Month: February 2026
-
Lead News
കൊച്ചിയിൽ സാന്നിധ്യം ശക്തമാക്കി സ്പേസ് വൺ; മൂന്ന് പുതിയ സെന്ററുകൾ കൂടി ആരംഭിക്കുന്നു
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്‌ഡ് ഓഫീസ് സ്‌പേസ് ദാതാക്കളായ സ്പേസ് വൺ (SpazeOne) കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. 2026-ലെ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പുതിയ സെന്ററുകൾ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും. നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻ.എച്ച് ബൈപ്പാസിലെ എ.എം.വി പാർക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ സജ്ജമാകുന്നത്. വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (SMEs) ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് മുതൽ 500 വരെ സീറ്റുകൾ ലഭ്യമാകുന്ന ഫ്ലെക്സിബിൾ ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കൊളാബൊറേഷൻ ഏരിയകൾ, സിക് റൂമുകൾ (sick rooms) തുടങ്ങി അത്യാധുനിക തൊഴിലിട സൗകര്യങ്ങൾ എല്ലാ സെന്ററുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന ‘കസ്റ്റം ബിൽറ്റ്’…
Read More » -
Breaking News
‘എന്റെ കാര്യം പോലും തീരുമാനിച്ചിട്ടില്ല; പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയും?’:വിഎസിന്റെ പിഎയായിരുന്ന എ. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വിഡി സതീശൻ
പാലക്കാട്: വി.എസിൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ. സുരേഷിനെ മത്സരിപ്പിക്കുന്നതിനെപ്പറ്റി യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് വിഡി സതീശൻ. തൻ്റെകാര്യംപോലും തീരുമാനിച്ചിട്ടില്ല, പിന്നെങ്ങനെ മറ്റൊരാളുടെ കാര്യം പറയുമെന്ന് സതീശൻ ചോദിച്ചു. രാജ്യത്ത് മുസ്‌ലിംകൾക്ക് പ്രശ്‌നങ്ങളില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ”ഞങ്ങളുടെ അഭിപ്രായം അതല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ അരക്ഷിതത്വമാണ് നേരിടുന്നത്” -പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കരിമ്പട്ടികയിൽപ്പെട്ട ഒയാസിസ് കമ്പനിയെ ബ്രൂവറി തുടങ്ങാൻ യു.ഡി.എഫ്. വന്നാലും അനുവദിക്കില്ല. കെ.ടി.ഡി.സി. എന്തെങ്കിലും പി.കെ. ശശിയുമായി ചർച്ചനടത്തിയിരുന്നോ എന്ന ചോദ്യത്തിന്, പുറത്തുപറയേണ്ട സമയത്ത് പറയുമെന്നായിരുന്നു സതീശന്റെ മറുപടി.
Read More » -
Breaking News
‘അവര്‍ക്കു വേണ്ടിയിരുന്നത് ബിസിനസ്, എനിക്കു വേണ്ടിയിരുന്നത്….’; ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായത്തിന്റെ കൂടുതല്‍ കത്തുകള്‍ പുറത്ത്; എപ്‌സ്റ്റീന്‍ ലക്ഷ്യമിട്ടത് പശ്ചിമേഷ്യയില്‍ കരുത്തുറ്റ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനു പിന്നാലെ കത്തിടപാടുകള്‍ പുറത്തുവന്നതോടെ ദുബായ് തുറമുഖ ഭീമനായ ഡിപി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, രാജിക്കത്തില്‍ ഒതുങ്ങുന്നതല്ല പശ്ചിമേഷ്യയിലെ എപ്‌സ്റ്റീന്‍ ബന്ധങ്ങളെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീന്‍ മേഖലയിലുടനീളം രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസ് നേതാക്കളുടെയും ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളാണ് പുറത്തുവന്നത്. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെച്ചതായി ഡിപി വേള്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന്‍ ഫയലുകളില്‍ ബിന്‍ സുലായമിന്റെ പേര് പ്രത്യക്ഷപ്പെിരുന്നു. അവരുടെ കത്തിടപാടുകളില്‍, എപ്സ്റ്റീന്‍ വഴി പരിചയപ്പെട്ട സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ബിന്‍ സുലായം ചര്‍ച്ച ചെയ്തിരുന്നു. 2007 നവംബര്‍ 9-ന് അയച്ച ഒരു ഇമെയിലില്‍, ന്യൂയോര്‍ക്കില്‍ വെച്ച് താന്‍ അത്തരമൊരു സ്ത്രീയെ കണ്ടുമുട്ടിയതായി ബിന്‍ സുലായം എപ്സ്റ്റീനോട് പറഞ്ഞു. അവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായെന്നും, ‘അവര്‍ക്ക് ചില ബിസിനസ്…
Read More » -
Breaking News
ഇമ്രാൻ ഖാനെതിരെ ഗൂഢാലോചന നടത്തുന്നത് മുനീറിനും നഖ്‌വിയും!! ഇമ്രാനോ, ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല- സഹോദരി.. വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ
ഇസ്‍ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാർ. ഇമ്രാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും ഉന്നയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്‌വിയും ചേർന്നാണ് ഈ ഗൂഢാലോചനകളൊക്കെ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായും സഹോദരിമാർ പറഞ്ഞു. 2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. തന്നെ ഈ ആളുകൾ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൊഹ്സിൻ നഖ്‌വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർക്കു വേണ്ടത് ഇമ്രാന്റെ രക്തം. അവർ ആ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും…
Read More » -
Breaking News
പോലീസുകാർക്കായി പുതിയ വണ്ടികൾ; എക്സ് പൾസും 4X4 എസ്.യു.വികളും അടക്കം 146 പുത്തൻ വാഹനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്കായി പുതിയ വാഹനങ്ങൾ കൈമാറി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പുത്തനാ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാഗമായാണ് വിവിധ യൂണിറ്റുകൾക്കായി പുതിയ വണ്ടികൾ വാങ്ങിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിങ് തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുക. മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്‌റെ ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങി 146 വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്. ഇതിൽ മറ്റ് വാഹനങ്ങൾ മുമ്പ് തന്നെ ഉണ്ടെങ്കിലും ഹീറോ എക്സ് പൾസിൻ്റെ വരവാണ് ഏറെ ശ്രദ്ധേയം. 24 ഹീറോ എക്സ് പൾസ് ബൈക്കുകളാണ് വാങ്ങിയിരിക്കുന്നത്. 24 മണിക്കൂർ പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണം വർധിപ്പിക്കുന്നതിനുമാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സേനയിലേക്ക് എത്തിയിരിക്കുന്നത്. 210 സിസി ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എൻജിൻ 24.2 ബിഎച്ച്പി കരുത്തും…
Read More » -
Breaking News
ചതിയൻ, വഞ്ചകൻ, കൊലപാതകി, കുടുംബം കലക്കി…‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, അത് തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്, രണ്ടാമത് വിവാഹിതനായ മുൻ പാക് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ
ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീം വീണ്ടും വിവാഹിതനായതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ് രംഗത്ത്. താൻ പുനർവിവാഹിതനായ കാര്യം ഇമാദ് വസീം (37) വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം കലക്കി, കൊലപാതകി’ തുടങ്ങിയ വാക്കുകൾ കൊണ്ട് ആധിക്ഷേപിച്ചുകൊണ്ടാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇമാദ് കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘‘ഇപ്പോൾ എല്ലാവരും തെളിവ് കണ്ടു. ഈ കുടുംബം തകർക്കുന്നയാൾ ഒരിക്കലും എന്റെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വഞ്ചകൻ ഒടുവിൽ തുറന്നുകാട്ടപ്പെട്ടു, എന്റെ കുട്ടികൾക്കും ഞങ്ങൾ അനുഭവിച്ച എല്ലാത്തിനും നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– സാനിയ കുറിച്ചു. കൂടാതെ 2023ൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച സാനിയ, ഇമാദ് ഒരു ‘കൊലപാതകി’ ആണെന്നും അവർ പറഞ്ഞു. പാക്കിസ്ഥാൻ പ്രിമിയർ ലീഗിൽ താരത്തെ ടീമിലെടുത്തതിന് ഇസ്‍ലാമാബാദ് യുണൈറ്റഡിനെതിരെയും അവർ വിമർശനം ഉന്നയിച്ചു.…
Read More » -
Breaking News
പാലായിൽ നിഷയോ ? സ്ത്രീ വോട്ടുകൾ കൂടും, മണ്ഡലം തിരികെ കിട്ടുമെന്ന് കേരള കോണ്‍ഗ്രസ് എം; റോഷി പക്ഷത്തിന് പിടിച്ചിട്ടില്ല
കോട്ടയം: പാല മണ്ഡലം തിരിച്ചുപിടിക്കാൻ നിഷ ജോസ് കെ മാണിയെ കളത്തിലിറക്കാൻ കേരള കോണ്‍ഗ്രസ് എം നീക്കം. നിഷ മത്സരിച്ചാൽ കൂടുതല്‍ സ്ത്രീ വോട്ടുകള്‍ ലഭിച്ചേക്കാമെന്നും അങ്ങനെ മണ്ഡലം തിരിച്ച് പിടിക്കാമെന്നുമാണ് കേരള കോണ്‍ഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിഷ ജോസ് കെ മാണി ഇതിനകം തന്നെ സജീവ സാന്നിധ്യമായിക്കഴിഞ്ഞു . സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായ പാലയില്‍ ആര് മത്സരിക്കുമെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. കെ എം മാണിയുടെ പാരമ്പര്യം പേറുന്ന മണ്ഡലത്തില്‍ ഇത്തവണ ചൂടേറിയ പോരാട്ടമായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജും സീറ്റ് ഉറപ്പിച്ചതോടെ പാലയില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നത് തീർച്ചയാണ്. അതേസമയം നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്നില്‍ കണ്ടാണ് റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി നിര്‍ദേശിച്ചതെന്നാണ് വിവരം. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. ജോസ്…
Read More » -
Breaking News
തക്കം കിട്ടിയപ്പോൾ തനി സ്വഭാവം കാണിച്ചു ;ചൈനീസ് നീക്കം തൽസമയം കൃത്യമായി തിരിച്ചറിഞ്ഞ് ഇന്ത്യയുടെ എഐ അധിഷ്ഠിത പ്രവചന ടൂളുകൾ; ഇളിഭ്യരായി മടങ്ങി; സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ സംസാരിക്കവെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആധുനിക യുദ്ധമുറകളിലും ദേശീയ സുരക്ഷാ ആസൂത്രണത്തിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അരുണാചലിലെ തർക്ക മേഖലയിൽ ചൈനീസ് സൈനിക നീക്കത്തിൻ്റെ ആദ്യ സൂചനകൾ കണ്ടെത്താൻ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഒരു എ.ഐ സംവിധാനം സഹായിച്ചതായി ലഫ്റ്റനൻ്റ് ജനറൽ റാണ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ വിന്യാസം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകി. ഇങ്ങനെയൊരു നീക്കം ചൈന മുമ്പ് നടത്തിയിട്ടില്ല. അതിനാൽ തന്നെ…
Read More »

