Month: February 2026
-
Breaking News
തെരഞ്ഞെടുപ്പില്‍ 15 സീറ്റ് വേണം; ജനീഷിനും അബിന്‍ വര്‍ക്കിക്കും ബിനുവിനും ശ്രീലാലിനും ഉറപ്പായും നല്‍കണം: കത്ത് കൈമാറി യൂത്ത് കോണ്‍ഗ്രസ്; വയസന്‍ പടയ്‌ക്കെതിരേ അതൃപ്തി; പട്ടിക ചുരുക്കണമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 പേര്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് പട്ടിക കൈമാറി യൂത്ത് കോണ്‍ഗ്രസ്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്കാണ് പട്ടിക കൈമാറിയത്. സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും മല്‍സരിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. ദേശീയ സെക്രട്ടറിമാരായ അബിന്‍ വര്‍ക്കിയെ ആറന്‍മുളയിലും ശ്രീലാല്‍ ശ്രീധറിനെ ചേലക്കരയിലും കെ.എം. അഭിജിത്തിനെ കൊയിലാണ്ടിയിലോ നാദാപുരത്തോ മല്‍സരിപ്പിക്കണം. പട്ടിക ചുരുക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വം ഔദ്യോഗികമായി ആദ്യഘട്ട പട്ടിക അടുത്താഴ്ച സ്‌ക്രീനിങ് കമ്മിറ്റിക്ക് നല്‍കും. തുടര്‍ന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപിക്കും. എന്നാല്‍, കോണ്‍ഗ്രസിലെ സ്ഥിരം ആളുകള്‍ മാറി പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. നിലവില്‍ 78 വയസുള്ളവര്‍ വരെ പട്ടികയിലുണ്ട്. വര്‍ഷങ്ങളായി സീറ്റ് കൈവശം വച്ചിട്ടുള്ളവര്‍ മാറണം. അടുത്ത തലമുറയ്ക്കു വളര്‍ന്നു വരാനുള്ള സാഹചര്യം ഒരുക്കണമെന്നും…
Read More » -
Breaking News
വീടിനുള്ളിൽ കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; വാരിയെല്ലിൻ്റെ മുകൾഭാഗത്തായി ആഴത്തിൽ പരിക്ക്
കാട്ടകാമ്പാൽ (തൃശ്ശൂർ): വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒമ്പതുവയസ്സുകാരിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കാട്ടകാമ്പാൽ പഞ്ചായത്ത് ഓഫീസിനുസമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്‌മണ്യൻ്റെയും അശ്വതിയുടെയും മകൾ ദേവികയ്ക്കാണ് പരിക്കേറ്റത്. വീട്ടുകാർ ബഹളംവെച്ചതിനെ തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. വാരിയെല്ലിൻ്റെ മുകൾഭാഗം ആഴത്തിൽ പരിക്കേറ്റ ദേവികയെ പഴഞ്ഞി കോട്ടോൾ പ്രൈമറി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. സ്വർണം മോഷ്ടിച്ചെന്ന് കാണിച്ച് അയൽവാസിയായ യുവാവും കുടുംബവും നൽകിയ പരാതിയിൽ വനിതാ പോലീസിൻ്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസി പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി
Read More » -
Breaking News
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ മിന്നലാക്രമണം: 17 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; ഇസ്ലാമാബാദിലുണ്ടായ ആക്രമണത്തിൽ താലിബാന്റെ പങ്ക് സംശയിച്ചാണ് ഈ നീക്കം
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ മിന്നലാക്രമണം നടത്തി പാകിസ്താൻ. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ എക്സിൽ കുറിച്ചു. പാക് ആക്രമണത്തിൽ സാധാരണക്കാരായ 17 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. സാധാരണക്കാർക്കിടയിലേക്കാണ് പാകിസ്താൻ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാൻ പറഞ്ഞു. പക്തിക പ്രവിശ്യ, നാങ്കഹാർ തുടങ്ങിയിടങ്ങളിലെ മതപഠന ശാലയിലും സാധാരണക്കാർ താമസിക്കുന്നിടത്തുമാണ് പാകിസ്താൻ ആക്രമണം നടത്തിയത്. നിരവധി പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പലർക്കും പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധമന്ത്രാലയം പാക് ആക്രമണത്തെ അപലപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമാബാദിൽ അടുത്തിടെ ഉണ്ടായ ചാവേറാക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമങ്ങൾക്ക് പിന്നിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭികരവാദ സംഘടനകളാണെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിൽ തുടരുന്ന സംഘർഷം അടുത്തിടെ സൗദിയുടെ മധ്യസ്ഥതയിൽ അയവുവന്നിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും പാകിസ്താൻ…
Read More » -
Breaking News
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തർക്കം, പ്രസിഡന്റ് തന്നെ ജോലി ചെയ്യാനനുവദിക്കുന്നില്ലെന്നാരോപിച്ച് കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കി സെക്രട്ടറി, ആത്മഹത്യ ചെയ്യാനല്ല കുത്താനാണ് കത്തിയെടുത്തതെന്ന മറ്റൊരു വനിതാ പഞ്ചായത്തംഗം
വെളിനാട്/ തിരുവനന്തപുരം: പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റും സെക്രട്ടറിയുമായി തർക്കം. തർക്കം മൂത്തതോടെ കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിമുഴക്കി പഞ്ചായത്ത് സെക്രട്ടറി. മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു. സമിതി ചുമതലയേറ്റ അന്നു മുതൽ പ്രസിഡന്റും സെക്രട്ടറിയുമായി തർക്കം നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായത്. സംഭവം ഇങ്ങനെ- സെക്രട്ടറി എസ്. സിന്ധു പഞ്ചായത്ത് വാഹനവുമായി പുറത്തു പോയിരുന്നു. 4ന് പാങ്ങയിൽ പരിപാടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് വെള്ളനാട് ശശിയും ചില അംഗങ്ങളും ഇറങ്ങുമ്പോഴും വാഹനം തിരിച്ചെത്തിയില്ല. തുടർന്ന് സ്വകാര്യ വാഹനത്തിലാണ് ഇവർ പോയത്. പരിപാടിയിൽ പങ്കെടുത്ത് ഇവർ തിരിച്ചെത്തുമ്പോൾ സ്‌ഥലത്തുണ്ടായിരുന്ന പഞ്ചായത്തിലെ ഡ്രൈവറുമായി തർക്കമുണ്ടായി. കയ്യേറ്റത്തിന്റെ വക്കിലെത്തിയതോടെ പഞ്ചായത്ത് അംഗങ്ങൾ ചേർന്നു തടഞ്ഞു. ഈ ബഹളത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സെക്രട്ടറി സ്വയം കുത്തുമെന്നു ഭീഷണി മുഴക്കി. പിന്നാലെ കയ്യിൽ കുത്താൻ ആഞ്ഞപ്പോൾ മറ്റു ജീവനക്കാർ ചേർന്നു തടഞ്ഞു. ജോലി ചെയ്യാൻ പ്രസിഡന്റ് അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയുടെ നീക്കം. ഇതിനിടെ സെക്രട്ടറി തന്നെ കുത്താനാണ് ശ്രമിച്ചതെന്ന്…
Read More » -
Breaking News
തന്നെ തടയാൻ നോക്കിയാൽ നടക്കില്ലെന്ന് ട്രംപ്.. പത്തിന് പകരം 15… ആഗോള ഇറക്കുമതിത്തീരുവ ഉയർത്തി കോടതിയോടുള്ള പ്രതികാരം!! വരുന്ന മാസം മുതൽ കടുത്ത നികുതി പ്രഖ്യാപനങ്ങൾ…പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്, അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം- അമേരിക്കൻ പ്രസിഡന്റ്
വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയിൽ നിന്നേറ്റ കനത്ത തിരിച്ചടിക്ക് പകരമെന്നോണം ആഗോള ഇറക്കുമതിത്തീരുവ 10 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ രണ്ടാം ഊഴത്തിലെ ഏറ്റവും നിർണായകമായ സാമ്പത്തിക പരിഷ്‌കാരത്തിന് കോടതി തടയിട്ടതിലുള്ള കടുത്ത പ്രതിഷേധമാണ് ഈ നീക്കത്തിനു പിന്നിൽ. അതുപോലെ കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപകമായ ഇറക്കുമതിത്തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരം ചോദ്യംചെയ്ത സുപ്രീംകോടതി വിധിയെ ട്രംപ് പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ കോടതി വിധി യുഎസ് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങൾ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്നും അത് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം കോടതി വിധി പ്രസിഡന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തിയെങ്കിലും, നിയമപരമായി തനിക്ക് അനുവദിക്കപ്പെട്ട മറ്റ് മാർഗങ്ങളിലൂടെ നികുതി വർധന നടപ്പിലാക്കാനാണ് ട്രംപിന്റെ തീരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 10 ശതമാനം നികുതിക്ക് പകരം, ‘നിയമപരമായി അനുവദനീയമായ’ 15 ശതമാനം നിരക്കാണ് ഇനി…
Read More » -
Breaking News
ഇപ്പോൾ കാണുന്നതല്ല എന്റെ ആഗ്രഹം….ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം, അതാണ് എന്റെ ഏറ്റവുവലിയ ആഗ്രഹം…സുരേഷ് ഗോപി
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേയുള്ളൂ ആഗ്രഹം, അല്ലാതെ ഇപ്പോൾ കാണുന്നതല്ല തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ ദേവി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു. ‘ഇത് പറഞ്ഞാൽ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ നോർത്ത് ഇന്ത്യയിലെ പത്രങ്ങൾ സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി പോയി എന്ന് പറഞ്ഞ് പുകിലാക്കി കളയും. ജീവിക്കാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു. ALSO READ ‘മാഷ് എനിക്ക് ഉപകാരം ചെയ്തയാളാണ്; അത് ഞാന്‍ കിടന്നുതന്നിട്ടല്ല’; വി.ആര്‍. സുധീഷില്‍നിന്ന് ഷഹനാസിനു ദുരനുഭവം ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കുന്ന ചാറ്റ് പുറത്ത്; ജാമ്യമില്ലാ വാറന്റിനു പിന്നാലെ ഷഹനാസിന് എതിരേ എഴുത്തുകാര്‍; ‘മിനിമം സത്യസന്ധത ഇല്ലാത്തവരോട് വിയോജിപ്പ്’ ‘എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഒത്തിരി…
Read More » -
Breaking News
സ്വർണം മോഷ്ടിച്ചെന്ന് കാണിച്ച് അയൽവാസിയായ യുവാവും കുടുംബവും നൽകിയ പരാതിയിൽ വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, പിന്നാലെ തെളിവില്ലെന്നു കണ്ട് വിട്ടയച്ചു, അയൽവാസി പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച് രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവതി ജീവനൊടുക്കി. കാസർകോട് നാലത്തടുക്ക സ്വദേശിനി ജസീലയാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. തനിക്കു നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പെോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ചയാണ് ജസീല വിഷം കഴിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പോലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പരാതി. താൻ നിരപരാധിയാണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 24കാരിയായ ജസീല വിഷം കഴിച്ചത്. ജസീലയുടെ വീഡിയോയും പുറത്തുവന്നു. ഭർത്താവിൻറെ വീടിൻറെ അടുത്തുള്ള അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണ ആരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. പോലീസ്…
Read More » -
Breaking News
‘അണുബോംബ് നിർമിക്കില്ലെന്ന ഉറപ്പ് ഇറാൻ തരണം, അല്ലെങ്കിൽ ഖമനയിയേയും മകനേയും തീർക്കും… അവർ ചുമ്മാ സമയം പാഴാക്കുകയാണ്, കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും, ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ട്’…
വാഷിങ്ടൻ: അണുബോംബ് നിർമിക്കില്ലെന്ന് ഇറാന്റെ ഉറപ്പു കിട്ടിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അതുപോലെ യുഎസിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയേയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകനെയും മറ്റ് പുരോഹിത നേതൃത്വത്തെയും വധിക്കാൻ ട്രംപിന് പദ്ധതി തയാറാക്കിയിട്ടുള്ളതായും യുഎസ് പ്രസിദ്ധീകരണമായ ആക്സിയോസ് വെളിപ്പെടുത്തുന്നു. ഇറാനെ ആക്രമിക്കാൻ മധ്യേഷ്യയിൽ യുഎസ് വൻതോതിൽ സൈനിക സന്നാഹം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ‘‘രാഷ്ട്രീയമായി ഗുണകരമായ ഒരു കരാർ സ്വീകരിക്കാൻ ട്രംപ് തയ്യാറാകും. ആക്രമണം ഒഴിവാക്കണമെങ്കിൽ ഇറാൻ ഞങ്ങൾക്ക് ഒരു വാഗ്ദാനം നൽകണം. അവർ സമയം പാഴാക്കുകയാണ്. കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’’ – ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ടെന്നും, അതിലൊന്നാണ് ഖമനയിയേയും മകനെയും വധിക്കുക എന്നതെന്നും ഒരു ഉപദേശകൻ വെളിപ്പെടുത്തുന്നു.…
Read More » -
Breaking News
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു കളിക്കില്ല? ‘അവനെ (സഞ്ജുവിനെ) അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? തിലകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’’– പരിഹസിച്ച് സൂര്യകുമാർ, ക്യാപ്റ്റൻ സഞ്ജുവിനെ അപമാനിച്ചു, ‘പ്ലേയിങ് ഇലവനിൽ മാറ്റമില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നല്ലോ, എന്തിനാണ് അതിൽ ഒരു തമാശ കൊണ്ടുവന്നത്?’’- വിമർശിച്ച് ആരാധകർ- video
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കില്ലെന്ന് വാർത്താസമ്മേളനത്തിൽ സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സൂര്യകുമാറിന്റെ വാക്കുകൾ. ടൂർണമെന്റിൽ ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്ത ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ മെല്ലപ്പോക്കിനു പഴികേൾക്കുന്ന തിലക് വർമയ്‌ക്കോ പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സൂര്യകൂമാർ അതു പുച്ഛിച്ചു തള്ളിയത്. അതേസമയം മൂന്ന് ഇന്നിങ്സുകളിൽ സംപൂജ്യനായി പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂർണ പിന്തുണ നൽകി. അഭിഷേകിനെ വിമർശിക്കുന്നവരെ തള്ളിയ സൂര്യകുമാർ, താരത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സ്വന്തം ശൈലിയിൽ തന്നെ കളിക്കാനാണ് അഭിഷേകിനോട് ടീം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ‘‘അഭിഷേക് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എന്റെ ആശങ്ക. അവൻ കളിക്കുമ്പോൾ എതിർ ടീമുകളെക്കുറിച്ച് ഞാൻ…
Read More » -
Breaking News
25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലും നിവേദനം തന്നാൽ ഞാൻ കീറിക്കളയുമോ? അത് ഞാൻ മാത്രം അറിയേണ്ട കാര്യമായിരുന്നു, ആരെങ്കിലും ചെറിയ തുണ്ടു കടലാസിൽ നിവേദനം തരുമോ? വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ
കൊച്ചി: തനിക്കു കൊണ്ടെത്തന്ന നിവേദനം കീറിക്കളഞ്ഞു എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അത് നിവേദനമായിരുന്നില്ല, താൻ മാത്രമറിയേണ്ട പരാതിയായിരുന്നെന്ന് സതീശൻ പറഞ്ഞത്. താൻ ഇടപെടേണ്ട ഒരു വിഷയമായിരുന്നു അതിൽ എഴുതിയിരുന്നത്. താൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് പേപ്പർ കീറിയത്. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിച്ചു. അതുപോലെ എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നത് എന്നും സതീശൻ ആരോപിച്ചു. താൻ ഒരു സ്ത്രീയുടെ കൈയിൽ നിന്ന് കഷ്ണം കടലാസ് വാങ്ങി, പിന്നാലെ അത് കീറിക്കളഞ്ഞുവെന്നാണ് ആരോപണം. ഒരു സ്ത്രീ തന്ന നിവേദനം എന്ന നിലയിലാണ് അത് പ്രചരിക്കുന്നത്. ആരെങ്കിലും ചെറിയ കടലാസിൽ നിവേദനം തരുമോ? അവർ ഒരു പരാതി എഴുതിത്തന്നതാണ്. താൻ അല്ലാതെ വേറെയാരും അത് കാണാൻ പാടില്ല. അതിനാൽ താൻ അത് കീറിക്കളഞ്ഞുവെന്നും സതീശൻ റിപ്പോർട്ടർ ടിവിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിക്കിടെ…
Read More »