CrimeNEWS

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി; സംഭവം ഇന്നലെ രാത്രി

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം സ്ഥലത്തെത്തിയത്. ഡാന്‍സാഫ് സംഘം ഹോട്ടലിന് താഴെയെത്തിയെന്നറിഞ്ഞതോടെ ഷൈന്‍ ടോം ചാക്കോ മൂന്നാം നിലയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ലഹരി കൈയിലുണ്ടായിരുന്നതുകൊണ്ടാകാം ഷൈന്‍ ടോം ഇറങ്ങിയോടിയതെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം, ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാണിച്ച് നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. ഷൂട്ടിംഗിനിടെ ഒരു പ്രധാന ആര്‍ട്ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായ രീതിയില്‍ പെരുമാറി. സീന്‍ പ്രാക്ടീസിനിടെ ഇയാളുടെ വായില്‍നിന്ന് വെള്ളനിറത്തിലുള്ള എന്തോ പുറത്തേക്ക് തെറിച്ചു. എന്ന് നടി മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ആ നടന്‍ എന്ന് ഇന്നാണ് വെളിപ്പെടുത്തിയത്.

Signature-ad

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്നും വിന്‍സി അലോഷ്യസ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങി മനസിനെയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്നും വിന്‍സി പറഞ്ഞു.

സിനിമയില്ലെങ്കില്‍ സിനിമ ഇല്ല, അല്ലെങ്കില്‍ അവസരങ്ങള്‍ കുറവാണെന്ന് പറയാനുള്ള ധൈര്യവും മനക്കട്ടിയുമുണ്ട്. സിനിമ ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണ്.’ എവിടെനിന്നാണ് താന്‍ വന്നതെന്നും എവിടെ എത്തിനില്‍ക്കുന്നുവെന്നും ഇനി മുന്നോട്ട് എങ്ങനെ പോകണമെന്ന് വ്യക്തമായി അറിയാമെന്നും വിന്‍സി വ്യക്തമാക്കി.

Back to top button
error: