Life StyleNEWS

ഭാര്യമാരും 11 മക്കളുമായി ഒരുമിച്ച് കഴിയണം; 3.5 കോടി ഡോളറിന്റെ മാളിക സ്വന്തമാക്കി ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: ശതകോടീശ്വരവ്യവസായിയായ ഇലോണ്‍ മസ്‌കിനു ഒന്നിലധികം ഭാര്യമാരും 11 മക്കളുമാണുള്ളത്. മസ്‌കിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. തന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കൊപ്പം താമസിക്കാനായി ആഡംബര കെട്ടിടം വാങ്ങിയെന്നാണ് പുതിയതായി വരുന്ന വാര്‍ത്ത. ടെക്‌സാസിലെ ഓസ്?റ്റിനില്‍ 35 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 300 കോടി) വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുളള ആഡംബര കെട്ടിടമാണ് വാങ്ങിയത്. ഇതിനോട് ചേര്‍ന്ന് ആറ് ബെഡ്‌റൂമുകളുള്ള മറ്റൊരു വസ്തുവും അദ്ദേഹം സ്വന്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്‌കിന്റെ ടെക്സാസിലുള്ള വീട്ടില്‍നിന്ന് 10 മിനിറ്റ് ദൂരം മാത്രമേയുള്ളൂ ഇപ്പോള്‍ പുതിയതായി നിര്‍മ്മിച്ച ഈ മാളികയിലേക്ക്. ഇതോടെ തന്റെ 11 മക്കള്‍ക്കും മൂന്ന് ഭാര്യമാര്‍ക്കും ഒപ്പം സമയം ചെലവഴിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 2002-ലാണ് മസ്‌കിന് ആദ്യമായി കുട്ടി ജനിക്കുന്നത്. ഇതുവരെ അദ്ദേഹത്തിനു 12 കുട്ടികളാണ് ജനിച്ചത്. മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കില്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികള്‍ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ മസ്‌കിന് കുട്ടികളില്ല.

Signature-ad

തുടര്‍ന്ന് 2020ല്‍ സംഗീതഞ്ജയായ ഗ്രിംസുമായി (ക്ലയര്‍ ബൗച്ചര്‍) ബന്ധത്തിലായി. ഇരുവര്‍ക്കും ആ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. എക്‌സ്, എക്‌സ്ട്രാ ഡാര്‍ക്ക് സൈഡറേല്‍ (വൈ), ടെക്നോ മെക്കാനിക്കസ് (തൗ) എന്നിവരാണ് കുട്ടികള്‍. നിലവില്‍ കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021ല്‍ ഇലോണ്‍ മസ്‌ക് ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ എക്‌സിക്യൂട്ടീവായിരുന്ന ശിവോണ്‍ സിലിസുമായി രഹസ്യബന്ധത്തിലായിരുന്നു. ഇതില്‍ അവര്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചു. 2024-ല്‍ ആ ബന്ധത്തില്‍ തനിക്ക് മൂന്നാമതൊരു കുഞ്ഞ് പിറന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: