KeralaNEWS

ദിലീപിനു ശബരിമലയില്‍ വിഐപി പരിഗണന കിട്ടിയതെങ്ങനെ? വിഷയം ചെറുതല്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപ് വിഐപി ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. നടനു വിഐപി പരിഗണന എങ്ങനെ കിട്ടിയെന്നു കോടതി ചോദിച്ചു. രാവിലെ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതിയുടെ പരാമര്‍ശം. വിഷയം ഉച്ചയ്ക്കു പരിഗണിക്കുമെന്നും വ്യക്തമാക്കി.

ദിലീപ് ദര്‍ശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. വിഷയം ചെറുതായി കാണാനാകില്ലെന്നാണ് കോടതി അറിയിച്ചത്. വിഐപി ദര്‍ശനം നടത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ, ദിലീപിന് വിഐപി പരിഗണന എങ്ങനെ കിട്ടിയെന്ന് കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചു. ഇന്നു പുലര്‍ച്ചെയാണ് ദിലീപ് ശബരിമലയില്‍ നിര്‍മാല്യ ദര്‍ശനം നടത്തിയത്.

Signature-ad

 

Back to top button
error: