Breaking NewsMovie

ബിജു മേനോൻ- ജോജു ജോർജ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജിത്തു ജോസഫ് ചിത്രം ‘വലതു വശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി

കൊച്ചി: ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ജിത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണു ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി യിരിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

Signature-ad

സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജിത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്. കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേരത്തെ കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്. സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ്മേ. ക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു. സ്റ്റിൽസ് – സബിത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു), അനിൽ. ജി. നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്. പിആർഒ- വാഴൂർ ജോസ്.

Back to top button
error: