Month: December 2025
-
Lead News
2025-ൽ ജിയോയുടെ അസാമാന്യ കുതിപ്പ്: ടെലികോം ആധിപത്യം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ
ഒരു ടെലികോം സേവന ദാതാവിന് അപ്പുറം ഇന്ത്യയുടെ ടെക്നോളജി വളർച്ചയുടെ നെടുംതൂണാകുന്ന തരത്തിൽ തങ്ങളെ അടയാളപ്പെടുത്താൻ ജിയോക്ക് 2025ൽ സാധിച്ചു റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം 2025 ഒരു പരിവർത്തനത്തിന്റെ വർഷമായിരുന്നു. ഈ വർഷം ജിയോ വിപണിയിലെ ആധിപത്യം അരക്കിട്ടുറപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ നിർവചിക്കുന്ന ഒരു സാങ്കേതിക ശക്തിയായി സ്വയം അടയാളപ്പെടുത്തുകയും ചെയ്തു. 50 കോടി വരിക്കാർ എന്ന ചരിത്രനേട്ടം, ഫിക്സഡ് വയർലെസ് ആക്സസ് (FWA) രംഗത്ത് ആഗോളതലത്തിൽ ഒന്നാം സ്ഥാനം, സ്പേസ്എക്സ്, മെറ്റ തുടങ്ങിയ ഭീമന്മാരുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ നിർണ്ണായകമായ മുന്നേറ്റങ്ങൾ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഒ പ്രഖ്യാപനം എന്നിവയിലൂടെ ജിയോ തങ്ങളുടെ കുതിപ്പിന്റെ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. വരിക്കാരുടെ എണ്ണത്തിലും ഡാറ്റാ ഉപയോഗത്തിലുമുള്ള റെക്കോർഡ് വളർച്ച ഏതൊരു ടെലികോം ഓപ്പറേറ്ററെ സംബന്ധിച്ചും, വരിക്കാരുടെ എണ്ണവും ഡാറ്റാ ഉപഭോഗവുമാണ് വളർച്ചയുടെയും വിപണിമൂല്യത്തിന്റെയും ഇരട്ട എഞ്ചിനുകൾ. 2025-ൽ ഈ രണ്ട് കാര്യങ്ങളിലും എതിരാളികൾക്ക് ഒപ്പമെത്താൻ…
Read More » -
Movie
അല്ലു അർജുൻ – ത്രിവിക്രം കൂട്ടുകെട്ടിൽ 1000 കോടിയുടെ പുരാണ വിസ്മയം വരുന്നു ; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ ഐക്കൺ സ്റ്റാർ
തെന്നിന്ത്യൻ സിനിമാ ലോകത്തെ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകൾ സമ്മാനിച്ച ഐക്കൺ സ്റ്റാർ അല്ലു അർജുനും ശ്രദ്ധേയ സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇത്തവണ ഒരു പുരാണ ഇതിഹാസവുമായാണ് ഈ ഹിറ്റ് ജോഡി എത്തുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റെന്ന് കണക്കാക്കാവുന്ന 1000 കോടിയിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ജുലായി’, ‘സൺ ഓഫ് സത്യമൂർത്തി’, ‘അല വൈകുണ്ഡപുരമുലു’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അല്ലു അർജുനും ത്രിവിക്രമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ചിത്രമായ ‘അല വൈകുണ്ഠപുരമുലു’ ദക്ഷിണേന്ത്യയിൽ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ പ്രോജക്റ്റ് ഒരു പാൻ-ഇന്ത്യൻ ചിത്രമെന്നതിലുപരി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ദൃശ്യവിസ്മയമായിരിക്കും എന്നാണ് സൂചന. ഇന്ത്യൻ പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശക്തമായ കഥാപരിസരവും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളും അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളുമായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത് 2027 ഫെബ്രുവരിയിൽ ആയിരിക്കും. അല്ലു അർജുന് വേണ്ടി ത്രിവിക്രം…
Read More » -
Movie
കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ സെക്കൻഡ് ലുക്ക് പുറത്ത്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നതെന്നാണ് പോസ്റ്റർ സൂചന നൽകുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. പോലീസ് ഫയലുകള്‍ക്ക് നടുവിൽ ഒരു കേസിന്‍റെ ഫയലുമായി നിൽക്കുന്ന ഷെയ്ൻ ആണ് പോസ്റ്ററിലുള്ളത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍. #ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു…
Read More » -
Breaking News
ഭഭബയ്ക്കു ശേഷം മറ്റൊരു ഭ യുള്ള ചിത്രമെത്തുന്നു; മോഹന്‍ലാലിന്റെ വൃഷഭ;ആരാധകര്‍ ആവേശത്തില്‍; വൃഷഭ വൃഥാവിലാവില്ലെന്ന് മോഹന്‍ലാാല്‍ ഫാന്‍സ്; അവധിക്കാലം ആഘോഷമാക്കും
തൃശൂര്‍: സമ്മിശ്ര പ്രതികരണങ്ങളുമായി ഭഭബ കേരളത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പേരില്‍ ഭ യുള്ള മറ്റൊരു ചിത്രം നാളെയെത്തുന്നു. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃഷഭ നാളെ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്യും. ഭഭബയില്‍ മോഹന്‍ലാല്‍ അതിഥി താരമായിരുന്നെങ്കില്‍ ബ്രഹ്‌മാണ്ഡ ചിത്രമായ വൃഷഭയില്‍ മുഴുനീള കഥാപാത്രമാണ്. വിവിധ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ മലയാളക്കര മാത്രമല്ല ഇന്ത്യയൊട്ടാകെ മോഹന്‍ലാലിന്റെ വൃഷഭയ്ക്കായി കാത്തിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വേണ്ടതെല്ലാം കോര്‍ത്തിണക്കിയ മാസ് ആക്ഷന്‍ ചിത്രമാണെന്ന സൂചനയാണ് ട്രെയ്‌ലറുകള്‍ തന്നത്. അതുകൊണ്ടുതന്നെ തീയറ്റുകള്‍ അവധിക്കാലത്ത് പൂരപ്പറമ്പുകള്‍ പോലെ ആര്‍ത്തലയ്ക്കുമെന്നാണ് ആരാധകരുടെ പ്രവചനം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാന്‍വാസില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. ഒരു അച്ഛന്‍ – മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും വര്‍ത്തമാനകാലവും ഇഴചേര്‍ന്നുപോകുന്ന…
Read More » -
Breaking News
പാലക്കാട് വീണ്ടും; ആദിവാസി യുവാവിന് നേരെ ക്രൂരമര്‍ദ്ദനം; പച്ചമരുന്ന് മോഷ്ടിച്ചെന്നാരോപണം; തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയില്‍
പാലക്കാട്; അന്ന് ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യുവാവിനെ തല്ലിക്കൊന്നതും പാലക്കാട് അട്ടപ്പാടിയിലായിരുന്നു – മധു. ഇപ്പോഴിതാ മോഷണക്കുറ്റം ആരോപിച്ച് മറ്റൊരു ആദിവാസി യുവാവിനെ തല്ലിച്ചതച്ചിരിക്കുന്നു. പച്ചമരുന്നുണ്ടാക്കാനുള്ള മരുന്ന് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തല്ലിപ്പരുവമാക്കിയത്. തലയോട്ടി തകര്‍ന്ന യുവാവ് ചികിത്സയിലാണ്. വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം വിട്ടൊഴിയാത്ത പാലക്കാടിന് ആദിവാസി യുവാവിനേറ്റ ക്രൂരമര്‍ദ്ദനം അടുത്ത ആഘാതമായി. പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവാവായ പാലൂര്‍ സ്വദേശി മണികണ്ഠനാണ് (26) മര്‍ദനമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ദുര്‍ബല വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാമരാജ് മണികണ്ഠനെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍…
Read More » -
Breaking News
സിപിഎമ്മിന് ഭയം പിണറായി ഇല്ലാതെ കളത്തിൽ ഇറങ്ങാൻ :ഇത്തവണയും നയിക്കാൻ പിണറായി തന്നെ വേണമെന്ന് ആവശ്യം :പകരംവെക്കാനും ചൂണ്ടിക്കാട്ടാനും മറ്റൊരാളില്ല സിപിഎമ്മിൽ: കെ കെ ശൈലജയെ രംഗത്തിറക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റും :പുതുമുഖങ്ങൾക്ക് അവസരം കുറയും :ഹാട്രിക് അടിക്കണമെങ്കിൽ ക്യാപ്റ്റൻ പിണറായി ആവണമെന്ന് വലിയൊരു വിഭാഗം
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിന്റെ ഉള്ളിലെ ഭയം പതിയെ പുറത്തുവരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിച്ചില്ലെങ്കിൽ ഹാട്രിക് അടിച്ച് ഭരണത്തുടർച്ച പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുമോ എന്ന ആശങ്കയും ഭയവുമാണ് സിപിഎമ്മിൽ ഇപ്പോഴുള്ളത്. അടുത്തിടെ നടന്ന പല തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിലും ഇക്കാര്യം പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുതവണ സിപിഎമ്മിനെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒരു ക്യാപ്റ്റനെ പോലെ നിന്ന് നയിച്ച പിണറായി വിജയൻ തന്നെ ഇത്തവണയും ആ ദൗത്യം ഏറ്റെടുക്കണം എന്നാണ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. പിണറായി വിജയൻ പിന്നോട്ട് പോയാൽ അത്തരത്തിലുള്ള ഒരു നേതാവിനെ ചൂണ്ടിക്കാട്ടുക എളുപ്പമല്ലെന്നും അവർ പറയുന്നു. പണ്ടത്തെപ്പോലെ സിപിഎമ്മിനുള്ളിൽ പക്ഷങ്ങൾ ശക്തമല്ലാത്തതുകൊണ്ട് പിണറായി പക്ഷക്കാർ ഉന്നയിക്കുന്ന ആവശ്യം നടപ്പാകും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പിണറായി വിജയൻ തന്നെ മത്സരരംഗത്ത് ഇറങ്ങുകയാണെങ്കിൽ സിപിഎം പിന്തുടർന്ന് വന്ന രണ്ട് ടേം…
Read More » -
Breaking News
ക്രിസ്ത്യാനികൾക്കറിയാം ആർക്കു വോട്ടു കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന് : ആർക്കു വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭ നേതൃത്വം വിശ്വാസികൾക്ക് കൊടുക്കാറില്ല : ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന്തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി: തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക് വോട്ടുചെയ്യാൻ മെത്രാൻ അച്ചൻ പറയേണ്ട കാര്യമില്ല:ബിജെപിയെ തൊട്ടുകൂടാനാവാത്ത പാർട്ടിയായി സഭ കണക്കാക്കിയിട്ടില്ല
ക്രിസ്ത്യാനികൾക്കറി കൊച്ചി: അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട കാര്യമില്ല, അതുപോലെ ക്രിസ്ത്യാനികളെ ആർക്ക് വോട്ട് ചെയ്യണമെന്ന് പഠിപ്പിക്കേണ്ട കാര്യവുമില്ല. ആർക്കു വോട്ട് കുത്തണം ആർക്ക് കുത്തു കൊടുക്കണം എന്ന കാര്യം ക്രിസ്ത്യൻ വിശ്വാസികൾ നന്നായി അറിയാം. ഇക്കാര്യമാണ് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശദീകരിച്ചത്. ആർക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകാറില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറയുന്നു. പക്ഷെ ക്രിസ്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാൻ ഞങ്ങൾ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിൻ്റെ തലേദിവസം ഇന്നവർക്ക്…
Read More » -
Breaking News
സ്വകാര്യ മേഖലയില്‍ ചെറുകിട ആണവ റിയാക്ടറുകള്‍ നിറയുമോ? 100 ജിഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടുള്ള ‘ശാന്തിബില്‍’ എന്താണ്? നിലവില്‍ ആണവശേഷി 8.8 ജിഗാവാട്ട് മാത്രം; അപകടമുണ്ടായാല്‍ ആര്‍ക്ക് ഉത്തരവാദിത്വം? നിയമങ്ങളില്‍ അടിമുടി മാറ്റം
ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമുറപ്പാക്കുന്ന ശാന്തി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിച്ചതിനു പിന്നാലെ ചര്‍ച്ചകളും കൊഴുക്കുകയാണ്. സസ്‌റ്റെയ്‌നബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബില്ലിലൂെട ആണവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മുന്‍ നിയമങ്ങളായ ആറ്റോമിക് എനര്‍ജി ആക്ട്- 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് (സിഎല്‍എന്‍ഡി) ആക്ട്- 2010 എന്നിവ റദ്ദാക്കുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ആണവ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഇതിനു വിരുദ്ധമായി സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആണവ മേഖലകളിലേക്ക് വിദേശ നിക്ഷേപം ഒഴുകാനും അനുവദിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള ശേഷി 8.8 ജിഗാവാട്ട് (മൊത്തം ഇന്‍സ്റ്റാള്‍ഡ് ശേഷിയുടെ ഏകദേശം 1.5%) ആണ്. ഇത് 2047ല്‍ 100 ജിഗാവാട്ട് ആക്കി ഉയര്‍ത്താനും അതുവഴി ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള സംഭാവന നിലവിലുള്ള മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത കമ്പനികള്‍ ഏകദേശം 54…
Read More » -
Breaking News
വിജയ് ഹസാരെ ട്രോഫി; അവസാന മണിക്കൂറുകളില്‍ ട്വിസ്റ്റ്; കോലി ചിന്നസ്വാമിയില്‍ കളിക്കില്ല; ആര്‍സിബിയുടെ ഹോം ഗ്രൗണ്ടിലെ പ്രകടനത്തിനു കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍
ബംഗളുരു: ആര്‍സിബി തട്ടകമായ ചിന്നസ്വാമിയില്‍ കോലിയെ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് നിരാശ. ഡൽഹിയും ആന്ധ്രയും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരം അവസാന നിമിഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നുംമാറ്റി. കോലിയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും മത്സരം മാറ്റിയ വിവരം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. ഇന്നു രാവിലെ കർണാടക ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശത്തെത്തുടർന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎലിൽ വിരാട് കോലി താരമായ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം വീണ്ടും കളിക്കാൻ ഇറങ്ങുന്നതു കാണാന്‍ ആരാധകർ ആവേശത്തോടെയിരിക്കേയാണ് അപ്രതീക്ഷിത നീക്കം. കോലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇടപെട്ടത്. സുരക്ഷാകാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇത് കാണികളുടെ കാര്യത്തില്‍ വലിയ നിയന്ത്രണത്തിനും സാഹചര്യമൊരുക്കും. ഡല്‍ഹിക്കായി വിരാട് കോലിയേയും ഋഷഭ് പന്തിനേയും കളിപ്പിക്കുമെന്ന സൂചനയുടെ പിന്നാലെയാണ്…
Read More » -
Breaking News
ഗുരുവായൂര്‍ ആരെടുക്കും? ലീഗോ കോണ്‍ഗ്രസോ? മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ തര്‍ക്കം തുടങ്ങി; ഇക്കുറി സീറ്റുകളില്‍ അടിമുടി മാറ്റമുണ്ടാകും; പുതുമുഖങ്ങളെയും ഇറക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുനില നോക്കി ഘടകകക്ഷികളുടെ മണ്ഡലങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ അതിവേഗത്തില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു നീങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ കല്ലുകടിയായി ഗുരുവായൂര്‍ മണ്ഡലം. കെ. മുരളീധരനെ സീറ്റിലേക്കു മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റ് സീറ്റിലേക്കു വടകരയിലും പിന്നീടു തൃശൂരിലും മത്സരിച്ച കെ. മുരളീധരന്‍, 2021ല്‍ വട്ടിയൂര്‍ക്കാവിലും ഇറങ്ങിയിരുന്നു. തൃശൂരിലും വട്ടിയൂര്‍ക്കാവിലും തോറ്റു. തൃശൂരിലെ തോല്‍വിയുടെ പേരില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുമുണ്ടായി. ഇതിനു പിന്നാലെയാണു ലീഗ് വര്‍ഷങ്ങളായി മത്സരിക്കുന്ന, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുരുവയൂര്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം. സീറ്റ് വേണമെന്നു തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണു ലീഗിന്റെ നലപാട്. എന്നാലിതു സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ പ്രസ്താവനയോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദും പ്രതികരിച്ചു. മതേതരത്വത്തിന്റെ ഈറ്റില്ലമായ ഗുരുവായൂരില്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും മണത്തല പള്ളിയും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്. ഇവിടെ മുസ്ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More »