Breaking NewsKeralaLead NewsNEWS

അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല, യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയണം; ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം

തിരുവനന്തപുരം: യുവ നടിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചേക്കുമെന്ന് വിവരം. രാജി വയ്ക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങള്‍ വിവാദമായതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഇതോടെയാണ് രാഹുലിനോട് അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്നും പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

അശ്ലീല സന്ദേശമയച്ചെന്ന നടിയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കമാന്റിന് ലഭിച്ച ചില പരാതികള്‍ കെപിസിസിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്‌ക്കൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

Signature-ad

അഭിമുഖത്തിലായിരുന്നു യുവനടി യുവനേതാവില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ചര്‍ച്ച നടന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നായിരുന്നു ചര്‍ച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ ഒരു വനിതാ നേതാവ് സന്ദേശമയച്ചിരുന്നു.

കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയുടെ ചെയ്തു. ഒരു പാര്‍ട്ടിയേയും തേജോവധം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല ഇത് പറയുന്നത്. ഈ പ്രവണത നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുളള പരാതിയുമായി നമ്മള്‍ ബന്ധപ്പെട്ടവരെ സമീപിക്കാറുണ്ട്. അപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നവര്‍ പോലും പരിഗണിക്കില്ലെന്നായിരുന്നു നടിയുടെ ആരോപണങ്ങള്‍.

 

Back to top button
error: