തിരുവനന്തപുരം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറു വയസുകാരനെ ബൈക്കോടിക്കാന്‍ പരിശീലിപ്പിച്ച് ബന്ധുവിന്റെ സാഹസം. സംഭവത്തില്‍ പാറശാല സ്വദേശിയുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ ബിജുമോന്‍ പറഞ്ഞു.
കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേ?ഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസില്‍ മുക്കോല റൂട്ടില്‍ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നല്‍കി ബന്ധുവിന്റെ സാഹസം.
പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയാണ് പരിശീലനം നല്‍കിയത്. അവധി ദിവസമായതിനാല്‍ ധാരാളം വാഹനങ്ങള്‍ ഈ റൂട്ടിലുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല.