അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റുമായി സ്മൃതി മന്ദാനയും പലാഷ് മുച്ചലും ; ഇന്‍സ്റ്റാഗ്രാമിലെ ‘ഈവിള്‍ ഐ’ ഇമോജി ഡിജിറ്റല്‍ ‘നസര്‍’ സംസ്‌കാരത്തെക്കുറിച്ച് നമ്മളോട് എന്ത് പറയുന്നു?

മുംബൈ: ഇരുവരും ഒരുമിച്ച് ചെയ്തതാണോ എന്ന് വ്യക്തമല്ലെങ്കിലും ‘നസര്‍’ ഇട്ടോട്ടിക്കോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പലാഷ് മുച്ചലും. വലിയ ആഘോഷത്തോടെ തുടങ്ങുകയും ഒടുവില്‍ അവസാനിച്ചു പോകുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംഭവം.
. വിവാഹവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും ഒരുമിച്ചാണോ അതോ യാദൃശ്ചികമായിട്ടാണോ എന്ന് വ്യക്തതയില്ലാതെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കണ്ണുദോഷം തട്ടാതിരിക്കല്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിച്ച് വരുന്ന നസര്‍ ഇമോട്ടക്കോണ്‍ ഇരുവരും തമ്മില്‍ പ്രശ്നമില്ലെന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ എടുത്തിരിക്കുന്നത്. ഉടന്‍ വിവാഹം നടക്കുമെന്ന് പലാഷിന്റെ മാതാവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു ആഡംബര വിവാഹം അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കും ഇടയില്‍പെട്ടുപോയ വിവാഹം ഈ മാസം 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ടിയിരുന്ന വിവാഹം ഒടുവില്‍ മാറ്റി വെയ്ക്കുകയായിരുന്നു. കല്യാണദിവസം രാവിലെ സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ മന്ദനയ്ക്ക് ഹൃദയാഘാതം ഉണ്ടായതാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. പിന്നാലെ ശ്രീനിവാസനെ സാംഗ്ളിയിലെ സര്‍വിത് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പിന്നാലെ പലാശിനെയും ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയെങ്കിലും വിവാഹകാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് പലാശിന്റേത് എന്ന പേരില്‍ ചില ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും പ്രചരിച്ചത്. പിന്നാലെ പ്രീവെഡ്ഡിംഗ് വീഡിയോകള്‍ സ്മൃതി സാമുഹ്യമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. ഇതെല്ലാം വിവാഹം തകര്‍ന്നെന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
അതിനിടയില്‍ ഇരുവരും തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി പലാശിന്റെ മാതാവും രംഗത്ത് വന്നിട്ടുണ്ട്. ‘സ്മൃതിയും പലാഷും ഒരുപോലെ വേദനിക്കുന്നുണ്ട്. തന്റെ വധുവിനൊപ്പം വീട്ടിലേക്ക് വരുന്നത് പലാഷ് ഒരുപാട് സ്വപ്നം കണ്ടതാണ്. സ്മൃതിയെ നന്നായി വരവേല്‍ക്കാന്‍ ഞാനും തയ്യാറായിരുന്നു. എല്ലാം ശരിയാവും. വിവാഹവും പെട്ടെന്ന് നടക്കും.’ പലാഷിന്റെ അമ്മ പറഞ്ഞു. നിലവിലെ സാഹചര്യം സ്മൃതിയെയും പലാഷിനെയും ഒരുപോലെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ പലാഷിന്റെ അമ്മ അമിത മുച്ചല്‍ പറഞ്ഞു. വിവാഹം ഉടനെ തന്നെ നടക്കുമെന്നും അമിത വ്യക്തമാക്കി.






