Breaking NewsSports

മാത്യൂഷോര്‍ട്ടും കോണ്‍ലിയും മറുപടി നല്‍കി ; രണ്ടുപേര്‍ക്കും അര്‍ദ്ധശതകം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി ; കോഹ്ലി വീ്ണ്ടും ഡക്കായി, അര്‍ദ്ധശതകവുമായി രോഹിത് കടം തീര്‍ത്തു

അഡ്ലെയ്ഡ്: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും നേടിയ അര്‍ദ്ധശതകങ്ങള്‍ക്ക് പകരമായി ഓസ്ട്രേലിയയുടെ മാത്യൂ ഷോര്‍ട്ടും കൂപ്പര്‍ കോണ്‍ലിയും മറുപടി നല്‍കിയപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും തോല്‍വി. ഏഴു വിക്കറ്റോളം വീഴ്ത്തിയ ബാര്‍ലെറ്റിന്റെയും സാംപയുടേയും ബൗളിംഗ് കൂടിയായപ്പോള്‍ ഓസീസ് രണ്ടാം ഏകദിനത്തിലും ജയവും പരമ്പരയും പിടിച്ചെടുത്തു.

മാത്യൂഷോര്‍ട്ടിന്റെയും കോണ്‍ലിയുടേയും അര്‍ദ്ധശതകവും റെന്‍ഷാ, മിച്ചല്‍ ഓവന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുമായിരുന്നു ഓസ്ട്രേലിയയ്ക്ക് മികച്ച വിജയം നല്‍കി. 78 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുകളുമായി 74 റണ്‍സ് നേടിയപ്പോള്‍ കോണോലി 52 പന്തില്‍ 59 റണ്‍സ് നേടി. അഞ്ചു ബൗണ്ടറിയും ഒരു സിക്സറും പറത്തി. മിച്ചല്‍ ഓവന്‍ 36 റണ്‍സും മറ്റ് റെന്‍ഷാ 30 റണ്‍സും നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡ് 28 റണ്‍സും നേടി. 60 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അലന്‍സാംപയും 39 ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാര്‍ട്ട്ലെറ്റുമാണ് ഇന്ത്യയെ അപകടത്തിലാക്കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ ഹേസല്‍വുഡ് ശ്രദ്ധേയനായി.

Signature-ad

ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 264 റണ്‍സ് എടുത്തു. അര്‍ദ്ധസെഞ്ച്വറിയുമായി രോഹിതും ശ്രേയസ് അയ്യരും ഇന്ത്യന്‍ ഇന്നിംഗ്സില്‍ മികച്ച് ബാറ്റിംഗ് നടത്തി. 93 പന്തില്‍ രോഹിത് 73 റണ്‍സ് എടുത്തത്. 77 പന്തുകളില്‍ അയ്യര്‍ 61 റണ്‍സ് എടുത്തു. അക്സര്‍പട്ടേല്‍ 44 റണ്‍സും നേടി, ഹര്‍ഷിത് റാണ് 24 റണ്‍സ് എടുത്തു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വിരാട് കോലിയുടെ പ്രയാസമേറിയ തിരിച്ചുവരവ് തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാംതവണയും പൂജ്യത്തിന് പുറത്തായി. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങ്ങും ചേര്‍ന്ന വാലറ്റക്കാരുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയെ നേരത്തെ പ്രതീക്ഷിച്ചതിലും വലിയ സ്‌കോറില്‍ എത്തിച്ചു.

Back to top button
error: