KeralaNEWS

കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം; അപകടത്തിന്റെ ഉത്തരവാദിത്വം, കരാറുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ സ്വദേശി പി.കെ രാജനാണ് അറസ്റ്റിലായത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡിന് കുറുകെ കയര്‍ കെട്ടിയത് അപകടകാരണമായി എന്ന് പോലീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. മരം മുറിക്കുന്നത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സിയാദ് വാഹനത്തില്‍ നിന്നും വീണ് മരിക്കുകയായിരുന്നു. തിരുവല്ല മുത്തൂരില്‍ വെച്ചായിരുന്നു അപകടം. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്.

Signature-ad

മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സിയാദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് സംഭവം. കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍, അപകടത്തില്‍ ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം സിയാദിന്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചിരുന്നു. സംഭവത്തില്‍ കരാറുകാരന്‍ ഉള്‍പ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരാറുകാരന്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: