Month: February 2026

  • Breaking News

    കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് ഇത്തവണ പരീക്ഷാ ഡ്യൂട്ടി, 2025 ഏപ്രിൽ 25 ന് മരിച്ച റെസി ടൈറ്റസിന് വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ്!! സാങ്കേതിക പ്രശ്‌നമെന്ന് ഡയറക്ടറേറ്റിന്റെ വിശദീകരണം

    കൊച്ചി: ഒരുവർഷം മുൻപ് മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നൽകി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ. കാറപകടത്തിൽ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നൽകിയിരിക്കുന്നത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്ന റെസി കഴിഞ്ഞ വർഷം ഏപ്രിൽ 25നായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ടത്. സ്‌കൂളിൽ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയിൽ ഉൾപ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. എന്നാൽ ഡയറക്ടറേറ്റിന്റെ അനാസ്ഥയിൽ പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഡയറക്ടറേറ്റ് പട്ടികയായി പുറത്തിറക്കുകയാണ് പതിവ്. കീഴില്ലം സെന്റ് തോമസ് സ്‌കൂൾ അപ്‌ലോഡ് ചെയ്ത ലിസ്റ്റിൽ റെസിയുടെ പേരില്ല എന്നാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പുറത്ത് വന്ന പട്ടിക കഴിഞ്ഞ വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നാണാണ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നത്. സാങ്കേതിക പ്രശ്‌നത്തിന് പിന്നാലെയുണ്ടായ പിശക് എന്നാണ് ഡയറക്ടറേറ്റിന്റെ നിലവിൽ വ്യക്തമാക്കിയത്. വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ…

    Read More »
  • Breaking News

    ഇറാന്റെ സമീപത്ത് സൈനിക വിന്യാസം ശക്തമാക്കി യുഎസ്!! 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോ​ഗതി- യുഎസ്

    വാഷിങ്ടൺ: ഇറാനുമായി ആണവ കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ യുഎസ് വ്യോമ-നാവിക സാന്നിധ്യം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50-ലധികം യുഎസ് യുദ്ധവിമാനങ്ങൾ പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ മാധ്യമമായ Axios റിപ്പോർട്ട് ചെയ്തു. F-35, F-22, F-16 തുടങ്ങിയ ഫൈറ്റർ ജെറ്റുകൾ ഇതിനകം തന്നെ മേഖലയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം, ചൊവ്വാഴ്ച ജനീവയിൽ നടന്ന യുഎസ്–ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഉണ്ടായതായി യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഇനിയും നിരവധി കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അണവക്കരാർ ചർച്ചകൾ ഈ മാസം ആദ്യം മസ്കറ്റിൽ നടന്ന ആദ്യ റൗണ്ടിനെക്കാൾ കൂടുതൽ ക്രിയാത്മകമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി അറിയിച്ചു. പുതിയ ആണവ കരാറിനായുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതേസമയം, ജനുവരി അവസാനം യുഎസ് തന്റെ വിമാനവാഹിനിയായ യുഎ്എസ് എബ്രഹാം ലിങ്കണിനെ അറേബ്യൻ കടലിലേക്ക് അയച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം ജോർദാനിലെ…

    Read More »
  • Breaking News

    പ്രസവത്തോടെ കുഞ്ഞ് മരിച്ചു, സംഭവം മറച്ചുവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി, ഒരുമാസം മുൻപ് ഇവർ പ്രസവമെടുത്ത യുവതിയുടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവ്, മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥ… ഡോക്ടർക്ക് നിർബന്ധിത അവധി

    തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച പ്രസവശസ്ത്രക്രിയക്കിടയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ഡോക്ടർ നിർബന്ധത അവധിയിൽ പ്രവേശിച്ചു. സംഭവം മറച്ചുെവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് വിതുര മണലി റോഡരികത്തുവീട്ടിൽ രാമകൃഷ്ണൻകാണി-നിർമല ദമ്പതിമാരുടെ മകൾ രഞ്ജനാകൃഷ്ണ(36)യുടെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് ഡോക്ടറുടെ അനാസ്ഥയിൽ മരിച്ചത്. കഴിഞ്ഞ അഞ്ചുമാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു രഞ്ജന. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് പ്രസവത്തിനായി പ്രവേശിപ്പിച്ച രഞ്ജനയ്ക്ക് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞപ്പോൾ സിസേറിയൻ വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഉടൻതന്നെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. അരമണിക്കൂറിനുള്ളിൽ സിസേറിയൻ നടന്നുവെന്നും കുഞ്ഞ് മരിച്ചുപോയെന്നും ഡോക്ടർ അറിയിച്ചു. പിന്നീടി നവജാതശിശുവിന്റെ തലയ്ക്ക് വലുപ്പം കൂടുതലുള്ളതുകൊണ്ടാണ് മരിച്ചുപോയതെന്നാണ് രഞ്ജനയുടെ രക്ഷിതാക്കളോട് ഡോക്ടർ പറഞ്ഞത്. എന്നാൽ, അഞ്ചുമാസമായി സ്‌കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിട്ടും ഈ വിവരം ഡോക്ടർക്കു മനസിലായില്ലേയെന്ന് കുട്ടിയുടെ വിനിൽ മനോഹർ ചോദിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക്…

    Read More »
  • Breaking News

    പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം

    കോഴിക്കോട്: പാളയത്തെ പ്രമുഖ വസ്ത്രാലയമായ ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. റമസാന്‍-പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ഗോഡൗണില്‍ ശേഖരിച്ചിരുന്ന വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തേക്കാള്‍ ഇരട്ടി ആഘാതമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2023 ഏപ്രിലിലായിരുന്നു അത്. ചൊവ്വാഴ്ച വൈകിട്ട് 6.10-ഓടെയാണ് നാലുനില കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ തീ പടര്‍ന്നത്. ഗോഡൗണില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഷോറൂമിലെ രണ്ടും മൂന്നും നാലും നിലകളെ തീ വിഴുങ്ങി. വിവരം അറിഞ്ഞുടന്‍ അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അത്യാധുനിക ഫയര്‍ എന്‍ജിനുകള്‍ കൂടി എത്തിച്ചാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. പെരുന്നാള്‍ സീസണ്‍ പ്രമാണിച്ച് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ എത്തിച്ചിരുന്നു. ഇവയിലേക്കാണ് തീ പടര്‍ന്നത്. 2023 ഏപ്രിലിലും ഇതേ ഷോറൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. അന്ന് സംഭവിച്ച കോടികളുടെ നഷ്ടത്തേക്കാള്‍…

    Read More »
  • Breaking News

    ‘തന്റെ കീഴിലുള്ളവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയാത്തവര്‍ ആ കസേരയില്‍ ഇരിക്കരുത്; അദ്ദേഹം പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്’: രാഹുല്‍ ഗാന്ധിക്കെതിരേ തുറന്നടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് കൗര്‍ സിദ്ധു

    ചെന്നൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് കൗര്‍ സിദ്ധു. പഞ്ചാബ് കോണ്‍ഗ്രസിലെ അഴിമതി തടയുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും അവര്‍ ആരോപിച്ചു. രാഹുലിന്റെ നിഷ്‌ക്രിയത്വം പഞ്ചാബില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങള്‍ തിരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്നും എന്നാല്‍ തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അദ്ദേഹം അറിയുന്നില്ലെന്നും സിദ്ധു കുറ്റപ്പെടുത്തി. രാഹുല്‍ നന്നായി സംസാരിക്കുമെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. പഞ്ചാബിലെ പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞ എട്ടു മാസമായി താന്‍ സമയം ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ കീഴിലുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ രാഹുല്‍ അര്‍ഹനല്ലെന്നും നവ്ജോത് കൗര്‍ സിദ്ധു തുറന്നടിച്ചു. പഞ്ചാബിന് വേണ്ടി തങ്ങള്‍…

    Read More »
  • Breaking News

    പ്രകമ്പനം പുറത്തറിയാതിരിക്കാന്‍ ഡീ കപ്ലിംഗ്; ചൈന അതീവ രഹസ്യമായി ഭൂഗര്‍ഭത്തില്‍ ആണവ പരീക്ഷണം നടത്തിയെന്ന് അമേരിക്ക; നിഷേധിച്ച് ചൈന; ന്യൂ സ്റ്റാര്‍ട്ട് കരാര്‍ അവസാനിച്ചു; ലോകം വീണ്ടും ആണവ ഭീഷണിയിലേക്ക്?

    ന്യൂയോര്‍ക്ക്: ചൈന രഹസ്യമായി ആണവായുധം പരീക്ഷിച്ചെന്ന ആരോപണത്തിനു പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍. വാഷിംഗ്ടണിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ യോ (Christopher Yeaw) ഇക്കാര്യം പറഞ്ഞത്. 2020 ജൂണ്‍ 22-ന് പശ്ചിമ ചൈനയിലെ ലോപ് നോര്‍ (Lop Nor) പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് 450 മൈല്‍ (720 കിലോമീറ്റര്‍) അകലെയുള്ള കസാക്കിസ്ഥാനിലെ റിമോട്ട് സീസ്മിക് സ്റ്റേഷന്‍ 2.75 തീവ്രതയുള്ള ഒരു ‘സ്‌ഫോടനം’ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ‘അതിനുശേഷം ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു. ഇതൊരു സ്‌ഫോടനം അല്ലാതെ മറ്റെന്തെങ്കിലും ആകാനുള്ള സാധ്യത വളരെ കുറവാണ്’ എന്ന് ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുള്ള മുന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് കൂടിയായ യോ പറഞ്ഞു. ഇത് ഖനന സ്‌ഫോടനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഭൂകമ്പത്തിന്റെ ലക്ഷണങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ആണവ സ്‌ഫോടന പരീക്ഷണത്തില്‍ പ്രതീക്ഷിക്കാവുന്ന കാര്യങ്ങളാണ് അവിടെ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.…

    Read More »
  • Breaking News

    റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്

    ന്യൂഡല്‍ഹി: രാജ്യാന്തര സംഘര്‍ഷങ്ങള്‍ കുറയുന്നതോടെ സ്വര്‍ണത്തിന്റെ വില ഇടിഞ്ഞേക്കുമെന്നു റിപ്പോര്‍ട്ട്. ഒരുവേള ഔണ്‍സിന് 5626.80 ഡോളറിന് മുകളിലേക്ക് പോയ സ്വര്‍ണ വില ഇന്നുള്ളത് 4,886 ഡോളറില്‍. ഇറാന്‍ യു.എസ് ചര്‍ച്ചയും, യുഎസ് മധ്യസ്ഥതയില്‍ റഷ്യ യുക്രൈന്‍ ചര്‍ച്ചയും നടക്കുന്നതാണ് സ്വര്‍ണ വില താഴേക്ക് പോകുന്നത് കാരണം. ഇതിനൊപ്പം റഷ്യ, യു.എസുമായി കരാറിലെത്തുകയും വീണ്ടും യു.എസ് ഡോളറില്‍ വ്യാപാരം തുടങ്ങുന്നു എന്ന വാര്‍ത്തകളും സ്വര്‍ണ വിലയെ ഇടിക്കുന്ന കാര്യമാണ്. റഷ്യ യു.എസുമായി സാമ്പത്തിക പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ബ്ലൂംബെര്‍ഗ് വാര്‍ത്ത. റഷ്യ യു.എസ് ഡോളറില്‍ വ്യാപാരം പുനരാരംഭിക്കുന്നത്, റഷ്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ ആരംഭിച്ച ഡീ-ഡോളറൈസേഷന്‍ ശ്രമങ്ങളെ പ്രതികൂലമായി ഭാഗിക്കും. ലോക വ്യാപാരത്തില്‍ ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. റഷ്യ ഈ ശ്രമങ്ങളില്‍ നിന്നും പിന്മാറുന്നത് ഡീഡോളറൈസേഷന് തിരിച്ചടിയാകും. അതിനൊപ്പം സ്വര്‍ണ വിലയെ ബാധിക്കുകയും ചെയ്യും. യു.എസില്‍ ട്രംപ് സര്‍ക്കാര്‍ വന്നതിന് ശേഷം ബ്രിക്‌സ്…

    Read More »
  • Breaking News

    അമേരിക്കയില്‍ 2,40,000 ഉപയോക്താക്കള്‍ക്ക് യുട്യൂബ് മുടങ്ങി; പ്രതികരിക്കാതെ ഗൂഗിള്‍

    ന്യൂയോര്‍ക്ക്: തടസ്സങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ Downdetector.com-ന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച (ഫെബ്രുവരി 17) അമേരിക്കയിലെ 2,40,000-ത്തിലധികം ഉപയോക്താക്കള്‍ക്ക് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് സേവനം തടസ്സപ്പെട്ടു. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് തടസ്സങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ ഡിറ്റക്ടര്‍ (Downdetector) പ്രകാരം, ഏകദേശം രാത്രി 7:59-ഓടെ (ഇന്ത്യന്‍ സമയം രാവിലെ 6:29) ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി 2,40,707 റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. യൂട്യൂബ് ടിവിയില്‍ (YouTube TV) 8,923 റിപ്പോര്‍ട്ടുകളും ഗൂഗിളില്‍ 2,694 റിപ്പോര്‍ട്ടുകളും ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും ഗൂഗിള്‍ മറുപടി നല്‍കിയിട്ടില്ല. #YouTubeDown, #GoogleOutage, #YouTubeOutage, #BreakingNews, #TechNews, #Alphabet, #SocialMediaDown, #InternetOutage, #USA, #YouTubeTV, #Google, #Downdetector, #TechUpdates, #LatestNews, #DigitalNews

    Read More »
  • Breaking News

    2026ല്‍ ‘എഐ അധിനിവേശം’? ബാബ വംഗയുടെ പ്രവചനങ്ങളും ടെക് ലോകത്തെ കൂട്ടപ്പിരിച്ചുവിടലുകളും തമ്മിലെന്ത്? അധ്വാനിക്കാന്‍ മനുഷ്യര്‍ ആവശ്യമില്ലാതാകും എന്ന പ്രവചനം ശരിയാകുന്നോ?

    ന്യൂഡല്‍ഹി: 1996-ല്‍ അന്തരിച്ചെങ്കിലും, അതീന്ദ്രിയ ശക്തിയുണ്ടെന്നു വിശ്വസിക്കുന്ന ബള്‍ഗേറിയയില്‍നിന്നുള്ള അന്ധയായ ബാബ വംഗയുടെ പ്രവചനങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പല പ്രവചനങ്ങളും നിഗൂഢവും വ്യാഖ്യാനങ്ങള്‍ക്ക് വിധേയവുമാണെങ്കിലും, ചിലത് നിലവിലെ സംഭവവികാസങ്ങളുമായി വിചിത്രമായ രീതിയില്‍ ഒത്തുപോകുന്നുണ്ട്. സാങ്കേതിക ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് 2026-നെ കുറിച്ചുള്ള അവരുടെ പ്രവചനമാണ്. മാനവരാശിക്ക് നിര്‍ണായകമായ ഈ വര്‍ഷം ‘എഐ അധിനിവേശം’ (—-) സംഭവിക്കുമെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു. വലിയ ടെക് കമ്പനികള്‍ ‘—-ഫസ്റ്റ്’ ഭാവി മുന്‍നിര്‍ത്തി ജീവനക്കാരെ പിരിച്ചുവിടുകയോ സ്വയം വിരമിക്കല്‍ പദ്ധതികള്‍ (വിആര്‍എസ്) നടപ്പിലാക്കുകയോ ചെയ്യുന്ന ഈ സാഹചര്യത്തില്‍, ബാബ വംഗയുടെ ഈ പ്രവചനത്തിന് പ്രസക്തിയേറുകയാണ്. ടെക് ലോകത്തെ പ്രതിസന്ധി വാര്‍ത്തകള്‍ വ്യക്തമാണ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ തങ്ങളുടെ ചില ബിസിനസ് വിഭാഗങ്ങളില്‍ സന്നദ്ധ വിരമിക്കല്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്തു തുടങ്ങി. ഇതിനു തൊട്ടുപിന്നാലെയാണ് ആമസോണ്‍ ഏകദേശം 16,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതായി സ്ഥിരീകരിച്ചത്. ആര്‍ട്ട്, ടെക്സ്റ്റ്…

    Read More »
  • Breaking News

    ‘വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല, ഓര്‍ക്കണം; ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ മനോഹരമായ ജയില്‍ ജീവിതംകൂടി ലഭിക്കും, കരയാനല്ല പോരാടാനാണ് ഇഷ്ടം’; തുപ്പിയയാള്‍ക്ക് മുന്നറിയിപ്പുമായി നടി മീനാക്ഷി

    കൊച്ചി: ഓണ്‍ലൈനില്‍ മറഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി മീനാക്ഷി. തന്റെ ചിത്രത്തിനു താഴെ ‘ത്ഫൂ’ എന്നു കമന്റിട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് കുറിപ്പ്. ‘സൈബര്‍ ഇടങ്ങളില്‍ മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ അറിയാന്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം ‘മലര്‍ന്ന് കിടന്ന് തുപ്പുന്ന ഒരുവന്‍’ എന്നതുതന്നെ ക്യാപ്ഷന് ധാരാളം. എന്നാലും ‘സൈബര്‍ ഇടങ്ങളില്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നവരറിയാന്‍’ എന്റെ മേലും അത് തെറിക്കാനിടയായാല്‍ ചിലപ്പോള്‍ എന്റെ അറിവുകള്‍ എനിക്ക് പറയാനുള്ളത് മാത്രമല്ല മറിച്ച് പ്രവര്‍ത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത ‘തുപ്പരും, തെറിയരും, അശ്ലീലക്കാരും’ ഒക്കെ അറിയേണ്ടതായി വരും. പിന്നെ നിങ്ങളെപ്പോലുള്ളവര്‍ക്കൊരു സന്തോഷം ജയിലുകളില്‍ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും.. കണ്ടാല്‍ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവര്‍ നേര്‍ക്കുനേര്‍ വരേണ്ടി വരുന്ന പൊതുവിടങ്ങളില്‍ വളരെ മാന്യനും സംസ്‌കാര സമ്പന്നനും, ബഹുമാനമര്‍ഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം. അങ്ങനെയൊക്കെയുള്ള ഇമേജും ഇവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളില്‍…

    Read More »
Back to top button
error: