പ്രായപൂർത്തിയാകാത്ത മകളെ മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്‌ലെറ്റിൽ ക്യൂ നിർത്തി, പിതാവിനോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

പാലക്കാട്: മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്‌ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം വാങ്ങാൻ ക്യൂ നിർത്തിയ സംഭവത്തിൽ പിതാവിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം. പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്‌ലെറ്റിലായിരുന്നു സംഭവം. സംഭവത്തിൽ തൃത്താല പെോലീസാണ് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
കുട്ടിയുടെ പിതാവാണ് ക്യൂ നിർത്തിയതെന്നും ഇന്ന് ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ ക്യൂ നിർത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയ്യാറായില്ലെന്നാണ് വിവരം. പത്തുവയസ് തോന്നിക്കുന്ന കുട്ടിയെയാണ് ക്യൂവിൽ നിറുത്തിയത്.