Breaking NewsLead NewsSportsTRENDING

അടിയോടടി; ചിന്നസ്വാമി സ്‌റ്റേഡിയം അന്തംവിട്ട പ്രകടനം; തോല്‍വിയില്‍നിന്ന് പഞ്ചാബിനെ കരകയറ്റി രാഹുല്‍; മുന്‍നിരക്കാര്‍ രണ്ടക്കം കടക്കാതെ പുറത്തായി; ആര്‍സിബിക്കും ഞെട്ടല്‍: വീഡിയോ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കെഎല്‍ രാഹുല്‍ ഷോ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ രാഹുല്‍ 53 പന്തില്‍ 93 റണ്‍സുമായി മുന്നില്‍നിന്നും നയിച്ചു. 23 പന്തില്‍ നിന്നും 38 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് രാഹുലിന് ഒത്ത പിന്തുണനല്‍കി. നാലില്‍ നാലും വിജയിച്ച ഡല്‍ഹി എട്ടുറണ്‍സുമായി പോയന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയന്റുള്ള ആര്‍സിബി മൂന്നാമതാണ്.

Signature-ad

 

താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 58ന് നാല് എന്ന നിലയില്‍ പതുങ്ങിയിരുന്നു.ഫാഫ് ഡുപ്ലെസിസ് (2), ജേക്ക് ഫ്രേസര്‍ മഗര്‍ക്ക് (7), അഭിഷേക് പൊരേല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച കെഎല്‍ രാഹുല്‍-ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സഖ്യം ആര്‍സിബിയില്‍ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആര്‍സിബിക്കായി ഫില്‍ സോള്‍ട്ട് മിന്നും തുടക്കമാണ് നല്‍കിയത്. 17 പന്തില്‍ 37റണ്‍സെടുത്ത സാള്‍ട്ടിന്റെ മിടുക്കില്‍ ആര്‍സിബി 3.5 ഓവറില്‍ 61 റണ്‍സിലെത്തി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ മാത്രം 30 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ സാള്‍ട്ട് റണ്‍ ഔട്ടായതിന് പിന്നാലെ ബെംഗളൂരു ബാറ്റിങ് തകര്‍ന്നു. വിരാട് കോഹ്‌ലി (22), ദേവ്ദത്ത് പടിക്കല്‍ (1), രജത് പാട്ടീഥാര്‍ (25), ലിയാം ലിവിങ്സ്റ്റണ്‍ (4), ജിതേഷ് ശര്‍മയ (3) എന്നിവര്‍ക്കും കാര്യമായ സംഭവാനകള്‍ അര്‍പ്പിക്കാനായില്ല. 20 പന്തില്‍ നിന്നും 37 റണ്‍സെടുത്ത ടിം ഡേവിഡാണ് ആര്‍സിബിയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. ഡല്‍ഹിക്കായി വിപ്രജ് നിഗമും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Back to top button
error: