KeralaNEWS

ട്രെയിന്‍ പോയിട്ടും റെയില്‍വെ ഗേറ്റ് തുറന്നില്ല; അന്വേഷിച്ചപ്പോള്‍ കണ്ടത് മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ

കണ്ണൂര്‍: ട്രെയിന്‍ കടന്നുപോയ ശേഷവും റെയില്‍വേ ഗേറ്റ് തുറക്കാതായതോടെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി യാത്രക്കാര്‍. പതിവില്‍ കൂടുതല്‍ സമയം ഗേറ്റ് അടഞ്ഞു കിടന്നതോടെ കാരണമന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഗേറ്റിനു സമീപത്തെ കാബിനില്‍ മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ. സംഭവത്തില്‍ പിണറായി എരുവട്ടി സ്വദേശി കെ.വി. സുധീഷിനെയാണ്(48) കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. നടാല്‍ റെയില്‍വേ ഗേറ്റിലാണ് കഴിഞ്ഞ ദിവസംരാത്രി 8.30നായിരുന്നു സംഭവം.

നാട്ടുകാര്‍ ഗേറ്റ്മാനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ എത്തിയ മാവേലി എക്സ്പ്രസ് സിഗ്നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗേറ്റിന് സമീപം നിര്‍ത്തിയിട്ടു. നടാല്‍ റെയില്‍വേ ഗേറ്റില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് താഴെചൊവ്വ, താഴെചൊവ്വ സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളം ബസാര്‍, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയില്‍വേ ഗേറ്റുകളും ഏറെസമയം അടഞ്ഞു കിടന്നു. ഇതോടെ ഈ സ്ഥലങ്ങളിലും വാഹനയാത്രക്കാര്‍ കുരുക്കിലായി.

Signature-ad

സിഗ്‌നല്‍ ലഭിക്കാതത്തിനെ തുടര്‍ന്ന് മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഗേറ്റിന് സമീപം പിടിച്ചിട്ടു. കൂടാതെ സിഗ്‌നല്‍ ലഭിക്കാതെ താഴെചൊവ്വ, താഴെചൊവ്വ- സിറ്റി റാഡ്, മുഴപ്പിലങ്ങാട് കുളുംബസാര്‍, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയില്‍വേ ഗേറ്റുകളും ഏറെ സമയം അടഞ്ഞുകിടന്നു. കോയമ്പത്തൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിന് കടന്ന് പോകാനാണ് റെയില്‍വേ ഗേറ്റ് അടച്ചിട്ടത്. പാസഞ്ചര്‍ കടന്നുപോയി 10 മിനിട്ട് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാതായതോടെയാണ് യാത്രക്കാര്‍ ക്യാബിനിലെത്തി നോക്കിയപ്പോഴാണ് മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ കണ്ടത്.

ഇവര്‍എടക്കാട് പൊലിസിനെ വിവരം അറിയിക്കുകമായിരുന്നു. തുടര്‍ന്ന് പോലീസ് എടക്കാട് റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായെത്തിയാണ് മാവേലി എക്‌സ്പ്രസിന് സിഗ്‌നല്‍ നല്‍കിയത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാല്‍ ഗേറ്റുകള്‍ തുറന്നശേഷവും ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: