയാണ്…
Read More » -
Breaking News
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ‘കേരളം വിട്ടു പോകരുത്, ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം, ചോദ്യം ചെയ്യലിന് ഹാജരാകണം‘
കൊച്ചി ∙ ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്നും അത് പരിഗണിച്ച് ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. കൂടാതെ കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.
Read More » -
Kerala
ടെറസിൽ നില്ക്കവെ അബദ്ധത്തിൽ വൈദ്യുത ലൈനിൽ കൈ തട്ടി അപകടം, 12 കാരിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതിനെ തുടർന്ന് 12-കാരിക്ക് ദാരുണാന്ത്യം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകളും മടവൂർ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുത ലൈനിൽ നിന്നും ടെറസിൽ നില്ക്കവെ അബദ്ധത്തിൽ കൈ തട്ടിയതോടെയാണ് അപകടം. ഇവർ പുതുതായി നിർമ്മിച്ച വീട്ടിലാണ് സംഭവം. ഈ വീടിന്റെ തൊട്ടടുത്തു കൂടിയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ തൻഹയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More »
