KeralaNEWS

പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 712. 96 കോടിയുടെ മദ്യം; മുന്നില്‍ പാലാരിവട്ടം ഔട്ട്‌ലറ്റ്

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തു റെക്കോര്‍ഡ് മദ്യവില്‍പന. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട്‌ലറ്റിലാണു സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലറ്റാണ് വിറ്റുവരവില്‍ രണ്ടാംസ്ഥാനത്ത്.

ഇടപ്പള്ളി ഔട്ട്‌ലറ്റിനാണു മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്‌ലറ്റിലാണ് സാധാരാണ എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട്‌ലറ്റ്. ഡിസംബര്‍ മാസം 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് ബെവ്‌കോ പുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: