Breaking NewsCrimeKeralaLead NewsNEWS

മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ല, കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിൽ കായലിൽ വയോധികയുടെ മൃതദേഹം, കൊലപാതകം?

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ ഇന്നലെ മുതൽ കാണാതായ വയോധികയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂർ സ്വദേശിയായ തങ്കമ്മ(80)യെ ഇന്നലെ മുതൽ കാണാനില്ലെന്ന പരാതി കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിലായിരുന്നു പോലീസ്.

ഇന്നു രാവിലെയാണു തങ്കമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും ചേർന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണെന്നതുമാണ് കൊലപാതകമാണോ എന്ന് സംശയിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: