KeralaNEWS

തേക്കിൻകാട് ജോസഫിന് ദർശൻ ബുക്ക് അവാർഡ്

പ്രശസ്‌ത ബാലസാഹിത്യകാരനായ തേക്കിൻകാട് ജോസഫിൻ്റെ ‘സൂപ്പർ ബോയ് രാമു’ ഇംഗ്ലീഷ് പതിപ്പ് ദർശന സാംസ്‌കാരിക കേന്ദ്രത്തിൻ്റെ 2024 ലെ ദർശൻ ബുക്ക് അവാർഡ് നേടി. 30000 രൂപയും പ്രശസ്‌തി പത്രവും സരസ്വതി ശില്‌പവും അടങ്ങിയതാണ് അവാർഡ്

ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ പോൾ മണലിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജൂറിയാണ് തേക്കിൻകാടിൻ്റെ കൃതി തെരഞ്ഞെടുത്തത്.ലോകോത്തര നിലവാര അച്ചടി, ഇല്ലസ്ട്രേഷൻ, ലേ ഔട്ട്, ഓഡിയോ വേർഷൻ, പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി.

Signature-ad

തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ. ഡിസംബർ ആദ്യവാരത്തിൽ ദർശന ഓഡിറ്റോറിയത്തിൽ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു

Back to top button
error: