KeralaNEWS

പാലക്കാട്ട് തലവേദന ഒഴിയാതെ േകാണ്‍ഗ്രസ്; സരിനു പിന്നാലെ പാര്‍ട്ടി വിട്ട ഷാനിബും മത്സരിക്കും

പാലക്കാട്: സരിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട്ട് മത്സരിക്കും. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് കോണ്‍ഗ്രസുകാര്‍ തന്നെ മത്സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസിനു തലവേദനയാവുകയാണ്. ഷാനിബും സരിനും പാലക്കാട് ജില്ലക്കാരുമാണ്. കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഷാനിബ് പാര്‍ട്ടി വിട്ടത്.

Signature-ad

പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരന്‍ എന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. ആറന്മുളയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും ഷാനിബ് ആരോപിച്ചിരുന്നു.

സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സരിനു വേണ്ടി രംഗത്തിറങ്ങുമെന്നും പറഞ്ഞ ഷാനിബ് അപ്രതീക്ഷിതമായി മത്സരരംഗത്ത് ഇറങ്ങുന്നതിനു പിന്നിലെ കാരണം രാവിലത്തെ വാര്‍ത്താസമ്മേളനത്തിലെ വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: