Breaking NewsKeralaLead Newspolitics

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനോട് ചോദിക്കാന്‍ വകുപ്പുണ്ട് ; തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കുമെന്ന് ജോസ്.കെ. മാണി; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം

കോട്ടയം: കേരളാകോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ പാര്‍ട്ടിനീക്കം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്നും കേരളാകോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

Signature-ad

കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

Back to top button
error: