Month: January 2026
-
Breaking News
കിടു ലുക്കില്‍ വന്ദേഭാരതിന്റെ സ്ലീപ്പറെത്തുമ്പോള്‍ കേരളവും പ്രതീക്ഷയില്‍; കൊല്‍ക്കൊത്ത വന്ദേഭാരത് സ്ലീപ്പറില്‍ ബംഗാളി ഭക്ഷണം കിട്ടും: അസമില്‍ നിന്നുള്ളതില്‍ അസമീസ് ഭക്ഷണം; ദക്ഷിണേന്ത്യയിലേക്ക് കിട്ടുന്ന എട്ടില്‍ കേരളത്തിനും കിട്ടുമോ സ്ലീപ്പര്‍ ഭാരത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ വന്ദേഭാരതിന്റെ പുതിയ എഡിഷനായ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കേരളത്തിനുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ട്രെയിന്‍ യാത്രികര്‍. കിടു ലുക്കിലുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണുമ്പോള്‍ ഒരു ഹൈക്ലാസ് ലുക്കാണെന്ന് യാത്രക്കാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരു വന്ദേഭാരത് സ്ലീപ്പറെങ്കിലും ലഭിക്കണമെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് ആഗ്രഹിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് കിട്ടുമെന്ന് കരുതുന്ന എട്ട് സ്ലീപ്പറുകളില്‍ കേരളത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേക്കെത്തുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫളാഗ് ഓഫ് ചെയ്യുക. ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫ്‌ളാഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. റെയില്‍വേ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ…
Read More » -
Movie
അടങ്ങാ കാളയായി റോബർട്ട് മാസ്റ്റർ നായകനാവുന്ന ‘ സെവല കാള ‘ യുടെ ഫസ്റ്റ് ലുക്ക് എത്തി!
നടനും നൃത്ത സംവിധായകനുമായ റോബർട്ട് മാസ്റ്റർ നായകനാവുന്ന ആക്ഷൻ എൻ്റർടെയിനറായ ‘ സെവല കാള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്ത് വിട്ടു. വയലൻസ് മൂഡിലുള്ള ആക്ഷൻ ചിത്രമാണെന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. സെവല കാള എന്നാൽ അടങ്ങാത്ത കാള എന്നാണ് അർഥം.സംവിധാന സഹായികളായി പ്രവർത്തിക്കാതെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സിനിമാ പ്രവേശം നടത്തിയ ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബുരാജ് എന്നിവരെ പോലെ ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമായി സിനിമയിലേക്ക് ചുവട് വെക്കുന്ന പോൾ സതീഷ് ‘ സെവല കാള ‘ യുടെ രചനയും സംവിധാനവും നിർവഹിക്കുന്നു.മധുരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആക്ഷൻ, പ്രണയം, കോമഡി, സെൻ്റിമെൻ്റ് എന്നിങ്ങനെ ഒരു വിനോദ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്താണ് നവാഗതനായ പോൾ സതീഷ് ‘ സെവല കാള ‘ ക്ക് ദൃശ്യാവിഷ്കാരം നൽകുന്നത്. ഇതിൽ മുരടൻ നായകനായി റോബർട്ട് മാസ്റ്ററും…
Read More » -
Breaking News
ഇത്രയും ഡിമാൻഡ് ഉള്ള പാർട്ടിയോ കോൺഗ്രസ്: മറ്റത്തൂരിൽ ബിജെപിക്കാർക്ക് കോൺഗ്രസ് കൂടെ വേണം: എസ്ഡിപിഐക്കാരും കോൺഗ്രസിന് പിന്തുണ കൊടുക്കും:വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനെ സിപിഎമ്മിനും വേണം: ജാഫറിനുള്ള ഓഫർ അരക്കോടിയുടേത് : വിജിലൻസ് അന്വേഷണം തുടങ്ങി
തൃശൂർ : കോൺഗ്രസുകാർക്കേ കോൺഗ്രസുകാരുടെ വില അറിയാത്തതുള്ളൂ എന്ന് പറയാറുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വില ഏറ്റവും നന്നായി അറിഞ്ഞത് മറ്റു പാർട്ടിക്കാരാണ്. ജയിച്ചു വന്ന കോൺഗ്രസുകാരെ കൊത്തിയെടുക്കാൻ കഴുകന്മാരെ പോലെ ബിജെപിയും സിപിഎമ്മും വട്ടമിട്ട് പറന്നപ്പോൾ തൃശ്ശൂർ ജില്ലയിലെ മറ്റത്തൂരിലും ചൊവ്വന്നൂരിലും കോൺഗ്രസ് മറുകണ്ടം ചാടിയപ്പോൾ വടക്കാഞ്ചേരി ബ്ലോക്കിൽ ലീഗ് സ്വതന്ത്രനും കട്ടപ്പയെ പോലെ കൂറുമാറി . ഇതിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ ജാഫറിന് വന്ന ഓഫർ ആണ് കിടു. ഒന്നും രണ്ടുമല്ല 50 ലക്ഷം അഥവാ അര കോടിയാണ് ജാഫറിന് സിപിഎമ്മിന്റെ ഓഫർ ഉണ്ടാ യതെന്ന് വെളിപ്പെടുത്തൽ. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ പുറത്തുവന്നതോടെ സിപിഎമ്മിന് ക്ഷീണമായിട്ടുണ്ട്. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന്…
Read More » -
Breaking News
വെടിനിര്‍ത്തല്‍ കരാറിനു മുമ്പ് ഇസ്രയേല്‍ നടത്തിയത് ഭൂകമ്പനത്തിനു സമാനമായ സ്‌ഫോടനങ്ങള്‍; എം113 കവചിത വാഹനങ്ങളില്‍ ടണ്‍കണക്കിനു സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിച്ച് ഗാസയിലെ കെട്ടിടങ്ങള്‍ തച്ചു തകര്‍ത്തു; 86 ശതമാനം അംബരചുംബികളും നിലംപൊത്തി; രണ്ടുവര്‍ഷത്തെ യുദ്ധത്തേക്കാള്‍ മാരകം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഗാസ: ട്രംപിന്റെ നേതൃത്വത്തില്‍ ഹമാസുമായി നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനു മുമ്പേ ഇസ്രയേല്‍ ഗാസയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ മാരകമായ ബോംബാക്രമണത്തിലൂടെ നിലംപരിശാക്കിയെന്നും ടണ്‍ കണക്കിനു കിലോഗ്രാം ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഇതിനുപയോഗിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. യുദ്ധത്തിനു മുമ്പ് റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും ബഹുനില കെട്ടിടങ്ങളും വമ്പന്‍ ഉയരത്തിലുള്ള ടവറുകളും നിറഞ്ഞതായിരുന്നു ഗാസയെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേല്‍ പിന്‍മാറുമ്പോള്‍ ഇതില്‍ ഭൂരിപക്ഷവും വാഹനങ്ങളില്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചു തകര്‍ത്തെന്നും ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില കെട്ടിടങ്ങള്‍ നിലം പൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഒക്‌ടോബറില്‍ കരാര്‍ നിലവില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള ഒരാഴ്ച ഇസ്രയേല്‍ നടത്തിയ വമ്പന്‍ നശീകരണങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ യുദ്ധത്തിനിടെയുണ്ടായ ബോംബിങ്ങിനെക്കാള്‍ മാരകമായിരുന്നു. ഇതില ചിലത് യുദ്ധത്തിന്റെ ഇരകളായി മാറിയ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ ഹമാസിന്റെ നിരീക്ഷണ കേന്ദ്രങ്ങളായിരുന്നെന്നും തൊട്ടാല്‍ പൊട്ടുന്ന മാരക സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിനു ടവറുകളാണ്…
Read More » -
Breaking News
ഇറാനില്‍ കയറിക്കളിച്ച് ഇസ്രയേല്‍; പ്രതിഷേധത്തിനു പിന്നില്‍ മൊസാദെന്ന് സൂചന; സംശയത്തിലേക്ക് വിരല്‍ ചൂണ്ടി ചാരസംഘടനയുടെ ട്വീറ്റ്; ‘ഒന്നിച്ചു തെരുവില്‍ ഇറങ്ങുക, സമയം അതിക്രമിച്ചിരിക്കുന്നു, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്’
ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ ഇസ്രയേലിനു പങ്കെന്നു സൂചന. ഇറാന്റെ മുക്കിലും മൂലയിലും ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ഏജന്റുമാരുണ്ടെന്നതു പകല്‍ പോലെ വ്യക്തമാണ്. യുദ്ധ സമയത്ത് ഇറാനുള്ളില്‍ കടന്നുകയറി ആയുധ സംവിധാനങ്ങള്‍വരെ ഒരുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞത് ഇതിന്റെ ഉദാഹരണമാണ്. ഇറാന്റെ റഡാര്‍ സംവിധാനങ്ങളെയാകെ തകര്‍ക്കാനും ഇവര്‍ക്കു കഴിഞ്ഞു. നിലവില്‍ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചാരസംഘടനയായ മൊസാദിന്റെ ട്വീറ്റാണ് സംഭവങ്ങള്‍ക്കു പിന്നില്‍ ഇസ്രയേലാണെന്ന സൂചനകള്‍ നല്‍കുന്നത്. പ്രതിഷേധം തുടരാന്‍ ആവശ്യപ്പെടുന്ന ട്വീറ്റില്‍ നേരിട്ട് നിങ്ങളോടൊപ്പമുണ്ടെന്നാണ് മൊസാദ് പറയുന്നത്. വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തലസ്ഥാന നഗരമായ ടെഹ്‌റാനിലടക്കം വിവിധ നഗരങ്ങളില്‍ സര്‍ക്കാറിനെതിരെ സമരക്കാര്‍ തെരുവിലുണ്ട്. ‘ഒന്നിച്ചു തെരുവിലിറങ്ങുക. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്,’ എന്നാണ് മൊസാദിന്റെ പേര്‍ഷ്യന്‍ ഭാഷയിലുള്ള എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്. ദൂരത്തുനിന്നോ വാക്കുകളിലൂടെയുള്ള പിന്തുണയല്ല, ഞങ്ങള്‍ നേരിട്ടും നിങ്ങളോടൊപ്പമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഞായറാഴ്ച ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ…
Read More » -
Breaking News
‘ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ കയറ്റും; ബിനോയ് വിശ്വമല്ല പിണറായി വിജയന്‍’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; വെള്ളാപ്പള്ളിയുടെ ചതിയന്‍ ചന്തു പ്രയോഗത്തിനും മറുപടി
തിരുവനന്തപുരം: കാര്‍ യാത്രാ വിവാദത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയത് ശരിയെന്നും ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. താനാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, പക്ഷെ ഞാന്‍ കയറ്റും. അതു ശരിയാണെന്നാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമോ എന്ന് ചോദ്യത്തിന് അത് താന്‍ പറയേണ്ട കാര്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞാന്‍ തന്നെ നയിക്കുമോ എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ‘ചതിയന്‍ ചന്തു’ പ്രയോഗത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. സിപിഐ എല്‍ഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണെന്നും, ഊഷ്മളമായ ബന്ധമാണ് സിപിഐയുമായി ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ഏതെങ്കിലും തരത്തിലുള്ള ചതിയും വഞ്ചനയും കാണിക്കുന്നുവെന്ന ചിന്ത സിപിഎമ്മിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ…
Read More »



