Month: February 2026

  • Movie

    ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് മെയ് 1 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ പുതിയ റിലീസ് തീയതി പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “മധുവിധു”. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ…

    Read More »
  • Movie

    തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: പുതുമുഖങ്ങൾക്കൊപ്പം യുവതാരം വിഹാൻ വിഷ്ണുവും ഒന്നിക്കുന്ന “വലയം”; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി….

    ഏറെ ചർച്ചചെയ്യപ്പെട്ട “രഘുറാം” എന്ന ദ്വിഭാഷ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക്. യുവ താരം വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് ആയി. ‘വലയം’ എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ചിത്രം നിർമിക്കുന്നത്. വിഹാൻ വിഷ്ണുവിനൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഫെബ്രുവരി 28ന് ആരംഭിക്കുന്നു. ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും കൊച്ചിയിൽ ആണ്. ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ്…

    Read More »
  • Movie

    പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ടും, പാർത്ഥിപ് കൃഷ്ണനും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ ‘ഇനിയും’; പുതിയ ഗാനം റിലീസ് ആയി… ചിത്രത്തിൽ അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ തുടങ്ങിയവർ സുപ്രധാന വേഷത്തിൽ..

    പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, പാർത്ഥിപ് കൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം “ഇനിയും”ലെ പുതിയ ഗാനം റിലീസ് ആയി. സംഗീത സംവിധായകൻ ഗോകുൽ പണിക്കരുടെ സംഗീതത്തിൽ ‘കൺകൾ രണ്ടും..’ എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് റിലീസായത്. സംഗീത സംവിധായകൻ്റെ വരികൾക്ക് ശ്രീനിവാസ് ആണ് പാട്ട് ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖങ്ങൾക്കൊപ്പം അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ് ഖാൻ തുടങ്ങിയവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമിക്കുന്ന ഈ ഫാമിലി എൻ്റർടെയ്നർ ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. ഗുഡ് ഫെല്ലാസ് റിലീസ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിൽ പ്രമുഖ തരങ്ങളോടൊപ്പം കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി,…

    Read More »
  • Movie

    “മുക്കത്തെ പെണ്ണെ” ക്ക് ശേഷം വീണ്ടും മഖ്‌ബൂൽ; സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിൽ പുതിയ ഗാനം പുറത്ത്

    പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിലെ “മുക്കത്തെ പെണ്ണെ” എന്ന ഗാനത്തിന് ശേഷം മഖ്‌ബൂൽ എന്ന മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. കേരളത്തിന്റെ സ്വന്തം പുതിയ മ്യൂസിക് ലേബൽ ആയ സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം “മതി” വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ തന്നെയാണ്. ഗാനത്തിന്റെ മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് അറെഞ്ച്മെന്റ് എല്ലാം നിർവഹിച്ചതും മഖ്‌ബൂലാണ്. ഗസൽ സ്റ്റൈലിൽ ചിട്ടപ്പെടുത്തിയ ഒരു മലയാളം സൂഫി- ഖവാലി ഗാനമായാണ് “മതി” ഒരുക്കിയിരിക്കുന്നത്. പ്രണയം ആഘോഷിക്കപ്പെടുന്ന വാലെന്റൈൻസ് ദിവസത്തിൽ പുറത്തു വന്ന ഈ ഗാനം, മഹത്തായ പ്രണയത്തിന്റെ തീമിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഒറിജിനൽ മ്യൂസിക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പുതിയ മ്യൂസിക് ലേബൽ ആണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക്. പുതിയ സംഗീത പ്രതിഭകളെ…

    Read More »
  • Movie

    ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ഡർബിയുടെ ടീസർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്

    കടകൻ സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡർബിയുടെ ടീസർ റിലീസായി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ യുവതാരങ്ങളുടെ ഗംഭീര പ്രകടനം ചിത്രം സമ്മാനിക്കുമെന്നുറപ്പ് നൽകുന്നു. ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ആദം സാബിക്ക്,സാഗർ സൂര്യ, അൽ അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷൻ,…

    Read More »
  • Movie

    തുടങ്ങാം – ഇനി നേരെ ചൊവ്വ; നാടൻ സൈ-ഫൈ കോമഡിയുമായി ചാക്കോച്ചനും മഞ്ജു വാര്യറും; ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്!

    ഒരിടവേളയ്ക്ക് ശേഷം ചാക്കോച്ചനും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത് നാടൻ ലുക്കിൽ ചൊവ്വാ ഗ്രഹത്തിലെത്തിയ, ചാക്കോച്ചൻ പുറം തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ പോസ്റ്ററും, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനത്തിലുള്ള പ്രോമോ വീഡിയോയും ഏറെ ശ്രദ്ധേയമാണ്. മലയാളികൾക്ക് അത്രത്തോളം പരിചിതമല്ലാത്ത, നർമ്മം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ ഒരുങ്ങുന്നത്. വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമ്മയാണ് സംവിധാനം ചെയ്യുന്നത്. രാജേഷ് പിള്ളയുടെ ‘വേട്ട’യ്ക്ക് ശേഷം ചാക്കോച്ചനും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘നേരെ ചൊവ്വ.’ ക്രിയേറ്റീവ് പ്രൊഡ്യൂസർ: നിതീഷ് സഹദേവ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: മാർട്ടിൻ ജോർജ്ജ് ആറ്റവേലിൽ. രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ. ഛായാഗ്രഹണം: ബബ്ലു അജു. സംഗീത സംവിധാനം: അങ്കിത് മേനോൻ.…

    Read More »
  • Movie

    മജക്കോ മല്ലിക! വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ‘പുഷ്പ’ താരം സുനിൽ ‘കാട്ടാളനി’ൽ; ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്, ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ

    ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്. കാടിന്‍റെ വന്യമായ താളവുമായി എത്തിയിരിക്കുന്ന ‘മജ ക്കോ മല്ലിക’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. ‘പുഷ്പ’ , ‘ജയിലർ’ തുടങ്ങിയ വമ്പൻ പാൻ ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ സുനിൽ വിസ്മയിപ്പിക്കുന്ന ചുവടുകളുമായി എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ്. ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ശ്രീരാജും ഭദ്രയും ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനരചന. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു.…

    Read More »
  • Breaking News

    ‘മതരാഷ്ട്ര വാദത്തിന്റെ കണ്ഠകോടാലി എന്ന പ്രതീതി ഉണ്ടാക്കും; മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി പരിഭാഷ നടത്തും; കലീമിന് നന്ദി പറയും, അത് പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന പി. കോയ ആണെന്നു മറച്ചു വയ്ക്കും’; എം.എന്‍. കാരശേരിക്ക് വിമര്‍ശനം

    മലപ്പുറം: വിമര്‍ശകര്‍ എന്ന പേരില്‍ അനുഭവിക്കുന്ന സവിശേഷ അധികാരത്തിന്റെ ബലത്തില്‍ പരിമിതികളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് എം.എന്‍. കാരശേരിയെന്നു വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവും പരിഹാസവും നിറയുന്നത്. ‘ഒരുഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ ചമയും. മറുഭാഗത്ത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ സമാഹരിക്കുമ്പോള്‍ കാരശ്ശേരിക്ക് ഇഷ്ടമില്ലാത്തത് വെട്ടിമാറ്റി പ്രസിദ്ധീകരിക്കും. ഒരു ഭാഗത്ത് മതമൗലിക വാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെ കണ്ഠകോടാലിയാണ് താനെന്നു പ്രതീതി ഉണ്ടാക്കും. മറുഭാഗത്ത് ‘ആ വഹാബിയല്ല ഈ വഹാബി’ എന്നു ന്യായം ചമയ്ക്കും. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പരിഭാഷകള്‍ നടത്തും. അതിന്റെ പ്രതിഫലവും വാങ്ങി പോക്കറ്റിലിടും. അതേ കുറിച്ച് ചോദിച്ചാല്‍ അന്ന് പൈസക്ക് കുറച്ചു തിടുക്കം ഉണ്ടായിരുന്നുവെന്ന് നാടന്‍ മലയാളം പറയു’മെന്നും കാരശേരിയുടെ പുസ്തകത്തിന്റെ ഭാഗം പുറത്തുവിട്ടുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   വിമര്‍ശകര്‍ എന്ന കൂട്ടര്‍ അനുഭവിക്കുന്ന സവിശേഷാധികാരത്തിന്റെ മറവിലും ബലത്തിലുമാണ് വിമര്‍ശകര്‍ തങ്ങളുടെ പരിമിതികളെയും വൈരുധ്യങ്ങളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് എം.…

    Read More »
  • Breaking News

    ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍: 25 വര്‍ഷത്തിന് ശേഷം കടലിലിറങ്ങി റഷ്യയുടെ ‘അഡ്മിറല്‍ നഖിമോവ്’; 175 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍; ആണവോര്‍ജം; അസാമാന്യ ആയുധശേഷി; വെറും ‘വെള്ളാന’യെന്ന് പരിഹസിച്ച് പാശ്ചാത്യ വിദഗ്ധര്‍

    മോസ്‌കോ: എണ്‍പതുകളില്‍ അന്നത്തെ യുഎസ്എസ്ആറിനു വേണ്ടി കടല്‍ അടക്കിഭരിച്ച റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ കോടികളുടെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടുമിറങ്ങുന്നു. കാല്‍നൂറ്റാണ്ടോളം നടത്തിയ നവീകരണത്തിനു ശേഷമാണ് വീണ്ടും നീരണിഞ്ഞത്. റഷ്യന്‍ നാവികസേനയിലെ ഏറ്റവും വലിയ സജീവ കപ്പലാണ് ‘അഡ്മിറല്‍ നഖിമോവ്’ (Admiral Nakhimov). ഏകദേശം 25 വര്‍ഷം കപ്പല്‍നിര്‍മ്മാണ ശാലയില്‍ ചിലവഴിച്ച ശേഷമാണ് ക്രൂസര്‍ വീണ്ടും കടലിലിറങ്ങിയത്. ഇത്തവണ 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള അതിശക്തമായ ആയുധശേഖരവുമായാണ് ഇതിന്റെ മടങ്ങിവരവ്. വിമാനവാഹിനി കപ്പലുകള്‍ ഒഴിവാക്കിയാല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ആയുധശേഷിയുള്ളതുമായ യുദ്ധക്കപ്പലാണിത്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍, 1980-കളില്‍ നിര്‍മ്മിക്കപ്പെട്ട വലിയ കപ്പലുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന റഷ്യന്‍ നാവികസേനയുടെ പ്രതിസന്ധിയുടെ ഉദാഹരണവുമാണ്. 80-കളിലെ കപ്പലുകള്‍ റഷ്യന്‍ നാവികസേനയിലെ വലിയ കപ്പലുകള്‍ മിക്കവാറും പഴയതാണ്. റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ‘അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്’ (Admiral Kuznetsov) പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. ഇത് യുദ്ധത്തിന് സജ്ജമല്ല. ഈ…

    Read More »
  • Breaking News

    ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്? നാളെ കോൺ​ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച…നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല… ഇടത് സഹയാത്രികൻ ആയിട്ടും ഞാൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ല- പ്രേംകുമാർ

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്കെന്ന് സൂചന. കെസി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിയിലെത്തിയാൽ പരിഗണന വാഗ്ദാനം ചെയ്യുമെന്നാണ് വാക്ക്. ചലച്ചിത്ര അക്കാദമി ചെയൻമാൻ സ്ഥാനം നഷ്ടപ്പെട്ടതുമുതൽ പ്രേംകുമാറിനെ കോൺ​ഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നടത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം അദ്ദേഹം നിരന്തരം പൊതുമധ്യത്തിൽ പ്രകടിപ്പിക്കുന്നുമുണ്ട്. അതേസമയം കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിർഭയം അഭിപ്രായങ്ങൾ പറയാൻ പറ്റണം. മുൻകൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താൻ. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല. ഇടത് സഹയാത്രികൻ ആയിട്ടും താൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ലെന്നും…

    Read More »
Back to top button
error: