KeralaNEWS

ഇത് താന്‍ഡാ പൊലീസ്! ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു

കോഴിക്കോട്: ആത്മഹത്യ ചെയ്യാന്‍ കയര്‍ കുരുക്കിട്ട് തയ്യാറായിരുന്ന യുവാവിനെ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അഭിനന്ദനം അര്‍ഹിക്കുന്ന ഈ പ്രവര്‍ത്തിക്കുപിന്നില്‍. കോഴിക്കോട് ജോലി നോക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് അറിയിച്ച് സുഹൃത്ത് പുലര്‍ച്ചെ 5.40ന് പൊലീസ് സ്റ്റേഷനിലെത്തി.

പരാതി കിട്ടിയതും നടക്കാവ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കുതിരവട്ടത്ത് ഒരു ലോഡ്ജില്‍ നിന്നും ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചു. ഇതോടെ വേഗം ലോഡ്ജിലെത്തിയ പൊലീസ് റിസപ്ഷനില്‍ ഇരുന്നയാളോട് യുവാവിന്റെ ഫോട്ടോ കാണിച്ചു. ഇയാള്‍തന്നെയാണ് റൂമെടുത്തതെന്ന് മനസിലാക്കി റൂം തള്ളിത്തുറന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ കുരുക്ക് തയ്യാറാക്കിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്.

Signature-ad

തുടര്‍ന്ന് ഇയാളെ രക്ഷിച്ച് 10.45ന് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തിരികെ അയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷന്‍ എസ്.ഐ ലീല, എസ്.സിപിഒമാര്‍ അനീഷ് ബാബു, അബ്ദുള്‍ സമദ്, ഷജല്‍ ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Back to top button
error: