Breaking NewsIndiaLead NewsNEWS

മിന്നൽ പ്രളയം, ഹിമാചലിൽ കുടുങ്ങി മലയാളി സംഘം: പലരുടെയും ആരോഗ്യനില മോശം; അവശ്യ സാധനങ്ങൾ തീരുന്നു

സിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര്‍ തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്.

മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് മതിയായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പോലും നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Signature-ad

ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര തുടങ്ങിയ സംഘം സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴയിലും മണ്ണിടിച്ചിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നതോടെ യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ് യാത്രികര്‍ക്കുള്ളത്.

ജൂണ്‍ 20 ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഓഗസ്റ്റ് 30 വരെ, 91 വെള്ളപ്പൊക്കങ്ങള്‍ക്കും, 45 മേഘവിസ്ഫോടനങ്ങള്‍ക്കും, 93 വലിയ മണ്ണിടിച്ചിലുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓള്‍ഡ് ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ്, മണ്ടി-ധരംപൂര്‍ റോഡ്, റോഡ് എന്നിവയുള്‍പ്പെടെ ആകെ 822 റോഡുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Back to top button
error: