Month: February 2026

  • Breaking News

    വേടൻ വിവാഹിതനാകുന്നു; കല്ല്യാണ തീയ്യതി പരസ്യപ്പെടുത്തി എംവി ​ഗോവിന്ദൻ; യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു; ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് മിന്നുകെട്ട്

    കണ്ണൂർ: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പരസ്യപ്പെടുത്തിയത്.ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. എം.വി ഗോവിന്ദൻ വേടനെ പൊന്നാടയണയിച്ച് ആദരിച്ചു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിവാഹക്കാര്യം പറഞ്ഞത്. പിന്നീട്, വേടനും ഇത് സ്ഥിരീകരിച്ചു. ലളിതമായ ചടങ്ങുകളോടെ റജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ റജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’ – വേദിയിൽ നിന്നും വേടന്റെ വാക്കുകൾ. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും എത്താറുണ്ടായിരുന്നു. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിക്കാൻ വേടൻ തിരുവനന്തപുരത്ത് എത്തിയപ്പോഴും കൂടെയുണ്ടായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് ലഭിച്ചത്. 2025ൽ വേടൻ…

    Read More »
  • Breaking News

    ഇറാൻ നേതാക്കളെ ഉന്മൂലനം ചെയ്യാൻ പദ്ധതി തയാറാക്കി യുഎസ്? യുദ്ധമാണോ, കരാറാണോയെന്ന് 10 ദിവസത്തിനുള്ളിൽ അറിയാം, ഇറാനുമായി ഒരു കരാറുണ്ടാക്കുക എളുപ്പമല്ലെന്ന് വർഷങ്ങൾ കൊണ്ട് തെളിഞ്ഞതാണ്- ട്രംപ്

    വാഷിങ്ടൺ: അമേരിക്ക ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്നത് അടുത്ത പത്ത് ദിവസത്തിനുള്ളിൽ ലോകം അറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ബോർഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ച ട്രംപ്, ‘നമ്മൾ ഒരു അർഥവത്തായ കരാർ ഉണ്ടാക്കണം, അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’ എന്നും പറഞ്ഞു. ഇറാനുമായി വിവേകപൂർണമായ ഒരു കരാറുണ്ടാക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് വർഷങ്ങൾകൊണ്ട് തെളിഞ്ഞതാണെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇറാന്റെ ആണവപദ്ധതി ഉപേക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രണ്ടാംവട്ട ചർച്ച ചൊവ്വാഴ്ച ജനീവയിൽ പൂർത്തിയായിരുന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുപക്ഷവും പറയുന്നത്. അന്തിമകരാറിനുള്ള രൂപരേഖയുണ്ടാക്കി മൂന്നാംഘട്ടചർച്ചയിലേക്കുപോകാനാണ് ഇരുകക്ഷികളും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ കരാറിലെത്താനായില്ലെങ്കിൽ ഇറാനെതിരെയുള്ള നടപടികൾ യുഎസ് സജീവമായി ആലോചിച്ച് വരികയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മധ്യേഷ്യയിൽ 22 വർഷത്തിനിടയിലെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങൾക്കാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. ഇറാനു നേരെ ആക്രമണം…

    Read More »
  • Breaking News

    വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ‘ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലോ; ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല’- പ്രതികരണവുമായി കെ. മുരളീധരൻ

    തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യവകുപ്പ് വെന്‍റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നതാണ് സംശയമെന്ന് മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലാണ്, ഇങ്ങനെയുള്ള കേസുകളിൽ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുന്നില്ല, സമരം പരിഹരിക്കാനുള്ള ശ്രമമല്ല നടക്കുന്നത്. ആ സമരം കണ്ട ഭാവം നടിക്കുന്നില്ല. രോഗികൾക്ക് ആശുപത്രിയിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. അനുഭവിക്കുന്നവർക്കേ അതിന്‍റെ വേദന മനസിലാകൂ എന്ന് മുരളീധരൻ പറഞ്ഞു. കൂടാതെ, ഇതേ അവസ്ഥയിലൂടെയാണ് ഹർഷിനയും കടന്നു പോയതെന്നും സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചില്ല. ഞങ്ങൾ ആരും ഡോക്ടർമാരെ കുറ്റം പറയുന്നില്ല. പക്ഷേ ചില ആളുകൾ തെറ്റ് ചെയ്യുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. 5 വർഷം മുൻപ് ശസ്ത്രക്രിയക്ക് വിധേയായ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍…

    Read More »
  • Breaking News

    സ്റ്റെപ്പിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ; സംഭവം കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ

    കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചു. വാതിൽ” അക്രമി കണ്ടക്ടറെ മർദിക്കുകയും ചെയ്തു.കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. കണ്ടക്ടറുടെ പരാതിയിൽ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരവിപുരം സ്വദേശി അരുണിനെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടർന്ന് ബസിൻ്റെ യാത്ര തുടരാൻ വൈകി. വിനുവിനു പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.  

    Read More »
  • Breaking News

    20 കോടി ബമ്പർ അടിച്ച ടിക്കറ്റ് വച്ചത് അയ്യപ്പന്മാർ മറന്നുവച്ച നെയ്പാത്രത്തിന് അടിയിൽ, പാത്രം വിശാഖപട്ടണത്തിലേക്ക് കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും അതിനൊപ്പം പെട്ടുപോയി… ടിക്കറ്റിൻ്റെ പുറത്ത് തൻ്റെ വിലാസാമെഴുതി ഒപ്പിട്ടിരുന്നു… അവകാശവാദമുന്നയിച്ച് റിട്ട. എഎസ്ഐ, അന്വേഷണം ആരംഭിച്ചു… ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കി?

    കൊച്ചി: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനം അടിച്ച ടിക്കറ്റ് നഷ്ടമായെന്ന അവകാശമുന്നയിച്ച് റിട്ട. എഎസ്ഐ. പിറവം പാഴൂർ സ്വ​ദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോനാണ് പരാതിയുമായി രംഗത്തെത്തിയത്. ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച് ഇദ്ദേഹം പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുകയാണ്. ജനുവരി 24 ന് നറുക്കെടുത്ത XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഈ ടിക്കറ്റിനാണ് നിലവിൽ ഇദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതേസമയം പരാതിക്കാരനായ സജിമോൻ പോലീസിൽ നിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ്. വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ നെയ്‌പാത്രം മറന്നുവെച്ചിരുന്നുവെന്നും താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നുവെന്നുമാണ് സജിമോൻ പരാതിയിൽ പറയുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശി ആവശ്യപ്പെട്ട പ്രകാരം നെയ് പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് സജിമോൻ്റെ ആരോപണം. പിറവത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് ജനുവരി 30 നാണ് പാത്രം കൊറിയർ ചെയ്തത്. പാത്രത്തിനടിയിൽ…

    Read More »
  • Breaking News

    വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ച സംഭവിച്ചു, കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്; ‘ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല,ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായി’

    തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായി മന്ത്രി പറഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. ഇവര്‍ വിഷയം പരിശോധിക്കും. ആ വ്യക്തി അനുഭവിച്ച വേദനയ്ക്ക് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും. ശസ്ത്രക്രിയ നടത്തി എന്ന് പറയപ്പെടുന്ന ഡോക്ടര്‍ അഞ്ച് വര്‍ഷം മുന്‍പ് റിട്ടയേര്‍ഡായെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. അവരുടെ വീട്ടില്‍ കണ്‍സള്‍ട്ടിങ് ഉണ്ടായിരുന്നു. അവിടെയാണ് പോയത്. ഫീസും നല്കിയെന്നാണ് പരാതിക്കാരിയും കുടുംബവും പറയുന്നത്. ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്ന കാര്യം അറിയില്ല. വീട്ടമ്മ പറയുന്നതാണ് വിശ്വസിക്കുന്നത്. ബാക്കി അന്വേഷത്തിന്റെ കാര്യമായി വരട്ടെ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്ത് പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട്ടമ്മയുടെ ഒപി ഷീറ്റുകള്‍ പരിശോധിച്ചിരുന്നു.…

    Read More »
  • Breaking News

    കേട്ട് കേട്ട് മടുത്തു…മോദീജി പ്ലീസ്.. ഒന്ന് അം​ഗീകരിച്ച് കൊടുക്കുമോ!! ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷമവസാനിപ്പിച്ചത് ഞാൻ… ഒരു പടികൂടി കടന്ന് അടുത്ത പ്രഖ്യാപനം, സംഘർഷ സമയത്ത് 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു… ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാനാ​ഗ്രഹിച്ചു… 200% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി, പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുവരും പിന്മാറി- ട്രംപ്

    വാഷിങ്ടൺ: കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും മേൽ വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള തന്റെ ഒറ്റ ഭീഷണിയാണ് ഒരു യുദ്ധം ഒഴിവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു. പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷസമയത്ത് പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. വിമാനങ്ങളുടെ കാര്യം ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദമാണെന്നത് ശ്രദ്ധേയം. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്താൽ ഓരോ രാജ്യത്തിനും 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഞാൻ ഭീഷണിപ്പെടുത്തി. ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു. എന്നാൽ, പണത്തിന്റെ കാര്യമെത്തിയപ്പോൾ, വലിയൊരു തുക നഷ്ടപ്പെടുമെന്ന് വന്നപ്പോൾ, യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു, ട്രംപ് പറ‍ഞ്ഞു. വ്യോമ പോരാട്ടങ്ങൾ നടക്കുകയും നിരവധി വിമാനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ സംഘർഷം അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് പറഞ്ഞു. സംഘർഷത്തിനിടെ പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും അവ വിലയേറിയ വിമാനങ്ങളാണെന്നും…

    Read More »
  • Breaking News

    പേരാവൂരിൽ നാലാമങ്കത്തിന് സണ്ണി ജോസഫ് ഇറങ്ങുന്നു, എതിരാളി കെ.കെ. ശൈലജയോ, ജോൺ ബ്രിട്ടാസോ? സക്കീർ ഹുസൈന്റെ പേരും പരി​ഗണനയിൽ

    ഇരിട്ടി: പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് തന്നെയെന്ന് സ്ഥിരീകരണം. നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽ അങ്കത്തിനിറങ്ങുന്നത്. ഇനി അറിയേണ്ടത് എതിരാളി ആരെന്നാണ്. എൽഡിഎഫിൽ പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെച്ച സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുതന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മലയോരത്തെ ക്രിസ്തീയ കുടിയേറ്റ മേഖല എന്നനിലയിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ചില കോണുകളിൽനിന്ന് കേൾക്കുന്നുണ്ട്. കൂടാതെ കണ്ണൂരുകാരനെന്ന പരി​ഗണനയും ജോൺ ബ്രിട്ടാസിനുണ്ട്. സിപിഎമ്മിൽ ടേം കാലവാധിക്ക് ഇളവ് നൽകിയാൽ കെ.കെ. ശൈലജയെ ഒരുതവണകൂടി പേരാവൂരിൽ പരീക്ഷിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നുണ്ട് ഇതിന് ശൈലജ തയ്യാറാകുമോയെന്നതും കാത്തിരുന്നുകാണേണ്ടതാണ്. കാരണം ഒരിക്കൽ സണ്ണിക്കുമുൻപിൽ അടിപതറിയതാണ് ടീച്ചർക്ക്. ഘടകകക്ഷിയിൽനിന്ന് പേരാവൂർ സിപിഎം ഏറ്റെടുത്തശേഷം 2006ൽ കെ.കെ. ശൈജലജയിലൂടെ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു. എന്നാൽ, രണ്ടാം ടേമിൽ ശൈലജയ്ക്ക് സണ്ണി ജോസഫിന് മുന്നിൽ കാലിടറി.…

    Read More »
  • Breaking News

    ആലപ്പുഴയിൽ മറന്നുവച്ചത് കത്രികയെങ്കിൽ ചേർത്തലയിൽ കുപ്പിച്ചില്ല്!! വാഹനാപകടത്തിൽ കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി… സംഭവം ചേർത്തല താലൂക്ക് ആശുപത്രിയിൽ, കയ്യിൽ നിരന്തരം വേദന അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

    ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ മറ്റൊരു മറവിക്കേസ് കൂടി പുറത്ത്, ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. വാഹനാപകടത്തിൽ പരുക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്. ഓട്ടോഡ്രൈവറാണ് 60 കാരനായ രാധാകൃഷ്ണൻ പിള്ള. കഴിഞ്ഞ ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവച്ച് മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു. ഇതിന് ശേഷം കയ്യിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിൻ്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണൻ പിള്ള പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം…

    Read More »
  • Breaking News

    കോവളത്ത് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്‌ന’ എന്നും എഴുത്ത്; സംഭവത്തിൽ ദുരൂഹത

    കോവളം (തിരുവനന്തപുരം): ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ കണ്ടെത്തിയ മനുഷ്യൻ്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിൻ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും തലയോട്ടികളും കാലിൻ്റെയും വാരിയെല്ലുകളും അടക്കമുളളതാണ് അസ്ഥികളുമാണ്. സംഭവത്തിൽ ദുരുഹതയുളളതിനെ തുടർന്ന് തിരുവല്ലം പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തൈക്കാട് സ്വദേശി അബ്ദുള്ളയുടെ പൂങ്കുളത്തിലുളള പുരയിടത്തിലാണ് അസ്ഥികൾ കണ്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുഴുവനായുളള ഒരു തലയോട്ടിൻ്റെ പിന്നിലായി ‘വാസു’ എന്ന പേര് എഴുതിയിട്ടുണ്ട്. രണ്ടായി മുറിഞ്ഞ നിലയിലുണ്ടായിരുന്ന തലയോട്ടിൻ്റെ ഉളളിലായി ‘അസ്ന’ എന്ന പേര് എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുള്ള മറ്റ് 25 അസ്ഥികളും പോലീസ് കണ്ടെടുത്തു. എട്ടു സെൻറോളമുളള പുരയിടത്തിൻ്റെ ചുമതല സമീപവാസിയായ രാധാകൃഷ്ണനെയാണ് ഉടമയായ അബ്ദുള്ള ഏൽപ്പിച്ചിട്ടുളളത്. പുരയിടത്തിലുളള പ്ലാവിൽനിന്ന് ചക്കയിടുന്നതിന് രാധാകൃഷ്ണൻ എത്തിയപ്പോഴാണ് കരിയിലക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന തലയോട്ടികളും പഴക്കം ചെന്ന കവറിനുളളിലുണ്ടായിരുന്ന മറ്റ് അസ്ഥികളും കാണുന്നത്. തുടർന്ന് കല്ലിയൂർ ഗ്രാമപഞ്ചായത്തംഗമായ ബീനയെ വിവരമറിയിച്ചു. ഇവർ…

    Read More »
Back to top button
error: