എറണാകുളം: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഇന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ജനകീയ ഹര്‍ത്താല്‍. മരണപ്പെട്ട എല്‍ദോസിന്റെ മൃതദേഹവുമായി ഇന്നലെ രാത്രി 8 മണിയോടെ ആരംഭിച്ച ഹര്‍ത്താല്‍ അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. ജനങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താമെന്ന് കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ചതോടെയാണ് നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്.
ഇന്നലെ 5 മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്. എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്. 5 ദിവസത്തിനുള്ളില്‍ സ്ഥലത്തു തെരുവുവിളക്കുകള്‍ സ്ഥാപിക്കുമെന്നും ട്രഞ്ച് നിര്‍മാണം ഇന്ന് ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ 27-ന് കളക്ടര്‍ അവലോകന യോ?ഗവും വിളിച്ചിട്ടുണ്ട്.
കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് സ്വദേശി എല്‍ദോസ് വര്‍ഗീസാണ് (45) കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജനങ്ങള്‍ മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചത്.